കൊച്ചി: എന്‍.ഐ.എ അന്വേഷിച്ച കോഴിക്കോട്ടെ ഇരട്ടസ്ഫോടനക്കേസില്‍ തടിയന്റവിട നസീറും ഷഫാസും കുറ്റക്കാരാണെന്ന് എന്‍.ഐ.എ കോടതി വിധിച്ചു. ഇവരുടെ ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും. കേസില്‍ പ്രതികളായ ഹാലിമിനെ സംശയത്തിന്റെ ആനുകൂല്യത്തിലും യൂസഫിനെ തെളിവില്ലാത്തതിനാലും കോടതി വെറുതെ വിട്ടു. ഭൂമിയിലെ ശിക്ഷയല്ല മരിച്ചതിനു ശേഷമുള്ള വിചാരണയാണ് വലുതെന്ന അര്‍ഥം വരുന്ന ചില സൂക്തങ്ങള്‍ ഓതിക്കൊണ്ടായിരുന്നു കോടതിയില്‍ നിന്നും തടിയന്റവിട നസീര്‍ പുറത്തുവന്നത്. കേരളത്തില്‍ എന്‍.ഐ.എ അന്വേഷിച്ച് കുറ്റപ്രത്രം നല്‍കിയ ആദ്യ തീവ്രവാദ കേസാണിത്. കുറ്റപത്രത്തില്‍ രാജ്യദ്രോഹം, ഗൂഢാലോചന, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ആരോപിച്ചിരുന്നു.
2006 മാര്‍ച്ച് മൂന്നിന്ന് ഉച്ചക്ക് 12.45 നും 1.10 മണിക്കും ഇടയ്ക്കായിരുന്നു കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റിനു സമീപത്തും മോര്‍ഫ്യൂസില്‍ ബസ്റ്റാന്റിനു സമീപവും സ്ഫോടനങ്ങള്‍ നടന്നത്. ലഷ്കര്‍ ഇ തൊയ്ബയുടെ ദക്ഷിണേന്ത്യന്‍ കമാന്റര്‍ എന്ന് കരുതപ്പെടുന്ന തടിയന്റവിട നസീറാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്ന്
കോടതി കണ്ടെത്തിയിരുന്നു. സ്ഫോടനക്കേസില്‍ പ്രതിയായ തടിയന്റവിട നസീറിനെ ബംഗ്ല്ലാദേശ് അതിര്‍ത്തിയില്‍ നിന്നുമാണ് പിടികൂടിയത്.