സി.പി.എമ്മില്‍ തമ്മിലടി: മാറനല്ലൂര്‍ പഞ്ചായത്ത് ഭരണം നഷ്ടമായി

November 27th, 2012

election-epathram

മലയിന്‍ കീഴ്: സി. പി. എമ്മിലെ തമ്മിലടി മൂലം മാറനല്ലൂര്‍ പഞ്ചായത്ത് ഭരണം ഇടതു മുന്നണിക്ക് നഷ്ടമായി. സി. പി. എം. ലോക്കല്‍ കമ്മറ്റി അംഗം എരുത്താവൂര്‍ ചന്ദ്രന്റെ വോട്ട് അസാധുവാകുകയും മറ്റൊരു സി. പി. എം അംഗം കെ. രാജേന്ദ്രന്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടു നില്‍ക്കുകയും ചെയ്തതോടെ പ്രസിഡണ്ട് സ്ഥാനം നഷ്ടമായി. സി. പി. എമ്മിലെ ആഭ്യന്തര പ്രശ്നം മുതലെടുത്ത് കോണ്‍ഗ്രസ്സും ബി. ജെ. പി. യും ചേര്‍ന്ന് ജെ. എസ്. എസ്. സ്വതന്ത്രന്‍ എ. എന്‍ സനല്‍ കുമാറിനെ വിജയിപ്പിച്ചു. പത്തു വോട്ടാണ് സനല്‍ കുമാറിന് ലഭിച്ചത്. വൈസ് പ്രസിഡണ്ടായി സി. പി. എമ്മിലെ ബിന്ദു ശ്രീകുമാര്‍ വിജയിച്ചു.

21 അംഗങ്ങള്‍ ഉള്ള പഞ്ചായത്തില്‍ ഇടതു മുന്നണിക്ക് 11 അംഗങ്ങളാണ് ഉള്ളത്. മുന്നണി ധാരണയനുസരിച്ച് നിലവിലെ പ്രസിഡണ്ട് സി. പി. എമ്മിലെ എരത്താവൂര്‍ ചന്ദ്രനും വൈസ് പ്രസിഡണ്ട് സി. പി. ഐ. യിലെ സുലോചനയും രാജി വെച്ച് അടുത്ത മൂന്നു വര്‍ഷത്തേക്ക് പ്രസിഡണ്ട് സ്ഥാനം സി. പി. ഐ. ക്കും വൈസ് പ്രസിഡണ്ട് സ്ഥാനം സി. പി. എമ്മിനും നൽകുവാനായിരുന്നു തീരുമാനം. ഇതു പ്രകാരമാണ് ഇരുവരും രാജി വെച്ചത്. എന്നാല്‍ ഇതിനു വിരുദ്ധമായി സി. പി. എം. അംഗങ്ങള്‍ പ്രവര്‍ത്തിച്ചതോടെ ഫലത്തില്‍ സി. പി. ഐ. ക്ക് പ്രസിഡണ്ട് സ്ഥാനം ലഭിച്ചതുമില്ല വൈസ് പ്രസിഡണ്ട് സ്ഥാനം നഷ്ടമാകുകയും ചെയ്തു. ഇതേ തുടര്‍ന്ന് വോട്ടെടുപ്പില്‍ മുന്നണിയുടെ പരാജയത്തിന് കാരണക്കാരായ രണ്ട് അംഗങ്ങളെയും സി. പി. എം. പുറത്താക്കി. ഇതില്‍ രാജേന്ദ്രന്റെ വീടിനു നേരെ ഇന്നലെ ആക്രമണം നടന്നിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഞ്ചേരി ബേബി വധം: കൈനകരി കുട്ടനും ഒ.ജി.മദനനും അറസ്റ്റില്‍

November 27th, 2012

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ സി.പി.എം നേതാവ് എം.എം.മണിക്ക് പുറകെ സി.പി.എം മുന്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ഓ.ജി.മദനന്‍ ഉടുമ്പന്‍ ചോല പനക്കുളം കൈനകരിയില്‍ കൂട്ടന്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ദേവികുളം സി.ഐ യുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം ഇരുവരേയും അവരവരുടെ വീടുകളില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതില്‍ കുട്ടന്‍ ഒന്നാം പ്രതിയും മദനന്‍ മൂന്നാം പ്രതിയുമാണ്. അഞ്ചേരി ബേബി വധക്കേസില്‍ നേരത്തെ അറസ്റ്റിലായ രണ്ടാം പ്രതിയും സി.പി.എം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറിയുമായ എം.എം മണി റിമാന്റിലാണ്. നവമ്പര്‍ 21 നാണ് മണിയെ പുലര്‍ച്ചെ അഞ്ചരയോടെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എം.എം. മണിയുടെ ജാമ്യാപേക്ഷ 30 ലേക്ക് മാറ്റി വച്ചു

November 26th, 2012

m.m.mani-epathram

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് റിമാന്റില്‍ കഴിയുന്ന സി. പി. എം. മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം. എം. മണിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 30 ലേക്ക് നീട്ടി. തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍‌സ് കോടതിയാണ് കേസ് ഡയറി ഹാജരാക്കുവാന്‍ കൂടുതല്‍ സമയം വേണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വെച്ചത്. നവംബർ 21 നു പുലര്‍ച്ചെയാണ് കുഞ്ചിത്തണ്ണിയിലെ വീട്ടില്‍ നിന്നും എം. എം. മണിയെ അറസ്റ്റ് ചെയ്തത്. നേരത്തെ നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മണിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശ്വേതാ മേനോന്റെ പ്രസവ ചിത്രം തടയുമെന്ന് ശോഭാ സുരേന്ദ്രന്‍

November 26th, 2012

shobha-surendran-epathram

തൃശ്ശൂര്‍: നടി ശ്വേതാ മേനോന്റെ പ്രസവ രംഗങ്ങള്‍ ചിത്രീകരിച്ച് ബ്ലസ്സി സംവിധാനം ചെയ്യുന്ന കളിമണ്ണ് എന്ന ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ശോഭാ സുരേന്ദ്രൻ. സ്ത്രീ സമൂഹത്തിന്റെ സ്വകാര്യത കവര്‍ന്ന് സാമ്പത്തിക നേട്ടത്തിനായി ഉപയോഗിച്ച ശ്വേതാ മേനോന്‍ സ്ത്രീ സമൂഹത്തിന് അപമാനമാണെന്നും മനുഷ്യ സമൂഹം നാളിതു വരെ സംരക്ഷിച്ച സ്വകാര്യതയാണ് അവര്‍ തകര്‍ത്തതെന്നും ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ അത് തടയുമെന്നും അവര്‍ പറഞ്ഞു. ഈ സിനിമ പ്രദര്‍ശിപ്പിക്കുവാന്‍ അനുമതി നല്‍കിയാല്‍ ശ്വേതാ മേനോന്‍ അടുത്ത പ്രസവം പൂരപ്പറമ്പില്‍ ടിക്കറ്റ് വച്ച് നടത്തുമോ എന്ന് അവര്‍ പരിഹസിച്ചു. ഈ സിനിമയുമായി ബന്ധപ്പെട്ട് മന്ത്രി ഗണേശ് കുമാറിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ചിത്രത്തിനായി പ്രസവ രംഗങ്ങള്‍ ചിത്രീകരിച്ചതിനെതിരെ സ്പീക്കര്‍ ജി. കാര്‍ത്തികേയൻ, ഡോ. സെബാസ്റ്റ്യന്‍ പോള്‍, ജി. സുധാകരന്‍ തുടങ്ങിയവരും വിമര്‍ശനം ഉന്നയിച്ചിരുന്നു.

പ്രസവ രംഗങ്ങള്‍ക്കെതിരെ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനും രംഗത്തെത്തിയിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഫെഫ്കയുടെ പൂര്‍ണ്ണ പിന്തുണ ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ വാഗ്ദാനം ചെയ്തു. സിനിമ കാണും മുമ്പേ വിമര്‍ശനം ഉന്നയിച്ച രാഷ്ടീയ നേതാക്കളുടെ നടപടി ദൌര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.

വിവാദം കൊഴുക്കുന്നതിനനുസരിച്ച് ചിത്രത്തിന്റെ വിപണി മൂല്യം അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

ലോറിയില്‍ നിന്നും ആന വീണാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ക്കെതിരെ നടപടി

November 26th, 2012

elephant-on-lorry-epathram

തൃശ്ശൂര്‍: ആനകളെ മറ്റു സ്ഥലങ്ങളിലേക്ക് കയറ്റിക്കൊണ്ടു പോകുമ്പോള്‍ അവ വാഹനത്തില്‍ നിന്നും വീണാല്‍ ബന്ധപ്പെട്ട ഡി. എഫ്. ഒ. ഉള്‍പ്പെടെ ഉള്ള ഉദ്യോഗസ്ഥര്‍ ക്കെതിരെ നടപടിയെടുക്കുമെന്ന് വനം മന്ത്രി ഗണേശ് കുമാര്‍. അപകടം ഉണ്ടായാല്‍ ഡി. എഫ്. ഒ., ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ തുടങ്ങിയവരെ ഉടനെ സസ്പെന്റ് ചെയ്യും. ആനയെ കൊണ്ടു വരുന്ന സ്ഥലത്തെ ഉദ്യോഗസ്ഥനെതിരെ ആണ് നടപടി.

ഉത്സവങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയും എഴുന്നള്ളിപ്പിനു നിര്‍ത്താവുന്ന ആനകളുടെ എണ്ണം കുറയുകയും ചെയ്തതോടെ സംസ്ഥാനത്ത് ആനകളെ ലോറിയില്‍ കയറ്റി കൊണ്ടു പോകുന്ന പ്രവണത വര്‍ദ്ധിച്ചിരിക്കുകയാണ്. ലോറിയില്‍ നിന്നും വീണ് പരിക്കേല്‍ക്കുന്ന ആനകളുടെ എണ്ണം അടുത്തിടെയായി വര്‍ദ്ധിച്ചു വരികയാണ്. കേരളത്തിലെ ഏറ്റവും ഉയരം ഉണ്ടായിരുന്ന ആനകളില്‍ ഒന്നായിരുന്ന പട്ടത്ത് ശ്രീകൃഷ്ണന്‍ ഉള്‍പ്പെടെ നിരവധി ആനകള്‍ ഇപ്രകാരം ലോറിയില്‍ നിന്നും വീണ് അപകടത്തെ തുടര്‍ന്ന് ചരിഞ്ഞിട്ടുണ്ട്.

ആനകളെ വാഹനങ്ങളില്‍ കയറ്റി കൊണ്ടുപോകുന്നതിനു മാനദണ്ഡങ്ങള്‍ ഉണ്ടെങ്കിലും പലപ്പോഴും അത് പാലിക്കപ്പെടാറില്ല. ദീര്‍ഘ ദൂരം ലോറിയില്‍ സഞ്ചരിക്കുന്നത് ആനകളുടെ മനോ നിലയില്‍ മാറ്റം വരുത്തുകയും ഒപ്പം കണ്ണിന്റേയും ചെവിയുടേയും ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴി വെക്കുകയും ചെയ്യുന്നു.

ഉത്സവപ്പറമ്പുകളില്‍ ആനകളെ തോട്ടി കൊണ്ട് കുത്തുന്ന പാപ്പാന്മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് വ്യാപകമായ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പി.ജി. അന്തരിച്ചു
Next »Next Page » ശ്വേതാ മേനോന്റെ പ്രസവ ചിത്രം തടയുമെന്ന് ശോഭാ സുരേന്ദ്രന്‍ »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine