- ന്യൂസ് ഡെസ്ക്
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍
- ലിജി അരുണ്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം
കൊല്ലം: സി. പി. എം – സി. പി. ഐ നേതാക്കള്‍ തമ്മിലുള്ള വാക്‌പോര് കൊഴുക്കുകയാണ്. സി. പി. ഐ സംസ്ഥാന സെക്രട്ടറി സി. കെ. ചന്ദ്രപ്പനെതിരേ പ്രസ്താവന നടത്തിയ സി. പി. എം. നേതാക്കള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി സി. പി. ഐ നേതാക്കള്‍ രംഗത്ത് വന്നു. സി. പി. ഐ സമ്മേളനങ്ങളില്‍ വാടകയ്‌ക്കെടുത്ത തലകള്‍ ഇല്ലെന്നും സംസ്ഥാന പാര്‍ട്ടി സഖാക്കള്‍ തന്നെയാണ് സമ്മേളനം നടത്തുന്നത് എന്നും സി. ദിവാകരന്‍ പറഞ്ഞു. ചന്ദ്രപ്പനെതിരേ സി. പി. എം നേതാക്കള്‍ നടത്തിയ പ്രസ്താവന പക്വതയില്ലാതതായി പോയി എന്ന് ബിനോയ് വിശ്വം പറഞ്ഞു.
- ന്യൂസ് ഡെസ്ക്
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം
തിരുവനന്തപുരം: പോസ്റ്റര്‍ വിവാദത്തില്‍ സി. പി. എമ്മിന്റെ നടപടി ശരിയായില്ല എന്ന പ്രസ്താവന നടത്തിയ സി. പി. ഐ സംസ്ഥാന സെക്രട്ടറി സി. കെ. ചന്ദ്രപ്പനെതിരെ സി. പി. എം നേതാക്കള്‍ രംഗത്ത്. ചന്ദ്രപ്പന്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്ന് സിപിഎം നേതാക്കളായ എം. വിജയകുമാറും, കടകംപള്ളി സുരേന്ദ്രനും പറഞ്ഞു. ചന്ദ്രപ്പന് സി. പി. എം വിരുദ്ധ അപസ്മാരമാനെന്നു ഇ. പി. ജയരാജന്‍ പറഞ്ഞു. ചന്ദ്രപ്പന് സി. പി. എമ്മിനെക്കുറിച്ച് ശത്രുക്കള്‍ പോലും പറയാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. അദ്ദേഹം ഇടതുപക്ഷത്താണോ വലതുപക്ഷത്താണോ എന്ന് വ്യക്‌തമാക്കണം. കോണ്‍ഗ്രസിനെ അദ്ദേഹം വിമര്‍ശിക്കുന്നതായി കാണാറില്ല. ഇവന്റ് മാനേജ്‌മെന്റ് കമ്പിനിയാണ് സിപിഎം സംസ്‌ഥാന സമ്മേളനം നടത്തുന്നതെന്ന ആരോപണം അദ്ദേഹം തെളിയിക്കണം. തെറ്റാണെന്ന് തെളിഞ്ഞാല്‍ മാപ്പു പറയാന്‍ തയാറാകണമെന്ന് എം. വിജയകുമാര്‍ പറഞ്ഞു. ചന്ദ്രപ്പന്‍ വസ്‌തുതാപരമായി സംസാരിക്കണം. ചന്ദ്രപ്പനോട് അദ്ദേഹത്തിന്റെ നിലവാരത്തില്‍ പ്രതികരിക്കാനില്ലെന്ന് വിജയകുമാര്‍ വ്യക്‌തമാക്കി.
- ന്യൂസ് ഡെസ്ക്
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം
കൊല്ലം: കേരളത്തില്‍ ഇപ്പോള്‍ മുഖ്യ മന്ത്രിമാര്‍ ഒന്നിലധികമുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസില്‍ തന്നെ രണ്ട് മുഖ്യ മന്ത്രിമാരുണ്ട്. ഉമ്മന്‍ചാണ്ടി ഒരു പേരിനു മാത്രമുള്ള മുഖ്യ മന്ത്രിയാണ്. അതിനാല്‍ സാങ്കേതികമായി അദ്ദേഹമാണ് മുഖ്യമന്ത്രി. എന്നാല്‍ നാല് അധികാര കേന്ദ്രങ്ങളാണ് സംസ്ഥാനത്തെ ഭരിക്കുന്നതെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. ദേവസ്വം മന്ത്രി ശിവകുമാര്‍ തമ്പുരാക്കന്‍മാരുടെ താല്‍പര്യം സംരക്ഷിക്കാനാണ് ദേവസ്വം റിക്രൂട്ട്മെന്‍്റ് ബോര്‍ഡ് എന്ന ആശയവുമായി വരുന്നതെന്നും എന്‍. എസ്. എസിന്‍്റെ നോമിനിയായ അദ്ദേഹത്തില്‍ നിന്നും മറിച്ചൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. രാഷ്ട്രീയം കളിക്കാനറിയാമെന്ന് പറയുന്ന ചങ്ങനാശ്ശേരി നേതാവ് ഒറ്റക്ക് മല്‍സരിക്കാന്‍ തയ്യാറുണ്ടോ എന്ന് വെള്ളാപ്പള്ളി വെല്ലുവിളിച്ചു. കൊല്ലം മുണ്ടക്കല്‍ എസ്. എന്‍. ഡി. പി ശാഖയുടെ ഗുരുമന്ദിര സമര്‍പ്പണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
- ന്യൂസ് ഡെസ്ക്
വായിക്കുക: കേരള രാഷ്ട്രീയം, വിവാദം