മോഡിക്ക് പി. ടി. തോമസിന്റെ പിന്തുണ

June 7th, 2014

pt-thomas-epathram

കോട്ടയം: മുതിർന്ന കോണ്‍ഗ്രസ്സ് നേതാവും മുൻ ഇടുക്കി എം. പി. യുമായ പി. ടി. തോമസ്‌ മോഡിക്ക് പിന്തുണ അറിയിച്ചു. പശ്ചിമ ഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗിൽ റിപ്പോർട്ട് വെള്ളം ചേർക്കാതെ നടപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി തയ്യാറായാൽ തീർച്ചയായും പിന്തുണ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സി. എസ്. ഐ. മദ്ധ്യ കേരള ഇടവകയുടെ ആദ്യ പരിസ്ഥിതി അവാർഡ്‌ സി. എസ്. ഐ. ബിഷപ്പ് തോമസ്‌ കെ. ഉമ്മനിൽ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു പി. ടി. തോമസ്‌. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയിൽ നിന്ന് പി. ടി. തോമസ് പ്രശംസാപത്രം ഏറ്റുവാങ്ങി.

സി. എസ്. ഐ. സഭയും ഗാഡ്ഗിൽ റിപ്പോർട്ടിന് അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

പാർട്ടിയിൽ നിന്നും ഏൽക്കേണ്ടി വന്ന കയ്പേറിയ അനുഭവം ഉള്ളിൽ വെച്ചു കൊണ്ട് വികാരാധീനനായാണ് പി. ടി. തോമസ്‌ സംസാരിച്ചത്. “അൽപ്പം മുറിവേറ്റു,​ രക്തമൊലിപ്പിക്കേണ്ടി വന്നു. വീണതു മുള്ളിനു പുറത്താണെങ്കിലും ജീവിതത്തിൽ ഒരിക്കൽ പോലും കാണാത്തവർ വരെ നൽകിയ പിന്തുണയിൽ അഭിമാനമുണ്ട്.” സ്വന്തം സഭയായ കത്തോലിക്കാ സഭ അധിക്ഷേപിച്ചും കല്ലെറിഞ്ഞും ക്രൂശിച്ചപ്പോൾ സി. എസ്. ഐ. സഭ താങ്ങായി നിന്നതിൽ അദ്ദേഹം നന്ദി പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഇന്നല്ലെങ്കിൽ നാളെ ഗാഡ്ഗിൽ റിപ്പോർട്ടിനെ പിന്തുണയ്​ക്കേണ്ടി വരും. പരിസ്ഥിതി സംരക്ഷണം മുഖ്യ രാഷ്ട്രീയ അജൻഡയാക്കാതെ മുന്നോട്ടു പോവാനാവില്ല എന്നും, ആരെങ്കിലും കണ്ണുരുട്ടിയാൽ, ജാതി കാർഡിറക്കിയാൽ അവർക്കൊപ്പം നിന്നാൽ നാളെ വായുവിനും വെള്ളത്തിനും വേണ്ടി ആരും ഉണ്ടാകാത്ത അവസ്ഥ വരും. മരങ്ങളെ നശിപ്പിക്കാനും കോടാലി വയ്ക്കാനുമുള്ള അവകാശിയാണ് മനുഷ്യനെന്നു ചിന്തിക്കുന്ന ഇടുക്കി, താമരശേരിക്കാരെ തമസ്​കരിക്കുകയും തിരസ്​കരിക്കുകയും ചെയ്യുന്ന കാലമുണ്ടാകും. അദ്ദേഹം കൂട്ടിച്ചേർത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തന്നെ കല്ലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രി പുരസ്കാരം നല്‍കി

June 5th, 2014

chief-minister-oommen-chandi-ePathram

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു എന്ന കേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രി പുരസ്കാരം നല്‍കി. കേസിലെ മൂന്നും നാലും പ്രതികളായ ബിനോയ് കുര്യന്‍, ബിജു കണ്ടക്കൈ എന്നീ ഡി. വൈ. എഫ്. ഐ. നേതാക്കള്‍ക്കാണ് മുഖ്യമന്ത്രി പരിസ്ഥിതി പുരസ്കാരം നല്‍കിയത്. കേസില്‍ പിടികിട്ടാ പുള്ളിയായ ബിനോയ് കുര്യന്‍ നിരവധി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രിയില്‍ നിന്നും പുരസ്കാരം വാങ്ങിയത്. ജില്ലാ ഭരണകൂടമാണ് പുരസ്കാര വിജയികളെ തിരഞ്ഞെടുത്തത്. പേരു വിളിക്കാതെ സംഘടനയുടെ പേരിലായിരുന്നതിനാല്‍ ആളുകളെ തിരിച്ചറിഞ്ഞില്ല എന്നാണ് അധികൃതരുടെ വിശദീകരണം.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഉമ്മന്‍ ചാണ്ടിയുടെ മകള്‍ പുനര്‍ വിവാഹിതയായി

May 26th, 2014

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയാ ഉമ്മന്‍ വീണ്ടും വിവാഹിതയായി. എറണാകുളം സ്വദേശിയും ഐ. ടി. വിദഗ്ദ്ധനുമായ വര്‍ഗ്ഗീസ് ജോര്‍ജ്ജ് ആണ് വരന്‍. വര്‍ഗ്ഗീസിന്റേയും രണ്ടാം വിവാഹമാണ്. തിരുവനന്തപുരം പാളയം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ചായിരുന്നു വിവാഹം. മുഖ്യമന്ത്രിയുടെ ബന്ധു കൂടെയായ കോര്‍ എപ്പിസ്കോപ്പയടക്കം അഞ്ച് വൈദികര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ലളിതമായ ചടങ്ങില്‍ വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്ന് അതിഥികള്‍ക്കായി ക്ളിഫ് ഹൌസില്‍ ചായ സല്‍ക്കാരവും ഉണ്ടായിരുന്നു.

മുത്തൂറ്റ് കുടുംബാംഗമായ റിക്കി മാത്യുവുമായിട്ടായിരുന്നു മറിയ ഉമ്മന്റെ ആദ്യ വിവാഹം. റിക്കിയുമായുള്ള വിവാഹ മോചനവും മറ്റും കേരള രാഷ്ടീയത്തില്‍ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എം. എ. ബേബിയും രാജിക്കൊരുങ്ങി

May 19th, 2014

ma-baby-epathram

കൊല്ലം: ലോൿസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയവും, സ്വന്തം മണ്ഡലമായ കുണ്ടറയില്‍ യു. ഡി. എഫ്. സ്ഥാനാര്‍ത്ഥി എന്‍. കെ. പ്രേമചന്ദ്രന് ഭൂരിപക്ഷവും ലഭിച്ച സാഹചര്യത്തിൽ, എം. എൽ. എ. സ്‌ഥാനം ഒഴിയാന്‍ അനുവദിക്കണമെന്ന്‌ പോളിറ്റ്‌ ബ്യൂറോ അംഗം എം. എ. ബേബി പി. ബി. യോഗത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്‌. എന്നാൽ പാർട്ടി സെക്രട്ടറി കാരാട്ട് ബേബിയെ ഇതിൽ നിന്നും പിന്തിരിപ്പിച്ചു എന്നാണ് സൂചന.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പരനാറി പരമയോഗ്യൻ ആകില്ല: പിണറായി വിജയന്‍

May 18th, 2014

pinarayi-vijayan-epathram

ന്യൂഡെല്‍ഹി: തിരഞ്ഞെടുപ്പില്‍ വിജയിച്ചുവെന്ന് കരുതി പരനാറി പരമയോഗ്യൻ ആകില്ലെന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. രാഷ്ടീയ ചെറ്റത്തരം കാണിക്കുന്നവരെ ചെറ്റയെന്ന്‍ വിളിക്കുക സ്വാഭാവികമാണ്. കൊള്ളക്കാരും ക്രിമിനലുകളും തിരഞ്ഞെടുപ്പില്‍ വിജയിക്കാറുണ്ടെന്ന് പറഞ്ഞ പിണറായി, മാര്‍ക്സിസ്റ്റ് വിരോധത്തിന്റെ പേരില്‍ ചിലരൊക്കെ ജയിച്ചതായും പറഞ്ഞു.

പിണറായി വിജയന്‍ നേരത്തെ എന്‍. കെ. പ്രേമചന്ദനെതിരെ നടത്തിയ പരനാറി പ്രയോഗം കൊല്ലത്ത് പാർട്ടിയുടെ പരാജയത്തിനു വഴി വെച്ചോ എന്ന ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

സീറ്റു നിഷേധത്തെ തുടര്‍ന്ന് എല്‍. ഡി. എഫ്. വിട്ട് യു. ഡി. എഫിലേക്ക് ചേക്കേറിയ ആര്‍. എസ്. പി. യുടെ നിലപാടു മാറ്റത്തോട് കടുത്ത വാക്കുകളാലാണ് പിണറായി വിജയന്‍ പ്രതികരിച്ചിരുന്നത്. കൊല്ലത്ത് സി. പി. എം. പോളിറ്റ് ബ്യൂറോ അംഗം എം. എ. ബേബി ആര്‍. എസ്. പി. നേതാവ് പ്രേമചന്ദ്രനോട് വലിയ തോല്‍‌വിയാണ് ഏറ്റുവാങ്ങിയത്. 37000-ല്‍ പരം വോട്ടിനാണ് പ്രേമചന്ദ്രന്‍ വിജയിച്ചത്.

പരനാറി പ്രയോഗത്തിന് ബാലറ്റിലൂടെ ജനം മറുപടി നല്‍കിയതായി പ്രേമചന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു. പരനാറി പ്രയോഗം കേരളമൊട്ടാകെ തിരഞ്ഞെടുപ്പില്‍ വിഷയമായെന്നും പരനാറി പ്രയോഗത്തെ കുറിച്ച് സി. പി. ഐ. എം. ആത്മ പരിശോധന നടത്തണമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

കേരള രാഷ്ടീയത്തിലെ ഏറ്റവും വലിയ പരനാറി പിണറായി വിജയന്‍ ആണെന്ന് ആര്‍. എസ്. പി. നേതാവ് വി. പി. രാമകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്ത് ഇടതു പക്ഷത്തിന്റെ തകര്‍ച്ചക്ക് ഉത്തരവാദി പിണറായി വിജയന്‍ ആണെന്നും ആദേഹം കുറ്റപ്പെടുത്തി. ഇടതു മുന്നണി വിട്ടപ്പോള്‍ തന്നോട് രാജി വെക്കുവാന്‍ ആവശ്യപ്പെട്ട എം. എ. ബേബി ധാര്‍മ്മികതയുണ്ടെങ്കില്‍ ഇപ്പോൾ രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കോൺഗ്രസിന്റെ നാണം മറച്ച് കേരളം
Next »Next Page » ആന്‍റോ ആന്‍റണിക്ക് വധ ഭീഷണി »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine