തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ റിമാന്റില്‍ കഴിയുന്ന സി.പി.എം മുന്‍ ജില്ലാ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ എം.എം.മണിയുടെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളി. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ എം.കെ.ദാമോദരന്‍ മണിക്ക് വേണ്ടി ഹാജരായത്. കേസിന്റെ പ്രാഥമിക ഘട്ടം ആണെന്നും ഉന്നതനായ രാഷ്ടീയ നേതാവെന്ന നിലയില്‍ മണിക്ക് ജാമ്യം അനുവദിക്കുന്നത് കേസ് അന്വേഷണത്തെ സ്വാധീനിച്ചേക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു. ഈ വാദം കോടതി അംഗീകരിക്കുകയും ചെയ്തു. കേസിലെ മറ്റ് നിയമപ്രശ്നങ്ങള്‍ ഈ ഘട്ടത്തില്‍ പരിഗണീക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. അഞ്ചേരി ബേബി വധവുമായി ബന്ധപ്പെട്ട് സി.പി.എം മുന്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ഓ.ജി.മദനന്‍ ഉടുമ്പന്‍ ചോല പനക്കുളം കൈനകരിയില്‍ കൂട്ടന്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവര്‍ റിമാന്റിലാണ്.