കൊച്ചി: പ്രധാമന്ത്രി നരേന്ദ്ര മോദിയെ കര്‍ത്താവിന്റെ ദാസനെന്ന് വാഴ്ത്തിക്കൊണ്ട് കത്തോലിക്ക പ്രസിദ്ധീകരണമായ സണ്‍ഡെ ശാലോമിന്റെ മുഖപ്രസംഗം. മോദിയുടെ വിജയം ദൈവം അറിഞ്ഞും അനുവദിച്ചും ഉണ്ടായതാണെന്നും മോദി സര്‍ക്കാരിനെ പ്രാര്‍ഥനയിലൂടെ താങ്ങിനിര്‍ത്തേണ്ടത് ഒരോ കത്തോലിക്കന്റേയും കടമയാണെന്നും മുഖലേഖനത്തില്‍ പറയുന്നു. ശത്രുവെന്ന് കരുതുന്നവരിലൂടെ പോലും ദൈവത്തിനു വിശ്വാസികളെ അനുഗ്രഹിക്കാം. അതുകൊണ്ട് നരേന്ദ്രമോദി സര്‍ക്കാരിലൂടെ ദൈവം നാടിനേയും സഭയേയും അനുഗ്രഹിക്കും എന്നാണ് ലേഖനം പ്രത്യാശപ്രകടിപ്പിക്കുന്നത്. രാജ്യ നന്മയ്ക്കും നല്ല സര്‍ക്കാരിനും വേണ്ടിയാണ് പ്രാര്‍ഥിച്ചതെങ്കില്‍ ദൈവം നല്‍കിയത് ഏറ്റവും നല്ലതതു തന്നെ എന്ന് വിശ്വസിച്ച് മോദി സര്‍ക്കാരിനെ പിന്തുണയ്ക്കണം.
മോദിയെ പുകഴ്ത്തുന്നതിനൊപ്പം യു.പി.എയെ കണിശമായി വിമര്‍ശിക്കുവാനും മടിക്കുന്നില്ല സണ്‍ഡെ ശാലോം. അധികാരം ദുഷിപ്പിക്കുന്ന ഒന്നാണെന്നും കോണ്‍ഗ്രസ്സിന്റേയും സഖ്യകക്ഷികളുടേയും പരാജയം ഇന്തയുടെ ജനാധിപത്യത്തിനും അതതു പാര്‍ട്ടികളുടേ നല്ല ഭാവിക്കും അത്യാവശ്യമാണെന്ന് മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്. ഒരേ പാര്‍ട്ടി തന്നെ അധികാരം കയ്യാളുമ്പോള്‍ അധികാര ദല്ലാളന്മാരും ഉദ്യോഗസ്ഥരും പ്രബലരാകുമെന്നും ഭരണം ജീര്‍ണ്ണിക്കുമെന്നും ലേഖനം പറയുന്നു. ആഹ്വാനം ചെയ്യുന്നു.
ഒറ്റക്ക് ഭരിക്കുവാന്‍ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ സഖ്യകക്ഷികളുടെയെല്ലാം ഇംഗിതത്തിനു വഴങ്ങേണ്ടിവരുമെന്നും അതിനാല്‍ ഭരിക്കുന്ന ദേശീയ പാര്‍ട്ടികള്‍ക്ക് ശക്തമായ ഭരണം കാഴ്ചവെക്കുക സാധ്യമല്ല. പ്രാദേശിക പാര്‍ട്ടികളുടെ അഴിമതിയും സ്വാര്‍ഥതയും രാജ്യത്തിനു വലിയ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്.ഒറ്റക്ക് ഭൂരിപക്ഷം ഉള്ള പാര്‍ട്ടി ഭരിക്കുന്നത് കൂടുതല്‍ കാര്യക്ഷമതയും ഊര്‍ജ്ജസ്വലതയും ഭരണത്തിനുണ്ടക്കുവാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ തെരഞ്ഞെടുപ്പ് ഫലം ദൈവ കരങ്ങളില്‍ നിന്നും സ്വീകരിച്ചുകൊണ്ട് ദൈവ കൃപ ലഭിക്കുവാന്‍ പ്രാര്‍ഥിക്കണമെന്നാണ് സണ്‍ഡെ ശാലോം വിശ്വാസികളോട് പറയുന്നത്.