കോഴിക്കോട്: യുവമോര്‍ച്ച മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററെ ക്ലാസ് മുറിയില്‍ വച്ച് വെട്ടികൊലപ്പെടുത്തിയ കേസില്‍ ടി.കെ.രജീഷിനെ ചോദ്യം ചെയ്യുവാന്‍ കോടതി ക്രൈംബ്രാഞ്ചിന് അനുമതി നല്‍കി. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി.വൈ.എസ്.പി ഷൌക്കത്തലിയാണ് അഡീഷ്ണല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്. അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ രജീഷിനെ ചോദ്യം ചെയ്യും.
ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ നേരത്തെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാരെന്ന് കണ്ട പ്രതികളെ സുപ്രീം കോടതി വരെ ശിക്ഷിച്ചിരുന്നു. എന്നാല്‍ ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ രജീഷ് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ ശിക്ഷ ലഭിച്ചത് അതില്‍ പങ്കെടുത്ത ഒരാള്‍ക്ക് മാത്രമാണെന്നും താനുള്‍പ്പെടെ ചിലര്‍ അതില്‍ പങ്കാളികളാണെന്നുമാണ് രജീഷ് പോലീസിനു മൊഴിനല്‍കിയത്. പിന്നീട് ഇയാള്‍ കോടതിയില്‍ ഇത് നിഷേധിക്കുകയുണ്ടായെങ്കിലും ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ പുനരന്വേഷണത്തിനു സര്‍ക്കാര്‍ ഉത്തരവിടുകയയിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കോടതി, പോലീസ്, വിവാദം