ഇ. അഹമ്മദിനു വിട : ജന്മ നാട്ടിൽ അന്ത്യ വിശ്രമം

February 2nd, 2017

muslim-league-president-e-ahmed-mp-ePathram
കണ്ണൂര്‍ : മുസ്ലീം ലീഗ് ദേശീയ അദ്ധ്യക്ഷനും എം. പി.യു മായി രുന്ന ഇ. അഹ മ്മദിന് രാജ്യം വിട നല്‍കി. വ്യാഴാഴ്ച ഉച്ചക്ക് 12 മണി യോടെ കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ഔദ്യോഗിക ബഹു മതി കളോടെ ആയി രുന്നു ഖബറടക്കം.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മയ്യിത്ത് നിസ്കാര ത്തിന് നേതൃത്വം നൽകി.വൻ ജനാ വലി യാണ് അന്ത്യ കർമ്മ ങ്ങൾക്ക് സാക്ഷ്യം വഹി ക്കു വാൻ എത്തിയത്.

ചൊവ്വാഴ്ച പാര്‍ല മെന്റിലെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്ര പതി യുടെ നയ പ്രഖ്യാ പന പ്രസംഗ ത്തിനിടെ കുഴഞ്ഞു വീണ അദ്ദേഹത്തെ റാം മനോഹര്‍ ലോഹ്യ ആശു പത്രി യില്‍ പ്രവേശി പ്പിക്കു കയും ബുധനാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെ മരണം സ്ഥിരീ കരി ക്കുക യുമാ യിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇ. അഹമ്മദിന്റെ ഖബറടക്കം വ്യാഴാഴ്ച കണ്ണൂരില്‍

February 1st, 2017

muslim-league-president-e-ahmed-mp-ePathram
കോഴിക്കോട് : ഇന്ന് പുലർച്ചെ ന്യൂ ദല്‍ഹി രാം മനോഹര്‍ ലോഹ്യ ആശു പത്രി യില്‍ വെച്ച് നിര്യാ തനായ മുതിർന്ന പാർലിമെന്റ് അംഗവും മുന്‍ കേന്ദ്ര മന്ത്രി യും മുസ്ലിം ലീഗ് ദേശീയ അദ്ധ്യ ക്ഷനു മായ ഇ. അഹമ്മദിന്റെ ഖബറടക്കം വ്യാഴാഴ്ച ഉച്ച യോടെ ജന്മ നാടായ കണ്ണൂരിൽ  നടക്കും.

ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണി വരെ ദല്‍ഹി യിലെ വസതി യില്‍ പൊതു ദര്‍ശന ത്തിന് വെച്ച ശേഷം ഉച്ചയ്ക്ക് രണ്ട് മണി യോടെ മൃത ദേഹം കേരള ത്തി ലേക്കു കൊണ്ടു വരും.

വൈകുന്നേരം നാലര മണിക്ക് കരിപ്പൂര്‍ ഹജ്ജ് ഹൗസിലും ആറ് മണിയോടെ ലീഗ് ഹൗസിലും പൊതു ദര്‍ശനത്തിന് വെക്കും. കരിപ്പൂര്‍ ഹജ്ജ് ഹൗസ്, കോഴി ക്കോട് കടപ്പുറം എന്നിവിട ങ്ങളി ലെ ജനാസ നിസ്കാരത്തിനു ശേഷം കണ്ണൂരി ലേക്ക് മൃതദേഹം കൊണ്ടു പോവും. വ്യാഴാഴ്ച ഉച്ച യോടെ കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കം നടക്കും.

ഇ. അഹമ്മദി നോടുള ആദര സൂചക മായി മലപ്പുറം ജില്ല യിലെ വിദ്യാ ഭ്യാസ സ്ഥാപ നങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അദ്ദേ ഹത്തി ന്റെ നിര്യാണ ത്തിൽ അനു ശോചിച്ച് കണ്ണൂർ ജില്ലയിൽ നാളെ ഹർത്താൽ ആയിരിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുഖ്യമന്ത്രിയുടെ ശകാരം : ചീഫ് സെക്രട്ടറി രാജിക്കൊരുങ്ങി

January 10th, 2017

vijayanand

തിരുവനന്തപുരം: മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മുമ്പില്‍ വെച്ച് മുഖ്യമന്ത്രിയുടെ ശകാരം കേട്ടതില്‍ പ്രതിഷേധിച്ച് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് രാജിക്കൊരുങ്ങി. ഉദ്യോഗസ്ഥരുടെ വാദങ്ങള്‍ പിന്തള്ളി വിജിലന്‍സ് ഡയറക്ടര്‍ക്ക് മുഖ്യമന്ത്രി പൂര്‍ണ്ണ പിന്തുണ നല്‍കിയത് ഇവരെ ചൊടിപ്പിച്ചിട്ടുണ്ട്.

ജേക്കബ് തോമസിനെതിരെ നിരവധി തവണ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് കൂട്ട അവധിക്ക് തങ്ങള്‍ തയ്യാറായതെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ചീഫ് സെക്രട്ടറി സ്ഥാനം ഒഴിയില്ലെന്ന് അദ്ദേഹത്തോടനുബന്ധിച്ച വൃത്തങ്ങള്‍ പറയുന്നു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

സംഘപരിവാറിന്റെ സർട്ടിഫിക്കറ്റ് കമലിന് ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

December 18th, 2016

pinarayi-vijayan-epathram

കോഴിക്കോട് : ദേശീയഗാന വിവാദത്തിൽ സംവിധായകൻ കമലിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കമലിന്റെ വീടിനു മുമ്പിൽ സംഘപരിവാറുകൾ നടത്തിയ പ്രതിഷേധ പ്രകടനത്തെ തുടർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമലിന് സംഘപരിവാറിന്റെ ദേശീയ സർട്ടിഫിക്കറ്റ് വേണ്ടെന്നും അവരെ എന്തെങ്കിലും ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി വിശദമാക്കി.

ഇത്തരത്തിലുള്ള അസഹിഷ്ണുത ഇവിടെ നടത്താമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. പുത്തൂർ ദേശസേവിനി വയനശാലയിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ വിവിധ പുരസ്കാരങ്ങളുടെ സമർപ്പണം നടത്തുകയായിരുന്നു അദ്ദേഹം.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വി. എസ്സിന് സെക്രട്ടറിയേറ്റിൽ ഓഫീസ് നൽകാനാവില്ലെന്ന് പിണറായി

November 12th, 2016

pinarayi-vijayan-epathram

തിരുവനന്തപുരം : ഭരണ പരിഷ്ക്കാര കമ്മീഷനു സെക്രട്ടറിയേറ്റിൽ ഓഫീസ് നൽകാനാവില്ലെന്ന് കാണിച്ച് സർക്കാർ ഉത്തരവിറക്കി. കമ്മീഷനു സെക്രട്ടറിയേറ്റിൽ ഓഫീസ് അനുവദിക്കണമെന്ന് കാണിച്ച് വി.എസ് അച്യുതാനന്ദൻ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. അതിനെ തുടർന്നാണ് ഉത്തരവ്.

ഐഎം എജിയിൽ കഴിഞ്ഞ ആഗസ്തിൽ അനുവദിച്ച ഓഫീസിൽ തന്നെ ഭരണം തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വി എസ്സിനോട് ആവശ്യപ്പെട്ടു. വി എസ്സിന് സെക്രട്ടറിയേറ്റിൽ ഓഫീസ് അനുവദിക്കുന്നതിന് തുടക്കം മുതൽ തന്നെ പിണറായിക്ക് എതിർപ്പായിരുന്നു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ശബരി മല യിൽ സ്ത്രീ കൾക്ക് പ്രവേശനമാകാം : കേരള സർക്കാർ
Next »Next Page » കെ.എം എബ്രഹാമിനെതിരെ വീണ്ടും ത്വരിത പരിശോധന »



  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine