വി എസ്‌ അച്യുതാനന്ദനെ ശ്രീചിത്രയിലേക്ക്‌ മാറ്റി

October 27th, 2019

vs-achuthanandan-epathram

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെതുടർന്ന്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭരണപരിഷ്‌കാര കമീഷൻ ചെയർമാൻ വി എസ്‌ അച്യുതാനന്ദനെ ശ്രീചിത്രയിലേക്ക്‌ മാറ്റുി. രക്തസമ്മർദ്ദത്തിലെ വ്യത്യാസം പരിശോധിക്കാനാണ്‌ ശ്രീചിത്രയിലേക്ക്‌ മാറ്റിയത്‌. ന്യൂറോ പരിശോധനക്കായാണ്‌ ശ്രീചിത്രയിലേക്ക്‌ മാറുന്നതെന്ന്‌ വി എസിനെ ചികിത്സിക്കുന്ന ഡോ. ഭരത്‌ചന്ദ്രൻ അറിയിച്ചു.

വി എസ്‌ അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും അദ്ദേഹം മരുന്നുകളോട്‌ പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. ന്യൂറോ മെഡിക്കൽ വിഭാഗത്തിലെയും സ്‌ട്രോക്ക്‌ മാനേജ്‌മെന്റ്‌ വിഭാഗത്തിലെയും ഡോക്‌ടർമാരുടെ വിദഗ്‌ധ സംഘം ആരോഗ്യസ്ഥിതി സൂക്ഷ്‌മമായി പരിശോധിച്ചുവരികയാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

രക്തസമ്മർദ്ദം ഉയർന്നതിനാൽ വെള്ളിയാഴ്‌ച രാവിലെയാണ്‌ വി എസിനെ ഉള്ളൂർ റോയൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്‌.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം

October 24th, 2019

cashew-nut-fruit-mango-ePathram
തിരുവനന്തപുരം : കേരള കാര്‍ഷിക സര്‍വ്വ കലാ ശാല സമര്‍പ്പിച്ച റിപ്പോർട്ടി ന്റെ അടി സ്ഥാനത്തില്‍ പഴങ്ങ ളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പി ക്കുവാന്‍ അനുമതി നല്‍കും. ബുധനാഴ്ച ചേര്‍ന്ന മന്ത്രി സഭാ യോഗ മാണ് തീരുമാനം എടുത്തത്.

കശുമാങ്ങ, വാഴപ്പഴം, ചക്ക മുതലായവ യിൽ നിന്നും മറ്റു കാര്‍ഷിക ഉത്പന്ന ങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം, വൈന്‍ തുടങ്ങിയ പാനീയങ്ങള്‍ ഉല്‍ പാദി പ്പിക്കു ന്നതിന്ന് അബ്കാരി നിയമ ങ്ങൾക്ക് അനുസൃതമായി ലൈസൻസ് നൽകും. ഇതിനായി ചട്ടങ്ങളിൽ ഭേദഗതി വരുത്തും.

നിയമ സഭാ സബ്ജ ക്ട് കമ്മിറ്റി യുടെ നിർദ്ദേശ ത്തിന്റെ അടിസ്ഥാന ത്തി ലാണു കാര്‍ഷിക സര്‍വ്വ കലാശാല, സംസ്ഥാന സര്‍ക്കാറിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മില്‍മ പാലിനു വ്യാഴാഴ്ച മുതൽ വില വർദ്ധിക്കും

September 16th, 2019

milma-milk-price-increases-in-kerala-ePathram

തിരുവനന്തപുരം : ക്ഷീര കർഷകരുടെ പ്രതിസന്ധി മറി കടക്കുവാൻ പാല്‍ വില ലിറ്ററിന് നാലു രൂപ വര്‍ദ്ധിപ്പി ക്കുവാന്‍ മിൽമ ഭരണ സമിതി യോഗം തീരുമാനിച്ചു. ഇതു പ്രകാരം സെപ്റ്റംബര്‍ 19 വ്യാഴാഴ്ച മുതൽ മില്‍മ പാലിന് വില വർദ്ധിക്കും. ഓരോ വിഭാഗങ്ങ ളിലു മായി 44 രൂപ മുതൽ 48 രൂപ വരെ യാകും പുതിയ വില.

മഞ്ഞ നിറത്തിലുള്ള കവറിലെ പാലിനും ഇളം നീല നിറ മുള്ള കവറിലെ പാലിനും 44 രൂപ യാണ് പുതുക്കിയ വില. കടും നീല നിറത്തി ലുള്ള കവറിലെ പാലിന്ന് 46 രൂപ. കൊഴുപ്പ് കൂടിയ (കാവി, പച്ച കവര്‍) പാലിന്റെ വില 48 രൂപയില്‍ എത്തും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പ്രളയ ദുരിതം : അടിയന്തര സഹായ ത്തിന് നൂറു കോടി രൂപ

September 2nd, 2019

kerala-flood-2018-ePathram
തിരുവനന്തപുരം : ഈ വര്‍ഷത്തെ പ്രളയ ത്തിലും ഉരുൾ പൊട്ടലിലും ദുരിതം അനുഭവി ക്കുന്നവർ ക്കായി അടി യന്തര ധന സഹായ വിതരണ ത്തിന്ന് 100 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. ഓരോ കുടുംബ ത്തിനും 10,000 രൂപ വീതമുള്ള ധന സഹായ ത്തിന്റെ വിതരണം ഇന്നു തുടക്ക മാവും. ഓണ ത്തിനു മുന്‍പായി മുഴുവൻ പേർക്കും സഹായം എത്തിക്കണം എന്നും സർക്കാർ നിർദ്ദേശം നല്‍കി. ധന സഹായം വേഗ ത്തിൽ ലഭ്യമാക്കുവാന്‍ പ്രളയ ബാധിത രുടെ ബാങ്ക് അക്കൗണ്ടു കളി ലേക്കു ട്രഷറി വഴി നേരിട്ടാണു തുക നൽകുക.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

എച്ച്- വൺ. എൻ- വൺ പടര്‍ന്നു പിടിക്കു വാന്‍ സാദ്ധ്യത

August 18th, 2019

h1-n1-virus-spreading-in-kerala-ePathram
തിരുവനന്തപുരം : മഴയും പ്രളയവും കഴിഞ്ഞ തോടെ സംസ്ഥാനത്ത് എച്ച്- വൺ. എൻ- വൺ രോഗം പടര്‍ന്നു പിടി ക്കുവാന്‍ സാദ്ധ്യത എന്ന് ആരോഗ്യ വകുപ്പി ന്റെ ജാഗ്രതാ നിര്‍ദ്ദേശം.

എച്ച്- വൺ. എൻ- വൺ രോഗ ബാധിത രായി മൂന്നു പേര്‍ ഈ മാസം മരണപ്പെ ടുകയും 38 പേര്‍ക്ക് രോഗം സ്ഥിരീകരി ക്കുകയും ചെയ്ത സാഹ ചര്യത്തി ലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടു വിച്ചിരി ക്കുന്നത്.

ശക്തമായ പനി, ജല ദോഷം, മൂക്കൊലിപ്പ്, വിറയല്‍, തൊണ്ട വേദന, വരണ്ട ചുമ എന്നിവ യാണ് എച്ച്- വൺ. എൻ- വൺ രോഗ ത്തി ന്റെ ലക്ഷണ ങ്ങള്‍. ഈ ലക്ഷണ ങ്ങള്‍ കണ്ടു തുടങ്ങി യാല്‍ തന്നെ ചികിത്സ തേടണം.

ഗര്‍ഭിണികള്‍, അഞ്ചു വയസ്സിന്നു താഴെയുള്ള കുട്ടികള്‍, 65 വയസ്സു കഴിഞ്ഞ വര്‍ വൃക്ക, കരള്‍, ഹൃദ്രോഗം തുട ങ്ങിയ രോഗ ങ്ങള്‍ക്ക് മരുന്നു കഴിക്കുന്ന വരും ജാഗ്രത പാലി ക്കണം എന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മഴ കനത്തു : വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്ക് ബുധനാഴ്ച അവധി
Next »Next Page » എ. ടി. എം. കാർഡ് രാത്രി ഉപയോഗം വേണ്ട : എസ്. ബി. ഐ. »



  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine