നസീര്‍ അഹമ്മദ് വധം : അഞ്ചു പേര്‍ അറസ്റ്റില്‍

October 3rd, 2012

kerala-police-epathram

കോഴിക്കോട്: ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറിയും കോഴിക്കോട്ടെ പ്രമുഖ വ്യാപാരിയുമായ നസീര്‍ അഹമ്മദ് കൊല്ലപ്പെട്ട കേസിൽ മലപ്പുറം മമ്പാട് പൊങ്ങല്ലൂര്‍ നിസാം (31), കറുകമണ്ണ പുളകാംപൊയില്‍ സുമേഷ് (24), പള്ളിപാടം പള്ളിപറമ്പില്‍ ശിഹാബ് (28), കിഴക്കെതൊടുക ഷെരീഫ് (24) കയ്പ്പപാറ പി. പി. ഷബീര്‍ (29) എന്നിവരെ പോലിസ് അറസ്റ്റു ചെയ്തു. നിസാമിന്റെ വാനില്‍ വെച്ച് ശ്വാസം മുട്ടിച്ചു കൊന്നതിനു ശേഷം മലാപ്പറമ്പ് ബൈപ്പാസിന് സമീപത്തെ പാച്ചാക്കില്‍ കൊണ്ടു പോയി മൃതദേഹം തള്ളുകയായിരുന്നു. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ നിസാം ആണെന്നും കൊലപാതകത്തിന് സഹായിച്ച മറ്റുള്ളവര്‍ നിസാമിന്റെ സുഹൃത്തുക്കള്‍ ആണെന്നും പോലിസ് പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രേമത്തിന്റെ പേരില്‍ ഫുട്ബോള്‍ താരത്തെ തീ കൊളുത്തി കൊലപ്പെടുത്തി

October 2nd, 2012

crime-epathram

ആലപ്പുഴ : പ്രണയ ബന്ധത്തിൽ നിന്നും പിൻമാറണമെന്ന ആവശ്യം നിരാകരിച്ച യുവാവിനെ യുവതിയുടെ ബന്ധുക്കള്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തി. ആലപ്പുഴ എസ്. ഡി. കോളേജിലെ ഡിഗ്രി വിദ്യാര്‍ഥി ജിത്തു മോഹനെയാണ് ചുനക്കര സ്വദേശിനിയായ പെണ്‍കുട്ടിയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയത്. ദേശീയ ജൂനിയര്‍ ഫുഡ്ബോള്‍ ടൂര്‍ണമെന്റില്‍ കേരള ടീം വൈസ് ക്യാപ്റ്റനായിരുന്നു ജിത്തു.

ജിത്തുവുമായി പെൺകുട്ടി പ്രണയത്തിലായത് അറിഞ്ഞ വീട്ടുകാര്‍ പെണ്‍കുട്ടിയെ സഹോദരീ ഭര്‍ത്താവും തൃശ്ശൂര്‍ എ. ആര്‍. ക്യാമ്പിലെ പോലീസുകാരനുമായ ആനാപുഴ തോപ്പില്‍ വാഹിദിന്റെ വീട്ടിലേക്ക് മാറ്റി. തുടര്‍ന്ന് ജിത്തു ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കി. പെൺകുട്ടിയെ ബന്ധുക്കള്‍ കോടതിയില്‍ ഹാജരാക്കിയെങ്കിലും ബന്ധുക്കള്‍ക്കൊപ്പം പോകുവാന്‍ അനുവദിക്കുകയായിരുന്നു.

സഹോദരീ ഭർത്താവിന്റെ കൊടുങ്ങല്ലൂരിലെ വീട്ടിലേക്ക് ജിത്തുവിനെ വിളിച്ചു വരുത്തി യുവതിയുമായുള്ള പ്രണയത്തില്‍ നിന്നും പിന്‍വാങ്ങണമെന്ന് ആവശ്യപ്പെട്ട് വാഹിദും സംഘവും ഭീഷണിപ്പെടുത്തി. പിന്മാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ജിത്തുവിന്റെ മേല്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ജിത്തുവിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഇതു സംബന്ധിച്ച് ജിത്തു എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മരണ മൊഴി നല്‍കിയിട്ടുണ്ട്.

ജിത്തു മോഹന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി നാളെ മാവേലിക്കര താലൂക്കില്‍ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ ഹര്‍ത്താലിനു ആഹ്വാനം നല്‍കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

ചത്ത മാടുകള്‍ കേരളത്തിൽ എത്തുന്നു

September 20th, 2012

cattle-transportation-epathram

കുമളി: അധികൃതരുടെ ഒത്താശയോടെ ചത്തതും, രോഗം ബാധിച്ചതുമായ മാടുകള്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലൂടെ കേരളത്തിലേക്ക് എത്തുന്നു. ചത്ത മാടുകളെ കേരളത്തിലേക്ക് ലോറിയില്‍ കടത്തിക്കൊണ്ടു വരുന്നത് ശ്രദ്ധയില്‍ പെട്ട പീരുമേട് കോടതിയിലെ അഭിഭാഷകന്‍ വാഹനം തടഞ്ഞ ശേഷം പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നാട്ടുകാരും സംഭവത്തില്‍ ഇടപെട്ടു. പോലീസ് എത്തി ചത്ത മാടുകളുമായി വന്ന വാഹനത്തില്‍ ഉണ്ടായിരുന്ന കാവാലം സ്വദേശി പുത്തന്‍ വീട്ടില്‍ പ്രേം നവാസ് (44), തമിഴ്‌നാട് സ്വദേശി ലോറി ഉടമ പഴനി രാജ് (49), ഡ്രൈവര്‍ ശിവപെരുമാള്‍ (40) എന്നിവരെ കസ്റ്റഡിയില്‍ എടുത്തു. ലോറിയില്‍ ഉണ്ടായിരുന്ന മാടുകള്‍ക്ക് പരിശോധന നടത്തിയ ശേഷം ചെയ്യുന്ന ചാപ്പ കുത്തിയിരുന്നില്ല.

സംഭവത്തില്‍ രോഷാകുലരായ നാട്ടുകാരും രാഷ്ടീയ പ്രവര്‍ത്തകരും കുമളിയിലെ മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റ് ഉപരോധിച്ചു. അന്യ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടു വരുന്ന കാലികളെ  കര്‍ശനമായ പരിശോധന നടത്തേണ്ട മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റുകളില്‍ പണം നല്‍കിക്കൊണ്ടാണ് ഇത്തരത്തില്‍ കാലിക്കടത്ത് നടത്തുന്നതെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്. ഇതിനെ ശരി വെയ്ക്കുന്നതാണ് കുമളിയിലെ സംഭവം. ആന്ത്രാക്സ് ഉള്‍പ്പെടെ മാരകമായ രോഗങ്ങള്‍ ഉള്ള കാലികൾ പണം കൈപ്പറ്റിക്കൊണ്ട് വേണ്ടത്ര പരിശോധന നടത്താതെ ഇപ്രകാരം കടത്തിക്കൊണ്ടു വരുന്നവയില്‍ ഉള്‍പ്പെടുവാന്‍ സാധ്യതയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലാവ്‌ലിന്‍ ഇടപാട്: പിണറായി വിജയന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയില്ലെന്ന് സി.ബി.ഐ

September 11th, 2012
pinarayi-vijayan-epathram
തിരുവനന്തപുരം: എസ്.എന്‍.. സി. ലാവ്‌ലിന്‍ ഇടപാടില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്വന്തം നിലയില്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയില്ലെന്ന മുന്‍ നിലപാട് സി.ബി.ഐ കോടതിയില്‍ ആവര്‍ത്തിച്ചു. ഇ.എം.സ് സാംസ്കാരിക വേദിയും ‘ക്രൈം’മാസികയുടെ പത്രാധിപര്‍ നന്ദകുമാറും സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം നടക്കവെ ആണ് പ്രത്യേക സി.ബി.ഐ കോടതിയില്‍ സി.ബി.ഐയുടെ അഭിഭാഷകന്‍ ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. വാദം പൂര്‍ത്തിയാകാത്തതിനാല്‍ കേസ് സെപ്റ്റംബര്‍ 14 നു വീണ്ടും പരിഗണിക്കും.

- ലിജി അരുണ്‍

വായിക്കുക: , ,

Comments Off on ലാവ്‌ലിന്‍ ഇടപാട്: പിണറായി വിജയന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയില്ലെന്ന് സി.ബി.ഐ

ടി. പി. വധം : സി. ബി. ഐ. അന്വേഷണം വേണ്ടെന്ന് സി. പി. എം.

September 10th, 2012

tp-chandrashekharan-epathram

ന്യൂഡല്‍ഹി : ടി. പി. ചന്ദ്രശേഖരന്‍ വധക്കേസ് സി. ബി. ഐ. അന്വേഷിക്കേണ്ടതില്ലെന്ന് സി. പി. എം. പോളിറ്റ് ബ്യൂറോ. സി. ബി. ഐ. അന്വേഷണത്തിനുള്ള നീക്കം ഗൂഢ ലക്ഷ്യത്തോടെ ഉള്ളതാണെന്നും, പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളെ പ്രതികളാക്കുവാനാണ് ശ്രമമെന്നും, ഇത് അംഗീകരിക്കാനാകില്ലെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ടി. പി. വധക്കേസില്‍ പോലീസ് അന്വേഷണം നടത്തിയതാണെന്നും ആ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും നിയമം ആ വഴിക്ക് പോകുകയും വേണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

ടി. പി വധത്തില്‍ സി. പി. എമ്മിലെ ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്നും ഇവരെ കണ്ടെത്തുവാന്‍ കേസ് സി. ബി. ഐ. അന്വേഷിക്കണമെന്നും ഉള്ള ടി. പി. യുടെ ഭാര്യ രമയുടെ ആവശ്യത്തെ അനുകൂലിച്ച് വി. എസ്. അച്യുതാനന്ദനും ഏത് ഏജന്‍സി അന്വേഷിച്ചാലും വിരോധമില്ലെന്ന് സീതാറാം യച്ചൂരിയും പറഞ്ഞിരുന്നു. എന്നാല്‍ ഇവരുടെ ആവശ്യം പി. ബി. ചര്‍ച്ച ചെയ്യുകയും ചെയ്തു. സി. ബി. ഐ. അന്വേഷണത്തിനെതിരെ കേരള ഘടകം ശക്തമായി വിയോജിച്ചു. തുടര്‍ന്നാണ് ചന്ദ്രശേഖരന്‍ വധക്കേസില്‍ സി. ബി. ഐ. അന്വേഷണത്തെ എതിര്‍ക്കുവാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

ഇതോടെ ടി. പി. വധവുമായി ബന്ധപ്പെട്ടുള്ള സി. ബി. ഐ. അന്വേഷണത്തെ സംബന്ധിച്ച് സംസ്ഥാന തലത്തിലെന്ന പോലെ കേന്ദ്ര തലത്തിലും അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നു എന്ന് വ്യക്തമായി. ജില്ലാ നേതാക്കന്മാര്‍ അടക്കം നിരവധി നേതാക്കന്മാരും പ്രവര്‍ത്തകരും ടി. പി. വധക്കേസില്‍ ഉള്‍പ്പെട്ടിട്ടും പാര്‍ട്ടിക്ക് ടി. പി. വധത്തില്‍ പങ്കില്ലെന്നാണ് സി. പി. എം. നിലപാട്.

ടി. പി. വധക്കേസില്‍ സി. പി. എം. സംസ്ഥാന നേതൃത്വത്തിന്റെ പങ്ക് വ്യക്തമാക്കുന്ന നിലപാടാ‍ണ് പി. ബി. യുടേതെന്ന് ടി. പി. യുടെ ഭാര്യ രമ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വര്‍ഗ്ഗീയത വളര്‍ത്തുന്നത് യു.ഡി.എഫ്. : പിണറായി
Next »Next Page » എയര്‍ കേരളയുടെ സാധ്യതാപഠന ചുമതല വി. ജെ. കുര്യന് »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine