എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനായി അണി ചേരുക

April 19th, 2011

endosulfan-abdul-nasser-epathram

തിരുവനന്തപുരം : കേവലം സ്വാര്‍ത്ഥമായ കച്ചവട താല്‍പര്യങ്ങള്‍ മാത്രം മുന്നില്‍ കണ്ടു കൊണ്ട് എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട എന്ന കേന്ദ്ര കൃഷി മന്ത്രി സ്വീകരിച്ച മനുഷ്യത്വ രഹിത നിലപാടിന് എതിരെ പ്രതിഷേധിക്കാന്‍ വനം വകുപ്പ്‌ മന്ത്രി ബിനോയ്‌ വിശ്വം ആഹ്വാനം ചെയ്തു.

ഏപ്രില്‍ 25ന് നടക്കുന്ന സ്റ്റോക്ക്‌ഹോം ജൈവ മാലിന്യ സമ്മേളനത്തില്‍ ആഗോള തലത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുവാനുള്ള പ്രമേയത്തെ ഇന്ത്യ പിന്തുണയ്ക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ കച്ചവട താല്പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി എതിര്‍ക്കുന്ന കേന്ദ്ര കൃഷി മന്ത്രി ശരദ്‌ പവാറിന്റെ നയങ്ങള്‍ രാജ്യത്തിന്റെ നയങ്ങള്‍ ആവാന്‍ അനുവദിച്ചു കൂടാ. എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ എതിര്‍ക്കാന്‍ ഇന്ത്യ തീരുമാനിച്ചതിന് എതിരെ നടക്കുന്ന ഒപ്പ് ശേഖരണത്തില്‍ പങ്കെടുത്ത് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുവാന്‍ അദ്ദേഹം ജനങ്ങളോട്‌ അഭ്യര്‍ഥിച്ചു.

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രം ഒളിച്ചു കളി നടത്തുകയാണ്. കേന്ദ്ര കൃഷി മന്ത്രിക്കും പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്ങിനും ജൈവ മാലിന്യ പുനപരിശോധനാ കമ്മിറ്റിയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ ഇന്ത്യ അനുകൂലിക്കണം എന്ന് സൂചിപ്പിച്ച് താന്‍ എഴുതിയ കത്ത് അവഗണിക്കപ്പെട്ടു എന്ന് അദ്ദേഹം വെളിപ്പെടുത്തി. ഈ കമ്മിറ്റിയുടെ ചര്‍ച്ചകളില്‍ നിന്നും ഇന്ത്യ പിന്മാറുകയും നിരോധനത്തിനുള്ള ശുപാര്‍ശ കമ്മിറ്റി അംഗീകരിക്കുകയും ചെയ്തു.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശങ്ങളിലെ പ്ലാന്റേഷന്‍ കോര്‍പ്പൊറേഷന്‍ തോട്ടങ്ങള്‍ പാട്ടം അവസാനിക്കുന്നതോടെ സര്‍ക്കാരിലേക്ക്‌ തിരിച്ചു പിടിക്കാനുള്ള നിര്‍ദ്ദേശം വനം വകുപ്പ്‌ സമര്‍പ്പിച്ചതാണ് എന്ന് അദ്ദേഹം വെളിപ്പെടുത്തി. ഈ ഭൂമി ദുരന്തത്തിന്റെ ഇരകളുടെ പുനരധിവാസത്തിനായി ഉപയോഗിക്കും. കീടനാശിനി തളിച്ചത് വഴി കെടുതി അനുഭവിക്കുന്ന പ്രദേശത്തെ കാര്യമാണിത്‌. തോട്ടം വ്യവസായത്തിന് സര്‍ക്കാര്‍ പ്രതികൂലമല്ല. സ്വകാര്യ പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക്‌ പാട്ടം പുതുക്കി നല്‍കണം എന്ന് തന്നെയാണ് സര്‍ക്കാര്‍ നയം. എന്നാല്‍ പാട്ടം വ്യവസ്ഥകള്‍ ലംഘിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനായി നടക്കുന്ന ഓണ്‍ലൈന്‍ ഒപ്പു ശേഖരണത്തില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഫോട്ടോ : അബ്ദുള്‍ നാസര്‍

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ നിരോധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

April 19th, 2011

endosulfan-victim-epathram

ന്യൂഡല്‍ഹി : നരക തുല്യമായ ജീവിതം അനുഭവിക്കുന്ന ഒരു ജനതയുടെ ദുരന്തം കണ്ടില്ലെന്ന് നടിച്ചു കൊണ്ട്, സ്ഥാപിത താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി, ഏപ്രില്‍ 25ന് സ്റ്റോക്ക്‌ഹോമില്‍ നടക്കുന്ന ജൈവ മാലിന്യ സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ പിന്തുണയ്ക്കേണ്ട എന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ആദ്യ പടിയായി ജൈവ മാലിന്യ പുനപരിശോധനാ കമ്മിറ്റിയില്‍ നിന്നും ഇന്ത്യ പിന്മാറി.

എന്‍ഡോസള്‍ഫാന്‍ ദോഷകരമല്ല എന്ന് കഴിഞ്ഞ ദിവസം കേന്ദ്ര കൃഷി മന്ത്രി ശരദ്‌ പവാര്‍ ലോക്‌സഭയിലെ ചോദ്യോത്തര വേളയില്‍ നടത്തിയ പ്രസ്താവന ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. കേരളത്തില്‍ നിന്നുള്ള എം. പി. മാര്‍ പ്രശ്നം അവതരിപ്പി ച്ചപ്പോഴാണ് പവാര്‍ തന്റെ നിലപാട് വെളിപ്പെടുത്തിയത്.

8000 കോടി രൂപയുടെ ഭൂസ്വത്തിന് ഉടമയായ കേന്ദ്ര കൃഷി മന്ത്രി ശരദ്‌ പവാര്‍ തനിക്ക് അനുകൂലമായി സ്വീകരിക്കുന്ന നയങ്ങള്‍ ഇന്ത്യയുടെ നയമാകാന്‍ അനുവദിക്കരുത്‌ എന്ന് ദേശ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ഇരകളുടെ ദുരിതത്തിന് നേരെ കണ്ണടയ്ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്‌ ക്രൂരമാണ് എന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഈ നിലപാട്‌ തിരുത്തണമെന്ന് ആവശ്യപ്പെട്ട് താന്‍ കേന്ദ്രത്തിന് കത്തെഴുതും. എന്‍ഡോസള്‍ഫാന്‍ ദുരിതത്തെ കുറിച്ച് പഠിച്ച വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തലുകള്‍ സ്റ്റോക്ക്‌ഹോം സമ്മേളനത്തിലേക്ക് നേരിട്ട് എത്തിച്ചു കൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഫോട്ടോ : അബ്ദുള്‍ നാസര്‍

- ജെ.എസ്.

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ : ശരത് പവാര്‍ അഴിമതിക്കാരന്‍

April 18th, 2011

vandana-shiva-epathram

കാസര്‍ഗോഡ് : എന്‍ഡോള്‍ഫാന്‍ വിരുദ്ധ സമിതി കാസര്‍കോഡ് സംഘടിപ്പിച്ച ദേശീയ കണ്‍വെന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തിയ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക വന്ദന ശിവ ശരത് പവാറിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ നടത്തി. ശരത് പവാര്‍ അഴിമതി ക്കാരനായ തിനാലാണ് എന്‍ഡോസള്‍ഫാന്‍ ലോബിയുടെ പക്ഷത്ത് നിന്നു കൊണ്ട് പ്രവര്‍ത്തി ക്കുന്നതെന്നും, ക്രിക്കറ്റിനു വേണ്ടി ഏറെ സമയം ചെലവഴിക്കുന്ന ശരത് പവാറിനു കൃഷിയുടെ കാര്യത്തിലും എന്‍ഡോസള്‍ഫാന്‍ മൂലം ഏറെ ദുരിത മനുഭവിക്കുന്ന ഇരകളുടെ വേദന കാണാനോ സമയമില്ലെന്നും, കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നികുതി ഇളവിലൂടെ ഐ. ഐ. സി. ക്ക് ലഭിച്ച തുകയെങ്കിലും ദുരിത ബാധിതരെ സഹായിക്കാന്‍ ഉപയോഗിക്കണമെന്നും അല്ലാത്ത പക്ഷം അദ്ദേഹം കൃഷി മന്ത്രി സ്ഥാനം രാജി വെയ്ക്കണമെന്നും വന്ദന ശിവ ആവശ്യപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരം അന്തര്‍ ദേശീയ തലത്തിലേക്ക് ഉയര്‍ത്തി കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. 25നു സ്റ്റോക്ക് ഹോമില്‍ നടക്കുന്ന ലോക പരിസ്ഥിതി സമ്മേളനത്തില്‍ ഇന്ത്യ എന്‍ഡോസള്‍ഫാനെതിരെ നിലപാട് സ്വീകരിക്കുവാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് കണ്‍വെന്‍ഷനിലൂടെ ലക്ഷ്യമിടുന്നത്.

ഇത്തവണ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഇനി പത്തു വര്‍ഷത്തോളം കാത്തിരിക്കേണ്ടി വരുമെന്നും അതിനാല്‍ ഈ ലോക പരിസ്ഥിതി സമ്മേളനത്തില്‍ തന്നെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കാസര്‍കോഡ് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ വനം പരിസ്ഥിതി മന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. ഡോ. രവീന്ദ്രനാഥ് ഷാന്‍ ഭോഗ്, വി. എം. സുധീരന്‍, എം. എ. റഹ്മാന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

എന്‍ഡോസള്‍ഫാനെതിരെ സ്ഥാപിച്ചിട്ടുള്ള ഒപ്പു മരത്തില്‍ ഇതിനകം ആയിരങ്ങളാണ് ഒപ്പു വെച്ചത്.

- സ്വന്തം ലേഖകന്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വാല്‍പ്പാറയില്‍ കാട്ടാനക്കൂട്ടം മൂന്നു സ്ത്രീകളെ കൊലപ്പെടുത്തി

February 10th, 2011

elephant-stories-epathramവാല്‍പ്പാറ: കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ വാല്‍പ്പാറയിലെ ഒരു തേയില തോട്ടത്തില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ മൂന്നു തൊഴിലാളി സ്തീകള്‍ കൊല്ലപ്പെട്ടു. ഖദീജ (58), ശെല്‍‌വത്തായ് (51), പരമേശ്വരി (52) എന്നിവരാണ് മരിച്ചത്.  വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിയോടെ എട്ട് ആനകള്‍ അടങ്ങുന്ന സംഘം തൊഴിലാളികളുടെ ഇടയിലേക്ക്  കടന്നു വരികയായിരുന്നു. കാട്ടാനകളെ കണ്ട് ഭയന്നോടിയ സ്തീ‍കളില്‍ ചിലര്‍ നിലത്തു വീണു. ഇവരെ കാട്ടാനകള്‍ ആക്രമിക്കുകയായിരുന്നു. കാട്ടാനകളുടെ ചവിട്ടും കുത്തുമേറ്റ ഇവര്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ചിതറിയോടിയ തൊഴിലാളികളും മറ്റു ആളുകളും തിരികെ വന്ന് ബഹളം വച്ച് കാട്ടാനക്കൂട്ടത്തെ തിരികെ കാട്ടിലേക്ക് കയറ്റി വിടുകയായിരുന്നു.

ഏതാനും ദിവസമായി ഈ പ്രദേശത്ത് കാട്ടാ‍നകളുടെ സാന്നിധ്യം ഉണ്ട്. സംഭവത്തെ തുടര്‍ന്ന് തൊഴിലാളികളും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ ചെറിയ തോതില്‍ വാക്കു തര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് വനം വകുപ്പുദ്യോഗസ്ഥരെ തടഞ്ഞു വെക്കുകയും ചെയ്തു. നിരവധി തവണ കാട്ടാന ക്കൂട്ടത്തിന്റെ ആക്രമണങ്ങളെ പറ്റി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും വേണ്ടത്ര മുന്‍കരുതല്‍ എടുക്കാത്തതില്‍ പ്രതിഷേധിച്ച് കുറേ സമയത്തേക്ക് മൃതദേഹങ്ങള്‍ സംഭവസ്ഥലത്തു നിന്നും മാറ്റുന്നതിനും നാട്ടുകാര്‍ അനുവദിച്ചില്ല.

- എസ്. കുമാര്‍

വായിക്കുക: , , , , ,

1 അഭിപ്രായം »

എന്‍ഡോസള്‍ഫാന്‍ : വായ്പകള്‍ക്ക് മോറട്ടോറിയം

December 31st, 2010

stop endosulfan useകാസര്‍ഗോഡ് : എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കടങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കാന്‍ തീരുമാനമായി. ഇന്നലെ കലക്ടറേറ്റില്‍ നടന്ന ജില്ലാ തല ബാങ്കിംഗ് യോഗത്തിലാണ് ഈ തീരുമാനം എടുത്തത്‌. പ്ലാന്റേഷന്‍ കോര്‍പ്പൊറേയ്ഷന്റെ കശുവണ്ടി തോട്ടങ്ങള്‍ക്ക് സമീപമുള്ള 11 ഗ്രാമ പഞ്ചായത്തുകളിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ലിസ്റ്റ് തയ്യാറാക്കി ജില്ലാ നേതൃത്വം ബാങ്കുകള്‍ക്ക് കൈമാറി. വിശദമായ പരിശോധനയ്ക്ക് ശേഷം ഈ ലിസ്റ്റ് സംസ്ഥാന തല ബാങ്കിംഗ് കമ്മിറ്റിക്ക്‌ കൈമാറും.

നടപ്പ്‌ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതി ആയിരത്തി അറുനൂറോളം കോടി രൂപയാണ് ജില്ലയില്‍ വിവിധ സ്ക്കീമുകളിലായി വായ്പയായി വിതരണം ചെയ്തത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

45 of 461020444546

« Previous Page« Previous « കേരളത്തിലെ ആനകളെ പറ്റി വെബ് സൈറ്റ്‌
Next »Next Page » പൌരാവകാശ വേദി പ്രതിഷേധിച്ചു »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine