വിശാലിന്റെ കൊലപാതകം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

July 19th, 2012

crime-epathram

ചെങ്ങന്നൂര്‍: എ. ബി. വി. പി. നേതാവ് വിശാലിനെ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് ഗേറ്റിനു മുമ്പില്‍ വച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. നാസിം, ഷെഫീഖ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരേയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. കഴിഞ്ഞ ദിവസം ക്രിസ്ത്യന്‍ കോളേജില്‍ ഒന്നാം വര്‍ഷ ബിരുധ വിദ്യാ‍ര്‍ഥികള്‍ക്ക് കോളേജ് ഗേറ്റില്‍ മധുര പലഹാര വിതരണവും മറ്റും നടത്തിയിരുന്നു. ഇതിനിടയില്‍ എ. ബി. വി. പി. പ്രവര്‍ത്തകരും ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഈ സമയത്ത് കോളേജിനു വെളിയില്‍ നിന്നും മാരകായുധങ്ങളുമായി വന്ന സംഘം എ. ബി. വി. പി. പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. വിശാൽ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. കുത്തേറ്റ വിശാലിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ക്യാമ്പസ് ഫ്രണ്ട് ആക്രമണം : എ. ബി. വി. പി. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

July 17th, 2012

crime-epathram

ആലപ്പുഴ: ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഒരു സംഘം ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ എ. ബി. വി. പി. പ്രവര്‍ത്തകനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ ആണ്‌ കോളേജ് കവാടത്തിനു മുമ്പില്‍ ഉണ്ടായ സംഘട്ടനത്തിലാണ് എ. ബി. വി. പി. പ്രവര്‍ത്തകനായ കോട്ട ശ്രീശൈലത്തില്‍ വിശാലി (19) നു ഗുരുതരമായ പരിക്കേറ്റത്. കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ വിശാല്‍ എ. ബി. വി. പി. ചെങ്ങന്നൂര്‍ നഗര്‍ പ്രമുഖ് ആണ്. വിശാലിന്റെ മാതാപിതാക്കള്‍ ലണ്ടനിലാണ്.

രാവിലെ ഡിഗ്രി ക്ലാസ് തുടങ്ങുന്നതിനാല്‍ നവാഗതരായ വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിന്റെ ഭാഗമായി മധുര പലഹാര വിതരണവും മറ്റും സംഘടിപ്പിച്ചിരുന്നു. ഇതിനിടയില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുമായി എ. ബി. വി. പി. പ്രവര്‍ത്തകര്‍ നേരിയ വാക്കു തര്‍ക്കമുണ്ടായി. ഇതിനിടയില്‍ ഒരു സംഘം മാരകായുധങ്ങളുമായി ആക്രമണം തുടങ്ങി. വിശാലിനെ മര്‍ദ്ദിക്കുകയും തുടര്‍ന്ന് വെട്ടുകയുമായിരുന്നു. ഗുരുതരമായ പരിക്കേറ്റ വിശാലിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ഇന്നു പുലര്‍ച്ചയോടെ മരിച്ചു. ആക്രമണത്തില്‍ എ. ബി. വി. പി. പ്രവര്‍ത്തകനായ മുണ്ടങ്കാവ് ഭസ്മക്കാട്ടില്‍ എം. എസ് ശ്രീജിത്ത് (19), വിഷ്ണു പ്രസാദ് (19) എന്നിവര്‍ക്കും ഗുരുതരമായ പരിക്കു പറ്റിയിട്ടുണ്ട്. ഇവര്‍ ചെങ്ങന്നൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

വിശാലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എ. ബി. വി. പി. യും മറ്റു സംഘപരിവാര്‍ അനുകൂല സഘടനകളും ഹര്‍ത്താലിനു ആഹ്വാനം ചെയ്തിട്ടുണ്ട്. എ. ബി. വി. പി. ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി പ്രതിഷേധിക്കും. വിശാലിന്റെ കൊലപാതകത്തെ തുടര്‍ന്ന് പോലീസ് കേസെടുത്ത് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പച്ച ബ്ലൌസ് ഉത്തരവ് : വിദ്യാഭ്യാസ രംഗത്തെ ലീഗ് വല്‍ക്കരണത്തിനെതിരെ പ്രതിഷേധം

July 3rd, 2012

meera-jasmine-geen-blouse-epathram

കൊച്ചി: വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി. കെ. അബ്ദുറബ്ബ് പങ്കെടുക്കുന്ന ചടങ്ങില്‍ അധ്യാപികമാര്‍ പച്ച ബ്ലൌസ് ധരിച്ചെത്തണമെന്ന ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. ഡി. വൈ. എഫ്. ഐ. സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കോണ്‍ഗ്രസ്സ് അനുകൂല സംഘടനയായ കെ. പി. എസ്. ടി. യു. ഉള്‍പ്പെടെ നിരവധി സംഘടനകള്‍ പച്ച ബ്ലൌസ് ഉത്തരവിനെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. സര്‍വ്വ ശിക്ഷാ അഭിയാന്‍ എറണാകുളത്ത് നടത്താനിരുന്ന ചടങ്ങില്‍ അധ്യാപികമാര്‍ പച്ച ബ്ലൌസ് ധരിച്ചെത്തണം എന്ന ഉത്തരവിറക്കിയത് പ്രൊജക്ട് ഓഫീസര്‍ കെ. എം. അലിയാരാണ്. സംഭവം വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ സസ്പെന്റ് ചെയ്തു. അധ്യാപക സംഘടനകളില്‍ നിന്നും പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് ചടങ്ങ് മാറ്റി വെച്ചു.

അധ്യാപികമാരെ കൊണ്ട് ഉത്തരവിലൂടെ പച്ച ബ്ലൌസ് ധരിപ്പിക്കുന്നതിനെതിരെ എസ്. എൻ. ഡി. പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തി. ഇത്തരം നടപടി കേരളീയര്‍ക്ക് അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. പച്ച നിറം പ്രകൃതിയുടെ നിറമാണ്. എന്നാല്‍ അത് ലീഗിന്റെ കൊടിയുടെ നിറം കൂടെയാണ്. വിദ്യാഭ്യാസ വകുപ്പ് ലീഗില്‍ നിന്നും എടുത്തു മാറ്റുവാന്‍ നേരത്തെ തന്നെ തങ്ങള്‍ ആവശ്യപ്പെട്ടതാണെന്ന് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പ് ലീഗില്‍ നിന്നും എടുത്തു മാറ്റാന്‍ ലത്തീൻ കത്തോലിക്ക അസോസിയേഷന്‍ ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയില്‍ ലീഗ് നേതാക്കളോ അനുകൂലികളോ ഉള്‍പ്പെടുന്ന മുപ്പത്തഞ്ച് സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുവാന്‍ ഉള്ള തീരുമാനവും വിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക വസതിയുടെ ഗംഗ എന്ന പേരു മാറ്റി ഗ്രേസ് ആക്കിയതും നേരത്തെ വിവാദമായിരുന്നു.

green-blouse-facebook-photo-epathram

ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വെബ്സൈറ്റുകളിലും വിദ്യാഭ്യാസ രംഗത്തെ ലീഗ് വല്‍ക്കരണത്തിനെതിരെ ശക്തമായ പ്രതികരണവും പരിഹാസവുമാണ് ഉയര്‍ന്നിട്ടുള്ളത്.

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »

തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം നിർത്തലാക്കരുത്

April 7th, 2012

VHSE-kerala-epathram

തിരുവനന്തപുരം : വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം നിർത്തലാക്കും എന്ന വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദു റബ്ബിന്റെ പ്രസ്താവനയെ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ അപലപിച്ചു. ഈ നടപടിയിൽ നിന്നും സർക്കാർ പിൻമാറണം. വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭാസവും ഹയർ സെക്കൻഡറി വിദ്യാഭ്യാസവും തികച്ചും വ്യത്യസ്തമാണ്. ഇത് കണക്കിലെടുക്കാതെയാണ് മന്ത്രിയുടെ പ്രസ്താവന. വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിലെ ചില പാഠ ഭാഗങ്ങൾ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിൽ ഉൾക്കൊള്ളിക്കുക എന്നൊക്കെയുള്ള മന്ത്രിയുടെ ആശയത്തിലെ പാളിച്ചകൾ ഏറെയാണ്. ഇത്തരത്തിൽ രണ്ട് വ്യവസ്ഥകളും ഒന്നാക്കാൻ ആവില്ല. മാത്രമല്ല ഇങ്ങനെ ചെയ്യുന്നതോടെ തൊഴിൽ അധിഷ്ഠിത വിദ്യാഭാസത്തിനായി കേന്ദ്ര സർക്കാർ നൽകിപ്പോരുന്ന വൻ പിന്തുണയും നിലയ്ക്കും എന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി സി. രാജൻ പിള്ള ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സുവര്‍ണ നേട്ടത്തോടെ കേരളം കിരീടം ഉറപ്പിച്ചു.

January 22nd, 2012

national school games-epathram

ലുധിയാന: ദേശീയ സ്കൂള്‍ കായികമേളയില്‍ 21 സ്വര്‍ണം, 18 വെള്ളി, 13 വെങ്കലം നേടിയതോടെ കേരളം കിരീടം ഉറപ്പിച്ചു. രണ്ടാം സ്ഥാനത്തുള്ള ഹരിയാന കേരളത്തേക്കാള്‍ ഏറെ പിന്നിലാണ്. എം. ഡി താര രണ്ടു സ്വര്‍ണ്ണവും ഒരു വെള്ളിയും നേടി കേരളത്തിന്റെ പ്രതീക്ഷ വര്‍ദ്ധിപ്പിച്ചതിനു പിന്നാലെ കേരളത്തിന്റെ സ്വര്‍ണ കൊയ്ത്ത് ദിനമായിരുന്നു ഞായറാഴ്ച. സീനിയര്‍ പെണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ എന്‍. എം. ബിന്‍സി സ്വര്‍ണം നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ടി. എസ്. ആര്യ ഒന്നാമതെത്തി. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്റര്‍ ഹര്‍ഡില്‍സില്‍ പി. ഒ. സയാന സ്വര്‍ണ്ണം സ്വന്തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

28 of 351020272829»|

« Previous Page« Previous « മാറാട്‌ സി. ബി. ഐ അന്വേഷണമാകാം കേന്ദ്രം പിന്തുണ നല്‍കും: മുല്ലപ്പള്ളി
Next »Next Page » ഇ-മെയില്‍ ചോര്‍ത്തല്‍, മാധ്യമത്തിന്റെ പുതിയ വെളിപ്പെടുത്തല്‍ »



  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine