പ്രളയ ദുരിതം : അടിയന്തര സഹായ ത്തിന് നൂറു കോടി രൂപ

September 2nd, 2019

kerala-flood-2018-ePathram
തിരുവനന്തപുരം : ഈ വര്‍ഷത്തെ പ്രളയ ത്തിലും ഉരുൾ പൊട്ടലിലും ദുരിതം അനുഭവി ക്കുന്നവർ ക്കായി അടി യന്തര ധന സഹായ വിതരണ ത്തിന്ന് 100 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. ഓരോ കുടുംബ ത്തിനും 10,000 രൂപ വീതമുള്ള ധന സഹായ ത്തിന്റെ വിതരണം ഇന്നു തുടക്ക മാവും. ഓണ ത്തിനു മുന്‍പായി മുഴുവൻ പേർക്കും സഹായം എത്തിക്കണം എന്നും സർക്കാർ നിർദ്ദേശം നല്‍കി. ധന സഹായം വേഗ ത്തിൽ ലഭ്യമാക്കുവാന്‍ പ്രളയ ബാധിത രുടെ ബാങ്ക് അക്കൗണ്ടു കളി ലേക്കു ട്രഷറി വഴി നേരിട്ടാണു തുക നൽകുക.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ആധാർ ലിങ്ക് ചെയ്തില്ല എങ്കിൽ റേഷന്‍ മുടങ്ങും

August 28th, 2019

national-id-of-india-aadhaar-card-ePathram
തിരുവനന്തപുരം: റേഷൻ കാർഡു മായി ആധാർ ലിങ്ക് ചെയ്യാത്ത വർക്ക് 2019 സെപ്റ്റംബർ 30 നു ശേഷം റേഷൻ ഉൽപ്പ ന്നങ്ങൾ നൽകേണ്ടതില്ല എന്ന് കേന്ദ്ര സർക്കാർ.

റേഷൻ കാർഡ് ഉടമയും കാര്‍ഡിലെ അംഗങ്ങളും ആധാർ വിവരങ്ങള്‍ നല്‍കി റേഷന്‍ കാര്‍ഡു മായി ആധാര്‍ ലിങ്ക് ചെയ്യണം. ലിങ്ക് ചെയ്യാത്ത വർക്ക് റേഷൻ കിട്ടില്ല എങ്കിലും കാർഡിലെ അവരുടെ പേരു നീക്കം ചെയ്യില്ല. ഭക്ഷ്യ ധാന്യങ്ങൾ കാര്‍ഡില്‍ ഉള്‍പ്പെട്ട യഥാർത്ഥ അവ കാശിക്കു ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തു ന്നതിനു വേണ്ടിയാണ് ഇത്.

kerala-civil-supplies-ration-card-ePathram
2016 ൽ ഭക്ഷ്യ ഭദ്രത നിയമം ബാധകം ആക്കിയപ്പോൾ മുതൽ റേഷന്‍ കാര്‍ഡു മായി ആധാർ ലിങ്ക് ചെയ്യണം എന്ന് നിബന്ധന ഉണ്ട്. കേരള ത്തിൽ 99% റേഷൻ കാർഡ് ഉടമ കളും 85% അംഗ ങ്ങളും ആധാർ ലിങ്ക് ചെയ്തിട്ടുണ്ട്.

കൂടുതല്‍ വിവര ങ്ങള്‍ ക്കായി സിവില്‍ സപ്ലൈസ് വെബ് സൈറ്റ്  സന്ദര്‍ശിക്കു കയോ ഇതേ സൈറ്റിലെ റേഷന്‍ കാര്‍ഡ് വിഭാഗം സന്ദര്‍ശിക്കു കയോ ചെയുക.

Tag :  ആധാര്‍

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എ. ടി. എം. കാർഡ് രാത്രി ഉപയോഗം വേണ്ട : എസ്. ബി. ഐ.

August 19th, 2019

logo-state-bank-of-india-sbi-ePathram
കണ്ണൂർ : രാത്രി യിൽ എ. ടി. എം. കാർഡ് ഉപയോഗിച്ച് പണം കൈമാറ്റം ചെയ്യ രുത് എന്ന് എസ്. ബി. ഐ. യുടെ മുന്നറിയിപ്പ്. രാത്രി 11 മണി മുതൽ രാവിലെ 6 മണി വരെ പണം കൈമാറ്റം ചെയ്യുന്നത് തടഞ്ഞു കൊണ്ടാണ് എസ്. ബി. ഐ. മുന്നറി യിപ്പു നല്‍കി യിരി ക്കുന്നത്.

തട്ടിയെടുക്കുന്ന എ. ടി. എം. കാർഡ് ഉപയോ ഗിച്ച് രാത്രി സമയ ങ്ങളില്‍ പണം കൈ മാറ്റം ചെയ്യുന്ന തായി ശ്രദ്ധ യിൽ പ്പെട്ട തോടെ യാണ് അധികൃതര്‍ ഈ മുന്നറി യിപ്പു നല്‍കിയത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രളയ സെസ് : ജി. എസ്. ടി. യോടൊപ്പം ഒരു ശതമാനം ഈടാക്കും

August 1st, 2019

kochi-in-kerala-flood-2018-ePathram
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ‘പ്രളയ സെസ്’ ഇന്നു  മുതല്‍ ജി. എസ്. ടി. യോടൊപ്പം ഈടാക്കും. പ്രളയാനന്തര കേരള ത്തി ന്റെ പുനര്‍ നിര്‍മ്മാ ണത്തി നായി 600 കോടി രൂപ സ്വരൂപിക്കുവാ നായി ട്ടാണ് സംസ്ഥാന സര്‍ക്കാര്‍ പ്രളയ സെസ് ഏര്‍പ്പെടു ത്തിയത്.

2019 ആഗസ്റ്റ് ഒന്നു മുതല്‍ 2021 ജൂലായ് 31 വരെ രണ്ടു വര്‍ഷ ത്തേക്ക് ഒരു ശതമാനം വീതം പ്രളയ സെസ് ജി. എസ്. ടി. യോടൊപ്പം ഈടാക്കും.

ഒരു വിഭാഗം അവശ്യ സാധന ങ്ങള്‍ ഒഴികെ യുള്ള എല്ലാ ഉപഭോഗ വസ്തു ക്കള്‍ക്കും നിര്‍മ്മാണ സാമഗ്രി കള്‍ ക്കും ഒരു ശതമാനം വില കൂടും. അഞ്ചു ശത മാനമോ അതില്‍ താഴെ യോ നികുതി യുള്ള ചരക്കു കള്‍ക്കും സേവന ങ്ങള്‍ക്കും സെസ് ഉണ്ടാകില്ല.

ഗൃഹോപകരണങ്ങളും വാഹന ങ്ങളും അടക്ക മുള്ള ഉൽപ്പന്നങ്ങൾക്ക് ഇതോ ടെ വില ക്കൂടു തല്‍ ഉണ്ടാവും. 12%, 18%, 28% ജി. എസ്. ടി. നല്‍കി വരുന്ന എല്ലാ ഉൽ പ്പ ന്നങ്ങൾക്കും പ്രളയ സെസ് നല്‍ കണം.

ജി. എസ്. ടി. ഇല്ലാത്ത പെട്രോൾ, ഡീസൽ, മദ്യം, ഭൂമി വിൽപ്പന എന്നിവക്ക് സെസ് ബാധകമല്ല.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വീണ്ടും ഷോക്ക് : വൈദ്യുതി നിരക്ക് വര്‍ദ്ധി പ്പിച്ചു

July 10th, 2019

electricity-epathram
തിരുവനന്തപുരം: വര്‍ദ്ധിപ്പിച്ച വൈദ്യുതി നിരക്ക് തിങ്കളാഴ്ച മുതല്‍ നിലവിൽ വന്നു. ഗാര്‍ഹിക ആവശ്യ ത്തിനുള്ള വൈദ്യുതി നിരക്ക് യൂണി റ്റിന് 25 മുതൽ 40 പൈസ വരെ യാണ് വര്‍ദ്ധിപ്പിച്ചത്.

ഉപയോഗിച്ചാലും ഇല്ലെങ്കിലും നൽകേണ്ട ഫിക്സഡ് ചാർജ്ജ് 20 രൂപ മുതൽ 50 രൂപ വരെ വര്‍ദ്ധിക്കും. നില വിലുള്ള നിരക്കില്‍ നിന്ന് 6.8 ശതമാനം വര്‍ദ്ധനവ് ആയിരിക്കും പുതിയ വൈദ്യുതി നിരക്കില്‍ ഉണ്ടാവുക.

 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഔദ്യോഗിക രേഖ കളില്‍ ‘ട്രാൻസ് ജെൻഡർ’എന്നു മാത്രം
Next »Next Page » പിൻ സീറ്റിലെ യാത്രക്കാര്‍ക്ക് ഹെൽമറ്റ് നിബ്ബന്ധം ആക്കും »



  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine