തിരുവനന്തപുരം : ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ്സു വരെ സ്കൂൾ വിദ്യാഭ്യാസം ഒരു ഡയ റക്ട റേറ്റിന് കീഴിൽ കൊണ്ടു വരാൻ തീരുമാനിച്ചു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേ ഷണല്‍ ഹയര്‍ സെക്കന്‍ ഡറി പരീക്ഷ കള്‍ പൊതു വായ ഒരു പരീക്ഷാ കമ്മീ ഷണ റുടെ കീഴിൽ കൊണ്ടു വരണം എന്നുള്ള ഡോ. എം. എ. ഖാദർ കമ്മിറ്റി റിപ്പോർട്ട് അംഗീ കരിച്ചു കൊണ്ടാണ് മന്ത്രി സഭാ തീരുമാനം. ഇതോടെ ഹൈസ്കൂൾ, ഹയർ സെക്കൻ ഡറി സ്കൂൾ ഏകീകരണം നിലവിൽ വരും.
പൊതു വിദ്യാഭ്യാസ മേഖല യിലെ മൂന്ന് ഡയറക്ട റേറ്റു കൾ ലയിപ്പിച്ച് ഡയറ ക്ട റേറ്റ് ഒാഫ് ജനറൽ എജുക്കേ ഷൻ രൂപ വത്കരി ക്കുവാനും തീരുമാനിച്ചു. പൊതു വിദ്യാ ഭ്യാസം, ഹയർ സെക്കൻഡറി, വൊക്കേ ഷനൽ ഹയർ സെക്കൻ ഡറി എന്നീ മൂന്നു ഡയറക്ട റേറ്റു കൾ ചേർത്ത് കൊണ്ട് രൂപീ കരി ക്കുന്ന ഡയ റക്ട റേറ്റ് ഒാഫ് ജനറൽ എജുക്കേഷൻ തലപ്പത്ത് ഐ. എ. എസ്. ഉദ്യോഗസ്ഥന്‍ വരും.
ഡോ. എം. എ. ഖാദർ കമ്മിറ്റി റിപ്പോർട്ടിന് എതിരെ വിവിധ അദ്ധ്യാ പക സംഘ ടന കള്‍ രംഗ ത്തു വന്നി രുന്നു. തുടര്‍ന്ന്, വിദ്യാ ഭ്യാസ വകുപ്പു മന്ത്രി നടത്തിയ ചര്‍ച്ച കളിലെ അഭി പ്രായ ങ്ങള്‍ കൂടി പരി ശോധിച്ച ശേഷ മാണ് ബുധനാഴ്ച ചേര്‍ന്ന മന്ത്രി സഭാ യോഗം ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീ കരി ച്ചത്. ആദ്യഘട്ടം 2019-20 അധ്യയന വർഷം തന്നെ നടപ്പാക്കാൻ തുടങ്ങും.
നിലവിൽ ഡി. പി. ഐ, ഹയർ സെക്കൻഡറി, വി. എച്ച്. എസ്. ഇ. ഡയ റക്ട റേറ്റു കൾ നടത്തുന്ന എസ്. എസ്. എൽ. സി, പ്ലസ് വൺ, പ്ലസ് ടു ഉൾ പ്പെടെ പൊതു പരീക്ഷ കളുടെ നടത്തിപ്പിന് ഡയറ ക്ടർ ഓഫ് ജനറൽ എജു ക്കേഷനെ പരീക്ഷ കമ്മീ ഷണർ ആയി നിയമിക്കും.
എൽ. പി, യു. പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേ ഷനൽ ഹയർ സെക്കൻ ഡറി വിഭാഗ ങ്ങൾ നില വില്‍ ഉള്ളതു പോലെ തുടരും. ഈ വിഭാഗ ങ്ങൾ ഡയറ ക്ടർ ഓഫ് ജനറൽ എജുക്കേ ഷന്റെ പരിധി യില്‍ ആയിരിക്കും. മേഖല, ജില്ല, ഉപ ജില്ല തല ത്തി ലുള്ള ആർ. ഡി. ഡി, എ.ഡി, ഡി. ഡി. ഇ, ഡി. ഇ. ഒ, എ. ഇ. ഒ എന്നീ ഓഫിസ് സംവി ധാന ങ്ങൾ തുടരും.