തിരുവനന്തപുരം : പച്ചത്തേങ്ങയുടെ കമ്പോള വില നിലവാരം ചിലയിടങ്ങളിൽ കുറഞ്ഞ സാഹചര്യത്തിൽ കിലോക്ക് 32 രൂപ നിരക്കിൽ പച്ചത്തേങ്ങ സംഭരിക്കും എന്ന് കൃഷി വകുപ്പു മന്ത്രി പി. പ്രസാദ്.
തിരുവനന്തപുരം, കോട്ടയം, പൊന്നാനി തുടങ്ങിയ സ്ഥല ങ്ങളില്‍ പച്ചത്തേങ്ങ യുടെ വില ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ അടിയന്തിരമായി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം എടുത്തത്.
കാർഷികോല്‍പ്പാദന കമ്മീഷണർ, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ, പ്രൈസസ് ബോർഡ്, നാഫെഡ്, കേരഫെഡ്, നാളികേര വികസന കോർപ്പ റേഷൻ ഉദ്യോഗസ്ഥർ സംബന്ധിച്ചു.