കെ. സുധാകരനെ കണ്ട് ആവേശം അണ പൊട്ടി; കെ. എസ്. യു. ക്യാമ്പില്‍ കൂട്ടത്തല്ല്

November 19th, 2012

k-sudhakaran-epathram

ചരല്‍ക്കുന്ന്: കെ. എസ്. യു. സംസ്ഥാന ക്യാമ്പിലെത്തിയ കെ. സുധാകരന്‍ എം. പി. യെ കണ്ടപ്പോള്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് ആവേശം അണ പൊട്ടി. വളപട്ടണം സംഭവത്തില്‍ കെ. എസ്. യു. വിന്റെ രക്ഷകനായ സുധാകരന്‍ എന്നെല്ലാമുള്ള മുദ്രാവാക്യം വിളികളുമായി അവര്‍ അദ്ദേഹത്തെ വരവേറ്റപ്പോള്‍ ഒരു വിഭാഗത്തെ അത് അലോസരപ്പെടുത്തി.

കെ. സുധാകരന്‍ പ്രസംഗിക്കുവാന്‍ ആരംഭിച്ചപ്പോഴും ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആവേശത്തോടെ മുദ്രാവാക്യം വിളി തുടര്‍ന്നു. കെ. എസ്. യു. സംസ്ഥാന പ്രസിഡണ്ട് വി. എസ്. ജോയിയും ടി. സിദ്ദിഖും ചേര്‍ന്ന് പ്രവര്‍ത്തകരോട് മുദ്രാവാക്യം വിളി നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിനു തയ്യാറായില്ല. ഒടുവില്‍ കെ. സുധാകരന്‍ തന്നെ രംഗത്തെത്തി. മുദ്രാവാക്യം വിളി നിര്‍ത്തണമെന്നും ഇല്ലെങ്കില്‍ താന്‍ പ്രസംഗിക്കാതെ വേദി വിടുമെന്നും മുന്നറിയിപ്പു നല്‍കി. ഇതിനിടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നവര്‍ക്ക് നേരെ കടുത്ത ഭാഷയില്‍ കയര്‍ത്തു സംസാരിച്ചു.  തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ വാക്കു തര്‍ക്കമായി. നേതാക്കള്‍ ഇടപെട്ട് നിയന്ത്രിക്കുവാന്‍ ശ്രമിച്ചപ്പോഴേക്കും ഇരു വിഭാഗവും തമ്മില്‍ കൂട്ടത്തല്ല് ആരംഭിച്ചിരുന്നു.  കെ. എസ്. യു. ജില്ലാ നേതാക്കന്മാര്‍ക്ക് വരെ അടി കിട്ടി. പരസ്പരം കസേരകള്‍ എടുത്ത് എറിഞ്ഞു. ഒടുവില്‍ മുതിര്‍ന്ന നേതാക്കന്മാര്‍ ഇടപെട്ട് ഇരു വിഭാഗത്തേയും ശാന്തരാക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചെന്നിത്തല മന്ത്രിയായാല്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുമെന്ന് കെ. മുരളീധരന്‍

November 13th, 2012

MURALEEDHARAN-epathram

തിരുവനന്തപുരം: കെ. പി. സി. സി പ്രസിഡണ്ട് രമേശ് ചെന്നിത്തല മന്ത്രിയായാല്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുമെന്ന് കെ. മുരളീധരന്‍ എം. എല്‍. എ. അതു കൊണ്ടു തന്നെ ചെന്നിത്തല മന്ത്രിയാകുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ എത്തണമെന്ന് കഴിഞ്ഞ ദിവസം എസ്. എന്‍ . ഡി. പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍ . മന്ത്രിസഭാ വികസനം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും കെ. പി. സി. സി. ഉടന്‍ പുനഃസംഘടിപ്പിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ചെന്നിത്തലയുടെ ഉപ മുഖ്യമന്ത്രി സ്ഥാനം: വെള്ളാപ്പള്ളി നിലപാട് മാറ്റി

November 13th, 2012

vellappally-natesan-epathram

തിരുവനന്തപുരം: കെ. പി. സി. സി. പ്രസിഡണ്ട് രമേശ് ചെന്നിത്തലയെ ഉപ മുഖ്യമന്ത്രി ആക്കണമെന്ന് പറഞ്ഞ നിലപാട്  എസ്. എന്‍ .ഡി. പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മാറ്റി. വൈകീട്ട് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നടത്തിയ ദീര്‍ഘമായ സംഭാഷണത്തിനു ശേഷമാണ് വെള്ളാപ്പള്ളി നിലപാട് മാറ്റിയത്. താന്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ചെന്നിത്തല ഉപ മുഖ്യമന്ത്രി ആകണമെന്ന് തനിക്ക് യാതൊരു ആഗ്രഹവുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ചെന്നിത്തല തീര്‍ച്ചയായും മന്ത്രിയാകണമെന്ന് താന്‍ പറഞ്ഞിട്ടില്ല. ആര്യാടന്‍ മുഹമ്മദിനെ പോലുള്ളവര്‍ പറഞ്ഞു, അപ്പോള്‍ മന്ത്രിയായാല്‍ കൊള്ളാമെന്ന് താനും പറഞ്ഞു. പൊതുവെ കെ. പി. സി. സി. പ്രസിഡണ്ട് എം. എല്‍. എ. ആയി മത്സരിക്കുന്നത് മന്ത്രിയാകാന്‍ വേണ്ടിയാണെന്നും, എന്‍ . എസ്. എസിനെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു. തിരുവഞ്ചൂര്‍ തന്നെ കാണാൻ വന്നത് രാഷ്ടീയം ചര്‍ച്ച ചെയ്യാനല്ലെന്നും മകളുടെ വിവാഹം ക്ഷണിക്കാനാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

കെ. പി. സി. സി. പ്രസിഡണ്ട് സ്ഥാനം തനിക്ക് അങ്ങേയറ്റം തൃപ്തി നല്‍കുന്ന ജോലിയാണെന്നും മന്ത്രിയാകണമായിരുന്നെങ്കില്‍ നേരത്തെ ആകാമായിരുന്നു എന്നുമായിരുന്നു കെ. പി. സി. സി. പ്രസിഡണ്ട് രമേശ് ചെന്നിത്തലയുടെ പ്രതികരണം. എന്നാല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ രമേശ് ചെന്നിത്തല ഉണ്ടാകുന്നത് നല്ലതാണെന്നും വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായത്തോട് യോജിപ്പാണെന്നും എന്‍ . എസ്. എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സി.പി.എം നേതാവ് എം.എം മണിയുള്‍പ്പെടെ ഉള്ളവര്‍ക്ക് നുണപരിശോധന

November 12th, 2012
കൊച്ചി: അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി എം.എം മണി ഉള്‍പ്പെടെ നാലു പേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കും. എം.കെ.ദാമോദരന്‍, കൈനകരി കുട്ടന്‍, ഒ.ജി.മദനന്‍ എന്നിവരാണ് മറ്റുള്ളവര്‍. തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ വച്ചാ‍യിരിക്കും നുണപരിശോധന നടത്തുക എന്നാണറിയുന്നത്. നുണപരിശോധനയ്ക്ക് വിധേയനാകുവാനുള്ള നോട്ടീസ് ലഭിച്ചാല്‍ കൈപറ്റുമെന്നും നിയമവിദഗ്ദരുമായി വേണ്ട ഉപദേശങ്ങള്‍ ആരായുമെന്നും മണി വ്യക്തമാക്കിയിരുന്നു.  തൊടുപുഴയില്‍ ഒരു പ്രസംഗത്തിനിടെ മണി  നടത്തിയ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിനും മറ്റുള്ളവര്‍ക്കും എതിരെ അന്വേഷണം നടക്കുന്നത്. കൊലപാതകം ആസൂത്രണം ചെയ്തതിനും അതു നടപ്പിലാക്കിയതിനും മറച്ചുവെച്ചതിനും കേസുണ്ട്. കോടതി വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞ കേസില്‍ വീണ്ടും അന്വേഷണം നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടി മണി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി ആ ഹ്ര്‍ി തള്ളുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മാലിന്യങ്ങളുടെ തലസ്ഥാനം

November 11th, 2012

waste-disposal-epathram

തിരുവനന്തപുരം: തിരുവനന്തപുരം മാലിന്യങ്ങളുടേയും ഡെങ്കി പനി ഉള്‍പ്പെടെ ഉള്ള പകര്‍ച്ച വ്യാധികളുടേയും തലസ്ഥാനമായി  മാറിക്കൊണ്ടിരിക്കുകയാണ്. വിളപ്പില്‍ ശാലയിലേക്കുള്ള മാലിന്യ നീക്കം നിലച്ചതോടെ തലസ്ഥാന നഗരിയുടെ മുക്കും മൂലയും മാലിന്യം കൊണ്ട് നിറഞ്ഞു. ഇവ ചീഞ്ഞു നാറി നഗരത്തില്‍ ദുര്‍ഗന്ധം വമിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. മഴ കൂടെ വന്നതോടെ  മാലിന്യങ്ങള്‍ക്കിടയില്‍ വെള്ളം കെട്ടി നിന്ന് ഡെങ്കിപ്പനി പരത്തുന്ന കൊതുകുകള്‍ ഉള്‍പ്പെടെ ഉള്ളവ പെരുകുവാനും തുടങ്ങി. സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികൾ പനി ബാധിച്ചവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മലിന ജനം കുടിവെള്ള സ്രോതസ്സുകളിലേക്ക് ഒഴുകിയെത്തുന്നതിന്റെ ഫലമായി കുടിവെള്ളത്തില്‍ അപകടകരമായ രോഗാണുക്കള്‍ പടരുന്നുണ്ട്. ഇത് കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ മാരക രോഗങ്ങള്‍ക്കും കാരണമാകുന്നു.

നഗര കാര്യം കൈകാര്യം ചെയ്യുന്ന മുസ്ലിം ലീഗിന്റെ മന്ത്രി മഞ്ഞളാം കുഴി അലിയാകട്ടെ സമഗ്രമായ പദ്ധതികള്‍ നടപ്പിലാക്കും എന്ന് മാധ്യമങ്ങളിലൂടെ പറയുന്നതല്ലാതെ പ്രായോഗികമായ നടപടികള്‍ ഇനിയും ആയിട്ടില്ല. തലസ്ഥാനത്തെ അവസ്ഥ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് തള്ളി വിടുമ്പോഴും സര്‍ക്കാരും കോര്‍പ്പറേഷനും പരസ്പരം പഴി ചാരിക്കൊണ്ട്  പോരു തുടരുകയും ചെയ്യുന്നു. നഗര മാലിന്യങ്ങള്‍  വിളപ്പില്‍ ശാലയില്‍ സംസ്കരിക്കുവാന്‍ കൊണ്ടു വരുന്നതിനെതിരെ സമരം ചെയ്ത ജനങ്ങളെ കുറ്റപ്പെടുത്തുവാനാണ് കോര്‍പ്പറേഷന്‍ ശ്രമിക്കുന്നത്. ഇവരുടെ പ്രസ്താവനകള്‍ തങ്ങള്‍ക്ക് മറ്റൊരു മാലിന്യമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. മന്ത്രിയുടെ ഭാഗത്തു നിന്നും തങ്ങള്‍ അനുഭവിക്കുന്ന മാലിന്യ പ്രശ്നത്തിന് പ്രായോഗികമായ പരിഹാരമാണ് ഉണ്ടാകേണ്ടതെന്ന് അവര്‍ ആവശ്യപ്പെടുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പോലീസ് മാഫിയ : 56 പോലീസുകാര്‍ക്കെതിരെ റിപ്പോര്‍ട്ട്
Next »Next Page » സി.പി.എം നേതാവ് എം.എം മണിയുള്‍പ്പെടെ ഉള്ളവര്‍ക്ക് നുണപരിശോധന »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine