ജനകീയ കണ്‍വെന്‍ഷന്‍

June 15th, 2012

തൃശൂര്‍: രാഷ്ട്രീയ രംഗത്തെ ക്രിമിനല്‍- മാഫിയ – വര്‍ഗ്ഗീയ വല്ക്കരണത്തി നെതിരെ സി. പി. ഐ – എം. എല്‍ സംഘടിപ്പിക്കുന്ന  ജനകീയ കണ്‍വെന്‍ഷന്‍ ജൂണ്‍ 17 ഞായറാഴ്ച വൈകീട്ട് 2 മണിക്ക് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കും. സി. പി. ഐ  (എം. എല്‍) ജനറല്‍ സെക്രെട്ടറി കെ. എന്‍. രാമചന്ദ്രന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും, പി. ജെ. ജെയിംസ് അദ്ധ്യക്ഷനാകും. പി.സുരേന്ദ്രന്‍, കുരീപ്പുഴ ശ്രീകുമാര്‍, ടി. എന്‍. ജോയ്‌, അഡ്വ: സാബി ജോസഫ്‌, അഡ്വ: കെ. എന്‍. അനില്‍കുമാര്‍, അഡ്വ: ആശ, വ. പ. വാസുദേവന്‍, വി. വിജയകുമാര്‍, മോചിത മോഹന്‍ തുടങ്ങിയ പ്രമുഖര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേരള ഭരണ നിയന്ത്രണം മാണിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും കയ്യില്‍ : ആര്യാടന്‍

June 14th, 2012

aryadan-muhammad

തിരുവനന്തപുരം: ഇപ്പോള്‍ കേരളം ഭരിക്കുന്നത് മാണിയും കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നാണെന്ന് കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ രൂക്ഷ വിമര്‍ശനം. ആര്യാടന്‍ മുഹമ്മദ് ഘടക കക്ഷികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ മറുപടി പറയാനോ വിശദീകരണം നല്‍കാനോ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ തയാറായില്ല. ഘടക കക്ഷികള്‍ അവരുടെ എം. എല്‍. എ മാര്‍ക്ക് അന്യായമായി ആനുകൂല്യങ്ങള്‍ നല്‍കുകയും കോണ്‍ഗ്രസ്‌ എം. എല്‍ എമാരെയും കോണ്‍ഗ്രസ്‌ ഭരിക്കുന്ന വകുപ്പുകളെയും ഇവര്‍ അവഗണിക്കുകയാണെന്നും ആര്യാടന്‍ കുറ്റപ്പെടുത്തി. ഘടകകക്ഷികളുടെ വകുപ്പുകളില്‍ അവരുടെ എം. എല്‍. എമാര്‍ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് കോണ്‍ഗ്രസ് മന്ത്രിമാരില്‍ നിന്നു പോലും മതിയായ പരിഗണന ലഭിക്കുന്നില്ലെന്നായിരുന്നു ബെന്നി ബെഹനാന്‍ എം. എല്‍. എയും പരാതി പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കുഞ്ഞാലിക്കുട്ടി നാലാമനല്ല രണ്ടാമന്‍ :സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങള്‍ തിരുത്തി അച്ചടിക്കുന്നു

June 14th, 2012

kunjalikutty1-epathram

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്  പുറത്തിറക്കിയ പ്രസിദ്ധീകരണങ്ങളില്‍ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയെ പേജ്  നാലാം സ്ഥാനത്താക്കി പ്രസിദ്ധീകരിച്ചതില്‍ ലീഗ് നേതൃത്വം എതിര്‍ത്തതിനാല്‍  മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസിദ്ധീകരണങ്ങള്‍ തിരുത്തി വീണ്ടും അച്ചടിക്കുന്നു. ജനപഥം പ്രത്യേക പതിപ്പ്, ‘വികസനവര്‍ഷം, കാരുണ്യവര്‍ഷം’ എന്നിവയാണ് മാറ്റി അച്ചടിക്കുന്നത്. ആദ്യം മുഖ്യമന്ത്രി, രണ്ടാമത് ആഭ്യന്തര മന്ത്രി, മൂന്നാമത് ധനമന്ത്രി, നാലാമത് വ്യവസായ മന്ത്രി ഈ ക്രമത്തിലാണ്   ലേഖനങ്ങള്‍ അച്ചടിച്ചത്. ‘വികസന വര്‍ഷം കാരുണ്യ വര്‍ഷ’ത്തിലും കുഞ്ഞാലിക്കുട്ടി നാലാം സ്ഥാനത്തായി. മന്ത്രിസഭയിലെ രണ്ടാമത്തെ കക്ഷിയുടെ നേതാവായിട്ടും കുഞ്ഞാലിക്കുട്ടിയെ നാലാം സ്ഥാനത്തേക്ക് മാറ്റിയതില്‍ ലീഗ് എതിര്‍പ്പ് രേഖപ്പെടുത്തിയതിനാലാണ്  എല്ലാം മാറ്റി അടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ കുഞ്ഞാലിക്കുട്ടിയുടെ ലേഖനവും ചിത്രവും രണ്ടാം സ്ഥാനത്താക്കി അച്ചടിക്കാന്‍ ഇര്‍ഫര്‍മേഷന്‍ വകുപ്പ് തീരുമാനിക്കുകയായിരുന്നു

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹസാരെയ്ക്ക്‍ അമേരിക്കന് ഫണ്ടിംഗ് ‍: വയലാര്‍ രവി

June 12th, 2012

VAYALAR_RAVI-epathram

ന്യൂഡല്‍ഹി: അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ ഹസാരെ സംഘം നടത്തുന്ന സമരത്തിനായി  അമേരിക്കന്‍ ഫണ്ടിംഗ് ലഭിക്കുന്നു എന്ന് കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി .  അണ്ണാ ഹസാരെയുടെ സംഘത്തിലെ എല്ലാവരും നിഷ്കളങ്കരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹസാരെ സംഘത്തിലെ പ്രധാനികളായ കിരണ്‍ ബേദി, അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ അമേരിക്കന്‍ സംഘടനകള്‍ നല്‍കുന്ന മാഗ്‌സാസെ അവാര്‍ഡ്‌ ജേതാക്കളാണെന്ന കാര്യം  മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ഗൂഡാലോചനയാണോ ഇതിനു പിന്നിലെന്ന്  സംശയിക്കേണ്ടിയിരിക്കുന്നതായും വയലാര്‍ രവി കൂട്ടിച്ചേര്‍ത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

ഇരട്ടക്കൊല: ഏറനാട് ലീഗ് എം.എല്‍.എ ബഷീരിനെതിരെ കൊലക്കേസ്‌

June 12th, 2012

p k basheer mla-epathram

അരീക്കോട്: മലപ്പുറം അരീക്കോട് കുനിയില്‍ സഹോദരങ്ങള്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ ഏറനാട് മുസ്ലീം ലീഗ് എം. എല്‍. എ പി. കെ. ബഷീറടക്കം ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എം. എല്‍. എ ബഷീര്‍ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിന്മേലാണ് കേസ്. അതീഖ് റഹ്മാന്‍ വധക്കേസിലെ പ്രതികളായ ഇവരെ വകവരുത്തണമെന്ന് എം. എല്‍. എ പരസ്യമായി പ്രസംഗിച്ചെന്നാണ് ആരോപണം. ഹതീഖ് റഹ്മാന്‍ ‍ കൊല്ലപ്പെട്ട കേസില്‍  പ്രതികളായ   അബൂബക്കര്‍  കൊളക്കാടന്‍ ആസാദ് എന്നിവരെ കൊല്ലണമെന്ന്  ജനുവരി 15ന് ബഷീര്‍ പ്രസംഗിച്ചതായാണ് പരാതിയുള്ളത്.  ഇവര്‍ ജാമ്യത്തില്‍ ഇറങ്ങിയ ഉടനെയാണ് മുഖം മൂടി ധരിച്ചെത്തിയ സംഘം വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ഇരുവരും ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. ഇതോടെയാണ് ഏറനാടന്‍ എം. എല്‍. എ. ആയ ബഷീര്‍ മുമ്പ് നടത്തിയ പ്രസംഗം അദ്ദേഹത്തിനു വിനയായത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അതിരപ്പിള്ളി പദ്ധതിക്കായി വീണ്ടും കേരളം
Next »Next Page » ഹസാരെയ്ക്ക്‍ അമേരിക്കന് ഫണ്ടിംഗ് ‍: വയലാര്‍ രവി »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine