എന്‍. എസ്. എസ് പ്രസിഡണ്ട് പി. കെ. നാരായണപ്പണിക്കര്‍ അന്തരിച്ചു

February 29th, 2012
Narayana-panicker-epathram
ചങ്ങനാശ്ശേരി: എന്‍.എസ്.എസ് പ്രസിഡണ്ട് പി.കെ.നാരായണപ്പണിക്കര്‍ (82) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് ഉച്ചക്ക് 2.10ന് ചങ്ങനാശ്ശേരിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 1984- മുതല്‍  തുടര്‍ച്ചയായി ഇരുപത്തെട്ട് വര്‍ഷം എന്‍. എസ്. എസ്സിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മന്നത്തു പത്മനാഭനു ശേഷം ഏറ്റവും അധികം ജനറല്‍ സെക്രട്ടറി പദത്തില്‍ ഇരുന്ന ആളാണ് നാരായണപ്പണിക്കര്‍. അനാരോഗ്യം മൂലം ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞെങ്കിലും പ്രസിഡണ്ടായി തുടര്‍ന്നു. അദ്ദേഹത്തിന്റെ ഭൌതിക ദേഹം പൊതു ദര്‍ശനത്തിനു വച്ച ശേഷം നാളെ വൈകീട്ട് വീട്ടുവളപ്പില്‍ സംസ്കരിക്കും.
സൌമ്യനായ സമുദായ നേതാവായാണ് പി. കെ. നാരായണപ്പണിക്കര്‍ അറിയപ്പെട്ടിരുന്നത്. എന്‍. എസ്. എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ-വിദ്യാഭ്യാസ മേഘലയില്‍ കൂടുതല്‍ വികസിപ്പിച്ചത് അദ്ദേഹം ജനറല്‍ സെക്രട്ടറിയായി ഇരുന്ന കാലത്തായിരുന്നു. സമുദായവും രാഷ്ട്രീയവും തമ്മില്‍ ആരോഗ്യകരമായ ദൂരം പാലിക്കുക എന്നതിന്റെ ഭാഗമായി ഉയര്‍ന്നു വന്ന സമദൂര സിദ്ധാന്തത്തിന്റെ ഉപഞ്ജാതാവായി അദ്ദേഹം അറിയപ്പെട്ടു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജോര്‍ജ് ജോസഫ് അന്തരിച്ചു

February 27th, 2012

George Josheph-epathram

ന്യൂഡല്‍ഹി: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജോര്‍ജ് ജോസഫ് (55) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഡല്‍ഹി ഐ. എ. എന്‍. എസ് സ്പെഷ്യല്‍ കറസ്പോണ്ടന്‍റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇന്ത്യന്‍ എക്സ്പ്രസിന്‍റെ ശ്രീനഗറിലെ ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രീനഗറില്‍ ജോലി ചെയ്യവേ അദ്ദേഹത്തെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയിരുന്നു. ജീവന്‍ ടിവി, ഫോബ്സ് ടിവി എന്നിവയുടെ ഡല്‍ഹി ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കാഞ്ഞിരപ്പിളളി വെട്ടിയാംങ്കല്‍ കുടുംബാംഗമാണ്

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വാഴക്കുളത്ത് വാഹനാപകടത്തില്‍ 2 മരണം

February 13th, 2012

accident-graphic-epathram

മൂവാറ്റുപുഴ: തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ വാഴക്കുളത്ത് വിവാഹസംഘം സഞ്ചരിച്ചിരുന്ന കാറും കെ.എസ്‌.ആര്‍.ടി.സി. ബസും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ ഗുരുതരാവസ്‌ഥയില്‍. ഒന്നരവയസുകാരി നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്നലെ ഉച്ചയ്‌ക്ക് ഒരുമണിയോടെ തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ്‌ കോളേജിനു സമീപം പരീക്കപ്പീടിക വളവിലായിരുന്നു ദുരന്തം. തൊടുപുഴ മുണ്ടേക്കല്ല്‌ ചെട്ടിക്കുന്നേല്‍ രവീന്ദ്രന്റെ മകന്‍ സുബീഷ്‌ (28), ബന്ധു രാമകൃഷ്‌ണന്‍ (56) എന്നിവരാണു മരിച്ചത്‌. സുബീഷിന്റെ അമ്മ കനക  (48), സഹോദരഭാര്യ തനൂജ അബി (29), മരിച്ച രാമകൃഷ്‌ണന്റെ ഭാര്യ വിജയമ്മ (53) എന്നിവര്‍ക്കാണു പരുക്ക്‌. തനൂജയുടെ ഒന്നരവയസുളള മകള്‍ നിരഞ്‌ജനയ്‌ക്കു നിസാര പരുക്കുണ്ട്‌. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്‍ഡിക്ക കാറും തൊടുപുഴയില്‍ നിന്നും മുവാറ്റുപുഴയ്ക്ക്‌ പോയ കെ. എസ്‌. ആര്‍. ടി. സി ബസും ആണ് കൂട്ടിയിടിച്ചത്.

ഉടന്‍തന്നെ ഇതുവഴി വന്ന ജോസഫ്‌ വാഴയ്‌ക്കന്‍ എം. എല്‍. എയുടെ വാഹനത്തില്‍ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ മറ്റു മൂന്നുപേരെയും മുതലക്കോടം ഹോളിഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക് വിധേയരാക്കി.

സുബീഷിന്റെ ഇളയച്‌ഛന്റെ മകന്റെ വിവാഹം കഴിഞ്ഞ്‌ വീട്ടിലേക്കു മടങ്ങുകയായിരുന്നു ഇവര്‍. വധൂവരന്മാര്‍ക്കും മറ്റു ബന്ധുക്കള്‍ക്കും മുമ്പേ ഇവര്‍ വിവാഹ വീട്ടില്‍ നിന്നു തിരിച്ചു. വരന്റെ വീട്ടിലെത്തുന്ന വധുവിന്റെ ബന്ധുക്കളെ സല്‍ക്കരിക്കുന്നതിനുളള ഒരുക്കം നടത്താനാണ്‌ ഇവര്‍ നേരത്തെ പുറപ്പെട്ടത്‌.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡോ. സുകുമാര്‍ അഴീക്കോടിന്റെ ഭൌതിക ശരീരം പയ്യാമ്പലത്ത് സംസ്കരിച്ചു

January 25th, 2012
sukumar-azhikode1-epathram
കണ്ണൂര്‍: വാക്കുകളില്‍ അഗ്നി നിറച്ച് സമൂഹത്തിലെ ദുര്‍വാസനകളെ ശുദ്ധീകരിക്കുവാന്‍ നിരന്തരം പ്രയത്നിച്ച ഡോ. സുകുമാര്‍ അഴീക്കോടിന്റെ ഭൌതിക ശരീരത്തെ ഒടുവില്‍ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. നിരവധി രണധീരന്മാര്‍ അന്ത്യ വിശ്രമം കൊള്ളുന്ന പയ്യാമ്പലം കടപ്പുറത്ത് പരമ്പരാഗത രീതിയില്‍ ഒരുക്കിയ ചിതക്ക് ഉച്ചക്ക് 12.15 നു മരുക്കള്‍ തീ കൊളുത്തി. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു അദ്ദേഹത്തിന്റെ സംസ്കാരം. ഇന്നു പുലര്‍ച്ചെ കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ എത്തിച്ച ഭൌതിക ശരീരം പിന്നീട് കണ്ണൂര്‍ ടൌന്‍ സ്ക്വയറില്‍ പൊതു ദര്‍ശനത്തിനു വച്ചു. തുടര്‍ന്ന് ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിക്കുവാന്‍ എത്തി.  കേന്ദ്ര മന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി. എസ്. അച്ച്യുതാനന്ദന്‍, മന്ത്രി കെ. സി. ജോസഫ്, പ്രതിപക്ഷ ഉപനേതവ് കോടിയേരി ബാലകൃഷ്ണന്‍, കെ. സുധാകരന്‍ എം. പി, എം. മുകുന്ദന്‍, സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ബി. ജെ. പി. നേതാക്കളായ വി. മുരളീധരന്‍, സി. കെ. പത്മനാഭന്‍, സി. പി. ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങി വിവിധ രാഷ്ടീയ സാംസ്കാരിക പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഴീക്കോടിനു നിറകണ്ണുകളോടെ സാംസ്കാരിക നഗരിയുടെ വിട

January 25th, 2012
Azhikode-body-epathram
തൃശ്ശൂര്‍: അഴീക്കോട് സഹിത്യ അക്കാദമിയുടെ അങ്കണത്തിലേക്ക് കടന്നു വന്നതും തിരികെ പോയിരുന്നതും ഒരിക്കലും നിശ്ശബ്ദനായിട്ടായിരുന്നില്ല. അക്കാദമിയുടെ സ്റ്റേജില്‍ പലതവണ പ്രസംഗത്തിലൂടെ കുളിര്‍ത്തെന്നലും കൊടും കാറ്റും ഉയര്‍ത്തിവിട്ട കുറിയ മനുഷ്യന്‍ ഇത്തവണ കടന്നു വന്നതും തിരികെ പോകുന്നതും നിശ്ശബ്ദനായിട്ടാണ്. അക്കാദമിയിലേക്കുള്ള അഴീക്കോടിന്റെ അവസാനത്തെ സന്ദര്‍ശനം.  അഴീക്കോടിന്റെ ശാബ്ദം നിലച്ചെങ്കിലും അദ്ദേഹത്തിന്റെ ആശയങ്ങള്‍ കേരളത്തിന്റെ സാംസ്കാരികാന്തരീക്ഷത്തില്‍ ഇപ്പോളും ഒരു സാഗരം പോലെ അലയടിച്ചുകൊണ്ടിരിക്കുന്നു. പ്രസക്തമായ ആശയങ്ങള്‍ക്ക് ഒരിക്കലും നിത്യമായ നിശ്ശബ്ദതയില്ലല്ലോ. സാംസ്കാരിക-രാഷ്ടീയ മണ്ഡലങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ലായിരുന്നു അദ്ദേഹത്തിന്റെ സൌഹൃദവലയം. അതുകൊണ്ടു തന്നെ വാഗ്‌ദേവതയുടെ പുരുഷാവതാരമെന്ന് വിശേഷിപ്പിക്കാവുന്ന അദ്ധേഹത്തിന്റെ നിശ്ചലമായ ശരീരത്തെ കണ്ട് അന്ത്യാഭിവാദ്യമര്‍പ്പിക്കുവാന്‍ എത്തിയത് കേരളത്തിന്റെ ഒരു പരിച്ഛേദം തന്നെ ആയിരുന്നു. പതിനൊന്നു മണിയോടെ അക്കാദമി ഹാളില്‍ പൊതു ദര്‍ശനത്തിനായി എത്തിച്ച ഭൌതിക ശരീരം വൈകീട്ട് നാലുമണിയോടെ ആയിരുന്നു കണ്ണൂരിലേക്ക് കൊണ്ടു പോകുവാനായി പുറത്തെക്ക് എടുത്തത്. തങ്ങളുടെ പ്രിയപ്പെട്ട അഴീക്കോട് മാഷെ നിറകണ്ണുകളൊടെയാണ് സാംസ്കാരിക നഗരി യാത്രയാക്കിയത്.
സാംസ്കാരിക നഗരിയുടെ സ്വകാര്യ അഹങ്കാരങ്ങളില്‍ ഒന്നായിരുന്നു ഡോ. സുകുമാര്‍ അഴീക്കോടിന്റെ സാന്നിധ്യം. അഴീക്കോടിന്റെ വിയോഗത്തില്‍ ശൂന്യമാകുന്നത് സാംസ്കാരിക നഗരിയുടെ തിലകക്കുറി തന്നെയാണ്. ദീര്‍ഘനാളായി അദ്ദേഹം താമസിച്ചു വരുന്നത്  നഗരത്തില്‍ ഒരു വിളിപ്പാടകലെ ഇരവിമംഗലത്താണ്. തൃശ്ശൂരുമായി അഭേദ്യമായ ബന്ധം ഉള്ള അഴീക്കോടിന്റെ അന്ത്യ വിശ്രമം തൃശ്ശൂരില്‍ ആകണമെന്ന് ആഗ്രഹിച്ചതും അതുകൊണ്ടു തന്നെയാണ്. അഴീക്കോടിന്റെ വേര്‍പാട് സാംസ്കാരിക നഗരിയുടെ കണ്ണുകളെ ഈറനണിയിച്ചു. തേക്കിന്‍‌കാട് മൈതാനത്തായാലും സാഹിത്യ അക്കാദമിയിലായാലും സുകുമാര്‍ അഴീക്കോടിനെ ശ്രവിക്കുവാന്‍ തൃശ്ശൂരുകാര് എന്നും മനസ്സുവച്ചു. ആ കുറിയ മനുഷ്യനില്‍ നിന്നും പുറത്തു വന്ന വാചകങ്ങള്‍ പലര്‍ക്കും വിചിന്തനത്തിനു വഴിയൊരുക്കി. ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ക്കും  മലയാളിയുടെ സാംസ്കാരിക മണ്ഡലത്തില്‍ തിളക്കമാര്‍ന്ന വാക്കുകള്‍കൊണ്ട് കുളിര്‍മഴയും അഗ്നിവര്‍ഷവും തീര്‍ത്ത മഹദ് വ്യക്തിത്വം. കല-രാഷ്ടീയം-സാഹിത്യം വിഷയം എന്തുതന്നെ ആയാലും കേരളം ശ്രദ്ധിച്ച വിവാദങ്ങളുടെയെല്ലാം മുമ്പില്‍ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി ഈ ചെറിയ മനുഷ്യന്‍ ഉണ്ടായിരുന്നു.  ആത്യന്തികമായ പ്രപഞ്ച സത്യത്തിന്റെ നിത്യതയില്‍ നിശ്ശബ്ദമായി ലയിച്ചു എങ്കിലും അദ്ദേഹത്തിന്റെ പൌഢമായ പ്രഭാഷണ ശകലങ്ങള്‍ തൃശ്ശൂരിന്റെ അന്തരീക്ഷത്തില്‍ ഇപ്പോളും മുഴങ്ങുന്നു. പ്രഭാഷണത്തില്‍ ഗഹനമായ വിഷയങ്ങള്‍ കടന്നു വരുമെങ്കിലും കൊച്ചു കുട്ടികള്‍ക്ക് പോലും തിരിച്ചറിയാവുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. ജന്മം കൊണ്ട് കണ്ണൂരുകാരനാണെങ്കിലും അദ്ദെഹം പിന്നീട് തൃശ്ശൂരുകാരന്‍ ആകുകയായിരുന്നു. ആദ്യം വിയ്യൂരില്‍ ആയിരുന്നു പിന്നീട് ഇരവിമംഗലത്ത് സ്വന്തമായി വീടുവച്ചു താമസം  അങ്ങോട്ട് മാറി. രണ്ടരപതിറ്റാണ്ടത്തെ തൃശ്ശൂര്‍ വാസത്തിനൊടുവില്‍  മരണമെന്ന മഹാനിദ്രയില്‍ ലയിച്ച് ജനിച്ചു വളര്‍ന്ന് കണ്ണൂരിലെ മണ്ണിലേക്ക്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മലയാളത്തില്‍ ബുദ്ധിയുടെ ചിരി പരത്തിയ വി. കെ. എന്‍
Next »Next Page » പുറമ്പോക്കില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കണമെന്ന് ഹൈക്കോടതി »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine