വി. എസും. പുതിയ ഇടതുപക്ഷ സാധ്യതകളും

May 26th, 2012

c-r-neelakantan-epathram

സി. പി. എമ്മിലെ പ്രത്യയ ശാസ്ത്രപരമായ സംവാദത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആഗോളീകരണം ശക്തി പ്രാപിക്കുകയും പഴയ ‘സോഷ്യലിസ്റ്റ്‌’ മാതൃകകള്‍ തകരുകയും  ചെയ്ത കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകത്തില്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഒരു ചുവന്ന കൊടിയും ഒരു പരിധിവരെ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യമെന്ന ‘പഴയ’ രാഷ്ട്രീയ തന്ത്രവും അംഗീകരിച്ച ലോകത്തിലെ അപൂര്‍വ്വം പാര്‍ട്ടികളിലൊന്നായി സി. പി. ഐ. എം നിലനിന്നു. (സി. പി. ഐ. കുറെയൊക്കെ വിട്ടുവീഴ്ച ചെയ്തു കൊണ്ട് ഒരു കൊടിയും നിലനിര്‍ത്തി). കമ്പോളത്തിന്റെ അധിനിവേശം പാര്‍ട്ടിയുടെ ആന്തരിക ഘടനയെ തന്നെ സാരമായി ബാധിക്കാന്‍ തുടങ്ങിയ വസ്തുത തിരിച്ചറിയാന്‍ ഏറെ വൈകി. സ്വകാര്യ ‘സ്വത്തില്ലാത്ത കാലം’ സമീപ ഭാവിലുണ്ടാകില്ല എന്ന് ‘ബോധ്യപ്പെട്ട’  നേതൃത്വത്തില്‍ ഒരു വിഭാഗം തീര്‍ത്തും വലതു പക്ഷമായി മാറി. അധിനിവേശങ്ങളെ പട്ടില്‍ പൊതിഞ്ഞ് ഇവിടെ അംഗീകരിപ്പിക്കുകയായിരുന്നു ഇവര്‍. ബഹുരാഷ്ട്ര സ്ഥാപനങ്ങള്‍ നല്‍കുന്ന വായ്പ, മൂലധനം, ഫണ്ട് തുടങ്ങിയവ സ്വീകാര്യമായി. ഏതു പ്രകൃതി വിഭവവും മൂലധനത്തിന് കീഴ്പ്പെടുത്തണമെന്ന മുതലാളിത്ത പ്രത്യയ ശാസ്ത്രം ഇവര്‍ക്കും സ്വീകാര്യമായി. നന്ദിഗ്രാം മുതല്‍ കിനാലൂര്‍ വരെ ഇതിന്റെ തെളിവാണ്.
അഴിമതി കമ്പോള വല്ക്കരണത്തിന്റെ ഭാഗമാണ്. അതിന്റെ ഭാഗമായി പാര്‍ട്ടിക്കകത്ത് ശക്തമായ വിഭാഗീയത സൃഷ്ടിച്ചു കൊണ്ട് സ്വയം സംരക്ഷണം തേടാന്‍ ഒരു വിഭാഗത്തിനായി. പാര്‍ട്ടി അഴിമതിയുടെ പരസ്പരാശ്രയത്വമാണെന്ന് വന്നു. വന്‍ മാഫിയാ സംഘങ്ങള്‍ വരെ പാര്‍ട്ടിയുടെ ഭാഗമായി. ഇത്തരം പ്രവര്‍ത്തനങ്ങളുടെ അവസാനത്തെ ഉദാഹരണമാണ് ഒഞ്ചിയത്തെ ടി. പി. ചന്ദ്രശേഖരന്‍ വധം.

രണ്ടു ജില്ലാ കമ്മറ്റികള്‍ക്ക് കീഴിലുള്ള നിരവധി ലോക്കല്‍ കമ്മറ്റികളിലെ സഖാക്കള്‍ ഒത്തുചേര്‍ന്നു നടത്തിയ ഒന്നാണിതെന്ന കാര്യം ഇപ്പോള്‍ പകല്‍ പോലെ വ്യക്തമാണ്. കോഴിക്കോട് ജില്ലയിലെ ഒരാളെ കണ്ണൂര്‍ ജില്ലയില്‍ നടന്ന ആസൂത്രണത്തിന്റെ ഫലമായി വകവരുത്തി എങ്കില്‍ അതിന്റെ പിന്നില്‍ പാര്‍ട്ടിയിലെ ഉന്നതരുടെ പിന്തുണ ഉണ്ടെന്ന കാര്യം വ്യക്തം. മറ്റു വ്യക്തിപരമായ ഒരു കാരണവും ടി. പിയുടെ വധത്തിനു പിന്നിലുണ്ടെന്നു ആര്‍ക്കും പറയാനാവില്ല. ഒഞ്ചിയത്തും മറ്റു സമീപ പ്രദേശങ്ങളിലും സി. പി. എമ്മിനെ, അതിന്റെ ശക്തി കേന്ദ്രങ്ങളില്‍ വെല്ലുവിളിച്ച ടി. പിയ്ക്ക് മറ്റാരും ശത്രുക്കളില്ല. (ഈ കൊലപാതകത്തിനു പിന്നില്‍ വ്യക്തി താല്പര്യമാണ് എന്ന് ഡി. ജി. പി പറഞ്ഞുവെന്ന തര്‍ക്കം ഇപ്പോഴും നടക്കുന്നു) ഇതിനെ പറ്റി പാര്‍ട്ടി സുഹൃത്തുക്കള്‍ പറഞ്ഞ ഒരു തമാശയുണ്ട് ‘ഇതൊരു വ്യക്തി വിരോധം കൂടിയാണ്, കഴിഞ്ഞ ലോകസഭ തെരെഞ്ഞെടുപ്പില്‍ സമുന്നതനായ ഒരു നേതാവിന്റെ സഹോദരി തോറ്റുപോയതിനു കാരണം ടി. പിയാണ്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക് ജയിച്ച മണ്ഡലം! ഈ തോല്‍വിക്കു ‘പകരം’ വീട്ടിയതെന്നതത്രേ ഒരു വാദം. അതെന്തായാലും ഈ സംഭവം സി. പി. എമ്മിന്റെ അടിത്തറക്കുമേല്‍ ശക്തമായ പ്രഹരമായെന്നു തീര്‍ച്ച .
ഇതൊക്കെയാണെങ്കിലും ഇന്നത്തെ ആഗോള ദേശീയ സാഹചര്യത്തില്‍ ഇന്ത്യയിലെ പ്രധാന ഇടതുപക്ഷ കക്ഷിയെ ദുര്‍ബലപ്പെടുത്തുന്നത് ശരിയോ എന്ന ചോദ്യം പലരും ആത്മാര്‍ത്ഥതമായി തന്നെ ഉന്നയിക്കുന്നുണ്ട്. പക്ഷെ ഇവിടെ നിരവധി പ്രശ്നങ്ങള്‍ നാം കാണാതിരുന്നു കൂടാ. നേതൃത്വം എന്ത് തെറ്റു ചെയ്താലും ‘ആഗോള ദേശീയ ഇടതു പക്ഷം’ സംരക്ഷിക്കപ്പെടണമെന്ന രീതിയില്‍ അംഗീകരിക്കുന്ന സമീപനം ശരിയോ? സോവിയറ്റ് – പൂര്‍വ്വ യൂറോപ്യന്‍ സോഷ്യലിസ്റ്റ്‌ ഭരണകൂടങ്ങളുടെ തകര്‍ച്ചക്കുള്ള പ്രധാന കാരണം സ്വയം വിമര്‍ശനത്തിനും തിരുത്തലിനും കഴിയാത്ത ഒരു സംഘടനാ ശൈലിയാണ് അവര്‍ക്കുണ്ടായിരുന്നത് എന്നല്ലേ! തീര്‍ത്തും ജനാധിപത്യ വ്യവസ്ഥിതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിക്ക് ഇന്നുള്ള ‘ജനാധിപത്യ കേന്ദ്രീകരണം’ അനിവാര്യമാണോ? ഈ ഘടനയെ ഹൈജാക്ക്‌ ചെയ്തു കൊണ്ട് നേതാവിന്റെ ഇഷ്ടങ്ങള്‍ക്ക് മാത്രമുള്ള പാര്‍ട്ടി നേതൃത്വം സൃഷ്ടിക്കപ്പെടുന്നത് ? സ്വതന്ത്ര വിമര്‍ശനത്തിനു ഇതില്‍ അവസരമില്ലാതാകുകയും  പാര്‍ട്ടിഘടനാ നേതൃത്വം വ്യക്തികളാകുകയും ചെയ്തതോടെയല്ലേ പ്രശ്നങ്ങള്‍ ഗുരുതരമാകുന്നത്? എം. എന്‍. വിജയന്‍ മാഷ്‌ ചോദിച്ച പോലെ “പാര്‍ട്ടിയുടെ സെക്രെട്ടറിയോ, സെക്രെട്ടറിയുടെ പാര്‍ട്ടിയോ?”

-സി. ആര്‍ നീലകണ്ഠന്‍

(രണ്ടാം ഭാഗം തുടരും)

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

1 അഭിപ്രായം »

നേതാക്കന്മാരെ സി.ബി.ഐക്കു കൊടുക്കില്ല: പി. ജയരാജന്‍

May 25th, 2012

crime-epathram

കണ്ണൂര്‍: സി.പി.എം. നേതാക്കളായ കാരായി രാജന്‍ , കാരായി ചന്ദ്രശേഖരന്‍ എന്നിവരെ ഒരു കാരണവശാലും സി.ബി.ഐക്കു വിട്ടുകൊടുക്കില്ലെന്ന്‌ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ . എന്‍ .ഡി.എഫ്‌. പ്രവര്‍ത്തകന്‍ തലശേരിയിലെ ഫസലിനെ വധിച്ച കേസില്‍ സി.ബി.ഐ. പ്രതി ചേര്‍ക്കപ്പെട്ടവരാണ് ഇവര്‍. എന്നാല്‍ രാഷ്‌ട്രീയ മേലാളന്‍മാരെ തൃപ്‌തിപ്പെടുത്താന്‍ സി.ബി.ഐ. കെട്ടിച്ചമച്ച കള്ളക്കഥ യാണിതെന്നാണ് ജയരാജന്‍ പറയുന്നത്‌. അതിനാല്‍ കൊലപാതകവുമായി ബന്ധമില്ലാത്ത പ്രതി ചേര്‍ക്കപ്പെട്ട ഇവര്‍ക്കു സംരക്ഷണം നല്‍കും. സി.പി.എം. നേതൃത്വത്തെ ഒന്നായി കള്ളക്കേസില്‍ കുടുക്കുകയാണ്‌. പാര്‍ട്ടി ഒറ്റക്കെട്ടായി ഇതിനെതിരെ അണി നിരക്കും. കേസിനെ രാഷ്‌ട്രീയ പരമായും നിയമപരമായും പാര്‍ട്ടി നേരിടും – ജയരാജന്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹംസ പറഞ്ഞത്‌ ഏറനാടന്‍ തമാശയായി കണ്ടാല്‍ മതി പിണറായി

May 23rd, 2012

pinarayi-vijayan-epathram

നെയ്യാറ്റിന്‍കര: വി. എസ്‌. പാര്‍ട്ടി വിടുന്നുവെങ്കില്‍ ഒരു ശല്യമൊഴിഞ്ഞുവെന്ന ടി .കെ. ഹംസയുടെ പരാമര്‍ശം ഒരു ഏറനാടന്‍ തമാശ മാത്രമാണെന്ന് സി. പി. എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി എഫ്‌. ലോറന്‍സിന്റെ പ്രചരണത്തിനായി എത്തിയതായിരുന്നു പിണറായി വിജയന്‍. കൂടുതല്‍ ഒന്നും പറയാനില്ലെന്നും പറഞ്ഞതു നേരിട്ട്‌ കേട്ടാല്‍ മാത്രമേ പ്രതികരിക്കാനാവൂ, ഹംസയുടെ പരാമര്‍ശം മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊടി സുനി കീഴടങ്ങാന്‍ തയ്യാര്‍

May 23rd, 2012

kodi-suni-epathram

കണ്ണൂര്‍: റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി. പി. ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി കൊടി സുനി മദ്ധ്യസ്ഥര്‍ മുഖേന കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചതായി സൂചന. ഇയാളാണ് ക്വട്ടേഷന്‍ സംഘത്തിന്റെ തലവന്‍ എന്നറിയുന്നു. നിരവധി കേസുകളില്‍ പ്രതിയായ കൊടി സുനി കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിവില്‍ കഴിയുന്നതായാണ് പോലീസിന്‌ ലഭിച്ചിട്ടുള്ള സൂചന. തന്നെ ദേഹോപദ്രവം ഏല്‍പ്പിക്കില്ല എന്ന ഉറപ്പു തന്നാല്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് കൊടി സുനി മദ്ധ്യസ്ഥര്‍ മുഖേന പോലീസിനെ അറിയിച്ചുവെന്നാണ് റിപോര്‍ട്ട്. അതേസമയം കണ്ണൂരില്‍ സി. പി. എമ്മിന്‌ ക്വട്ടേഷന്‍ സംഘങ്ങളുണ്ടെന്നാണ് പോലീസ് ഭാഷ്യം. ടി. പി. വധക്കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ മൊഴിയില്‍ നിന്നും ക്വട്ടേഷന്‍ സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു എന്ന് പോലീസ് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വി. എസ് അയച്ച കത്തിന്റെ ഉള്ളടക്കം തനിക്കറിയില്ലെന്ന് പിണറായി

May 22nd, 2012

pinarayi-vijayan-epathram

കണ്ണൂര്‍: വി. എസ്‌. അച്യുതാനന്ദന്‍ സി. പി. എം. കേന്ദ്ര നേതൃത്വത്തിന്‌ അയച്ച കത്തിന്റെ ഉള്ളടക്കം തനിക്കറിയില്ലെന്നും എന്നാല്‍ അത്തരത്തില്‍ ഒരു കത്ത്‌ അയച്ചു എന്ന് വി. എസും, കിട്ടി എന്ന് ജനറല്‍സെക്രട്ടറിയും പറഞ്ഞതായി സി. പി. ഐ. എം സംസ്ഥാന സെക്രെട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇങ്ങനെ ഒരു കത്ത്‌ അയച്ചിട്ടില്ലെന്നും ഇതൊക്കെ ‘മാധ്യമസൃഷ്‌ടി’ ആണെന്നുമാരോപിച്ച്  പിണറായി മണിക്കൂറുകള്‍ക്കകമാണ് തിരുത്തി പറഞ്ഞത്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രാഷ്ട്രീയ ഭീകരവാദ ത്തിനെതിരെ ജനാധിപത്യ സംഗമം
Next »Next Page » കൊടി സുനി കീഴടങ്ങാന്‍ തയ്യാര്‍ »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine