ലോറിയില്‍ നിന്നും ആന വീണാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ക്കെതിരെ നടപടി

November 26th, 2012

elephant-on-lorry-epathram

തൃശ്ശൂര്‍: ആനകളെ മറ്റു സ്ഥലങ്ങളിലേക്ക് കയറ്റിക്കൊണ്ടു പോകുമ്പോള്‍ അവ വാഹനത്തില്‍ നിന്നും വീണാല്‍ ബന്ധപ്പെട്ട ഡി. എഫ്. ഒ. ഉള്‍പ്പെടെ ഉള്ള ഉദ്യോഗസ്ഥര്‍ ക്കെതിരെ നടപടിയെടുക്കുമെന്ന് വനം മന്ത്രി ഗണേശ് കുമാര്‍. അപകടം ഉണ്ടായാല്‍ ഡി. എഫ്. ഒ., ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ തുടങ്ങിയവരെ ഉടനെ സസ്പെന്റ് ചെയ്യും. ആനയെ കൊണ്ടു വരുന്ന സ്ഥലത്തെ ഉദ്യോഗസ്ഥനെതിരെ ആണ് നടപടി.

ഉത്സവങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയും എഴുന്നള്ളിപ്പിനു നിര്‍ത്താവുന്ന ആനകളുടെ എണ്ണം കുറയുകയും ചെയ്തതോടെ സംസ്ഥാനത്ത് ആനകളെ ലോറിയില്‍ കയറ്റി കൊണ്ടു പോകുന്ന പ്രവണത വര്‍ദ്ധിച്ചിരിക്കുകയാണ്. ലോറിയില്‍ നിന്നും വീണ് പരിക്കേല്‍ക്കുന്ന ആനകളുടെ എണ്ണം അടുത്തിടെയായി വര്‍ദ്ധിച്ചു വരികയാണ്. കേരളത്തിലെ ഏറ്റവും ഉയരം ഉണ്ടായിരുന്ന ആനകളില്‍ ഒന്നായിരുന്ന പട്ടത്ത് ശ്രീകൃഷ്ണന്‍ ഉള്‍പ്പെടെ നിരവധി ആനകള്‍ ഇപ്രകാരം ലോറിയില്‍ നിന്നും വീണ് അപകടത്തെ തുടര്‍ന്ന് ചരിഞ്ഞിട്ടുണ്ട്.

ആനകളെ വാഹനങ്ങളില്‍ കയറ്റി കൊണ്ടുപോകുന്നതിനു മാനദണ്ഡങ്ങള്‍ ഉണ്ടെങ്കിലും പലപ്പോഴും അത് പാലിക്കപ്പെടാറില്ല. ദീര്‍ഘ ദൂരം ലോറിയില്‍ സഞ്ചരിക്കുന്നത് ആനകളുടെ മനോ നിലയില്‍ മാറ്റം വരുത്തുകയും ഒപ്പം കണ്ണിന്റേയും ചെവിയുടേയും ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴി വെക്കുകയും ചെയ്യുന്നു.

ഉത്സവപ്പറമ്പുകളില്‍ ആനകളെ തോട്ടി കൊണ്ട് കുത്തുന്ന പാപ്പാന്മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് വ്യാപകമായ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോര്‍ഡ് ഏക്കത്തുക

October 8th, 2012

thechikottukavu-ramachandran-epathram

തൃശ്ശൂര്‍ : ഒരു ദിവസത്തെ എഴുന്നള്ളിപ്പില്‍ പങ്കെടുക്കുവാന്‍ 2,55,000 എന്ന റെക്കൊര്‍ഡ് ഏക്കത്തുകയുമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍  എന്ന ഗജവീരന്‍ ചരിത്രമാകുന്നു. നെന്മാറ വല്ലങ്ങി വേലയ്ക്ക് 2,22,222 എന്ന തുകയ്ക്ക് ഗുരുവായൂര്‍ പത്മനാഭനെ വല്ലങ്ങി ദേശക്കാര്‍ ഒരു ദിവസത്തേക്ക് ഏക്കം കൊണ്ടതായിരുന്നു നിലവിലെ റെക്കോര്‍ഡ്. ഇതിനെയാണ് ഇന്നലെ നടന്ന ലേലത്തില്‍ രാമചന്ദ്രന്‍ മറികടന്നത്. ജനുവരിയില്‍ നടക്കുന്ന ഏങ്ങണ്ടിയൂര്‍ മാമ്പിള്ളിക്കാവ് ക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവത്തിനാണ്  ഇളയാല്‍ ഉത്സവകമ്മറ്റി ഇവനെ രണ്ടുലക്ഷത്തി അമ്പത്തയ്യായിരം രൂപയ്ക്ക് ലേലത്തിനെടുത്തത്. വാശിയേറിയ ലേലം വിളിയില്‍  തൃശ്ശൂരിലെ പ്രമുഖ ആന പാട്ടക്കാരനായ സ്വാമിയെന്നറിയപ്പെടുന്ന വെങ്കിടാദ്രിയും ഇളയാല്‍ ഉത്സവക്കമ്മറ്റിയും ആയിരുന്നു പ്രധാന പങ്കാളികള്‍. വിയ്യൂരില്‍ നിന്നും അന്തിക്കാട്ടു നിന്നും ഉള്ള ചില ഉത്സവക്കമ്മറ്റിക്കാരും പങ്കെടുത്തിരുന്നു എങ്കിലും തുക ഒന്നര ലക്ഷം കടന്നതോടെ അവര്‍ പിന്‍‌വാങ്ങി. രണ്ടര ലക്ഷം വരെ സ്വാമിയും ഒഴിവായി. അങ്ങിനെയാണ് ഇളയാല്‍ ഉത്സവക്കമ്മറ്റിക്ക് ആനയെ ലഭിച്ചത്.

തൃശ്ശൂര്‍ പേരാമംഗലം തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന്റെയാണ് തലയെടുപ്പിനൊപ്പം ഭംഗിയുമുള്ള ഈ കൊമ്പന്‍. കേരളത്തിലെ ഏറ്റവും ഉയരമുള്ള ആനയായ രാമചന്ദ്രന്‍ ഉത്സവപ്പറമ്പുകളിലെ സൂപ്പര്‍ സ്റ്റാറാണ്. മത്സരപ്പൂരങ്ങളില്‍ രാമചന്ദ്രനെ സ്വന്തമാക്കുവാനായി വാശിയേറിയ ലേലം വിളികള്‍ സാധാരണമാണ്. ഏകദേശം ഒന്നര ലക്ഷത്തിനടുത്ത തുകയ്ക്കാണ് കഴിഞ്ഞ വര്‍ഷം ഇവനെ ഒരു ക്ഷേത്രോത്സവത്തിനു ലേലം കൊണ്ടത്. കുനിശ്ശേരി സ്വദേശി മണിയാണ് കഴിഞ്ഞ പതിനെട്ട് വര്‍ഷമായി രാമചന്ദ്രന്റെ ഒന്നാം പാപ്പാൻ.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

നാട്ടിലിറങ്ങിയ കാട്ടാന തിരികെ പോകാനാകാതെ കുടുങ്ങി; ജനങ്ങള്‍ പരിഭ്രാന്തിയില്‍

September 17th, 2012
നിലമ്പൂര്‍: വഴിതെറ്റി ജനവാസ കേന്ദ്രങ്ങളില്‍ എത്തിയ കാട്ടാന തിരികെ കാട്ടിലേക്ക് പോകാനാകാതെ കുടുങ്ങി. കോഴിക്കോട് മലപ്പുറം ജില്ലകളുടെ അതിര്‍ത്തി ഗ്രാമമായ നായാടുംപൊയിലാണ്  കഴിഞ്ഞ് ദിവസം രാത്രി ഒരു മോഴയാന വന്നു പെട്ടത്. ഗ്രാമീണരും വനപാലകരും പോലീസും അടങ്ങുന്ന സംഘം ആനയെ കാട്ടിലേക്ക് തിരിച്ചയക്കുവാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
പന്തീരായിരം ഏക്കര്‍ വനത്തില്‍ നിന്നാണ് മോഴയാന എത്തിയതെന്ന് കരുതുന്നു. കോഴിപ്പാറ വെള്ളച്ചാട്ടത്തിലൂടെ ശരിയാഴ്ച രാതിയാണ് ആന കണ്ടിലപ്പാറ ആദിവാസികോളനിയുടെ പരിസരത്തെത്തിയത്. നേരം പുലര്‍ന്നതോടെ ആളുകള്‍ ആനയെ വിരട്ടിയോടിക്കുവാന്‍ ശ്രമിച്ചു. ആന നാട്ടിലേക്ക് ഇറങ്ങുകയായിരുന്നു.
കൊട്ടും ബഹളവുമായി ആളുകള്‍ പുറകേ കൂടിയതോടെ പരിഭ്രാന്തനായ ആന എങ്ങോട്ട് പൊകണമെന്ന നിശ്ചയമില്ലാതെ തലങ്ങും വിലങ്ങും ഓടി. തിരികെ പോകുവാനുള്ള ശ്രമത്തിനിടെ ആരോ ആനയെ കല്ലെറിഞ്ഞു. ഇതേ തുടര്‍ന്ന് സമീപത്തുള്ള പത്തേക്കര്‍ റവന്യൂ  ഭൂമിയിലെ പൊന്തക്കാട്ടില്‍ കയറി. ഭക്ഷണവും വെള്ളവും ലഭിക്കാത്തതിനെ തുടര്‍ന്ന് ആന പരിക്ഷീണിതനാണ്.
പടക്കം പൊട്ടിച്ച് ആനയെ വിരട്ടിയോടിക്കുവാനുള്ള ശ്രമത്തിനിടെ കുമരേല്ലൂര്‍ തുത്തുക്കുടി ഹുസൈനു പരിക്കു പറ്റി. പടക്കം കയ്യിലിരുന്ന് പൊട്ടിയതിനെ തുടര്‍ന്ന് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയില്‍ ഏഷ്യന്‍ ആനയും

September 15th, 2012

elephant-stories-epathram

തിരുവനന്തപുരം: നമ്മുടെ ഉത്സവങ്ങൾക്കും ആഘോഷങ്ങള്‍ക്കും ആഢ്യത്വം പകരുന്ന ആനകള്‍ കടുത്ത വംശനാശ ഭീഷണിയില്‍ എന്ന് പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ് ആന ഇടം പിടിച്ചിരിക്കുന്നത്. വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫ്രണ്ട് (ഡബ്ലിയു. ഡബ്ലിയു. എഫ്.) പ്രസിദ്ധീകരിച്ച കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.  വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യയുടെ ഭാഗമായി മനുഷ്യരില്‍ നിന്നും നേരിടുന്ന ആക്രമണങ്ങളും, ആഗോള താപനവും, കാടുകള്‍ നശിപ്പിക്കപ്പെടുന്നതും ഒപ്പം ഭക്ഷ്യ ക്ഷാമവുമൊക്കെ ഇവയുടെ വംശനാശത്തിനു വഴി വെയ്ക്കുന്നു.  അനധികൃതമായ വേട്ടയും ആനയുടെ നിലനില്പിനു ഭീഷണിയാകുന്നു.

കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന ആനകളുടെ മരണങ്ങള്‍ ഈ റിപ്പോര്‍ട്ടിനെ ശരി വെയ്ക്കുന്നു. വനത്തോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ കാട്ടാനകള്‍ വിഷം അകത്തു ചെന്നും ഷോക്കടിച്ചും ചെരിയുന്നത് നിത്യ സംഭവമായി മാറിയിരിക്കുന്നു. പലപ്പോഴും കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന ആനയെ ബോധപൂര്‍വ്വം കൊല്ലുന്നവര്‍ക്കെതിരെ കാര്യമായ നടപടികള്‍ ഉണ്ടാകുന്നില്ല. കൂടാതെ ശരാശരി ഇരുപത്തഞ്ചോളം നാട്ടാനകള്‍ ഓരോ വര്‍ഷവും ചെരിയുന്നുണ്ട്. അറുന്നൂറില്‍ താഴെ മാത്രം വരുന്ന നാട്ടാ‍നകള്‍ ആണ് കേരളത്തില്‍ ഉള്ളത്. ഉത്സവാവശ്യങ്ങള്‍ക്കാണ് ഇവയില്‍ അധികവും നിയോഗിക്കപ്പെടുന്നത്. അശാസ്ത്രീയമായ പരിചരണവും യാത്രയ്ക്കിടയില്‍ സംഭവിക്കുന്ന അപകടവുമാണ് നാട്ടാനകളുടെ ജീവൻ അപഹരിക്കുന്നതില്‍ പ്രധാന കാരണം. കൂടാതെ എരണ്ടക്കെട്ട് പോലുള്ള അസുഖങ്ങളും ആനകളുടെ മരണത്തിനു കാരണമാകുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ആനകളുടേ ചികിത്സാ രംഗത്ത് കേരളം മുന്നിട്ടു നില്‍ക്കുന്നുണ്ടെങ്കിലും അപകടത്തില്‍ പെട്ടാല്‍ അവയെ വേണ്ട രീതിയില്‍ പരിചരിക്കുവാന്‍ ഉള്ള ആധുനിക സൌകര്യങ്ങള്‍ ഇനിയും ആയിട്ടില്ല എന്നത് ദുഃഖ സത്യമാണ്. ഡോ. ടി. എസ്. രാജീവ്, ഗിരിദാസ്, ജേക്കബ് ചീരന്‍ തുടങ്ങിയ പ്രഗല്‍ഭര്‍ ഈ രംഗത്തുണ്ടെങ്കിലും സൌകര്യങ്ങളുടെ പോരായ്മ ആന ചികിത്സാ രംഗത്ത് ഇവര്‍ക്ക് വലിയ പ്രതിസന്ധി തീര്‍ക്കുന്നത്. അപകടത്തില്‍ പെട്ടോ അസുഖം ബാധിച്ചോ വീണു പോകുന്ന ആനകളെ എണീപ്പിച്ച് നിര്‍ത്തി ചികിത്സ നടത്തുന്നതിനോ ആന്തരിക അവയവങ്ങളുടെ ക്ഷതം സംബന്ധിച്ച് അറിയുന്നതിനായി സ്കാനിങ്ങ്, എക്സ്‌റേ ഉള്‍പ്പെടെ ഉള്ളവ നടത്തുന്നതിനോ സൌകര്യങ്ങള്‍ കേരളത്തിൽ ഇല്ല.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

മുത്തൂറ്റ് വധക്കേസിലെ പ്രതിയെ ആന കുത്തി

July 31st, 2012

elephant-stories-epathram

കോട്ടയം : കോളിളക്കം സൃഷ്ടിച്ച മുത്തൂറ്റ് പോള്‍ എം. ജോര്‍ജ്ജ് വധക്കേസിലെ പ്രതിയും ആന പാപ്പാനുമായ നാലുകോടി കപ്പറമ്പില്‍ സത്താറിനെ ഇടഞ്ഞ ആന കുത്തി. കൊല്ലം സ്വദേശിയായ ഷൈനിന്റെ ഉടമസ്ഥതയിലുള്ള ഉണ്ണി (മണികണ്ഠന്‍ ) എന്ന ആനയാണ് പാപ്പാന്മാരെ ആക്രമിച്ചത്. തടി പിടിക്കുവാനായി കൊണ്ടു വന്ന ആനയെ അഴിക്കുവാന്‍ ചെന്നപ്പോളാണ് സത്താറിനെ കൊമ്പുകള്‍ക്കിടയിലാക്കി കുടഞ്ഞത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇയാളുടെ വാരിയെല്ലിനും തോളെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

കേസിലെ മാപ്പു സാക്ഷിയും ആനയുടെ രണ്ടാം പാപ്പാനുമായ ബിനുവിനും പരിക്കുണ്ട്. അഷ്ടപ്രഹരി എന്ന വിശേഷണത്തെ ശരി വെയ്ക്കും വിധം ആനയുടെ വാലു കൊണ്ടുള്ള അടിയേറ്റാണ് ബിനുവിനു പരിക്കേറ്റത്. സത്താറിനെ ആക്രമിക്കുന്നത് കണ്ട ബിനു ആനയുടെ മസ്തകത്തില്‍ കല്ലെറിഞ്ഞു ശ്രദ്ധ തിരിക്കുകയായിരുന്നു. ഇതിനിടയില്‍ സത്താര്‍ കൊമ്പിനിടയില്‍ നിന്നും ഊര്‍ന്ന് ഉരുണ്ടു മാറി. ഇടഞ്ഞ ആനയെ പിന്നീട് കൂടുതല്‍ പാപ്പാന്മാര്‍ എത്തി വടവും ചങ്ങലയും ഇട്ട് ബന്ദവസ്സാക്കി. ആന ഇടഞ്ഞതറിഞ്ഞു തടിച്ചു കൂടിയ ആളുകള്‍ ബഹളം വെച്ചതും ഉപദ്രവിക്കുവാന്‍ ശ്രമിച്ചതും ആനയെ അസ്വസ്ഥനാക്കിയിരുന്നു. പോലീസെത്തി ആളുകളെ നിയന്ത്രിച്ചതോടെയാണ് പാപ്പാന്മാര്‍ക്ക് ആനയെ മെരുക്കുവാന്‍ സാധിച്ചത്. തളയ്ക്കുവാനുള്ള ശ്രമത്തിനിടയിൽ ആനയുടെ കണ്ണിനു സമീപത്തായി തോട്ടി കൊണ്ട് ഉടക്കിപ്പിടിച്ച് ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ദിവസങ്ങളായി ആനയ്ക്ക് വേണ്ടത്ര പട്ടയോ വെള്ളമോ നല്‍കാതെ പാപ്പാന്മാര്‍ പീഢിപ്പിക്കുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. രണ്ടു ദിവസം മുമ്പ് ഇതേ ആന സമീപത്തുള്ള വീടിന്റെ മതില്‍ തകര്‍ത്തിരുന്നതായും പറയുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വി.എം. സുധീരന്റെ വിമര്‍ശനം; കോണ്‍ഗ്രസ്സില്‍ ഭിന്നത രൂക്ഷമാകുന്നു
Next »Next Page » വി.എം. സുധീരന്‍ തൊണ്ണന്‍ മാക്രി : വെള്ളാപ്പള്ളി നടേശന്‍ »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine