മാലിന്യങ്ങളുടെ തലസ്ഥാനം

November 11th, 2012

waste-disposal-epathram

തിരുവനന്തപുരം: തിരുവനന്തപുരം മാലിന്യങ്ങളുടേയും ഡെങ്കി പനി ഉള്‍പ്പെടെ ഉള്ള പകര്‍ച്ച വ്യാധികളുടേയും തലസ്ഥാനമായി  മാറിക്കൊണ്ടിരിക്കുകയാണ്. വിളപ്പില്‍ ശാലയിലേക്കുള്ള മാലിന്യ നീക്കം നിലച്ചതോടെ തലസ്ഥാന നഗരിയുടെ മുക്കും മൂലയും മാലിന്യം കൊണ്ട് നിറഞ്ഞു. ഇവ ചീഞ്ഞു നാറി നഗരത്തില്‍ ദുര്‍ഗന്ധം വമിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. മഴ കൂടെ വന്നതോടെ  മാലിന്യങ്ങള്‍ക്കിടയില്‍ വെള്ളം കെട്ടി നിന്ന് ഡെങ്കിപ്പനി പരത്തുന്ന കൊതുകുകള്‍ ഉള്‍പ്പെടെ ഉള്ളവ പെരുകുവാനും തുടങ്ങി. സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികൾ പനി ബാധിച്ചവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മലിന ജനം കുടിവെള്ള സ്രോതസ്സുകളിലേക്ക് ഒഴുകിയെത്തുന്നതിന്റെ ഫലമായി കുടിവെള്ളത്തില്‍ അപകടകരമായ രോഗാണുക്കള്‍ പടരുന്നുണ്ട്. ഇത് കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ മാരക രോഗങ്ങള്‍ക്കും കാരണമാകുന്നു.

നഗര കാര്യം കൈകാര്യം ചെയ്യുന്ന മുസ്ലിം ലീഗിന്റെ മന്ത്രി മഞ്ഞളാം കുഴി അലിയാകട്ടെ സമഗ്രമായ പദ്ധതികള്‍ നടപ്പിലാക്കും എന്ന് മാധ്യമങ്ങളിലൂടെ പറയുന്നതല്ലാതെ പ്രായോഗികമായ നടപടികള്‍ ഇനിയും ആയിട്ടില്ല. തലസ്ഥാനത്തെ അവസ്ഥ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് തള്ളി വിടുമ്പോഴും സര്‍ക്കാരും കോര്‍പ്പറേഷനും പരസ്പരം പഴി ചാരിക്കൊണ്ട്  പോരു തുടരുകയും ചെയ്യുന്നു. നഗര മാലിന്യങ്ങള്‍  വിളപ്പില്‍ ശാലയില്‍ സംസ്കരിക്കുവാന്‍ കൊണ്ടു വരുന്നതിനെതിരെ സമരം ചെയ്ത ജനങ്ങളെ കുറ്റപ്പെടുത്തുവാനാണ് കോര്‍പ്പറേഷന്‍ ശ്രമിക്കുന്നത്. ഇവരുടെ പ്രസ്താവനകള്‍ തങ്ങള്‍ക്ക് മറ്റൊരു മാലിന്യമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. മന്ത്രിയുടെ ഭാഗത്തു നിന്നും തങ്ങള്‍ അനുഭവിക്കുന്ന മാലിന്യ പ്രശ്നത്തിന് പ്രായോഗികമായ പരിഹാരമാണ് ഉണ്ടാകേണ്ടതെന്ന് അവര്‍ ആവശ്യപ്പെടുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പോലീസ് മാഫിയ : 56 പോലീസുകാര്‍ക്കെതിരെ റിപ്പോര്‍ട്ട്

November 11th, 2012

illegal-sand-mining-epathram

കൊല്ലം: കേരള പോലീസിലെ ചില ഉദ്യോഗസ്ഥര്‍ക്ക് വന്‍ മാ‍ഫിയ ബന്ധങ്ങള്‍ ഉണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്റലിജെന്‍സ് എ. ഡി. ജി. പി. യാണ് ഡി. ജി. പി. ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. സ്പിരിറ്റ്, മണല്‍ മാഫിയാ ബന്ധമുള്ള 56 പോലീസുകാരുടെ പേരു വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇവരെ പ്രധാന ചുമതലകളില്‍ നിന്നും മാറ്റണമെന്നും ഇവരെ നിരീക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

മണല്‍‌ മാഫിയക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്ന കൊല്ലം സിറ്റി പോലീസ് കമ്മീഷണറെ വധിക്കുവാന്‍ ശ്രമം നടന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. മണല്‍ മാഫിയാ ബന്ധം ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൊല്ലം റൂറല്‍ എസ്. പി. കെ. ബി. ബാലചന്ദ്രനെ അടുത്തയിടെ സ്ഥലം മാറ്റിയിരുന്നു. തിരുവനന്തപുരത്തെ ഒരു എസ്. പി. അടക്കം ഉള്ള ഉദ്യോഗസ്ഥര്‍ക്ക് മാഫിയാ ബന്ധം ഉണ്ടെന്നാണ് സൂചന.

വന്‍ മാഫിയയുടെ പിന്‍‌ബലത്തോടെ വ്യാജ മണല്‍ കടത്ത് സംസഥാനത്ത് വ്യാപകമായി നടക്കുന്നുണ്ടെങ്കിലും ഇനിയും ശക്തമായ നടപടികള്‍ എടുക്കുന്നില്ലെന്ന ആരോപണമുണ്ട്. കണ്ണൂരില്‍ മണല്‍ മാഫിയയില്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തപ്പോള്‍ കെ. സുധാകരന്‍ പോലീസ് സ്റ്റേഷനില്‍ എത്തി എസ്. ഐ. യെ ഭീഷണിപ്പെടുത്തിയ സംഭവം വന്‍ വിവാദമായിരുന്നു.

രാഷ്ടീയ – പോലീസ് വിഭാഗങ്ങളില്‍ നിന്നുള്ള ഇത്തരം പിന്തുണയാണ് വിവിധ മാഫിയകള്‍ക്ക് സ്വൈര്യ വിഹാരം നടത്തുവാന്‍ അവസരം ഒരുക്കുന്നത്. ഇവരെ ഭയന്ന് പലരും പരാതി പറയുവാന്‍ പോലും മടിക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

തങ്കച്ചന്‍ പറഞ്ഞത് ശരിയായ നിലപാട്: രമേശ് ചെന്നിത്തല

November 11th, 2012
കോട്ടയം: കോണ്‍ഗ്രസ്സ് നേതാക്കന്മാരും എം.എല്‍.എ മാരും നടത്തുന്ന പരസ്യ പ്രസ്ഥാവനയെ സംബന്ധിച്ച് യു.ഡി.എഫ് കണ്‍‌വീനര്‍ പി.പി.തങ്കച്ചന്‍ പറഞ്ഞത് ശരിയായ നിലപാടാണെന്ന് കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല. കാര്യങ്ങളുടെ നിജസ്ഥിതി അറിയാതെ എം.എല്‍.എ മാര്‍ പര്‍സ്യപ്രസ്ഥാവന നടത്തരുതെന്ന് യു.ഡി.എഫ് കൂട്ടായെടുത്ത തീരുമാനം പറയുകയാണ് തങ്കച്ചന്‍ ചെയ്തത്. യു.ഡി.എഫിന്റെ നന്മയെ കരുതിയാണ് തങ്കച്ചന്‍ ഈ അഭിപ്രായം പറഞ്ഞതെന്നും ചെന്നിത്തല വ്യക്തമാക്കി.
യു.ഡി.എഫ് സര്‍ക്കാറിന്റേയും കോണ്‍ഗ്രസ്സിന്റേയും തെറ്റായ നിലപാടുകളെ പറ്റി വി.ഡി.സതീശന്‍, ടി.എന്‍.പ്രതാപന്‍, കെ.മുരളീധരന്‍ തുടങ്ങിയ എം.എല്‍.എ മാര്‍ ശക്തമായ ഭാഷയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ഇത് ഘടകകക്ഷികള്‍ യു.ഡി.എഫില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. എം.എല്‍.എ മാര്‍ക്ക് നേരെ തങ്കച്ചന്റെ പരാമര്‍ശം ഉണ്ടായത്. കോണ്‍ഗ്രസ്സ് എം.എല്‍.എ മാരെ നിയന്ത്രിക്കലല്ല യു.ഡി.എഫ് കണ്‍‌വീനറുടെ ജോലിയെന്നും അതിനു കെ.പി.സി.സി പ്രസിഡണ്ടും, മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സിന്റെ കേന്ദ്രനേതൃത്വവും ഉണ്ടെന്ന്  ഉടന്‍ തന്നെ കെ.മുരളീധരന്റെ പ്രതികരണം വരികയും ചെയ്തു. ഇതിനുള്ള മറുപടിയായാണ് രമേശ് ചെന്നിത്തല തങ്കച്ചനെ അനുകൂലിച്ച് രംഗത്തെത്തിയത്. നിലവിലെ ഉമ്മന്‍‌ചാണ്ടി ഭരണത്തില്‍ കോണ്‍ഗ്രസ്സിലെ തന്നെ ഒരു വിഭാഗം എം.എല്‍.എ മാര്‍ അസംതൃപ്തരാണ്. നയപരമായ പല തീരുമാനങ്ങളും കൂട്ടായിട്ടല്ല എടുക്കുന്നതെന്ന് എം.എല്‍.എ മാര്‍ തന്നെ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. കോണ്‍ഗ്രസ്സില്‍ വേദികള്‍ ലഭിക്കാത്തതിനാലാണ് തങ്ങള്‍ പരസ്യ പ്രസ്ഥാവാനകളുമായി രംഗത്തെത്തുന്നതെന്നും ഇവര്‍ പറയുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കെ. സുധാകരന്‍ എം. പി. യുടെ ഡ്രൈവര്‍ അറസ്റ്റില്‍

November 7th, 2012

kerala-police-epathram

കണ്ണൂര്‍: കെ. സുധാകരന്‍ എം. പി. യുടെ ഡ്രൈവർ എ. കെ. വിനോദ് കുമാറിനെ പോലീസ് അറസ്റ്റു ചെയ്തു. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന വിനോദിനെ ഇന്നലെ പുലര്‍ച്ചെ വീടു വളഞ്ഞാണ് പോലീസ് പിടികൂടിയത്. വ്യാജ നമ്പര്‍ പതിച്ച കാറുമായി ബന്ധപ്പെട്ട് പോലീസ് നേരത്തെ ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ്ജു ചെയ്തിരുന്നു. കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് വിനോദിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ നേരത്തെ സ്പിരിറ്റ് കടത്തു കേസും ഉള്ളതായി സൂചനയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എസ്.ഐ.ക്ക് കെ. സുധാകരന്‍ എം. പി. യുടെ അസഭ്യ വര്‍ഷം

October 31st, 2012

k-sudhakaran-epathram

വളപട്ടണം: മണല്‍ ലോറി പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട്  വളപട്ടണം സ്റ്റേഷനിലെ പോലീസുകാര്‍ക്ക് കെ. സുധാകരന്‍ എം. പി. യുടെ വക അസഭ്യ വര്‍ഷം. പോലീസ് കസ്റ്റഡിയില്‍ എടുത്ത കോണ്‍ഗ്രസ്സ് നേതാവിനെ കെ. സുധാകരന്‍ എം. പി. കുത്തിയിരുപ്പ് സമരം നടത്തി പോലീസ് സ്റ്റേഷനില്‍ നിന്നും മോചിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് അഴീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കല്ലിക്കോടന്‍ രാഗേഷിനെയാണ് സുധാകരന്റെ ഇടപെടല്‍ മൂലം പോലീസ് വിട്ടയച്ചത്. സ്റ്റേഷനിലെത്തിയ കെ. സുധാകരന്‍ കസ്റ്റഡിയില്‍ എടുത്ത കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനെ വിടണമെന്ന് ആവശ്യപ്പെട്ടു. സ്റ്റേഷനിലെ സംഭവ വികാസങ്ങള്‍ അറിഞ്ഞ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടെങ്കിലും സുധാകരന്‍ സമ്മര്‍ദ്ദം ചെലുത്തി കസ്റ്റഡിയില്‍ ഉണ്ടായിരുന്ന ആളെ പുറത്തിറക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കെ. എം. ഷാജി എം. എല്‍. എ. ഉള്‍പ്പെടെ ഒരു സംഘം പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സുനന്ദ പുഷ്കറിനു നേരെ അക്രമം: പ്രതിഷേധവുമായി വനിതാ സംഘടനകള്‍
Next »Next Page » കേസരിയിലെ വിവാദ ലേഖനം: രണ്ടു പേര്‍ രാജി വെച്ചു »



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine