പനി മരണം : ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് രമേഷ് ചെന്നിത്തല

June 27th, 2017

ramesh_epathram

തിരുവനന്തപുരം : സംസ്ഥാനത്ത് പനിമരണങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ആരോഗ്യമന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഉച്ചയ്ക്കു ശേഷം ഡോകടര്‍മാരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും ഇതുവരെ അവരുടെ സേവനം ലഭ്യമായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

പനിമരണങ്ങള്‍ കൂടുമ്പോഴും പനി നിയന്ത്രണ വിധേയമാണെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. ജനുവരിയില്‍ തുടങ്ങേണ്ട മഴക്കാല ശുചീകരണ പദ്ധതികള്‍ ഈ വര്‍ഷം മാര്‍ച്ചിലാണ് തുടങ്ങിയത്. സര്‍ക്കാറിന്റെ ഇത്തരത്തിലുള്ള അലംഭാവമാണ് പനിമരണങ്ങള്‍ കൂടാനുള്ള പ്രധാന കാരണമെന്നും ചെന്നിത്തല പറഞ്ഞു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗവര്‍ണറെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ജനാധിപത്യ വിരുദ്ധം: കോടിയേരി

May 14th, 2017

kodiyeri

തിരുവനന്തപുരം : രാമന്തളി കൊലപാതകത്തിന്റെ മറവില്‍ ഗവര്‍ണറെ ഭീഷണിപ്പെടുത്തി സംസ്ഥാനത്ത് കേന്ദ്രഭരണ ഇടപെടല്‍ നടത്താനുള്ള ബി.ജെ.പി യുടെ ശ്രമം ജനാധിപത്യ വിരുദ്ധമെന്ന് കോടിയേരി.

കണ്ണൂരില്‍ സമാധാനം നിലനിര്‍ത്തുന്നതിനാണ് സി.പി.എം ശ്രമിക്കുന്നത്. മുഖ്യമന്ത്രി നേരിട്ടു നടത്തിയ സമാധാന യോഗത്തിലും സി,പി.എം , ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കള്‍ ചേര്‍ന്നു നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലും സമാധാനം സംരക്ഷിക്കാനുള്ള തീരുമാനമാണെടുത്തത്. അഫ്സ്പ പോലുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയിട്ടുള്ള സൈനിക നിയമങ്ങള്‍ കണ്ണൂരിലും നടപ്പിലാക്കണമെന്നുള്ള ബി.ജെ.പിയുടെ ആവശ്യം ആരും മുഖവിലയ്ക്കെടുക്കില്ലെന്നും കോടിയേരി പറഞ്ഞു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം.കെ മുനീര്‍ മുസ്ലീം ലീഗ് നിയമസഭാകക്ഷി നേതാവ്

April 22nd, 2017

munir

മലപ്പുറം : ലീഗ് നിയമസഭാകക്ഷി നേതാവായി എം.കെ മുനീറിനെ തെരെഞ്ഞെടുത്തു. ഇതോടെ പ്രതിപക്ഷ ഉപനേതാവ് പദവിയും മുനീറിന് ലഭിക്കും. പി.കെ കുഞ്ഞാലിക്കുട്ടിയെ ലോകസഭയിലേക്ക് തെരെഞ്ഞെടുത്തതിനെ തുടര്‍ന്നാണ് മുനീര്‍ മുസ്ലീം ലീഗ് നിയമസഭാകക്ഷി നേതാവായത്.

പാണക്കാട് ചേര്‍ന്ന മുസ്ലീം ലീഗ് പാര്‍ട്ടിയുടേതാണ് തീരുമാനം. സെക്രട്ടറിയായി ടി.എ അഹമ്മദ് കബീറിനെയും തെരെഞ്ഞെടുത്തു. ഈ മാസം 27ന് നിയമസഭാമന്ദിരത്തില്‍ നടക്കുന്ന ചരിത്ര സമ്മേളനത്തിന് ശേഷം കുഞ്ഞാലിക്കുട്ടി രാജിവെക്കും.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാഹുല്‍ ഉടനെ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷനാകും : പി. സി. ചാക്കോ

April 6th, 2017

PCChacko

മലപ്പുറം : രാഹുല്‍ ഗാന്ധി ഉടനെ തന്നെ കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷ സ്ഥാനത്തുനിന്നും അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരുമെന്ന് പി സി ചാക്കോ. കോണ്‍ഗ്രസ്സ് വൈസ് പ്രസിഡണ്ട് എന്ന നിലയില്‍ നിന്നു കൊണ്ട് മാത്രമല്ല മറിച്ച് ആക്ടിങ്ങ് പ്രസിഡണ്ട് എന്ന നിലയ്ക്കാണ് രാഹുല്‍ ഇപ്പോള്‍ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്. അദ്ദേഹം ഉടന്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരാനുള്ള എല്ലാ തീരുമാനങ്ങളും കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി എടുത്തു കഴിഞ്ഞെന്നും പി സി ചാക്കോ പറഞ്ഞു.

- അവ്നി

വായിക്കുക:

അഭിപ്രായം എഴുതുക »

ഫോണ്‍കെണി : ചാനല്‍ മേധാവിയടക്കം എട്ടുപേര്‍ കീഴടങ്ങി

April 4th, 2017

phone trap

തിരുവനന്തപുരം : മുന്‍മന്ത്രി എ.കെ ശശീന്ദ്രനെ ഫോണ്‍ വിളിച്ച് കുടുക്കിയ കേസില്‍ ചാനല്‍ മേധാവിയടക്കം എട്ടുപേര്‍ കീഴടങ്ങി. എന്നാല്‍ ഫോണ്‍ വിളിച്ച മാധ്യമപ്രവര്‍ത്തകയും ചാനലിന്റെ ചെയര്‍മാനും കീഴടങ്ങിയിട്ടില്ല. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ഇവര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയതോടെയാണ് കേസന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ മുമ്പില്‍ കീഴടങ്ങിയത്.

പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഡാലോചന, ഐടി ആക്ട് തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ തന്റെ മൊബൈല്‍ ഫോണും ലാപ്ടോപ്പും കാണാനില്ലെന്ന് കാണിച്ച് ചാനല്‍ മേധാവി പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ചോദ്യപ്പേപ്പര്‍ ചോര്‍ച്ച : വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കാത്തതെന്തെന്ന് രമേഷ് ചെന്നിത്തല
Next »Next Page » കേരളം വരള്‍ച്ചാ ബാധിത സംസ്ഥാനം »



  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine