എട്ടു ജില്ലകളിലെ വിദ്യാ ഭ്യാസ സ്ഥാപന ങ്ങൾക്ക് വെള്ളി യാഴ്ച അവധി

August 8th, 2019

rain-in-kerala-monsoon-ePathram
കോഴിക്കോട് : കനത്ത മഴക്കുള്ള സാദ്ധ്യതയുള്ള തിനാല്‍ സംസ്ഥാനത്തെ എട്ടു ജില്ല കളിലെ വിദ്യാഭ്യാസ സ്ഥാപന ങ്ങൾ ക്ക് വെള്ളിയാഴ്ച അവധി നല്‍കി. അതാതു ജില്ല കളി ലേയും കളക്ടര്‍ മാരാണ് അവധി പ്രഖ്യാപിച്ചത്.

ഇടുക്കി, പത്തനം തിട്ട, കോട്ടയം, എറണാ കുളം, തൃശ്ശൂര്‍, മലപ്പുറം, കോഴി ക്കോട്, കണ്ണൂർ ജില്ല കളിലെ വിദ്യാ ഭ്യാസ സ്ഥാപന ങ്ങള്‍ ക്കാണ് അവധി പ്രഖ്യാ പിച്ചത്.

പത്തനം തിട്ട ജില്ല യിലെ പ്രൊഫഷണല്‍ കോളേ ജുകള്‍ മുതല്‍ അങ്കണ വാടികള്‍ ഉള്‍ പ്പെടെ യുള്ള എല്ലാ വിദ്യാ ഭ്യാസ സ്ഥാപന ങ്ങള്‍ക്കും വെള്ളി യാഴ്ച അവധി പ്രഖ്യാപിച്ചതിനു പിന്നാലെ യാണ് മറ്റു ജില്ല കളി ലേയും അവധി പ്രഖ്യാപനം വന്നത്.

സംസ്ഥാനത്ത് വിവിധ ഭാഗ ങ്ങളില്‍ ഉണ്ടായ ഉരുള്‍ പൊട്ടലിലും മണ്ണിടിച്ചിലിലും നിരവധി നാശ നഷ്ടങ്ങള്‍ ഉണ്ടായി. ഇടുക്കിയില്‍ എട്ടു സ്ഥല ങ്ങളില്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടായി. മല യോര മേഖല കളി ലേക്ക് യാത്ര ചെയ്യുന്ന വർക്കും തീര പ്രദേശ ങ്ങളില്‍ ശക്തമായ കാറ്റിനു സാദ്ധ്യത ഉള്ള തിനാൽ മത്സ്യ ബന്ധന തൊഴി ലാളി കള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നൽകി യിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പോലീസും കെ. എസ്. യു. ക്കാരും ഏറ്റു മുട്ടി : ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ്

July 22nd, 2019

police-brutality-epathram
തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേ ജിലെ സംഘര്‍ഷം അന്വേഷിക്കണം എന്ന് ആവ ശ്യപ്പെട്ട് കെ.എസ്.യു. പ്രവര്‍ ത്തകര്‍ സെക്രട്ടറി യേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

പോലീസിന് നേരെ യൂത്ത് കോണ്‍ഗ്രസ്സ്, കെ. എസ്. യു. പ്രവര്‍ത്തകര്‍ കല്ലും കുപ്പി കളും മറ്റും എറിഞ്ഞ പ്പോള്‍ പോലീസ് ലാത്തിച്ചാർജ്ജു നടത്തി. പ്രവര്‍ ത്തകരെ പിരിച്ചു വിടാന്‍ കണ്ണീര്‍ വാതകവും പ്രയോഗിച്ചു. നിരവധി യൂത്ത് കോണ്‍ ഗ്രസ്സ്, കെ. എസ്. യു. പ്രവര്‍ ത്ത കര്‍ക്കും പോലീസു കാര്‍ക്കും പരിക്കേറ്റു.

സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രവര്‍ത്ത കര്‍ ക്കു നേരെ യുണ്ടായ പോലീസ് ലാത്തി ച്ചാര്‍ജ്ജില്‍ പ്രതി ഷേധിച്ച് ജൂലായ് 23 ചൊവ്വാഴ്ച സംസ്ഥാന വ്യാപക മായി വിദ്യാ ഭ്യാസ ബന്ദിന് കെ. എസ്. യു. ആഹ്വാനം ചെയ്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ജില്ലകളില്‍ ഭാഗിക അവധി

July 21st, 2019

rain-in-kerala-monsoon-ePathram

കണ്ണൂര്‍: കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. മഴ ശക്തമായി തുടരുകയും ജില്ലയില്‍ ദുരന്തനിവാരണ അതോറിറ്റി നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.

അതേസമയം, സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. കനത്ത മഴയെ തുടര്‍ന്ന് ചില ജില്ലകളില്‍ ഭാഗിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയില്‍ കോട്ടയം മുനിസിപ്പാലിറ്റിയിലെയും ആര്‍പ്പൂക്കര, അയ്മനം തിരുവാര്‍പ്പ് , കുമരകം ഗ്രാമപഞ്ചായത്തുകളിലെയും പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിപ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന തിരുവല്ല തിരുമൂലപുരം സെന്റ് തോമസ് എച്ച്എസ്എസ് സ്‌കൂളിന് മാത്രമാണ് നാളെ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി വാട്‌സാപ്പില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്. തെറ്റായ വിവരങ്ങള്‍ ഷെയര്‍ ചെയ്യരുതെന്നും അധികൃതര്‍ അറിയിച്ചു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കലാലയ ങ്ങളില്‍ പെരു മാറ്റ ച്ചട്ടം കൊണ്ടു വരണം : ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം

July 21st, 2019

justice-p-sathasivam-kerala-governor-ePathram
തിരുവനന്തപുരം : കലാലയ ങ്ങളില്‍ പെരു മാറ്റ ച്ചട്ടം കൊണ്ടു വരണം എന്ന് കേരളാ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം. വിദ്യാര്‍ത്ഥി സമൂഹ ത്തിന്റെ വളര്‍ച്ചക്ക് ആയിരി ക്കണം പ്രഥമ പരിഗണന നല്‍കേണ്ടത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവാരമുള്ള വിദ്യാഭ്യാസ ത്തിന് ക്യാമ്പസ്സു കളില്‍ സമാധാനം വേണം. അതിനായി ക്യാമ്പസ്സു കളില്‍ സമാധാനം പുനഃസ്ഥാപിക്കണം എന്നും ഗവർണ്ണർ കൂട്ടി ചേർത്തു.

യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവ ങ്ങളുമായി ബന്ധ പ്പെടു ത്തിയാണ് ഇത്തരം ഒരു പ്രസ്താവന ഇറക്കിയത്. വിഷയ ത്തില്‍ കേരള സര്‍വ്വ കലാ ശാല വൈസ് ചാന്‍ സലറോട് അദ്ദേഹം നേരിട്ട് വിശദീകരണം തേടുക യും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് കലാലയ ങ്ങളില്‍ പെരുമാറ്റ ച്ചട്ടം കൊണ്ടു വരണം എന്ന് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടിരി ക്കുന്നത്. ക്യാമ്പസ്സു കളില്‍ ക്രമ സമാധാനം തകര്‍ക്കുന്ന ശക്തികളെ പുറത്തു നിര്‍ത്തണം.

സമാധാനം പുനഃസ്ഥാപി ക്കുവാൻ രാഷ്ട്രീയ പാര്‍ട്ടി കളും വിദ്യാര്‍ത്ഥി കളും ചര്‍ച്ച നടത്തു കയും അതിലൂടെ ഇക്കാര്യം പ്രാവർത്തിക മാക്കുകയും വേണം എന്നും അദ്ദേഹം ഓർമ്മി പ്പിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് നിശ്ചയിച്ചു

July 6th, 2019

medical-entrance-kerala-epathram
തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ പ്രവേശന ത്തി നുള്ള ഈ വർഷ ത്തെ ഫീസ് നിശ്ചയിച്ചു. 5.85 ലക്ഷം മുതല്‍ 7.19 ലക്ഷം രൂപ വരെ യാണ് ഫീസ്. ജസ്റ്റിസ് രാജേന്ദ്ര ബാബു ചെയര്‍മാന്‍ ആയുള്ള പ്രവേ ശന മേൽ നോട്ട സമിതി യാണ് 19 സ്വാശ്രയ മെഡിക്കല്‍ കോളേജു കളി ലേക്കുള്ള ഫീസ് നിര്‍ണ്ണയിച്ചത്.

മെഡിക്കൽ കോഴ്സു കളിലേ ക്കുള്ള ആദ്യ അലോട്ട് മെന്റ് ഏഴാം തിയ്യതി യാണ്. 12 നു മുൻപ് ഫീസ് അടക്കു കയും വേണം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

18 of 351017181930»|

« Previous Page« Previous « ആവശ്യങ്ങൾ അംഗീകരിച്ചില്ല എങ്കിൽ എൻ. ഡി. എ. വിടാൻ മടിയില്ല : ഭീഷണി യുമായി പി. സി. ജോർജ്ജ്
Next »Next Page » ടി. എൻ. പ്രതാപൻ ഡി. സി. സി. പ്രസിഡണ്ട് സ്ഥാനം രാജി വച്ചു »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine