തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍. ഐ. എ.) അറസ്റ്റു ചെയ്ത പ്രതികള്‍ സ്വപ്‌ന പ്രഭാ സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ റിമാന്റില്‍ വിട്ടു.
എൻ. ഐ. എ. കോടതിയിൽ പ്രത്യേക ജഡ്ജ് പി. കൃഷ്ണ കുമാര്‍ പരിഗണിച്ച ഈ കേസ്, പ്രതികളുടെ കൊവിഡ് പരിശോധനാ ഫലം ലഭിക്കുവാന്‍ ഉള്ള സമയ പരിധി അനുവദിച്ചു കൊണ്ടാണ് മൂന്നു ദിവസത്തെ റിമാന്റില്‍ അയച്ചത്.
കൊവിഡ് ജയില്‍ ചട്ടങ്ങള്‍ പാലിച്ചു കൊണ്ട് സ്വപ്‌ന പ്രഭാ സുരേഷിനെ തൃശൂരിലെ കൊവിഡ് കെയര്‍ സെന്റര്‍ അമ്പിളിക്കല ഹോസ്റ്റലിലേക്കും സന്ദീപ് നായരെ അങ്കമാലി യിലെ കാര്‍മല്‍ കൊവിഡ് കെയര്‍ സെന്ററിലേക്കും മാറ്റി.
വിശദമായി ചോദ്യം ചെയ്യുവാനായി തിങ്കളാഴ്ച മുതല്‍ പത്ത് ദിവസം പ്രതി കളെ കസ്റ്റഡി യില്‍ വേണം എന്നും ഇവരുടെ തീവ്രവാദ ബന്ധങ്ങള്‍ പരിശോധിക്കണം എന്നും എന്‍. ഐ. എ. കസ്റ്റഡി അപേക്ഷയില്‍ ആവശ്യ പ്പെട്ടിരുന്നു. ബെംഗളൂരു വിലെ ഫ്ലാറ്റിൽ വച്ചാണ് കഴിഞ്ഞ ദിവസം സ്വപ്ന യെയും സന്ദീപി നെയും പിടികൂടിയത്.
ഞായറാഴ്ച വൈകുന്നേരം ഇവരെ കൊച്ചി എൻ. ഐ. എ. ഓഫീസില്‍ എത്തിക്കുക യായിരുന്നു. ഇതിനിടെ ഇവരുടെ കൊവിഡ് ടെസ്റ്റ് നടത്തിയതിന്റെ നെഗറ്റീവ് റിസല്‍റ്റ് കൂടി വന്നതോടെ വിശദമായ ചോദ്യം ചെയ്യലു കൾക്കും തുടർ നിയമ നടപടികൾക്കുമായി എൻ. ഐ. എ. മുന്നോട്ടു നീങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
* National Investigation Agency : Twitter