തിരുവനന്തപുരം: അരി ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവ് തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്ന് കോണ്‍ഗ്രസ്സ് എം. എല്‍. എ. മാര്‍. പൊതു വിതരണ രംഗം താറുമാറായെന്നും മണല്‍ മാഫിയ അഴിഞ്ഞാടുകയാണെന്നും ഇവര്‍ ആരോപിച്ചു. നിയമ സഭ ചേരുന്നതിനു മുമ്പായി വിളിച്ചു ചേര്‍ത്ത പാര്‍ളമെന്ററി പാര്‍ട്ടി യോഗതിലാണ് വി. ഡി. സതീശന്‍ , ടി. എന്‍ . പ്രതാപന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള എം. എല്‍. എ. മാര്‍ സര്‍ക്കാരിനെതിരെ തുറന്നടിച്ചത്.
സംസ്ഥാനത്ത് മണല്‍ മാഫിയ അഴിഞ്ഞാടുകയാണെന്നും ഇതു നിയന്ത്രിക്കണമെന്നും എം. എല്‍. എ. മാര്‍ ആവശ്യപ്പെട്ടു. കോഴിക്കോട് കളര്‍ക്ടറുടെ കാറിനു മുകളില്‍ ടിപ്പര്‍ ലോറിയില്‍ നിന്നും മണല്‍ ചൊരിഞ്ഞ സംഭവം ഉള്‍പ്പെടെ അവര്‍ ചൂണ്ടിക്കാട്ടി. രാഷ്ടീയ – പോലീസ് പിന്തുണയോടെയാണ് മണല്‍ മാഫിയ സംസ്ഥാനത്ത് പിടിമുറുക്കുന്നതെന്ന് അവര്‍ ആരോപിച്ചു. സര്‍ക്കാറിന്റെ ഭാവി തീരുമാനങ്ങള്‍ എം. എല്‍. എ. മാരുമായി ചര്‍ച്ച ചെയ്യണമെന്ന്‍ ഒരു വിഭാഗം ആവശ്യപ്പെട്ടു.
ചേരി തിരിഞ്ഞാണ് എം. എല്‍. എ. മാര്‍ ആരോപണങ്ങളും വിമര്‍ശനങ്ങളുമായി പരസ്പരം ഏറ്റുമുട്ടിയത്. ചില കേന്ദ്ര മന്ത്രിമാര്‍ കേരളത്തില്‍ എത്തി കോണ്‍ഗ്രസ്സിനെ കടിച്ചു കീറുകയാണെന്നും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ചില എം. എല്‍. എ. ർ പാര്‍ട്ടിയെ വിമര്‍ശിക്കുകയാണെന്നും യോഗത്തില്‍ സര്‍ക്കാറിനെ അനുകൂലിച്ച വര്‍ക്കല കഹാര്‍ എം. എല്‍. എ. പറഞ്ഞു.
കേരളത്തില്‍ മണല്‍ മാഫിയയും, ഭൂമാഫിയയും, മദ്യ മാഫിയയും പിടി മുറുക്കുകയാണെന്ന് കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് വി. എം. സുധീരനും പറഞ്ഞിരുന്നു. കേരളത്തില്‍ മണല്‍ മാഫിയ സജീവമാണെന്നും ഇത് നിയന്ത്രിക്കണമെന്നും കെ. പി. സി. സി. പ്രസിഡന്റും എം. എല്‍. എ. യുമായ രമേശ് ചെന്നിത്തലയും നേരത്തെ ആവശ്യപ്പെട്ടിരുന്നു.