പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരായ നടപടി അംഗീകരിക്കാനാകില്ല: വി. എസ്.

January 17th, 2013

കൊൽക്കത്ത: തന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ മാറ്റാനുള്ള പാര്‍ട്ടി സംസ്ഥാന കമ്മറ്റിയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് വി. എസ്. അച്യുതാനന്ദന്‍ സി. പി. എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ അറിയിച്ചതായി സൂചന. വി. എസിന്റെ വിശ്വസ്ഥരായ പേഴ്സണല്‍ അസിസ്റ്റന്റ് എ. സുരേഷ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി. കെ. ശശിധരന്‍, പ്രസ് സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവരെയാണ് പേഴ്സണല്‍ സ്റ്റാഫില്‍ നിന്നും പാ‍ര്‍ട്ടിയില്‍ നിന്നും പുറത്താക്കുവാന്‍ പാര്‍ട്ടി സി. പി. എം. സംസ്ഥാന കമ്മറ്റി തീരുമാനിച്ചത്. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കി എന്ന ആരോപണത്തെ തുടര്‍ന്നാണ് സി. പി. എം. ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

എന്നാല്‍ ഇവര്‍ മൂന്നു പേരും കുറ്റക്കാര്‍ അല്ലെന്നാണ് വി. എസിന്റെ നിലപാട്. വി. എസ്. ഇക്കാര്യം കേന്ദ്ര കമ്മറ്റിയില്‍ ഉന്നയിക്കുവാന്‍ സാധ്യത ഉണ്ട്. ഇതിനിടെ പേഴ്സണല്‍ അസിസ്റ്റന്റ് എ. സുരേഷ് തന്നോടൊപ്പം കൊൽക്കത്തയിലേക്ക് വരാഞ്ഞത് പാര്‍ട്ടി വിലക്ക് മൂലം അല്ലെന്നും വ്യക്തിപരമായ അസൌകര്യങ്ങള്‍ മൂലമാണെന്നും വി. എസ്. മാധ്യമങ്ങളോട് പറഞ്ഞു. സി. പി. എം. കേന്ദ്ര കമ്മറ്റി യോഗത്തില്‍ പങ്കെടുക്കുവാനാണ് വി. എസ്. കൊല്‍ക്കത്തയില്‍ എത്തിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമരം പരാജയം : ചെന്നിത്തല

January 15th, 2013

ramesh-chennithala-epathram

അലപ്പുഴ : സർക്കാർ ജീവനക്കാരുടെ ഇടത് ആഭിമുഖ്യ സംഘടനകൾ നടത്തിയ സമരം പരാജയമായിരുന്നു എന്ന് കെ. പി. സി. സി. അദ്ധ്യക്ഷൻ രമേഷ് ചെന്നിത്തല അറിയിച്ചു. ഡി. സി. സി. സംഘടിപ്പിച്ച ഒരു നേതൃയോഗം ഉല്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം നടത്തിയവർ തങ്ങൾ എന്തു നേടി എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. സമരം തുടങ്ങിയപ്പോൾ മുതൽ അത് എങ്ങനെ ഒത്തുതീർപ്പ് ആക്കും എന്നായിരുന്നു സമരക്കാരുടെ ചിന്ത. സമരത്തിനുള്ള പിന്തുണ ദുർബലമായതാണ് ഇതിന് കാരണം. ജീവനക്കാരും ജനവും നിരാകരിച്ചതോടെ സമരം നിർത്തി വെയ്ക്കുകയല്ലാതെ സമരക്കാരുടെ മുൻപിൽ വേറെ മാർഗ്ഗം ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം വിശദീകരിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഐസ്ക്രീം പാര്‍ളര്‍ പെണ്‍‌ വാണിഭം: സര്‍ക്കാറിനു ഹൈക്കോടതിയുടെ വിമര്‍ശനം

January 15th, 2013

കൊച്ചി : ഐസ്ക്രീം പാര്‍ളര്‍ പെണ്‍‌വാണിഭ ക്കേസില്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനു കേസ് ഡയറി നല്‍കുന്നതിനെ എതിര്‍ത്ത സംസ്ഥാന സര്‍ക്കാറിന് കോടതിയുടെ വിമര്‍ശനം. വി. എസിനു രേഖകള്‍ നല്‍കുന്നതിനെ എതിര്‍ക്കേണ്ടത് പ്രതികളാണ്. എന്നാല്‍ ഇവിടെ നിഷ്പക്ഷ നിലപാടെടുക്കേണ്ട സര്‍ക്കാറാണ് തടസ്സം ഉന്നയിക്കുന്നത്. ഈ കേസില്‍ സംസ്ഥാന സര്‍ക്കാറിനു പ്രത്യേക താല്പര്യം എന്തിനാണെന്ന് കോടതി ആരാഞ്ഞു. സർക്കാര്‍ കക്ഷിയല്ലല്ലോ എന്നും കോടതി ചോദിച്ചു. കേസില്‍ വി. എസ്. മൂന്നാം കക്ഷിയാണ്, അതിനാല്‍ രേഖകള്‍ നല്‍കേണ്ടതില്ല എന്ന് സര്‍ക്കാര്‍ വാദിച്ചു.

ഐസ്ക്രീം പെണ്‍‌വാണിഭ കേസുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണ റിപ്പോര്‍ട്ടും വേണമെന്ന് ആവശ്യപ്പെട്ട് വി. എസ്. കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിനു രേഖകള്‍ നല്‍കുവാന്‍ കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിയും പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ജനുവരി 22 ലേക്ക് മാറ്റി വച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മന്ത്രി അനൂപ് ജേക്കബ്ബിനും ജോണി നെല്ലൂരിനും എതിരെ വിജിലനസ് അന്വേഷണത്തിന് ഉത്തരവ്

January 10th, 2013

തൃശ്ശൂര്‍: അഴിമതി ആരോപിച്ച് നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിനും കേരള കോണ്‍ഗ്രസ്സ് ജേക്കബ്ബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ ഉള്‍പ്പെടെ ആറു പെര്‍ക്ക് എതിരെ വിജിലന്‍സ് അന്വേഷണത്തിന് തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. പിറവത്ത് സ്ഥാനാര്‍ഥിയായിരിക്കെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പിരിവു നടത്തി, കോട്ടയം മണര്‍ക്കാട് അനധികൃതമായി സിവില്‍ സപ്ലൈസ് മൊത്ത വ്യാപാര ഡിപ്പോ അനുവദിച്ചു, കോട്ടയം ജില്ലാ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റത്തിനു കൈക്കൂലി വാങ്ങി തുടങ്ങിയ പരാതികള്‍ അന്വേഷണത്തില്‍ ഉള്‍പ്പെടും. റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. മെയ് 17 നകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശമുണ്ട്. തിരുവനന്തപുരം വിജിലന്‍സിനാണ് അന്വേഷണത്തിന്റെ ചുമതല. അഡ്വ.പോള്‍ കെ.വര്‍ഗ്ഗീസ് ഹര്‍ജിക്കാരനു വേണ്ടി ഹാജരായി.

- എസ്. കുമാര്‍

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

കെ.പി.സി.സി പുന:സംഘടന: നേതാക്കളില്‍ അസംതൃപ്തി പുകയുന്നു

December 24th, 2012

തൃശ്ശൂര്‍: പുതിയ കെ.പി.സി.സി ഭാരവാഹികളുടെ പട്ടിക പുറത്തു വന്നതോടെ വിവിധ നേതാക്കളുടെ അസംതൃപ്തി പുറത്തു വന്നു തുടങ്ങി. എ, ഐ ഗ്രൂപ്പുകള്‍ സ്ഥാനങ്ങള്‍ പങ്കുവെച്ചെടുത്തതായി ഒരു വിഭാഗം ആരോപിക്കുന്നു. രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡണ്ടായിരിക്കുന്നിടത്തോളം നീതി കിട്ടില്ലെന്നും സോണിയാഗാന്ധി ഒപ്പുവച്ച ലിസ്റ്റായതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കി മുന്നോട്ട് കൊണ്ടു പോകുവാനാണ് ശ്രമിക്കുന്നതെന്നും. വനിതകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല പറഞ്ഞു. ഭാരവാ‍ഹികളുടെ എണ്ണം കൂടിയതുകൊണ്ട് പാര്‍ട്ടിയില്‍ പ്രത്യേകിച്ച് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഴു വീതം ജില്ലകളിലെ ഡി.സി.സി പ്രസിഡണ്ട് സ്ഥാനം ഇരു വിഭാഗവും തുല്യമായി പങ്കിട്ടു. കെ.സുധാകരന്റെ അടുത്ത അനുയായിയായ കെ.സുരേന്ദ്രന്‍ ആണ് കണ്ണൂര്‍ ഡി.സി.സി പ്രസിഡണ്ടാവുക. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നിവ ഐ വിഭാഗത്തിനും ഇടുക്കി, കോട്ടയം, കൊല്ലം , പത്തനം തിട്ട, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകള്‍ എ ഗ്രൂ‍പ്പിനും ലഭിച്ചു. ഇതിനിടെ പുതിയ തൃശ്ശൂരിലെ പുതിയ ഡി.സി.സി. പ്രസിഡണ്ട് അബുറഹ്‌മാന്‍ കുട്ടിക്കെതിരെ നഗരത്തില്‍ ഐ വിഭാഗം പ്രകടനം നടത്തി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ.കെ.ലതിക എം.എല്‍.എ യ്ക്കെതിരായ പരാമര്‍ശത്തില്‍ തിരുവഞ്ചൂര്‍ ഖേദം പ്രകടിപ്പിച്ചു
Next »Next Page » ഡെല്‍ഹിയില്‍ നിന്നും വന്ന അഞ്ച് എന്‍.സി.സി കേഡറ്റുമാര്‍ പെരിയാറില്‍ മുങ്ങി മരിച്ചു »



  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine