- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, പോലീസ്, രാഷ്ട്രീയ അക്രമം, വിവാദം
തിരുവനന്തപുരം: തിരുവനന്തപുരം മാലിന്യങ്ങളുടേയും ഡെങ്കി പനി ഉള്‍പ്പെടെ ഉള്ള പകര്‍ച്ച വ്യാധികളുടേയും തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ്. വിളപ്പില്‍ ശാലയിലേക്കുള്ള മാലിന്യ നീക്കം നിലച്ചതോടെ തലസ്ഥാന നഗരിയുടെ മുക്കും മൂലയും മാലിന്യം കൊണ്ട് നിറഞ്ഞു. ഇവ ചീഞ്ഞു നാറി നഗരത്തില്‍ ദുര്‍ഗന്ധം വമിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. മഴ കൂടെ വന്നതോടെ മാലിന്യങ്ങള്‍ക്കിടയില്‍ വെള്ളം കെട്ടി നിന്ന് ഡെങ്കിപ്പനി പരത്തുന്ന കൊതുകുകള്‍ ഉള്‍പ്പെടെ ഉള്ളവ പെരുകുവാനും തുടങ്ങി. സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികൾ പനി ബാധിച്ചവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മലിന ജനം കുടിവെള്ള സ്രോതസ്സുകളിലേക്ക് ഒഴുകിയെത്തുന്നതിന്റെ ഫലമായി കുടിവെള്ളത്തില്‍ അപകടകരമായ രോഗാണുക്കള്‍ പടരുന്നുണ്ട്. ഇത് കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ മാരക രോഗങ്ങള്‍ക്കും കാരണമാകുന്നു.
നഗര കാര്യം കൈകാര്യം ചെയ്യുന്ന മുസ്ലിം ലീഗിന്റെ മന്ത്രി മഞ്ഞളാം കുഴി അലിയാകട്ടെ സമഗ്രമായ പദ്ധതികള്‍ നടപ്പിലാക്കും എന്ന് മാധ്യമങ്ങളിലൂടെ പറയുന്നതല്ലാതെ പ്രായോഗികമായ നടപടികള്‍ ഇനിയും ആയിട്ടില്ല. തലസ്ഥാനത്തെ അവസ്ഥ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് തള്ളി വിടുമ്പോഴും സര്‍ക്കാരും കോര്‍പ്പറേഷനും പരസ്പരം പഴി ചാരിക്കൊണ്ട് പോരു തുടരുകയും ചെയ്യുന്നു. നഗര മാലിന്യങ്ങള്‍ വിളപ്പില്‍ ശാലയില്‍ സംസ്കരിക്കുവാന്‍ കൊണ്ടു വരുന്നതിനെതിരെ സമരം ചെയ്ത ജനങ്ങളെ കുറ്റപ്പെടുത്തുവാനാണ് കോര്‍പ്പറേഷന്‍ ശ്രമിക്കുന്നത്. ഇവരുടെ പ്രസ്താവനകള്‍ തങ്ങള്‍ക്ക് മറ്റൊരു മാലിന്യമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. മന്ത്രിയുടെ ഭാഗത്തു നിന്നും തങ്ങള്‍ അനുഭവിക്കുന്ന മാലിന്യ പ്രശ്നത്തിന് പ്രായോഗികമായ പരിഹാരമാണ് ഉണ്ടാകേണ്ടതെന്ന് അവര്‍ ആവശ്യപ്പെടുന്നു.
- എസ്. കുമാര്‍
വായിക്കുക: ആരോഗ്യം, കേരള രാഷ്ട്രീയ നേതാക്കള്‍, പ്രതിരോധം, മനുഷ്യാവകാശം
കൊല്ലം: കേരള പോലീസിലെ ചില ഉദ്യോഗസ്ഥര്‍ക്ക് വന്‍ മാഫിയ ബന്ധങ്ങള്‍ ഉണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്റലിജെന്‍സ് എ. ഡി. ജി. പി. യാണ് ഡി. ജി. പി. ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. സ്പിരിറ്റ്, മണല്‍ മാഫിയാ ബന്ധമുള്ള 56 പോലീസുകാരുടെ പേരു വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇവരെ പ്രധാന ചുമതലകളില്‍ നിന്നും മാറ്റണമെന്നും ഇവരെ നിരീക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
മണല്‍ മാഫിയക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്ന കൊല്ലം സിറ്റി പോലീസ് കമ്മീഷണറെ വധിക്കുവാന്‍ ശ്രമം നടന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. മണല്‍ മാഫിയാ ബന്ധം ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൊല്ലം റൂറല്‍ എസ്. പി. കെ. ബി. ബാലചന്ദ്രനെ അടുത്തയിടെ സ്ഥലം മാറ്റിയിരുന്നു. തിരുവനന്തപുരത്തെ ഒരു എസ്. പി. അടക്കം ഉള്ള ഉദ്യോഗസ്ഥര്‍ക്ക് മാഫിയാ ബന്ധം ഉണ്ടെന്നാണ് സൂചന.
വന്‍ മാഫിയയുടെ പിന്‍ബലത്തോടെ വ്യാജ മണല്‍ കടത്ത് സംസഥാനത്ത് വ്യാപകമായി നടക്കുന്നുണ്ടെങ്കിലും ഇനിയും ശക്തമായ നടപടികള്‍ എടുക്കുന്നില്ലെന്ന ആരോപണമുണ്ട്. കണ്ണൂരില്‍ മണല്‍ മാഫിയയില്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തപ്പോള്‍ കെ. സുധാകരന്‍ പോലീസ് സ്റ്റേഷനില്‍ എത്തി എസ്. ഐ. യെ ഭീഷണിപ്പെടുത്തിയ സംഭവം വന്‍ വിവാദമായിരുന്നു.
രാഷ്ടീയ – പോലീസ് വിഭാഗങ്ങളില്‍ നിന്നുള്ള ഇത്തരം പിന്തുണയാണ് വിവിധ മാഫിയകള്‍ക്ക് സ്വൈര്യ വിഹാരം നടത്തുവാന്‍ അവസരം ഒരുക്കുന്നത്. ഇവരെ ഭയന്ന് പലരും പരാതി പറയുവാന്‍ പോലും മടിക്കുന്നു.
- എസ്. കുമാര്‍
വായിക്കുക: അഴിമതി, എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, പരിസ്ഥിതി, പോലീസ്, വിവാദം
- എസ്. കുമാര്‍
വായിക്കുക: അഴിമതി, എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം
കണ്ണൂര്‍: കെ. സുധാകരന്‍ എം. പി. യുടെ ഡ്രൈവർ എ. കെ. വിനോദ് കുമാറിനെ പോലീസ് അറസ്റ്റു ചെയ്തു. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന വിനോദിനെ ഇന്നലെ പുലര്‍ച്ചെ വീടു വളഞ്ഞാണ് പോലീസ് പിടികൂടിയത്. വ്യാജ നമ്പര്‍ പതിച്ച കാറുമായി ബന്ധപ്പെട്ട് പോലീസ് നേരത്തെ ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ്ജു ചെയ്തിരുന്നു. കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് വിനോദിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ നേരത്തെ സ്പിരിറ്റ് കടത്തു കേസും ഉള്ളതായി സൂചനയുണ്ട്.
- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, പോലീസ്