ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഠിപ്പിച്ച നേഴ്സ് അറസ്റ്റില്‍

July 20th, 2011

 തൃശ്ശൂര്‍: ശസ്ത്രക്രിയയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കിടന്നിരുന്ന യുവതിയെ പീഠിപ്പിച്ച മെയില്‍ നേഴ്സ് അറസ്റ്റിലായി. തൃശ്ശൂരിലെ ഒരു പ്രമുഖ ആസ്പത്രിയായ “ദയ”യിലെ ജീവനക്കാരനായ ഗോഡ്‌ലിയാണ് (27) അറസ്റ്റിലായത്. അര്‍ദ്ധബോധവസ്ഥയില്‍ കിടക്കുകയായിരുന്ന സമയത്ത് ഒരാള്‍ പീഠിപ്പിച്ചതായി യുവതി ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. മരുന്നിന്റെ ആലസ്യം മൂലം ഇയാളെ തടയുവാനോ ബഹളംവെക്കുവാനോ യുവതിക്കായില്ല. ഇയാളെ പിന്നീട് യുവതി തിരിച്ചറിഞ്ഞു. സംഭവത്തെ കുറിച്ച് പരാതി നല്‍കിയെങ്കിലും വേണ്ടത്ര പരിഗണന ലഭിച്ചില്ല. പൊതു പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും അറിഞ്ഞതോടെ പീഠന സംഭവം മൂടിവെക്കുവാനുള്ള ശ്രമങ്ങള്‍ പാളി.തുടര്‍ന്ന് സംഭവ മറിഞ്ഞെത്തിയ ശോഭ സുരേന്ദ്രന്റെ നേതൃത്വത്തില്‍ എത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരും ഏതാനും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ചേര്‍ന്ന് ആസ്പപത്രിക്ക് മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനക്കാരില്‍ ചിലര്‍ ആരോപണ വിധേയനായ ആസ്പപത്രി ജീവനരനെ ആക്രമിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രതിയെ അറസ്റ്റു ചെയ്തു.

മലപ്പുറം സ്വദേശിയായ യുവതി വെള്ളിയാഴ്ചയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഐ.സി.യുവില്‍ ആയിരുന്ന യുവതിക്കരികില്‍ രാത്രി ഒറ്റക്ക് ഒരു മെയില്‍ നേഴ്സ് ഏറെ നേരം ചിലവഴിച്ചത് അസാധാരണമാണ്. ആസ്പത്രി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായ വലിയ വീഴ്ചയാണ് അവശനിലയിലായ ഒരു രോഗിയെ പീഠിപ്പിക്കുവാന്‍ ഇടനല്‍കിയത്. ആസ്പപത്രിയില്‍ കയറി അക്രമം കാണിച്ചതായി സംഭവത്തെ ചിത്രീകരിക്കുവാനാനും സംഭവത്തിന്റെ ഗൌരവം കുറച്ചു കാണിക്കുവാനുമാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത നേതാക്കള്‍ കുറ്റപ്പെടുത്തി.

- എസ്. കുമാര്‍

വായിക്കുക: , , ,

3 അഭിപ്രായങ്ങള്‍ »

തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കുന്നു

July 7th, 2011

tomin-thachankary-epathram

തിരുവനന്തപുരം: ഈ മാസം പത്തിനു സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കുന്നതോടെ സസ്പെന്‍ഷനില്‍ കഴിയുന്ന പോലീസ്‌ ഐ. ജി. ടോമിന്‍ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചീഫ്‌ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി. ജി. പി. എന്നിവര്‍ ഉള്‍പ്പെട്ട റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്‌ഥാനത്തിലാണു തീരുമാനമെന്നു മഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്രലേഖകരോട്‌ പറഞ്ഞു. അദ്ദേഹത്തെ തിരിച്ചെടുക്കണമെന്നാണു റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശ. സര്‍വീസില്‍ പ്രവേശിക്കുന്നതു അന്വേഷണത്തെ ബാധിക്കില്ലേ എന്നു ചോദ്യത്തിന് അദ്ദേഹത്തിന്റെ നിയമനത്തെ ക്കുറിച്ചു ഒന്നും തീരുമാനിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. എന്നാല്‍ തച്ചങ്കരിക്കെതിരെ നടക്കുന്ന അന്വേഷണങ്ങളും നിയമ നടപടികളും തുടരുമെന്നു മുഖ്യമന്ത്രി അറിയിച്ചു.

തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുത്ത നടപടിയില്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ശക്തമായ എതിര്‍പ്പ് മുഖ്യമന്ത്രിയെ അറിയിച്ചു. കേരള കോണ്ഗ്രസ് നേതാവ് പി. സി. ജോര്‍ജ്ജ് എം. എല്‍. എ. യും സസ്പെന്‍ഷന്‍ പിന്‍വലിച്ച നടപടിയെ എതിര്‍ത്തിട്ടുണ്ട്. ക്രിമിനല്‍ ബന്ധമുള്ളവരെ പോലീസില്‍ നിന്നും ഒഴിവാക്കും എന്ന പ്രസ്താവന നടത്തി ദിവസങ്ങള്‍ക്കുള്ളിലാണ് തച്ചങ്കരിയെ തിരിച്ചെടുക്കാന്‍ മന്ത്രിസഭയുടെ തീരുമാനം വരുന്നത്.

എന്‍. ഐ. എ. യുടെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും അഭിപ്രായം കൂടി കണക്കിലെടുത്താണ് തച്ചങ്കരിയെ തിരിച്ചെടുക്കണമെന്നു റിവ്യൂ കമ്മിറ്റി ശുപാര്‍ശ നല്‍കിയിട്ടുള്ളത്‌. ഐ. പി. എസ്‌. ഉദ്യോഗസ്‌ഥനായ ടോമിന്‍ തച്ചങ്കരി ഔദ്യോഗികാനുമതി ഇല്ലാതെ നടത്തിയ ഖത്തര്‍ യാത്രയെക്കുറിച്ചുളള അന്വേഷണം തുടരുകയാണ്. കൂടാതെ വിദേശത്ത്‌ വെച്ച് തീവ്രവാദ ബന്ധമുളളവരുമായി തച്ചങ്കരി കൂടിക്കാഴ്‌ച നടത്തി എന്ന ആരോപണത്തെ പറ്റിയും എന്‍. ഐ. എ. അന്വേഷിച്ചു വരികയാണ്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വര്‍ഗീസ്‌ വധം: നാല്‍പത്‌ വര്‍ഷത്തിനു ശേഷം ഐ. ജി ലക്ഷ്മണക്ക് ജീവപര്യന്തം

June 14th, 2011

കൊച്ചി: ജീവപര്യന്തം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മണ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളികൊണ്ട്  നക്‌സല്‍ വര്‍ഗീസ്‌ വധക്കേസില്‍ മുന്‍ ഐ ജി ലക്ഷ്‌മണയുടെ ജീവപര്യന്തം ഹൈക്കോടതി  ശരിവച്ചു. ജീവപര്യന്തം ശിക്ഷ വിധിച്ച സി ബി ഐ കോടതിയുടെ വിധിയില്‍ അപാകതയില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി. കേസിലെ  മൂന്നാം പ്രതി ഡി ജി പി പി വിജയനെ വെറുതെവിട്ട നടപടിയും കോടതി ശരിവച്ചു. ജസ്റ്റിസുമാരായ തോട്ടത്തില്‍ രാധാകൃഷ്ണന്‍, എസ് സതീഷ്‌ ചന്ദ്ര  എന്നിവര്‍ ഉള്‍പ്പെട്ടെ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഈ ഉത്തരവ്. 1970 ഫെബ്രുവരി 18-ന് തിരുനെല്ലി കാട്ടില്‍ വെച്ചാണ്  നക്‌സല്‍ വര്‍ഗീസിനെ മേലുദ്യോഗസ്ഥരുടെ നിര്‍ബന്ധപ്രകാരം കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ വെടിവെച്ച് കൊന്നത്. കേസിലെ ഒന്നാം പ്രതിയായ രാമചന്ദ്രന്‍  നായരുടെ വെളിപ്പെടുത്തലുകളിലൂടെയാണ് സംഭവങ്ങള്‍ പുറംലോകം അറിഞ്ഞത്. 40 വര്‍ഷത്തിന് ശേഷമാണ് കോടതിവിധി വന്നത്. എന്നാല്‍  ലക്ഷ്മണയുടെ ജീവപര്യന്തം വധശിക്ഷയാക്കണമെന്ന ഹര്‍ജി കോടതി തള്ളി. വര്‍ഗീസിന്റെ സഹോദരന്‍ തോമസ്‌ ആണ് ഈ ആവശ്യം ഉന്നയിച്ച് ഹര്‍ജി സമര്‍പ്പിച്ചത്.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

230 പവന്‍ സ്വര്‍ണ്ണം തട്ടിയെടുത്തവര്‍ പിടിയില്‍

June 11th, 2011

gold-burglary-kerala-epathram

തൃശ്ശൂര്‍ : തൃശ്ശൂര്‍ നഗരത്തിലെ ഒരു ജ്വല്ലറിയിലേക്ക് കൊണ്ടു വരികയായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ നാലു പേര്‍ പോലീസിന്റെ പിടിയിലായി. പിടിയിലായവര്‍ തൃശ്ശൂര്‍ സ്വദേശികളാണ്. ഇവര്‍ കവര്‍ന്ന സ്വര്‍ണ്ണത്തില്‍ ഒരു ഭാഗം കണ്ടെടുത്തിട്ടുണ്ട്. ഇനിയും നാലു പേരെ പിടികിട്ടാനുണ്ട്.

വെള്ളിയാഴ്ച രാവിലെ നഗരത്തിലെ ഒരു പ്രമുഖ ജ്വല്ലറിയിലേക്ക് കൊണ്ടു വരികയായിരുന്ന സ്വര്‍ണ്ണ ഉരുപ്പടികള്‍ ആണ് ഒരു സംഘം ബൈക്കിലെത്തി തട്ടിയെടുത്തത്. പാലക്കല്‍ സ്വദേശിയുടെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണവുമായി വന്ന ഗോപിയെന്ന ജീവനക്കാരനെ ആക്രമിച്ച് സംഘം സ്വര്‍ണ്ണവുമായി കടന്നു കളയുകയായിരുന്നു. ബഹളം കേട്ട് ആളുകള്‍ ഓടിക്കൂടിയ പ്പോഴേക്കും അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ടോമിന്‍ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കരുത്: വി.എസ്.

June 10th, 2011

tomin-thachankary-epathram

തിരുവനന്തപുരം: സസ്പെന്‍ഷനിലായ ഐ. ജി. ടോമിന്‍ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ കത്തയച്ചു. രാജ്യരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ കുറ്റകൃത്യത്തിന്റെ പേരില്‍ അന്വേഷണത്തില്‍ കഴിയുന്നതിനാല്‍ സര്‍വീസില്‍ തിരിച്ചെടുത്താല്‍ അന്വേഷണത്തെ വഴി തെറ്റിക്കാന്‍ കഴിയുമെന്നും, കേസിനെ തന്നെ അട്ടിമറിക്കാന്‍ സാഹചര്യം ഒരുക്കി കൊടുക്കലാകും അതെന്നും വി. എസ്. കത്തില്‍ സൂചിപ്പിച്ചു. അനധികൃതമായി സ്വത്ത്‌ സമ്പാദിക്കല്‍, കള്ളക്കടത്ത്, ലോക്കപ്പ് മര്‍ദ്ദനം, സ്റ്റാമ്പ്‌ ഡ്യൂട്ടി വെട്ടിപ്പ്‌ തുടങ്ങി നിരവധി ആരോപണങ്ങള്‍ക്ക് വിധേയനാണ് തച്ചങ്കരിയെന്നും വി. എസ്. ചൂണ്ടിക്കാട്ടി.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിമര്‍ശനവുമായി വി. ഡി. സതീശനും വി. എം. സുധീരനും
Next »Next Page » 230 പവന്‍ സ്വര്‍ണ്ണം തട്ടിയെടുത്തവര്‍ പിടിയില്‍ »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine