ഉമ്മൻ‌ ചാണ്ടി തെറ്റുകാരന്‍ : സോളാര്‍ റിപ്പോര്‍ട്ട് നിയമ സഭയില്‍

November 9th, 2017

oommen-chandy-epathram
തിരുവനന്ത പുരം : സോളാർ കേസിൽ ഉമ്മൻ‌ ചാണ്ടി തെറ്റുകാരന്‍ എന്ന് ജസ്റ്റിസ് ജി. ശിവ രാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമ സഭ യില്‍ വെച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജ യന്‍.

ഉമ്മന്‍ചാണ്ടി, മുഖ്യമന്ത്രി യുടെ ഓഫീസ് ദുരുപ യോഗം ചെയ്തു എന്നും ഉമ്മന്‍ ചാണ്ടി യും പേഴ്‌സണല്‍ സ്റ്റാഫും സരിതാ നായരെ വഴി വിട്ടു സഹായിച്ചു എന്നും റിപ്പോ ർട്ടിൽ പരാമര്‍ശം.

സരിതാ നായരുടെ ടീം സോളര്‍ കമ്പനി യുടെ വളർച്ചക്ക് വേണ്ടി സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചു എന്നും ഇതിന് സരിത യില്‍ നിന്ന് പണം സ്വീകരിച്ച തായും സരിതയെ ശാരീരി കമായി ഉപയോ ഗിക്കു കയും ലൈംഗിക സംതൃപ്തി നേടുകയും ചെയ്തത് കൈക്കൂലി യായി കാണാം എന്നും റിപ്പോര്‍ട്ടി ല്‍ പറയുന്നു.

ഉമ്മൻ ചാണ്ടിയെ രക്ഷിക്കുവാൻ തിരു വഞ്ചൂർ രാധാ കൃഷ്ണൻ ശ്രമിച്ചു. കേസ് അന്വേഷി ച്ച പോലീസ് സംഘ വും ഉമ്മന്‍ ചാണ്ടിയെ രക്ഷി ക്കു വാന്‍ ശ്രമിച്ചു. മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് ടീം സോളര്‍ കമ്പനി യെ എല്ലാ രീതി യിലും സഹാ യിച്ചു. ഔദ്യോഗിക വസതി യില്‍ വച്ച് ആര്യാടന് 27 ലക്ഷം രൂപ നല്‍കി എന്നും റിപ്പോര്‍ട്ട് വിശദീ കരി ക്കുന്നു.

കണ്ടെ ത്തലു കളുടെ അടിസ്ഥാന ത്തിൽ ഉമ്മൻ ചാണ്ടി അടക്ക മുള്ള വർക്ക് എതിരായി അന്വേഷണം നടത്തു വാൻ ഉത്തര മേഖലാ ഡി. ജി. പി. രാജേഷ് ദിവാന്റെ നേതൃത്വ ത്തിൽ പ്രത്യേക സംഘ ത്തെ നിയോ ഗിച്ചു എന്നും മുഖ്യ മന്ത്രി അറിയിച്ചു.

1,073 പേജുള്ള റിപ്പോർട്ടാണ് സഭയിൽ വച്ചത്. പൊതു ജന താൽപര്യം കണക്കിലെടുത്താണ് റിപ്പോര്‍ട്ട് ഇത്ര വേഗം സഭയില്‍ വെച്ചത്. എന്നും മുഖ്യമന്ത്രി അറി യിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സോളർ തട്ടിപ്പ് : ഉമ്മന്‍ ചാണ്ടിക്ക് എതിരെ വിജിലന്‍സ് അന്വേഷണം

October 11th, 2017

oommen-chandy-epathram
തിരുവനന്തപുരം : മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരെ സോളാര്‍ കേസില്‍ വിജിലന്‍സ് അന്വേ ഷണം.

അന്നത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന  തിരുവഞ്ചൂർ രാധാ കൃഷ്ണൻ പൊലീസിൽ സ്വാധീനം ചെലുത്തി ഉമ്മൻ ചാണ്ടി യെ രക്ഷ പ്പെടു ത്തുവാ ൻ ശ്രമം നടത്തി എന്നും റിപ്പോർട്ടിൽ പരാമർശം.

Thiruvanjoor-Radhakrishnan-epathram

സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാന ത്തിൽ ലഭിച്ച നിയമോപദേശ പ്രകാര മാണ് അഴിമതി നിരോ ധന വകുപ്പ് പ്രകാരം വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേ ഷണം നടത്തുവാന്‍ തീരു മാനി ച്ചത് എന്നും സോളർ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവ രാജൻ കമ്മീ ഷൻ റിപ്പോ ർട്ടി നെ ക്കുറിച്ച് തിരുവനന്ത പുര ത്ത് നടത്തിയ വാർത്താ സമ്മേളന ത്തിൽ മുഖ്യ മന്ത്രി  പിണ റായി വിജയൻ മാധ്യമ ങ്ങളോടു വിശദീ കരി ച്ചു.

ജനങ്ങളെ കബളി പ്പിക്കു ന്നതിൽ യു. ഡി. എഫ്. സർക്കാർ കൂട്ടു നിന്നു. അന്ന് മുഖ്യ മന്ത്രി യായിരുന്ന ഉമ്മൻ ചാണ്ടി യും അദ്ദേഹ ത്തിന്റെ ഓഫീസും സോളർ തട്ടിപ്പു കേസി ൽ ഉത്തരവാദി കളാണ്.

ഉമ്മൻ ചാണ്ടിയെ രക്ഷി ക്കു വാൻ ശ്രമിച്ചു എന്ന കുറ്റ ത്തിന് തിരുവഞ്ചൂരിന് എതിരെ ക്രിമിനൽ കേസ് എടുത്ത് അന്വേഷണം നടത്തും.  ഇതി നായി പ്രത്യേക അന്വേഷണ സംഘം രൂപീ കരി ക്കും.

ഉമ്മൻ ചാണ്ടിക്കും പേഴ്സൺ സ്റ്റാഫ് അംഗ ങ്ങൾക്കും എതിരെ പെരുമ്പാവൂർ, കോന്നി പൊലീസ് സ്റ്റേഷ നുക ളിൽ ഗൂഢാ ലോചന, പ്രതി കളെ സഹായിച്ചു എന്നീ കേസുകളിൽ തുടർ അന്വേഷണ ത്തിന് ബന്ധപ്പെട്ട കോടതി യിൽ നിയമാനുസൃത അപേക്ഷ നൽകിയ ശേഷം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും എന്നും മുഖ്യ മന്ത്രി വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

പാറ്റൂര്‍ ഭൂമി ഇടപാട് : ഉമ്മന്‍ ചാണ്ടിയെ പ്രതി യാക്കി വിജിലൻസ് കേസ്സെടുത്തു

February 18th, 2017

oommen-chandy-epathram
തിരുവനന്തപുരം : പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയെ പ്രതി യാക്കി വിജിലൻസ് കേസ്സെടുത്തു.

സർക്കാർ ഭൂമി കയ്യേറി ഫ്ലാറ്റ് നിർമ്മി ക്കുവാന്‍ ചട്ട വിരുദ്ധ മായി സ്വകാര്യ കമ്പനി ക്ക് ഐക്യ ജനാധിപത്യ മുന്നണി സർ ക്കാർ അനു മതി നൽകി എന്നാണു പരാതി.

ഫ്ലാറ്റ് നിർമ്മാ താക്കൾ പാറ്റൂരിൽ സർക്കാ രിന്റെ 12 സെന്റ് സ്ഥലം കയ്യേറി എന്നാണു കേസ്. കേസില്‍ ഒന്നാം പ്രതി ജല വിഭവ വകുപ്പ് ഉദ്യോ ഗസ്ഥന്‍ ആയിരുന്ന സോമ ശേഖരന്‍. രണ്ടാം പ്രതി വാട്ടര്‍ അതോറിറ്റിയിലെ തന്നെ ഉദ്യോഗസ്ഥന്‍ ആയിരുന്ന മധു, മൂന്നാം പ്രതി മുന്‍ ചീഫ് സെക്രട്ടറി ഇ. കെ. ഭരത് ഭൂഷണ്‍. നാലാം പ്രതി യാണ് ഉമ്മന്‍ ചാണ്ടി. ഫ്‌ളാറ്റ് കമ്പനി ഉടമയാണ് അഞ്ചാം പ്രതി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സരിത എസ്. നായര്‍ സോളാര്‍ കമ്മീഷനില്‍ ഹാജരായി

June 27th, 2016

solar-case-saritha-nair-ePathram കൊച്ചി : സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ സോളാര്‍ കമ്മീഷനില്‍ ഹാജരായി. വിസ്താരം നടക്കു ന്നതിനിടെ സരിത പൊട്ടി ക്കരയുകയും ചെയ്തു. മാധ്യമ ങ്ങളിലൂടെ പുറത്തു വന്ന കത്ത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്ന വേള യില്‍ കത്ത് ജയിലില്‍ വെച്ച് താന്‍ തന്നെ എഴുതിയ താണെന്നും അത് തന്‍റെ കൈപ്പട യാണെന്നും സരിത സമ്മതിച്ചു.

ഇന്ന് ഹാജരായില്ല എങ്കില്‍ സരിതയെ അറസ്റ്റ് ചെയ്യാന്‍ ഡി. ജി. പി.ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി യിരുന്നു. കോടതി ഉത്തരവ് പാലിക്കാതെ കഴിഞ്ഞ മൂന്ന് തവണ സരിത ഹാജ രാകാത്തതി നാല്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നത്.

ആര്യാടന്‍ മുഹമ്മദ്, ഹൈബി ഈഡന്‍, കെ. സി. വേണു ഗോപാല്‍ എന്നിവ രുടെ അഭിഭാഷകര്‍ക്ക് സരിതയെ രഹസ്യ മായി വിസ്തരിക്കാനും കമ്മീഷന്‍ അനുവാദം നല്‍കി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കലാഭവന്‍ മണിയുടെ വൈദ്യുതി മോഷണം ഋഷിരാജ് സിംഗ് പിടികൂടി

April 11th, 2015

kalabhavan-mani-epathram

ചാലക്കുടി: നടന്‍ കലാഭവന്‍ മണിയുടെ ഉടമസ്ഥതയിലുള്ള ഗസ്റ്റ് ഹൌസില്‍ നടത്തി വന്ന വൈദ്യുതി മോഷണം ഋഷിരാജ് സിംഗ് ഐ. പി. എസ്. പിടികൂടി. ചാലക്കുടി പുഴയോരത്തുള്ള ഗസ്റ്റ് ഹൌസിലാണ് മിന്നല്‍ പരിശോധന നടന്നത്. പരിശോധനയ്ക്ക് എത്തിയവരെ തടയുവാന്‍ ശ്രമം ഉണ്ടായെങ്കിലും വിഷയം ഗൌരവമാകും എന്ന ഋഷിരാജിന്റെ മുന്നറിയിപ്പ് അവരെ പിന്‍‌തിരിപ്പിച്ചു. ഒന്നര ലക്ഷം രൂപ പിഴയടക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങളായി വൈദ്യുതി മോഷണം നടന്നു വരുന്നതായി വകുപ്പിലെ തന്നെ ചിലര്‍ പറയുന്നു.

വൈദ്യുതി വകുപ്പിന്റെ വിജിലന്‍സ് വിഭാഗത്തിന്റെ തലപ്പത്ത് ഋഷിരാജ് സിംഗ് എത്തിയതോടെ മുഖം നോക്കാതെ നടപടിയെടുക്കല്‍ ആരംഭിച്ചിരുന്നു. മുന്‍ മന്ത്രി ടി. എച്ച്. മുസ്തഫ ഉള്‍പ്പെടെ രാഷ്ടീയക്കാരും വ്യവസായികളും നടത്തി വന്ന വൈദ്യുതി മോഷണം പിടികൂടുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

5 of 1945610»|

« Previous Page« Previous « ജനതാദള്‍ (യു) നേതാവ് കൊല്ലപ്പെട്ടു; തൃശ്ശൂരില്‍ ഹര്‍ത്താല്‍
Next »Next Page » എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം; സംസ്ഥാനത്തെ റ്റ്യൂഷന്‍ മേഖല തകര്‍ച്ചയിലേക്ക് »



  • എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം
  • പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു
  • കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine