ടി. പി. ചന്ദ്രശേഖരന്റെ തലകൊയ്യുമെന്ന് സി. പി. എം. നേതാവിന്റെ പ്രസംഗത്തില്‍

June 25th, 2012
tp-chandrashekharan-epathram
വടകര: ടി.പി.  ചന്ദ്രശേഖരന്റെ തലകൊയ്യുമെന്ന് സി. പി. എം. നേതാവ് പരസ്യമായി ഭീഷണിപ്പെടുത്തുന്ന പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. 2010 ഫെബ്രുവരി അഞ്ചിന് ഒഞ്ചിയം ലോക്കല്‍ സെക്രട്ടറി വി. പി. ഗോപാലകൃഷ്ണന്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പ്രസംഗത്തില്‍ രൂക്ഷമായ ഭാഷയിലാണ് ചന്ദ്രശേഖരനും കൂട്ടര്‍ക്കും പാര്‍ട്ടി താക്കീത് നല്‍കുന്നത്.
ആശയപരമായ ഭിന്നതകളെ തുടര്‍ന്ന് ചന്ദ്രശേഖരന്‍ സി.പി.എമ്മില്‍ നിന്നും പുറത്തു പോയി റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചതില്‍ പാര്‍ട്ടിക്ക് ശക്തമായ വിരോധം ഉണ്ടായിരുന്നു. ഒഞ്ചിയത്തെ വലിയ ഒരു വിഭാഗം ജനങ്ങളും പഴയകാല നേതാക്കളും ചന്ദ്രശേഖരനൊപ്പം അണിനിരന്നത് നേതാക്കളെ വിറളി പിടിപ്പിച്ചിരുന്നു. ഇതിന്റെ പ്രതിഫലനം പല പ്രസംഗങ്ങളിലും ഉണ്ടായി.
ഒഞ്ചിയത്ത് നടന്ന  ഒരു സംഘട്ടനത്തില്‍ പ്രതിഷേധിച്ച് നടത്തിയ ഒരു പ്രസംഗത്തിലാണ് വി.പി.ഗോപാലകൃഷ്ണന്‍ ടി.പിയുടെ തലകൊയ്യും എന്ന് ആക്രോശിച്ചത്. ഞങ്ങളുടെ ഏതെങ്കിലും ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ രോമത്തിനെങ്കിലും പരുക്കേറ്റാല്‍ ചന്ദ്രശേഖരന്റെ തലകൊയ്യും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് അന്ന് പ്രഖ്യാപിച്ചത് ഇപ്പോള്‍ ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിപട്ടികയില്‍ ഉള്ള  പനയങ്കണ്ടി രവീന്ദ്രന്‍, ഏരിയ കമ്മറ്റി അംഗം കെ. കെ. കൃഷ്ണന്‍ എന്നിവരുടെ കൂടെ സാന്നിധ്യത്തില്‍ ആയിരുന്നു

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇരട്ടക്കൊലപാതകം: മുസ്ലിം ലീഗ് എം. എല്‍. എയുടെ മൊഴിയെടുത്തു

June 25th, 2012
crime-epathram
മലപ്പുറം: കുനിയില്‍ ഇരട്ടക്കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ഏറനാട് എം. എല്‍. എ പി. കെ. ബഷീറിന്റെ മൊഴി രേഖപ്പെടുത്തി. ഞായറാഴ്ച രാവിലെ മലപ്പുറം ഗസ്റ്റ്‌ഹൌസില്‍ വച്ചായിരുന്നു ഐ. ജിയുടെ സാന്നിധ്യത്തില്‍ പ്രത്യേക അന്വേഷണ സംഘം മുസ്ലിം ലീഗ് എം. എല്‍. എയുടെ മൊഴി രേഖപ്പെടുത്തിയത്. രാവിലെ പത്തരയോടെ ആയിരുന്നു മൊഴിയെടുക്കല്‍ ആരംഭിച്ചത്. ഒരു കൊലപാതകത്തില്‍ ഉള്‍പ്പെട്ട സഹോദരങ്ങളായ  കാളക്കാടന്‍ ആസാദും അബൂബക്കറും കൊലചെയ്യപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രഥമവിവര റിപ്പോര്‍ട്ടില്‍ എം. എല്‍. എയെ പ്രതിചേര്‍ത്തത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. നിയമസഭയില്‍ പ്രതിപക്ഷം ഒച്ചപ്പാടുണ്ടാക്കുകയും പ്രതിചേര്‍ക്കപ്പെട്ട മുസ്ലിം ലീഗ് എം. എല്‍. എയെ ഉമ്മന്‍‌ചാണ്ടി സര്‍ക്കാര്‍ സംരക്ഷിക്കുയാണെന്നും പ്രതിപക്ഷം ആരോപിച്ചിരിന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോട്ടമുറിഞ്ഞു; ഗോപി പുറത്തേക്ക്

June 25th, 2012
GOPI kottamurikkal-epathram
എറണാകുളം: സദാചാര ലംഘനത്തിന്റെ പേരില്‍ സി. പി. എം. മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. അദ്ദേഹം നടത്തിയ ചില പ്രവര്‍ത്തികള്‍ ഒളിക്യാമറയില്‍ പതിഞ്ഞതായ വിവാദത്തെ തുടര്‍ന്ന് പാര്‍ട്ടി അതേ പറ്റി അന്വേഷണം നടത്തിയിരുന്നു, ഇതാണ് നടപടികളിലേക്ക് നയിച്ചത്. ഒളിക്യാമറ വിഷയം ഉയര്‍ത്തി ഗോപി കോട്ടമുറിക്കലിനെതിരെ പരാതി ഉയര്‍ത്തിയ ജില്ലാ കമ്മറ്റി അംഗം കെ. എ. ചാക്കോച്ചനെ സസ്പെന്റ് ചെയ്യുകയും ജില്ലാ കമ്മറ്റി അംഗം പി. എസ്. മോഹനനെ തരം താഴ്ത്താനും സംസ്ഥാന സമിതി തീരുമാനിച്ചു. കൂടാതെ ജില്ലാ കമ്മറ്റി അംഗങ്ങളായ എം. പി. പത്രോസ്, ടി. കെ. മോഹന്‍ എന്നിവരെ താക്കീതു ചെയ്യുവാനും തീരുമാനമായി. കുറ്റം ചെയ്തയാള്‍ക്കൊപ്പം പരാതിക്കാര്‍ക്കെതിരെയും നടപടി എടുക്കരുതെന്ന് വി. എസ്. പക്ഷക്കാരായ ചില നേതാക്കള്‍  ശക്തിയായി വാദിച്ചതായി സൂചനയുണ്ട്.
കഴിഞ്ഞ ദിവസം ഒരു ചാനലില്‍ സംസാരിക്കവെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ എസ്. ശര്‍മ്മക്കും മറ്റൊരു നേതാവായ കെ. ചന്ദ്രന്‍പിള്ളയ്ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഗോപി ഉന്നയിച്ചിരുന്നു. നിര്‍ണ്ണായക ഘട്ടത്തില്‍ താന്‍ സഹായിച്ചവര്‍ എല്ലാം തനിക്കെതിരെ നിലപാടെടുത്തതായി അദ്ദേഹം പറഞ്ഞു.
എസ്. എഫ്. ഐ. പ്രവര്‍ത്തകനായി രാഷ്ടീയപ്രവര്‍ത്തനം ആരംഭിച്ച ഗോപികോട്ടമുറിക്കല്‍ പിന്നീട് ഡി. വൈ. എഫ്. ഐ. ആരംഭിച്ചപ്പോള്‍ അതിന്റെ  മികച്ച സംഘാടകരില്‍ ഒരാളായി മാറി. വിവിധ സമര മുഖങ്ങളില്‍ സജീവ സാന്നിധ്യമായി മാറിയ ഗോപിയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമായ പോലീസ് മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. എറണാംകുളം ജില്ലയിലെ ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സി. പി. എം. ജില്ലാ സെക്രട്ടറിയായും സംസ്ഥാന കമ്മറ്റി അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടിയില്‍ വിഭാഗീയത ഉടലെടുത്തപ്പോള്‍ ആദ്യം വി. എസ്. പക്ഷത്ത് നിലയുറപ്പിച്ച ഗോപി കോട്ടമുറിക്കല്‍ പിന്നീട് ഔദ്യോഗിക പക്ഷത്തേക്ക് മാറി. വിഭാഗീയതയുടെ പേരില്‍  വെട്ടിനിരത്തല്‍ സജീവമായതോടെ വി.എസ്.പക്ഷത്തെ പലര്‍ക്കും സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടു.  ഒടുവില്‍ ഒളിക്യാമറയില്‍ കുടുങ്ങിപ്പോള്‍ ഔദ്യോഗികപക്ഷത്തിന്റെ സംരക്ഷണം പ്രതീക്ഷിച്ചെങ്കിലും തരം താഴ്ത്തലിനപ്പുറത്തേക്ക് കാര്യങ്ങള്‍ നീങ്ങി. അതോടെ പതിറ്റാണ്ടുകള്‍ പാര്‍ട്ടിയുടെ മുന്‍‌നിര നേതാവായി നിന്ന ഗോപിക്ക് തന്റെ അറുപത്തി നാലാം പിറന്നാള്‍ ദിനത്തില്‍ പാര്‍ട്ടിക്ക് പുറത്തേക്ക് പോകേണ്ടി വന്നു.
സി. പി. എമ്മിനെ സംബന്ധിച്ച് ജില്ലാ സെക്രട്ടറിയായിരുന്ന രണ്ടാമത്തെ ആളാണ് പാര്‍ട്ടിയില്‍ നിന്നും സദാചാര വിഷയവുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് പുറത്താക്കപ്പെടുന്നത്. നേരത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിക്കെതിരെയും ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പുറത്താക്കേണ്ടി വന്നിട്ടുണ്ട്. പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വച്ചു പൊറുപ്പിക്കില്ലെന്ന് കേന്ദ്ര നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തോമസ് ഐസകിനെതിരെ വിജിലന്‍സ് അന്വേഷണം

June 22nd, 2012

Thomas_Isaac

തൃശൂര്‍: സി. പി. ഐ. (എം) മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായ  തോമസ് ഐസകിനെതിരെ വിജിലന്‍സ് അന്വേഷണത്തിനു ഉത്തരവ്. ഒപ്പം  സെയില്‍സ് ടാക്സ് അസി.കമീഷണര്‍ ജയനന്ദകുമാറിനെതിരെയും  അന്വേഷണം നടത്താന്‍ ഉത്തരവ് ഉണ്ട്. വിജിലന്‍സ് ജഡ്ജ് വി.ഭാസ്കരനാണ് ഉത്തരവിട്ടത്. 2009 മാര്‍ച്ച് 17ന് തൃശൂര്‍ വാണിജ്യ നികുതി ഓഫീസില്‍ വിജിലന്‍സ് നടന്നതിയ റെയ്ഡില്‍ വന്‍  ക്രമക്കേട് കണ്ടെത്തിയിരുന്നു. എന്നാല്‍  റെയ്ഡിന് നേതൃത്വം നല്‍കിയ ഡി. വൈ. എസ്. പിയെ തോമസ് ഐസക്  ഭീഷണിപ്പെടുത്തിയെന്നും ഇത് നാനോ എക്സല്‍ തട്ടിപ്പുകേസില്‍ പ്രതിസ്ഥാനത്തുള്ളവരെ രക്ഷിക്കാനായിരുന്നു എന്നുമാണ് തോമസ്‌ ഐസക്കിനെതിരെ ഉയര്‍ത്തുന്ന ആരോപണം. രാജു പൂഴങ്കര എന്നയാളാണ് ഈ ഹര്‍ജി നല്‍കിയത്‌. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്നു വന്ന ആരോപണം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് തോമസ്‌ ഐസക്‌ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സി. എച്ച്. ട്രസ്റ്റിനു സംഭാവന നല്‍കുവാന്‍ സര്‍ക്കാര്‍ ഉത്തരവ്

June 20th, 2012
c h muhammad koya-epathram
തിരുവനന്തപുരം: മുസ്ലിം ലീഗിനു കീഴിലുള്ള സി. എച്ച്. മുഹമ്മദ് കോയ ചാരിറ്റബിള്‍ ട്രസ്റ്റിന് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സംഭാവന നല്‍കുവാന്‍ അനുമതി നല്‍കിക്കൊണ്ട്  സര്‍ക്കാര്‍ ഉത്തരവിട്ടു. സി.എച്ചിന്റെ മകനും തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രിയുമായ എം. കെ. മുനീറാണ് തന്റെ പിതാവിന്റെ പേരിലുള്ള ട്രസ്റ്റിനു സംഭാവന നല്‍കുവാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് അനുസരിച്ച് സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകള്‍ക്ക് ഒരു ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് രണ്ടു ലക്ഷം രൂപയും ജില്ലാപഞ്ചായത്തുകള്‍ക്ക് മൂന്നു ലക്ഷം രൂപയും ട്രസ്റ്റിനു സംഭാവനയായി നല്‍കാം.സംഭാവന നല്‍കണമോ വേണ്ടയോ എന്ന് അതാതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് ഉത്തരവില്‍ പറയുന്നു.
ഏപ്രില്‍ രണ്ടിനു തിരുവനന്തപുരം ജില്ലയില്‍ മാത്രം ബാധകമായ ഉത്തരവാണ് ഈ മാസം അഞ്ചാം തിയതി സംസ്ഥാനത്തൊട്ടാകെ ബാധകമാക്കിക്കൊണ്ട് മന്ത്രി മുനീറിന്റെ കീഴിലുള്ള സാമൂഹ്യ ക്ഷേമ വകുപ്പ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.മുസ്ലിം ലീഗ് നേതാവ് ഇ. ടി. മുഹമ്മദ് ബഷീറാണ് ട്രസ്റ്റിന്റെ ചെയര്‍മാന്‍. ഭരണ സ്വാധീനം ഉപയോഗിച്ച് മുസ്ലിം ലീഗ് സര്‍ക്കാര്‍ ഖജനാവിലെ പണം സ്വകാര്യ ട്രസ്റ്റിനു നല്‍കുന്നതിനെ പ്രതിപക്ഷം എതിര്‍ത്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »


« Previous Page« Previous « കുതിച്ചുയരുന്ന അരി വില; ഇതൊന്നുമറിയാതെ മലയാളി
Next »Next Page » പി.കെ.ബഷീര്‍ എം. എല്‍‍. എ ക്കെതിരായ കേസ്‌പിന്‍‌വലിച്ച സംഭവം; ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine