പത്താം തരം : ഓണ്‍ ലൈന്‍ ക്ലാസ്സുകള്‍ മേയ് മാസത്തില്‍

April 12th, 2021

sslc-plus-two-students-ePathram
തിരുവനന്തപുരം : കൊവിഡ് വ്യാപന ത്തിന്റെ പശ്ചാത്തലത്തില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് മേയ് മാസം മുതല്‍ ഓണ്‍ ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കും എന്നു വിദ്യാഭ്യാസ വകുപ്പ്.

നിയമ സഭാ തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചതിനു ശേഷം ആയിരിക്കും ക്ലാസ്സുകള്‍ തുടങ്ങുക. മാത്രമല്ല കൊവിഡ് വ്യാപനത്തോത് വിലയിരുത്തിയതിനു ശേഷം മാത്രമേ സ്‌കൂള്‍ തുറക്കല്‍, ഓണ്‍ ലൈന്‍ ക്ലാസ്സ് എന്നിവ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുകയുള്ളൂ എന്നും റിപ്പോര്‍ട്ടുണ്ട്. ഓണ്‍ ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങു വാനുള്ള സജ്ജീകരണങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് ഒരുക്കുന്നുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദോഹയിലെ വിദ്യാഭ്യാസ സ്ഥാപന ത്തിലേക്ക് നോർക്ക റിക്രൂട്ട്മെന്റ്

December 31st, 2020

ogo-norka-roots-ePathram
കൊച്ചി : ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം ബിർള പബ്ലിക് സ്‌കൂളിലേക്ക് നോർക്ക റൂട്സ് വഴി അദ്ധ്യാപകർ അടക്കം വിവിധ തസ്തിക കളിലേക്ക് നിയമനം നൽകുന്നു. ഏകദേശം 70,000 രൂപക്കും 89,000 രൂപക്കും ഇടയില്‍ അടിസ്ഥാന ശമ്പളം ലഭിക്കും. അദ്ധ്യാപകര്‍ക്കും മറ്റു ഓഫീസ് ജോലികളിലേക്കും പ്രവൃത്തി പരിചയം ഉള്ള വർക്ക് ജനുവരി 10 വരെ ഓൺ ലൈനിൽ അപേക്ഷിക്കാം. വിവരങ്ങൾ നോര്‍ക്ക റൂട്സ്വെബ് സൈറ്റില്‍ ലഭിക്കും.

ജോലി സംബന്ധമായ വിശദ വിവരങ്ങള്‍ക്ക് നോര്‍ക്ക റിക്രൂട്ട്മെന്റ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.  ടോൾ ഫ്രീ നമ്പർ: 1800 425 3939.  (പി. എൻ. എക്‌സ്. 4540/2020

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൃഷി ശാസ്ത്രജ്ഞൻ ആർ. ഹേലി അന്തരിച്ചു

December 13th, 2020

ആലപ്പുഴ : കൃഷി ശാസ്ത്രജ്ഞനും കൃഷി വകുപ്പ് മുൻ ഡയറക്ടറുമായ പ്രൊഫ. ആർ. ഹേലി (87) അന്തരിച്ചു. ആലപ്പുഴയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

ബാംഗ്ലൂര്‍ കാര്‍ഷിക കോളജില്‍ നിന്ന് ബിരുദം നേടി. തുടര്‍ന്ന് കൃഷി രംഗത്ത് സജീവമായി. മലയാള ത്തില്‍ ഫാം ജേര്‍ണ്ണലിസത്തിന് തുടക്കം കുറിച്ചത് ആര്‍. ഹേലി യാണ്. കാർഷിക മേഖല യിൽ നിരവധി ക്രിയാത്മക നിർദ്ദേശങ്ങള്‍ അദ്ദേഹം നടപ്പാക്കി.

ആകാശ വാണിയില്‍ വയലും വീടും, ദൂരദര്‍ശനില്‍ നാട്ടിന്‍പുറം എന്നീ പരിപാടി കള്‍ പ്രൊഫസര്‍. ആര്‍. ഹേലി ആയിരുന്നു ഒരുക്കിയത്. കൃഷി സംബന്ധിച്ചുള്ള നിരവധി ലേഖന ങ്ങള്‍ ദിനപത്ര ങ്ങളിലും ആനു കാലിക ങ്ങളിലും എഴുതിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ ദേഹ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ടൂറിസം – ദേവസ്വം വകുപ്പു മന്ത്രി കടകം പള്ളി സുരേന്ദന്ദ്രൻ  എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ്ത്രീകൾക്കു വേണ്ടി സൗജന്യ ആയുർ വേദ തെറാപ്പിസ്റ്റ് കോഴ്‌സ്

November 18th, 2020

logo-kitts-kerala-institute-of-tourism-travel-studies-ePathramതിരുവനന്തപുരം : സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള KITTS (കിറ്റ്‌സ് – കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ്) നടത്തുന്ന 40 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ ആയുർ വേദ തെറാപ്പിസ്റ്റ് കോഴ്‌സിലേക്ക് 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേ പ്രായക്കാരായ സ്ത്രീകൾക്ക് അപേക്ഷിക്കാം. അവസാന തിയ്യതി ഡിസംബർ രണ്ട്.

therapist-in-ayurveda-application-kitts-ePathram

ആദ്യം അപേക്ഷിക്കുന്ന 100 പേർക്ക് സൗജന്യ പരിശീലനം നല്‍കും എന്ന് സംസ്ഥാന പബ്ലിക് റിലേഷന്‍ വകുപ്പ് പ്രസിദ്ധീകരിച്ച വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് കിറ്റ്സ് വെബ് സൈറ്റ് സന്ദര്‍ശിക്കുക. ബന്ധപ്പെടു വാനുള്ള ഫോണ്‍ നമ്പറും മേല്‍ വിലാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫോൺ : 0471-23 29 539, 0471-23 29 468

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്ലസ് വണ്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നവംബര്‍ രണ്ടു മുതല്‍ ആരംഭിക്കും

October 26th, 2020

covid-19-online-class-started-in-kerala-ePathram
തിരുവനന്തപുരം : പ്ലസ് വണ്‍ ക്ലാസ്സു കളിലേക്കുള്ള പ്രവേശനം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഓണ്‍ ലൈന്‍ ക്ലാസ്സുകള്‍ നവംബര്‍ 2 തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. രാവിലെ 9 : 30 മുതല്‍ 10 : 30 വരെ രണ്ട് ക്ലാസ്സുകള്‍ ആയിരിക്കും പ്ലസ് വണ്ണിന് തുടക്കത്തില്‍ ഉണ്ടാവുക. വിവിധ തലങ്ങളില്‍ നടന്നു വന്നിരുന്ന എല്ലാ മീഡിയ ത്തിലെ ക്ലാസ്സു കളും ഇനി ‘ഫസ്റ്റ് ബെല്‍’ എന്ന പോര്‍ട്ട ലില്‍ ലഭ്യമാകും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നാഫെഡിൽ നിന്നും 50 ടൺ സവാള എത്തിക്കും : കൃഷി വകുപ്പു മന്ത്രി
Next »Next Page » വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വീണ്ടും അവസരം »



  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine