തിരുവനന്തപുരം : ഗള്‍ഫ് രാജ്യങ്ങളില്‍ നഴ്സിംഗ് മേഖല യില്‍ തൊഴില്‍ നേടു ന്നതിന് ആവശ്യ മായ സര്‍ക്കാര്‍ ലൈസന്‍സിംഗ് പരീക്ഷക്കു വേണ്ടി യുള്ള പരിശീലനം നോര്‍ക്ക – റൂട്ട്സ് നല്‍കുന്നു. സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സ ലന്‍സിന്റെ അംഗീകൃത സ്ഥാപനം നഴ്സിംഗ് ഇന്‍സ്റ്റി റ്റ്യൂട്ട് ഫോര്‍ കരി യര്‍ എന്‍ ഹാന്‍സ് മെന്റ് മുഖാന്തരം ആയി രിക്കും നഴ്സിംഗ് പരിശീലനം നല്‍കുക.
ജി. എന്‍. എം. / ബി. എസ്. സി. / എം. എസ്. സി. യോഗ്യത യും രണ്ടു വര്‍ഷ ത്തെ പ്രവൃത്തി പരിചയവും ഉളള ഉദ്യോഗാർത്ഥി കള്‍ക്ക് അപേക്ഷിക്കാവു ന്നതാണ്. ഇവരില്‍ നിന്നും യോഗ്യതാ പരീക്ഷ യിലൂടെ തെര ഞ്ഞെടു ക്കപ്പെടുന്ന വര്‍ക്ക് പ്രവേശനം ലഭിക്കും.
ഫീസ് തുകയുടെ 75% നോര്‍ക്ക വഹിക്കും. ഗള്‍ഫ് രാജ്യ ങ്ങളിലെ സര്‍ക്കാര്‍ ലൈസന്‍സിംഗ് സംവിധാന ങ്ങളായ MOH / HAAD / PROMETRIC / DOH തുടങ്ങിയ പരീക്ഷകള്‍ പാസ്സാകുന്നതിനു വേണ്ടിയാണ് ഈ പരിശീലനം എന്നും നോര്‍ക്ക അറിയിച്ചു.
താല്‍പ്പര്യമുളളവര്‍ 2020 ജനുവരി 31 ന് മുന്‍പ് നോര്‍ക്ക – റൂട്ട്സ് വെബ് സൈറ്റി ല്‍ പേരു വിവര ങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം.
വിശദ വിവരങ്ങള്‍ക്ക് 94 97 31 96 40, 98 95 76 26 32, 98 95 36 42 54 എന്നീ നമ്പരു കളില്‍ ബന്ധപ്പെടാം.