ലോറിയില്‍ നിന്നും ആന വീണാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ക്കെതിരെ നടപടി

November 26th, 2012

elephant-on-lorry-epathram

തൃശ്ശൂര്‍: ആനകളെ മറ്റു സ്ഥലങ്ങളിലേക്ക് കയറ്റിക്കൊണ്ടു പോകുമ്പോള്‍ അവ വാഹനത്തില്‍ നിന്നും വീണാല്‍ ബന്ധപ്പെട്ട ഡി. എഫ്. ഒ. ഉള്‍പ്പെടെ ഉള്ള ഉദ്യോഗസ്ഥര്‍ ക്കെതിരെ നടപടിയെടുക്കുമെന്ന് വനം മന്ത്രി ഗണേശ് കുമാര്‍. അപകടം ഉണ്ടായാല്‍ ഡി. എഫ്. ഒ., ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ തുടങ്ങിയവരെ ഉടനെ സസ്പെന്റ് ചെയ്യും. ആനയെ കൊണ്ടു വരുന്ന സ്ഥലത്തെ ഉദ്യോഗസ്ഥനെതിരെ ആണ് നടപടി.

ഉത്സവങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയും എഴുന്നള്ളിപ്പിനു നിര്‍ത്താവുന്ന ആനകളുടെ എണ്ണം കുറയുകയും ചെയ്തതോടെ സംസ്ഥാനത്ത് ആനകളെ ലോറിയില്‍ കയറ്റി കൊണ്ടു പോകുന്ന പ്രവണത വര്‍ദ്ധിച്ചിരിക്കുകയാണ്. ലോറിയില്‍ നിന്നും വീണ് പരിക്കേല്‍ക്കുന്ന ആനകളുടെ എണ്ണം അടുത്തിടെയായി വര്‍ദ്ധിച്ചു വരികയാണ്. കേരളത്തിലെ ഏറ്റവും ഉയരം ഉണ്ടായിരുന്ന ആനകളില്‍ ഒന്നായിരുന്ന പട്ടത്ത് ശ്രീകൃഷ്ണന്‍ ഉള്‍പ്പെടെ നിരവധി ആനകള്‍ ഇപ്രകാരം ലോറിയില്‍ നിന്നും വീണ് അപകടത്തെ തുടര്‍ന്ന് ചരിഞ്ഞിട്ടുണ്ട്.

ആനകളെ വാഹനങ്ങളില്‍ കയറ്റി കൊണ്ടുപോകുന്നതിനു മാനദണ്ഡങ്ങള്‍ ഉണ്ടെങ്കിലും പലപ്പോഴും അത് പാലിക്കപ്പെടാറില്ല. ദീര്‍ഘ ദൂരം ലോറിയില്‍ സഞ്ചരിക്കുന്നത് ആനകളുടെ മനോ നിലയില്‍ മാറ്റം വരുത്തുകയും ഒപ്പം കണ്ണിന്റേയും ചെവിയുടേയും ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴി വെക്കുകയും ചെയ്യുന്നു.

ഉത്സവപ്പറമ്പുകളില്‍ ആനകളെ തോട്ടി കൊണ്ട് കുത്തുന്ന പാപ്പാന്മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് വ്യാപകമായ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി.ജി. അന്തരിച്ചു

November 23rd, 2012

p-govinda-pillai-epathram

തിരുവനന്തപുരം: പ്രമുഖ മാർക്സിസ്റ്റ് ചിന്തകനും സാഹിത്യകാരനും മുതിർന്ന സി. പി. എം. നേതാവുമായ പി. ഗോവിന്ദപ്പിള്ള അന്തരിച്ചു. 87 വയസായിരുന്നു. വ്യാഴാഴ്ച്ച രാത്രി 11:15ന് സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കുറെ നാളായി വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ സ്വന്തം വസതിയിൽ മൃതദേഹം പൊതു ദർശനത്തിന് വെച്ചിട്ടുണ്ട്. 11 മണിയ്ക്ക് എ. കെ. ജി. സെന്ററിലും തുടർന്ന് വി. ജെ. ടി. ഹാളിലേക്കും കൊണ്ടു പോകും. വൈകുന്നേരം നാല് മണിക്ക് തൈക്കാട് ശ്മശാനത്തിൽ സംസ്കാരം നടക്കും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഞ്ചേരി ബേബി വധം: എം. എം. മണിക്ക് ജാമ്യം ഇല്ല

November 21st, 2012

m.m.mani-epathram

ഇടുക്കി: അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലായ സി. പി. എമ്മിന്റെ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ എം. എം. മണിക്ക് ജാമ്യം ലഭിച്ചില്ല. മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയ മണിയെ ഡിസംബര്‍ നാലു വരെ റിമാന്റ് ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തെ പീരുമേട് സബ് ജയിലിലേക്ക് മാറ്റി. ഇന്നു രാവിലെ 5.50 നാണ് കുഞ്ചിത്തണ്ണിയിലെ വീട്ടില്‍ നിന്നും മണിയെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തത്.

അഞ്ചേരി ബേബി കൊലക്കേസില്‍ നുണ പരിശോധനയ്ക്ക് വിധേയനാകുവാന്‍ മണിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തയ്യാറല്ലെന്ന് അറിയിക്കുകയായിരുന്നു. രാഷ്ടീയ ശത്രുക്കളെ ഉന്മൂലനം ചെയ്തതു സംബന്ധിച്ച് ഒരു പൊതു പ്രസംഗത്തിനിടെ മണി നടത്തിയ പരാമര്‍ശങ്ങളാണ് മുപ്പതു വര്‍ഷം മുമ്പ് നടന്ന കേസില്‍ വീണ്ടും പോലീസ് അന്വേഷണത്തിനു വഴി വെച്ചത്.

മണിയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ഇടുക്കി ജില്ലയില്‍ സി. പി. എം. ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മുസ്ലിം ലീഗ് മുഖപത്രത്തില്‍ എ. കെ. ആന്റണിക്കെതിരെ രൂക്ഷ വിമര്‍ശനം

November 19th, 2012

ak-antony-epathram

കോഴിക്കോട്: മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ. കെ. ആന്റണിക്കെതിരെ രൂക്ഷ വിമര്‍ശനം. തിരുവനന്തപുരത്ത് നടന്ന ബ്രഹ്മോസ് പ്രസംഗത്തില്‍ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് നടത്തിയ  പരാമര്‍ശങ്ങളോടുള്ള എതിര്‍പ്പാണ്  ‘ഇടതു സര്‍ക്കാരിനു മാല ചാര്‍ത്തും മുമ്പ്‘ എന്ന ലേഖനത്തില്‍ നിറയെ. യൂത്ത് ലീഗ് നേതാവും ചന്ദ്രികയുടെ പത്രാധിപ സമിതി അംഗവുമായ നജീബ് കാന്തപുരമാണ് ലേഖനം എഴുതിയിരിക്കുന്നത്. ആന്റണിയുടെ പരാമര്‍ശം വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്ലിം ലീഗിനെ വല്ലാതെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ഇതിന്റെ പ്രതിഫലനം ലേഖനത്തില്‍ ഉടനീളം ഉണ്ട്.

കേരളത്തിന്റെ വളര്‍ച്ചയെ പിന്നോട്ടടിക്കുവാന്‍ മാത്രമേ ആന്റണിയുടെ പ്രസംഗത്തിനു കഴിയുകയുള്ളൂ എന്നും പ്രസംഗത്തില്‍ ദുരൂഹതയുണ്ടെന്നും പ്രസംഗം സദുദ്ദേശപരമല്ലെന്നും ലേഖകന്‍ പറയുന്നു. കഴിഞ്ഞ ഇടതു സര്‍ക്കാറിന്റെ കാലത്ത് ആന്റണി നടത്തിയ പ്രസംഗങ്ങള്‍ കൈയ്യടി നേടുവാന്‍ മാത്രമായിരുന്നോ എന്നും ലേഖകന്‍ ചോദിക്കുന്നു. ഉമ്മന്‍ ചാണ്ടിയെ പോലെ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു ജനകീയ മുഖ്യമന്ത്രി കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ ചിറക് നല്‍കുവാന്‍ കഠിനാധ്വാനം ചെയ്യുമ്പോള്‍ ഒരു കോണ്‍ഗ്രസ്സ് നേതാവ് ഇപ്രകാരം പ്രതികരിക്കുന്നത് ദുരൂഹമാണെന്ന് ലേഖനം പറയുന്നു. ആന്റണിക്കെതിരെ ഉള്ള വിമര്‍ശനത്തിനു മൂര്‍ച്ച കൂട്ടുവാനായി അദ്ദേഹം മുമ്പ് നടത്തിയ ചില ന്യൂനപക്ഷ വിമര്‍ശനങ്ങളും ലേഖനത്തില്‍ പ്രത്യേകമായി ചേര്‍ത്തിട്ടുണ്ട്. നേരത്തെ ആന്റണിയുടെ പ്രസ്ഥാവനയ്ക്കെതിരെ ധനകാര്യ മന്ത്രിയും കേരള കോണ്‍ഗ്രസ്സ് നേതാവുമായ കെ. എം. മാണിയും രംഗത്തെത്തിയിരുന്നു.

എല്‍. ഡി. എഫ്. ഭരിക്കുമ്പോള്‍ മുഖ്യമന്ത്രിയായിരുന്ന വി. എസ്. അച്യുതാനന്ദനേയും വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിനേയും പ്രശംസിച്ചു കൊണ്ട് എ. കെ. ആന്റണി സംസാരിച്ചിരുന്നു. പദ്ധതികള്‍ കൊണ്ടു വരുന്നതിനായി അവര്‍ നല്‍കിയ പിന്തുണയെ പറ്റി പ്രത്യേകം എടുത്തു പറഞ്ഞ ആന്റണി യു. ഡി. എഫ്. ഭരിക്കുന്ന കേരളത്തിലേക്ക് പ്രതിരോധ വകുപ്പിന്റെ പുതിയ പദ്ധതികള്‍ കോണ്ടു വരുവാന്‍ ധൈര്യമില്ലെന്നും തുറന്നടിച്ചു. മുഖ്യമന്ത്രിയേയും വ്യവസായ മന്ത്രിയെയും ഇരുത്തിക്കൊണ്ട് നടത്തിയ പ്രസംഗം യു. ഡി. എഫില്‍ വലിയ ചര്‍ച്ചകള്‍ക്ക് തിരി കൊളുത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. സുധാകരനെ കണ്ട് ആവേശം അണ പൊട്ടി; കെ. എസ്. യു. ക്യാമ്പില്‍ കൂട്ടത്തല്ല്

November 19th, 2012

k-sudhakaran-epathram

ചരല്‍ക്കുന്ന്: കെ. എസ്. യു. സംസ്ഥാന ക്യാമ്പിലെത്തിയ കെ. സുധാകരന്‍ എം. പി. യെ കണ്ടപ്പോള്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് ആവേശം അണ പൊട്ടി. വളപട്ടണം സംഭവത്തില്‍ കെ. എസ്. യു. വിന്റെ രക്ഷകനായ സുധാകരന്‍ എന്നെല്ലാമുള്ള മുദ്രാവാക്യം വിളികളുമായി അവര്‍ അദ്ദേഹത്തെ വരവേറ്റപ്പോള്‍ ഒരു വിഭാഗത്തെ അത് അലോസരപ്പെടുത്തി.

കെ. സുധാകരന്‍ പ്രസംഗിക്കുവാന്‍ ആരംഭിച്ചപ്പോഴും ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആവേശത്തോടെ മുദ്രാവാക്യം വിളി തുടര്‍ന്നു. കെ. എസ്. യു. സംസ്ഥാന പ്രസിഡണ്ട് വി. എസ്. ജോയിയും ടി. സിദ്ദിഖും ചേര്‍ന്ന് പ്രവര്‍ത്തകരോട് മുദ്രാവാക്യം വിളി നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിനു തയ്യാറായില്ല. ഒടുവില്‍ കെ. സുധാകരന്‍ തന്നെ രംഗത്തെത്തി. മുദ്രാവാക്യം വിളി നിര്‍ത്തണമെന്നും ഇല്ലെങ്കില്‍ താന്‍ പ്രസംഗിക്കാതെ വേദി വിടുമെന്നും മുന്നറിയിപ്പു നല്‍കി. ഇതിനിടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നവര്‍ക്ക് നേരെ കടുത്ത ഭാഷയില്‍ കയര്‍ത്തു സംസാരിച്ചു.  തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ വാക്കു തര്‍ക്കമായി. നേതാക്കള്‍ ഇടപെട്ട് നിയന്ത്രിക്കുവാന്‍ ശ്രമിച്ചപ്പോഴേക്കും ഇരു വിഭാഗവും തമ്മില്‍ കൂട്ടത്തല്ല് ആരംഭിച്ചിരുന്നു.  കെ. എസ്. യു. ജില്ലാ നേതാക്കന്മാര്‍ക്ക് വരെ അടി കിട്ടി. പരസ്പരം കസേരകള്‍ എടുത്ത് എറിഞ്ഞു. ഒടുവില്‍ മുതിര്‍ന്ന നേതാക്കന്മാര്‍ ഇടപെട്ട് ഇരു വിഭാഗത്തേയും ശാന്തരാക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തൃശ്ശൂരിലെ നേഴ്സുമാരുടെ സമരം സംസ്ഥാന തലത്തിലേക്ക്
Next »Next Page » മുസ്ലിം ലീഗ് മുഖപത്രത്തില്‍ എ. കെ. ആന്റണിക്കെതിരെ രൂക്ഷ വിമര്‍ശനം »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine