മുന്നണി വിട്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങളുമായുള്ള സഹകരണം തുടരും-ചെന്നിത്തല

August 10th, 2016

ramesh-chennithala-epathram

തിരുവനന്തപുരം : മുന്നണി വിട്ടത് കേരളാ കോൺഗ്രസ്സിന്റെ സ്വന്തം തീരുമാനപ്രകാരമാണെന്നും തദ്ദേശ സ്ഥാപനങ്ങളിലും സഹകരണസംഘങ്ങളിലുമുള്ള ഐക്യം തുടരുമെന്നും പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല.
മുന്നണിയിൽ എല്ലാ കക്ഷികൾക്കും തുല്യപരിഗണന ആണെന്നും അത് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ ഘടക കക്ഷികളുമായും ചർച്ച നടത്തുമെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ആഗസ്ത് 19 നു നടക്കുന്ന ആദ്യ ചർച്ചയിൽ മുസ്ലീം ലീഗും ജനതദൾ യുവും പങ്കെടുക്കും. 21,22 തീയ്യതികളിലായി സംസ്ഥാന വ്യാപകമായി യു.ഡി.എഫ് യോഗം നടത്തുമെന്നും എല്ലാ നേതാക്കന്മാരും പങ്കെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജലീലിന്റെ യാത്ര തടഞ്ഞ നടപടി ദുരൂഹം: പിണറായി

August 5th, 2016

pinarayi-vijayan-epathram

തിരുവനന്തപുരം: മന്ത്രി കെ. ടി. ജലീലിന്റെ സൗദി സന്ദർശനം തടഞ്ഞ കേന്ദ്ര സർക്കാർ നടപടി ദുരൂഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ പ്രതിസന്ധിയെ തുടർന്ന് പ്രവസികളെ സഹായിക്കാനായി കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസങ്ങളിൽ നടപടികൾ സ്വീകരിച്ചിരുന്നു. ഇതിനെ സ്വാഗതം ചെയ്ത പിണറായി പക്ഷെ പ്രശ്നത്തിൽ നേരിട്ട് ഇടപെട്ട് സഹായിക്കാനായി യാത്ര ചെയ്യാൻ ഒരുങ്ങിയ മന്ത്രിയുടെ നയതന്ത്ര പാസ്പോർട്ട് കേന്ദ്ര സർക്കാർ തടഞ്ഞ നടപടിയെ നിശിതമായി വിമർശിച്ചു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാജി വെയ്ക്കില്ല: ഉമ്മൻ ചാണ്ടി

January 28th, 2016

chief-minister-oommen-chandi-ePathram

തിരുവനന്തപുരം: തനിക്കെതിരെ എഫ്. ഐ. ആർ. റെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ തൃശ്ശൂർ വിജിലൻസ് കോടതി ഉത്തരവിട്ട സാഹചര്യത്തിൽ താൻ രാജിയൊന്നും വെയ്ക്കാൻ ഉദ്ദേശമില്ല എന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കി. താൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന തന്റെ ഉറപ്പാണ് തന്റെ ശക്തി. ധാർമ്മികതയേക്കാൾ വലുതാണ് മനഃസാക്ഷിയുടെ ശക്തി. മുന്നണിയിലെ ഘടക കക്ഷികളുമായി ഈ കാര്യം ചർച്ച ചെയ്യും.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എന്തു തെളിവാണ് കേന്ദ്ര സര്‍ക്കാരിന് ഉമ്മന്‍ ചാണ്ടിക്ക് എതിരെ ലഭിച്ചത് എന്ന് പിണറായി വിജയന്‍

December 13th, 2015

pinarayi-vijayan-epathram
കൊച്ചി : മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയ തിന്റെ കാരണം ചോദിച്ചും വിമര്‍ശിച്ചും പിണറായി വിജയന്റെ ഫേസ് ബുക്ക് പോസ്റ്റ്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യാണ് ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങി ലേക്ക് പ്രധാന മന്ത്രിയെ ക്ഷണിച്ച് ഔദ്യോഗിക മായി കത്തയച്ചത്. ആ ക്ഷണ പ്രകാരം കേരളത്തില്‍ എത്തുന്ന മോഡി അതേ മുഖ്യ മന്ത്രി തന്നോടൊപ്പം വേദി പങ്കി ടേണ്ട തില്ല എന്നു തീരുമാനി ച്ചതിനു പിന്നിലെ കാരണം എന്താണ്? ഉമ്മന്‍ ചാണ്ടി യുടെ അയോഗ്യത തെളിയിക്കുന്ന രഹസ്യ മായ എന്തു തെളി വാണ് കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത് എന്ന് അറിയാന്‍ ജന ങ്ങള്‍ ക്കാകെ ആഗ്രഹമുണ്ട്. മുഖ്യ മന്ത്രിയെ അയിത്തം കല്‍പിച്ച് മാറ്റി നിര്‍ത്തുന്ന പ്രധാന മന്ത്രി മൈക്രോ ഫിനാന്‍സ് തട്ടിപ്പു കേസി ലെ പ്രതി യുമാ യാണ് വേദി പങ്കിടുന്നത്.

ആര്‍. ശങ്കര്‍ പ്രതിമ അനാഛാ ദന ച്ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയ വിഷയ ത്തിലാണ് പിറായി വിജയന്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെ പ്രതികരിച്ചത്.

‘വെള്ളാപ്പള്ളിയുടെ വര്‍ഗീയ വിദ്വേഷ പ്രചാര ണത്തി നെതിരെ യഥാ വിധി നിയമ നടപടി എടുക്കാതെ ഒളിച്ചു കളിച്ച യു. ഡി. എഫ്. സര്‍ക്കാരിന്റെ ദൗര്‍ബല്യമാണ് ഈ ദുരവസ്ഥ സൃഷ്ടിച്ചത്. വര്‍ഗീയ തയ്ക്കും അതിന്റെ കുടിലത കള്‍ക്കും വിനീത വിധേയ മായി കീഴടങ്ങി യതിന്റെ കൂലി യാണ് ഉമ്മന്‍ ചാണ്ടിക്ക് കിട്ടു ന്നത്.’ എന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

- pma

വായിക്കുക: , , ,

Comments Off on എന്തു തെളിവാണ് കേന്ദ്ര സര്‍ക്കാരിന് ഉമ്മന്‍ ചാണ്ടിക്ക് എതിരെ ലഭിച്ചത് എന്ന് പിണറായി വിജയന്‍

പ്രതിമാ അനാച്ഛാദന ത്തിന് പ്രധാന മന്ത്രിയെ ക്ഷണിച്ചത് മുഖ്യമന്ത്രി

December 13th, 2015

chief-minister-oommen-chandi-ePathram
തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങി ലേക്ക് പ്രധാന മന്ത്രിയെ ക്ഷണിച്ചത് മുഖ്യമന്ത്രി. ഇക്കാര്യം ആവശ്യ പ്പെട്ടു കൊണ്ട് കഴിഞ്ഞ വര്‍ഷം ഡിസംബ റില്‍ ആണ് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി, പ്രധാന മന്ത്രി ക്ക് കത്ത് അയച്ചത്. വെള്ളാപ്പള്ളി നടേശന്റെ അഭ്യര്‍ത്ഥന മാനിച്ചായിരുന്നു മുഖ്യമന്ത്രി യുടെ ക്ഷണം.

എന്നാല്‍ എസ്.എന്‍. ട്രസ്റ്റി ന്റെയും എസ്.എന്‍.ഡി.പി. യുടേയും ക്ഷണം സ്വീകരി ച്ചാണ് പ്രധാന മന്ത്രി വരുന്നത് എന്നാണ് സംഘാടകര്‍ വിശദീ കരിച്ചി രുന്നത്. അതിനാല്‍ ആരൊക്കെ പങ്കെടുക്കണം എന്ന് സംഘാടകര്‍ തീരുമാനി ക്കും എന്നാണ് എസ്. എന്‍. ഡി. പി. വ്യക്ത മാക്കിയി രുന്നത്.

പ്രതിമാ അനാച്ഛാദന ചടങ്ങില്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കരുത് എന്ന് നിര്‍ദ്ദേശി ച്ചത് ഏറെ വിവാദം ആയിരുന്നു. ബി.ജെ.പി. നേതൃത്വ ത്തി ന്റെയും പ്രധാന മന്ത്രി യുടെ ഓഫീസി ന്റെയും എതിര്‍പ്പാണ് മുഖ്യ മന്ത്രി യുടെ പിന്‍ മാറ്റ ത്തിന് പിന്നില്‍.

എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാ പ്പള്ളി നടേശ ന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത് എന്ന് മുഖ്യ മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ ക്കുറി പ്പില്‍ പറയുന്നു.

ചൊവ്വാഴ്ച കൊല്ലത്ത് നടക്കുന്ന പ്രതിമാ അനാച്ഛാദന പരിപാടി യില്‍ മുഖ്യ മന്ത്രി പങ്കെടുക്കു ന്നതില്‍ ചില കേന്ദ്ര ങ്ങള്‍ക്ക് എതിര്‍പ്പ് ഉണ്ടെന്ന് വെള്ളാ പ്പള്ളി തന്നെ യാണ് മുഖ്യ മന്ത്രി യെ അറി യിച്ചത്.

‘ഒഴിഞ്ഞു നിന്ന് സഹായിക്കണം’ എന്ന് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി യോട് വെള്ളാ പ്പള്ളി ടെലി ഫോണില്‍ അഭ്യര്‍ത്ഥി ക്കുക യായിരുന്നു. ബി. ജെ. പി. യുടെ ആവശ്യ പ്രകാര മാണ് വെള്ളാ പ്പള്ളിയുടെ അഭ്യര്‍ത്ഥന.

- pma

വായിക്കുക: , ,

Comments Off on പ്രതിമാ അനാച്ഛാദന ത്തിന് പ്രധാന മന്ത്രിയെ ക്ഷണിച്ചത് മുഖ്യമന്ത്രി


« Previous Page« Previous « മുഖ്യമന്ത്രിയെ മാറ്റിയത് പ്രധാന മന്ത്രി പങ്കെടുക്കില്ല എന്ന ഭീഷണി കാരണം
Next »Next Page » എന്തു തെളിവാണ് കേന്ദ്ര സര്‍ക്കാരിന് ഉമ്മന്‍ ചാണ്ടിക്ക് എതിരെ ലഭിച്ചത് എന്ന് പിണറായി വിജയന്‍ »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine