സാമൂഹ്യ അകലം : നിയമം കർശ്ശനമായി നടപ്പാക്കാൻ പോലീസിന് നിർദ്ദേശം

June 21st, 2020

precaution-for-corona-virus-covid-19-ePathram

തിരുവനന്തപുരം : കൊവിഡ് വൈറസ് വ്യാപനം തടയുന്ന തിന്റെ ഭാഗമായി നിലവില്‍ നടപ്പിലുള്ള നിയമ വ്യവസ്ഥ യില്‍ ‘സാമൂഹിക അകലം പാലിക്കുക’ എന്നത് ഉൾപ്പെടെ യുളള കൊവിഡ് മാനദണ്ഡങ്ങൾ സംസ്ഥാനത്ത് കർശ്ശനമായി നടപ്പാക്കുവാന്‍ പൊലീസിന് നിർദ്ദേശം നൽകി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബസ്സ് സ്റ്റോപ്പുകളിലും മാർക്കറ്റു കളിലും ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പു വരുത്തു വാന്‍ മാത്രമായി മൂന്ന് പട്രോൾ വാഹനങ്ങൾ നിയോഗിച്ചിട്ടുണ്ട്.

ചില വ്യാപാര സ്ഥാപനങ്ങളില്‍ സാമൂഹിക അകലം പാലിക്കാതെ വലിയ തിരക്കുണ്ട്. കൊവിഡ് മാനദണ്ഡ ങ്ങൾ ലംഘിച്ച് കട തുറന്നു പ്രവർത്തിച്ചാൽ കടുത്ത നടപടികൾ ഉണ്ടാവും എന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി. മാസ്‌ക് ധരിക്കാതെ പുറത്ത് ഇറങ്ങിയ 4929 പേര്‍ക്ക് എതിരെയും ക്വാറന്റൈന്‍ ലംഘിച്ച 19 പേർക്ക് എതിരെയും കേസ് രജിസ്റ്റർ ചെയ്തു.

(പി.എൻ.എക്സ്.2227/2020)

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിമാന യാത്രക്കാരായ പ്രവാസികള്‍ക്ക് കൊവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബ്ബന്ധം 

June 17th, 2020

air-india-flight-kerala-government-return-of-expatriates-ePathram

തിരുവനന്തപുരം : വിമാന മാര്‍ഗ്ഗം കേരള ത്തി ലേക്ക് വരുന്ന പ്രവാസി കള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫി ക്കറ്റ് നിര്‍ബ്ബന്ധം എന്ന്  സംസ്ഥാന മന്ത്രി സഭാ യോഗ തീരുമാനം.

ട്രൂ നെറ്റ് റാപ്പിഡ് ടെസ്റ്റ് പരിശോധന നടത്തിയ ശേഷം മാത്രമേ യാത്ര ക്കാരെ വിമാനത്തില്‍ കൊണ്ടു വരാവൂ എന്നാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.

അതതു രാജ്യങ്ങളിലെ എംബസ്സികള്‍ ട്രൂ നെറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഏര്‍പ്പെടു ത്തണം. ഒരു മണിക്കൂര്‍ കൊണ്ട് ഇതിന്റെ ഫലം അറിയും. ഈ പരിശോധന യില്‍ നെഗറ്റീവ് ആകുന്നവരെ മാത്രം വിമാനത്തില്‍ കയറ്റുക എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം.

കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നു വരുന്നവർ രോഗ ബാധിതരല്ല എന്നുള്ള സർട്ടിഫിക്കറ്റ് വിമാന യാത്രക്കു മുന്‍പ് സമര്‍പ്പിക്കണം എന്ന് കേന്ദ്ര സർക്കാർ നിര്‍ദ്ദേശം ഉണ്ടായിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉണ്ടായതിനെ തുടര്‍ന്ന് നിയമം കര്‍ശ്ശനം ആക്കിയിരുന്നില്ല.

എന്നാല്‍ പുറത്തു നിന്ന് വരുന്നവര്‍ക്ക് രോഗ ബാധ കൂടുതല്‍ ആയിട്ടുള്ള സ്ഥിതി ആയതി നാലാണ് ഇപ്പോള്‍ പരിശോധന നടത്തണം എന്ന തീരുമാന ത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നീങ്ങുന്നത്.

കൊവിഡ് ബാധിതര്‍ വിമാനത്തിൽ വരുന്നില്ല എന്ന് ഉറപ്പു വരുത്തിയാല്‍ വിമാന ജീവന ക്കാരുടെ ക്വാറന്റൈന്‍ അടക്കം ഒഴിവാക്കുവാന്‍ സാധിക്കും.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്ന വര്‍ക്ക് 14 ദിവസം നിര്‍ബ്ബന്ധിത ക്വാറന്റയിന്‍ 

പ്രവാസി തിരിച്ചു പോക്ക് : നടപടിയുമായി യു. എ. ഇ. 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്ന് 79 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; പുതുതായി ഒരു ഹോട്ട് സ്പോട്ട് മാത്രം

June 17th, 2020

kerala-health-minister-k-k-shailaja-ePathram

കേരളത്തിൽ ഇന്ന് 79 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 15 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 13 പേർക്കും, ആലപ്പുഴ, തൃശൂർ, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 7 പേർക്ക് വീതവും, പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 2 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 47 പേർ വിദേശ രാജ്യങ്ങളിൽ നിന്നും (കുവൈറ്റ്-23, യു.എ.ഇ.-12, ഖത്തർ-5, ഒമാൻ-3, സൗദി അറേബ്യ-2, ബഹറിൻ-1, തജിക്കിസ്ഥാൻ-1) 26 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര-13, തമിഴ്നാട്-5, ഡൽഹി-3, പശ്ചിമ ബംഗാൾ-2, കർണാടക-1, ഗുജറാത്ത്-1, ഒഡീഷ-1) വന്നതാണ്. 5 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 2 പേർക്കും മലപ്പുറം, കണ്ണൂർ, പാലക്കാട് ജില്ലകളിലെ ഒരാൾക്ക് വീതമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ പത്തനംതിട്ട ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം ബാധിച്ചു.

അതേസമയം, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 60 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 14 പേരുടെയും (ഒരു കൊല്ലം സ്വദേശി), പാലക്കാട് ജില്ലയിൽ നിന്നുള്ള 9 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 8 പേരുടെയും, മലപ്പുറം (ഒരു തിരുവനന്തപുരം സ്വദേശി) ജില്ലയിൽ നിന്നുള്ള 7 പേരുടെയും, ആലപ്പുഴ, വയനാട് ജില്ലകളിൽ നിന്നുള്ള 5 പേരുടെ വീതവും, കോട്ടയം ജില്ലയിൽ (ഒരു പത്തനംതിട്ട സ്വദേശി) നിന്നുള്ള 4 പേരുടെയും, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ നിന്നുള്ള 3 പേരുടെ വീതവും, എറണാകുളം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1366 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,234 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എംബസ്സികള്‍ മുഖേന പ്രവാസി കള്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തണം

June 15th, 2020

pinarayi-vijayan-epathram

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കൊവിഡ് ടെസ്റ്റിനുള്ള സൗകര്യം എംബസികൾ മുഖേന ഒരുക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികൾ ഉള്ള രാജ്യങ്ങളില്‍ ടെസ്റ്റ് കിറ്റുകളുടെ ലഭ്യത ഉറപ്പു വരുത്തണം. പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് അയച്ച കത്തിലാണ് മുഖ്യ മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.

സ്വന്തം നിലയില്‍ കൊവിഡ് ടെസ്റ്റ് ചെയ്യുവാന്‍ സാഹചര്യം ഇല്ലാത്ത പ്രവാസികളെ സൗജന്യമായി ടെസ്റ്റ് ചെയ്യുവാൻ എംബസ്സികളെ ചുമതല പ്പെടുത്തുവാന്‍ നിർദ്ദേശിക്കണം എന്നും കത്തിൽ ആവശ്യപ്പെട്ടു. പി. സി. ആർ. ടെസ്റ്റ് നടത്തുവാൻ കഴിയാത്ത സാഹചര്യം എങ്കില്‍ റാപ്പിഡ് ടെസ്റ്റിനു വേണ്ടതായ സൗകര്യങ്ങൾ ഉറപ്പു വരുത്തണം.

കൊവിഡ് പോസിറ്റീവ് ആയവരും രോഗം ഇല്ലാത്ത വരും ഒരുമിച്ചു യാത്ര ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം. കൊവിഡ് പോസിറ്റീവ് ആയവര്‍ക്ക് പ്രത്യേക ഫ്ലൈറ്റ് ഏർപ്പെടു ത്തുന്നത് പരിഗണിക്കണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വീട്ടില്‍ സൗകര്യം ഉള്ളവര്‍ക്ക് ഹോം ക്വാറന്റൈന്‍ അനുവദിക്കും

June 8th, 2020

kerala-health-minister-k-k-shailaja-ePathram
തിരുവനന്തപുരം : സര്‍ക്കാര്‍ ക്വാറന്റൈന്‍ സംവിധാനം ഉപേക്ഷിച്ചിട്ടില്ല എന്നും വീട്ടില്‍ സാമൂഹിക അകലം പാലിച്ചു കഴിയു വാൻ  സൗകര്യം ഉള്ളവര്‍ക്ക് ഹോം ക്വാറന്റൈന്‍ അനുവദിക്കും എന്നും ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ.

എന്നാൽ ശുചിമുറിയോടു കൂടിയ കിടപ്പു മുറി ഇല്ലാത്ത വർ സര്‍ക്കാര്‍ നിരീക്ഷണ ത്തിൽ കഴിയണം. ഏറ്റവും ഫലപ്രദം എന്ന് തെളിയിക്കപ്പെട്ടത് ഹോം ക്വാറന്റൈന്‍ തന്നെ യാണ്. പക്ഷേ ഹോം ക്വാറന്റൈന്‍ നമ്മുടെ നാട്ടിൽ വിജയിക്കണം എങ്കില്‍ ജനങ്ങളെ നന്നായി ബോധ വല്‍ക്കരിക്കണം എന്നും മന്ത്രി പറഞ്ഞു.

നിലവില്‍ ആന്റി ബോഡി പരിശോധനക്ക് കൃത്യത കുറവാണ്. അതു കൊണ്ടു തന്നെ പരിശോധനാ ഫലം നെഗറ്റീവ് ആയാലും ക്വാറന്റൈന്‍ തുടരണം.

കൊവിഡ് കുറേക്കാലം കൂടി തുടരും. അതു കൊണ്ടു തന്നെ മുന്‍ കരുതലു കള്‍ ഏറെ പ്രാധാന്യം അര്‍ഹി ക്കുന്നു. യാത്ര കഴിഞ്ഞു വന്നവര്‍ എവിടെ ആയിരു ന്നാലും രണ്ടാഴ്ച ക്കാലം മറ്റുള്ളവരു മായി സമ്പര്‍ക്ക ത്തില്‍ ഏര്‍പ്പെടരുത്.

സര്‍ക്കാറിന്റേയും ആരോഗ്യ പ്രവര്‍ത്ത കരുടേയും നിര്‍ദ്ദേശ ങ്ങളും ക്വാറന്റൈന്‍ വ്യവസ്ഥ കളും പൂര്‍ണ്ണ മായും പാലിച്ചാല്‍ രോഗ വ്യാപന തോത് കുറക്കു വാന്‍ സാധിക്കും.

കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചാല്‍ സര്‍ക്കാര്‍ ക്വാറന്റൈന്‍ (ഇന്‍സ്റ്റിറ്റ്യൂഷ ണല്‍ ക്വാറന്റൈന്‍) സംവിധാനം തുടര്‍ന്നു കൊണ്ടു പോകു വാന്‍ ബുദ്ധിമുട്ട് ആയിത്തീരും. മാത്രമല്ല കുറച്ചു പേര്‍ക്ക് മാത്രമാണ് ഏറ്റവും നല്ല സേവനം കൊടുക്കുവാന്‍ സാധിക്കുക.

ആളുകള്‍ വര്‍ദ്ധിച്ചാല്‍ ഇതില്‍ മാറ്റം വരും എന്നതു കൊണ്ട് പരാതികള്‍ വരുന്നത് സ്വാഭാവികം മാത്രം. പിന്നേയും പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിക്കുന്നത് കൊണ്ട് ഇപ്പോഴുള്ള ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ലഭിക്കാത്ത അവസ്ഥ വരും എന്നതിനാലാണ് ഹോം ക്വാറന്റൈന്‍ അനുവദിക്കുന്നത്.

വിദേശത്തു നിന്നും ഇതര സംസ്ഥാന ങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്ന തോടെ കേരള ത്തില്‍ പോസിറ്റീവ് കേസു കളുടെ എണ്ണം വര്‍ദ്ധിക്കും എന്നത് നമ്മള്‍ കണക്കു കൂട്ടിയ കാര്യം തന്നെയാണ്.

അതിനു അപ്പുറമുള്ള വര്‍ദ്ധന കണ്ടിട്ടില്ല. എന്നാല്‍ രോഗി കളുടെ എണ്ണം വര്‍ദ്ധിക്കു മ്പോഴുള്ള എല്ലാ പ്രശ്നങ്ങളും സര്‍ക്കാര്‍ നേരിടേണ്ടതു തന്നെ യാണ്. അതിനുള്ള ഒരുക്ക ത്തില്‍ തന്നെയാണ് നമ്മള്‍ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tag : Covid-19

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സംസ്ഥാനത്തെ മാളുകളും ഹോട്ടലുകളും നാളെ മുതല്‍ പൂര്‍ണതോതില്‍ തുറക്കും
Next »Next Page » അതിരപ്പിള്ളി പദ്ധതിക്ക് സർക്കാർ അനുമതി »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine