ഗുരുവായൂര്‍ എം. എല്‍. എ. ക്കെതിരെയുള്ള കേസ് ഹൈക്കോടതി കേള്‍ക്കണം

August 30th, 2014

k-v-abdul-khader-gvr-mla-epathram
ന്യൂഡല്‍ഹി : ഗുരുവായൂര്‍ എം. എല്‍. എ. യും മാർക്സിസ്റ്റ്‌ പാർട്ടി നേതാവുമായ കെ. വി. അബ്ദുള്‍ ഖാദറിന്റെ  തെരഞ്ഞെടുപ്പു വിജയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി യില്‍ ഹൈക്കോടതി വാദം കേള്‍ക്കണം എന്ന് സുപ്രീം കോടതി.

മതിയായ വിവര ങ്ങളില്ല എന്ന് ചൂണ്ടി ക്കാട്ടി ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടിക്ക് എതിരെ മുസ്ലിംലീഗ് നേതാവ് അഷ്‌റഫ് കോക്കൂര്‍ നല്‍കിയ ഹര്‍ജിയി ലാണ് ഈ തീരുമാനം. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂര്‍ മണ്ഡലത്തിൽ കെ. വി. അബ്ദുള്‍ ഖാദറിന്റെ എതിര്‍ സ്ഥാനാര്‍ഥി യായിരുന്നു അഷ്‌റഫ് കോക്കൂര്‍.

ഹൈക്കോടതി വിധി, ജസ്റ്റിസുമാരായ മദന്‍ ബി. ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് റദ്ദാക്കി. സാങ്കേതിക കാരണം പറഞ്ഞ് ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടി ശരിയായില്ല എന്നും ബെഞ്ച് നിരീക്ഷിച്ചു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് കെ. വി. അബ്ദുള്‍ ഖാദര്‍ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാൻ ആയിരുന്നു എന്നുള്ള അഷ്‌റഫ് കോക്കൂറിന്റെ വാദം ശരിയാണ്. എന്നാല്‍, ഇത് അയോഗ്യത യ്ക്ക് കാരണം ആയിട്ടുള്ള, പ്രതിഫലം പറ്റുന്ന പദവി യാണോ എന്ന് ഹൈക്കോടതി തീരുമാനിക്കണം എന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്ത മാക്കി.

- pma

വായിക്കുക: , , , , ,

Comments Off on ഗുരുവായൂര്‍ എം. എല്‍. എ. ക്കെതിരെയുള്ള കേസ് ഹൈക്കോടതി കേള്‍ക്കണം

ടൈറ്റാനിയം കേസ് : ആരും രാജി വെയ്‌ക്കേണ്ടതില്ല എന്ന് വി. എം. സുധീരന്‍

August 30th, 2014

vm-sudheeran-epathram
കോട്ടയം : ടൈറ്റാനിയം അഴിമതി സംബന്ധിച്ച് അന്വേഷണം വേണം എന്ന കോടതി വിധി മാനിക്കുന്നു. എന്നാൽ കേസ്സെടുക്കാന്‍ കോടതി ഉത്തരവിട്ടു എന്നതു കൊണ്ടു മാത്രം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി മാരായ രമേശ് ചെന്നിത്തലയും വി. കെ. ഇബ്രാഹിം കുഞ്ഞും രാജി വയ്‌ക്കേണ്ടതില്ല എന്ന് കെ. പി. സി. സി. പ്രസിഡന്റ് വി. എം. സുധീരന്‍. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുക യായിരുന്നു അദ്ദേഹം. കുറ്റകൃത്യം നടന്ന തായി കോടതി പറഞ്ഞിട്ടില്ല. അന്വേഷണം നടത്തണം എന്നേ ഉത്തരവിലുള്ളൂ. കേസ് സംബന്ധിച്ച് നിയമ വിദഗ്ധരുമായി ആലോചിക്കും.

- pma

വായിക്കുക: , , , ,

Comments Off on ടൈറ്റാനിയം കേസ് : ആരും രാജി വെയ്‌ക്കേണ്ടതില്ല എന്ന് വി. എം. സുധീരന്‍

ബേഡകത്ത് കരുത്ത് തെളിയിച്ച് സി.പി.എം വിമതര്‍

August 19th, 2014

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ സി.പി.എം വിഭാഗീയത മറനീക്കിക്കൊണ്ട് ഔദ്യോഗിക നേതൃത്വത്തിനെതിരെ പരസ്യ വെല്ലുവിളിയുമായി വിമതരുടെ ശക്തിപ്രകടനം. പി.കൃഷ്ണപിള്ള ദിനാചരണത്തിന്റെ ഭാഗമായി ബേഡകം ഏരിയാ കമ്മറ്റിയുടെ കീഴിലെ വിമതര്‍ നടത്തിയ ശക്തി പ്രകടനം നേതൃത്വത്തിനു തലവേദനയായി. ഔദ്യോഗിക പക്ഷവും വിമത പക്ഷവും പ്രത്യേകം പ്രത്യേകമായാണ് പി.കൃഷ്ണപിള്ള അനുസ്മരണയോഗം സംഘടിപ്പിച്ചത്. ഔദ്യോഗിക നേതൃത്വത്തിന്റെ വിലക്ക് മറികടന്ന് മുന്നൂറില്‍ അധികം പേരെ അണിനിരത്തിക്കൊണ്ട് രാവിലെ 6.30നു അറുത്തൂട്ടിപാറ ജംഗ്ഷനില്‍ നിന്നും കുറ്റിക്കോല്‍ ടൌണിലേക്ക് വിമതര്‍ പ്രകടനം സംഘടിപ്പിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ജില്ലാ കമ്മറ്റി അംഗം ഉള്‍പ്പെടെ ഉള്ളവര്‍ പ്രസംഗിച്ചു. ബ്രാഞ്ച് തലം മുതല്‍ ജില്ലാ നേതൃത്വം വരെ ഏറെ നാളായി ജില്ലയില്‍ നീറിപ്പുകയുന്ന വിഭാഗീയത ഇതോടെ പുറത്തുവന്നു.

ജില്ലാ കമ്മറ്റി അംഗം പി.ദിവാകരന്‍, ബേഡകം ഏരിയാ കമ്മറ്റി അംഗം രാജേഷ് ബാബു, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ഗോപാലന്‍, പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ പഞ്ചായത്ത് അംഗം സജു അഗസ്റ്റിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സി.പി.എം ഔദ്യോഗിക വിഭാഗം സംഘടിപ്പിച്ച കൃഷ്ണപിള്ള അനുംസരണ സമ്മേളനത്തില്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്തു. മുന്‍ എം.എല്‍.എയും സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ പി.രാഘവന്‍ പതാക ഉയര്‍ത്തി. ഏരിയാ സെക്രട്ടറി സി.ബാലന്‍ ഉള്‍പ്പെടെ ഉള്ള നേതാക്കള്‍ പങ്കെടുത്തു. ഒഞ്ചിയത്തിനു ശേഷം മലബാര്‍ മേഘലയില്‍ സി.പി.എം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ബേഡകത്തേത്. ഒഞ്ചിയത്ത് ടി.പി.ചന്ദ്രശേഖരന്റെ വധത്തോടെ വിമതര്‍ ദുര്‍ബലരായി മാറി. മറ്റു പലയിടങ്ങളീലേയും വിമത നീക്കങ്ങളെ ചന്ദ്രശേഖരന്‍ വധം മന്ദീഭവിപ്പിക്കുകയും ചെയ്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രാഖി സഹോദരന്മാരായി അഡ്വ.ജയശങ്കറും കെ.സുരേന്ദ്രനും

August 19th, 2014

തിരുവനന്തപുരം: ഒരു പുരുഷനു മറ്റൊരു പുരുഷന്‍ രാഖികെട്ടാമോ? അതും വിരുദ്ധ രാഷ്ടീയത്തിന്റെവക്താക്കള്‍ തമ്മില്‍? എന്തുകിട്ടിയാലും ചര്‍ച്ചയാക്കുന്ന ഫേബികള്‍ക്ക് (ഫേസ് ബുക്കികള്‍) ഇന്നത്തെ ചൂടേറിയ വിഷയം ഒരു പുരുഷന്‍ മറ്റൊരു പുരുഷനു രാഖികെട്ടി എന്നതാണ്.രാഖി കെട്ടുന്നതാകട്ടെ സി.പി.ഐക്കാരന്‍ എന്ന് അവകാശപ്പെടുന്ന അഡ്വ.ജയശങ്കര്‍ സംഘപരിവാര്‍ നേതാവ് കെ.സുരേന്ദ്രനു രാഖികെട്ടിയാല്‍ എപ്പോള്‍ ചര്‍ച്ച ചെയ്തു തുടങ്ങി എന്നു ചോദിച്ചാ‍ല്‍ പോരെ? സി.പി.എമ്മിന്റെ കടുത്ത വിമര്‍ശകന്‍ കൂടെയായ അഡ്വ.ജയശങ്കറ് ആകുമ്പോള്‍ ചര്‍ച്ചക്ക് ചൂട് ഒന്നുകൂടെ കൂടും. രാഷ്ടീയ നിരീക്ഷകന്‍ എന്ന നിലയില്‍ വിവിധ മാധ്യമ ചര്‍ച്ചകളിലൂടെയും, ലേഖനങ്ങളിലൂടെയും , ഇന്ത്യാവിഷന്‍ ചാനലില്‍ അവതരിപ്പിക്കുന്ന വാരാന്ത്യം എന്ന പരിപാടിയിലൂടെയും മത-രാഷ്ടീയ-സാമുദായിക നേതാക്കന്മാരെയും മാധ്യമ മുതലാളിമാരെയും കോടതികളേയും തന്റെ സരസമായ ഭാഷകൊണ്ട് നല്ല പോലെ കൈകാര്യം ചെയ്യാറുണ്ട് അഡ്വ.ജയശങ്കര്‍. അതിനാല്‍ തന്നെ ആര്‍ക്കെതിരെയും മുഖം നോക്കാതെ വിമര്‍ശനവും പരിഹാസവും ഉന്നയിക്കുന്ന അഡ്വ.ജയശങ്കറിനെതിരെ കിട്ടിയ അവസരം ശരിക്കും പ്രയോജനപ്പെടുത്തുന്നുണ്ട് അദ്ദേഹത്തിന്റെ വാക് ശരങ്ങള്‍ ഏറ്റവരുടെ അനുയായികള്‍.

ജയശങ്കര്‍ അങ്ങോട്ട് രാഖികെട്ടിക്കൊടുക്കുക മാത്രമല്ല സംഘപരിവാര്‍ വേദിയില്‍ അദിഥിയായെത്തിയ ഇടതു പക്ഷക്കാരന്‍ അഡ്വ.ജയശങ്കറിനു തിരിച്ച് സന്തോഷപൂര്‍വ്വം കെ.സുരേന്ദ്രനും രാഘി കെട്ടിക്കൊടുക്കുന്നുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ വിവിധ അടിക്കുറിപ്പുകളോടെ ഫേസ്ബുക്കില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

രാഖി സഹോദരന്‍ രാഖി സഹോദരിക്ക് നിന്നെ ഞാന്‍ ജീവിതാവസാനം വരെ സംരക്ഷിച്ചു കൊള്ളാം എന്ന ഉറപ്പിന്റെ പ്രതീകമായി കരുതുന്ന രക്ഷാബന്ധന്‍ ഇവര്‍ തമ്മില്‍ കെട്ടിയപ്പോള്‍ ഇവരില്‍ ആരാണ് സഹോദരന്‍ ആരാണ് സഹോദരി എന്ന പരിഹാസവുമായി രംഗത്തെത്തിയവരില്‍ ഫേബിയിലെ ഇടതു പക്ഷക്കാരാണ് മുമ്പില്‍. മുസ്ലിം ലീഗ് അനുഭാവികളും കോണ്‍ഗ്രസ്സുകാരും ഒപ്പം കൂടിയിട്ടുണ്ട്. എണ്ണത്തില്‍ കുറവുള്ള സംഘപരിവാര്‍ ഫെബികള്‍ മാത്രമാണ് ജയശങ്കറിന്റെ രക്ഷക്കെത്തുന്നത്.

സി.പി.ഐയിലെ പേയ്മെന്റ് സീറ്റ് വിവാദങ്ങളും ഒപ്പം ബി.ജെ.പി അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് വിവിധ രാഷ്ടീയ കക്ഷികളില്‍ നിന്നും നേതാക്കന്മാര്‍ ബി.ജെ.പിയില്‍ ചേരുന്നതുമായ പശ്ചാത്തലവും ചേരുമ്പോള്‍ അഡ്വ.ജയശങ്കറിന്റെ പുതിയ നീക്കം പല രാഷ്ടീയ അഭ്യൂഹങ്ങളിലേക്കും വഴി തുറന്നിട്ടിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പന്ന്യന്‍ ‘പാവ’ സെക്രട്ടറി; നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി വെഞ്ഞാറമ്മൂടി ശശി

August 10th, 2014

തിരുവനന്തപുരം: തിരുവാനന്തപുരം ലോക്‍സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അച്ചടക്ക നടപടിക്ക് വിധേയനായ സി.പി.ഐ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.പാര്‍ട്ടി സെക്രട്ടറിയായിരിക്കുവാന്‍ വേണ്ട യാതൊരു ഗുണവും ഇല്ലാത്ത ‘പാവ സെക്രട്ടറി’യാണ് പന്ന്യന്‍ രവീന്ദ്രനെന്നും. ഇത്തരം വ്യക്തികള്‍ സെക്രട്ടറിയായി ഇരിക്കുന്നതിന്റെ ദോഷങ്ങളാണ് താന്‍ അടക്കം ഉള്ളവര്‍ക്ക് അനുഭവിക്കേണ്ടിവരുന്നത്. പന്ന്യന്‍ ഫുഡ്ബോളിനെ പറ്റി പുസ്തകം എഴുതും സിനിമ കാണും ഇതൊക്കെ നല്ലതു തന്നെ പക്ഷെ പാര്‍ട്ടി സെക്രട്ടറിക്കു വേണ്ട ഗുണങ്ങള്‍ അദ്ദേഹത്തിനില്ല. സ്വന്തമായി തീരുമാനം എടുക്കുവാനും അതു നടപ്പിലാക്കുവാനും കഴിവില്ലാത്ത വ്യക്തിയാണ് പന്ന്യനെന്നും വെഞ്ഞാറമൂട് ശശി പറഞ്ഞു.

ബെന്നറ്റിനെ സ്ഥാനാര്‍ഥിയാക്കണം എന്ന് ഒരു ഘടകത്തിലും താന്‍ അടക്കം ഉള്ളവര്‍ ആവശ്യപ്പെട്ടിരുന്നില്ല. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സംസ്ഥാന സെക്രട്ടേറിയറ്റിനാണ്. ബെന്നറ്റ് എബ്രഹാമിന്റെ പേരു സ്ഥാനാര്‍ഥി ലിസ്റ്റില്‍ കടന്നുവരുവാനായി നിര്‍ദ്ദേശിച്ചതും അതിനായി അമിതോത്സാഹം കാണിച്ചതും പന്ന്യന്‍ ആണെന്ന് ശശി ആരോപിച്ചു.

പാര്‍ട്ടി തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്ന ആരോപണമാണ് തനിക്കെതിരെ ഉന്നയിക്കുന്നത്. അങ്ങിനെയെങ്കില്‍ മുതിര്‍ന്ന നേതാക്കന്മാര്‍ക്കെതിരെയും നടപടിയെടുക്കേണ്ടിവരും. തനിക്കെതിരെ നടപടി വരുന്നു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമ്മറ്റിയില്‍ വന്നതോ വരാന്‍ ഇരിക്കുന്നതോ ആയ കാര്യങ്ങള്‍ വാര്‍ത്തയാകുന്നത് എങ്ങിനെയെന്ന് ശശി ചോദിച്ചു.മാധ്യമങ്ങള്‍ വഴിയുള്ള പ്രശസ്തിക്കായി ശ്രമിക്കുന്നത് പന്ന്യന്‍ രവീന്ദ്രന്‍ ആണെന്നും വാര്‍ത്ത ചോര്‍ത്തുന്നത് പന്ന്യന്‍ അല്ലെങ്കില്‍ അദ്ദേഹം ആരോപണം നിഷേധിക്കുവാന്‍ തയ്യാറാ‍കണമെന്നും ശശി പറഞ്ഞു.

സി.പി.ഐയില്‍ വിഭാഗീയതയുണ്ടെന്നും തനിക്കെതിരെ ചിലര്‍ പ്രവര്‍ത്തിച്ചതായും ശശി തുറന്നടിച്ചു. താന്‍ സി.പി.ഐയില്‍ നിന്നും വിട്ടു പോയാലും തുടര്‍ന്നും ഇടതു പക്ഷത്തോടൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്നും ശശി വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യുവ മാദ്ധ്യമ പ്രവര്‍ത്തകന്‍ രഘുനാഥ് വര്‍മ്മ അന്തരിച്ചു
Next »Next Page » രാഖി സഹോദരന്മാരായി അഡ്വ.ജയശങ്കറും കെ.സുരേന്ദ്രനും »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine