പി.സി. വിഷ്ണുനാഥിനും എം. ലിജുവിനും ഹൈബി ഈഡനും എതിരെ അറസ്റ്റു വാറണ്ട്

September 13th, 2012

pc-vishnunath-epathram

കൊച്ചി: യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ പി. സി. വിഷ്ണുനാഥ് എം. എല്‍. എ., എം. ലിജു, ഹൈബി ഈഡന്‍ എം. എല്‍. എ. എന്നിവര്‍ക്ക് വിവിധ കേസുകളിലായി അറസ്റ്റ് വാറണ്ട്. ലോ കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്ന എ. ബാബുവിനെ 2002 മാര്‍ച്ചില്‍ ആക്രമിച്ച കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് പി. സി. വിഷ്ണുനാഥിനും, എം. ലിജുവിനും എതിരെ  തിരുവനന്തപുരം സി. ജെ. എം. കോടതി വാറണ്ട് പുറപ്പെടുവിച്ചത്.

പൊതു നിരത്തില്‍ ജാഥ നടത്തി മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ച കേസിലാണ് ഹൈബി ഈഡന്‍ എം. എല്‍. എ. യ്ക്ക് അറസ്റ്റ് വാറണ്ട്. വിചാണ സമയത്ത് കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എ. എം. അഷ്‌റഫ് വാറണ്ട് ഉത്തരവിട്ടത്. 2007ല്‍ തിരുവനന്തപുരം അട്ടക്കുളങ്ങര ജില്ലാ ജയിലിനു സമീപം അനുമതിയില്ലാതെ ജാഥ നടത്തി ഗതാഗത തടസ്സം സൃഷ്ടിച്ചതിനാണ് കേസെടുത്തത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അലുവാലിയയുടെ പരാമർശം ഭൂമാഫിയയെ സഹായിക്കാൻ

September 13th, 2012

vm-sudheeran-epathram

തിരുവനന്തപുരം: കേരളം സ്വയം ഭക്ഷ്യ സുരക്ഷ ഉണ്ടാക്കേണ്ടതില്ലെന്ന കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടൿ സിങ്ങ് അലുവാലിയയുടെ പരാമര്‍ശം വിവാദമാകുന്നു. രാജ്യത്തിനു പൊതുവായി ഭക്ഷ്യ സുരക്ഷ ഉള്ളിടത്തോളം കാലം സംസ്ഥാനത്തിനു ഭക്ഷ്യ ധാന്യങ്ങളുടെ ലഭ്യതയെ കുറിച്ച് വേവലാതി വേണ്ടെന്നും, കേരളത്തില്‍ ഭൂമിയ്ക്ക് കടുത്ത ദൌര്‍ലഭ്യം ഉള്ളതിനാല്‍ ഉള്ള സ്ഥലത്ത് ഏറ്റവും കൂടുതല്‍ മൂല്യവര്‍ധന ഉണ്ടാക്കും വിധത്തിലുള്ള നിക്ഷേപങ്ങളാണു വരേണ്ടതെന്നുമാണ് കഴിഞ്ഞ ദിവസം അലുവാലിയ പറഞ്ഞത്.

അലുവാലിയയുടെ ഈ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനും, കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ വി. എം. സുധീരനും രംഗത്തു വന്നു. മന്‍‌മോഹന്‍ സിങ്ങ്, അലുവാലിയ തുടങ്ങിയ തലയില്‍ കെട്ടുള്ളവര്‍ പറയുന്നത് കേരളീയര്‍ വിശ്വസിക്കില്ല എന്ന് രൂക്ഷമായ ഭാഷയിലാണ് വി. എസ്. അലുവാലിയക്കെതിരെ പ്രതികരിച്ചത്. അലുവാലിയയുടെ പ്രസ്ഥാവനയെ കേരളം അവജ്ഞയോടെ തള്ളുമെന്ന് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

കേരളം നേരിടുന്ന പ്രധാന പ്രശ്നമാണ് ഭക്ഷ്യ സുരക്ഷയെന്നും, കേരളത്തിന്റെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് അലുവാലിയയുടെ പ്രസ്ഥാവന
എന്നും പറഞ്ഞ സുധീരന്‍ ഇത് ഭൂമാഫിയക്ക് കരുത്ത് പകരുന്നതാണെന്നും വ്യക്തമാക്കി. ആറന്മുള വിമാനത്താവള പദ്ധതിക്കായി നെല്‍‌വയല്‍ നികത്തുവാന്‍ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിനു സംസ്ഥാന പരിസ്ഥിതി വകുപ്പ് ശുപാർശ നല്‍കിയത് ഏതു സാഹചര്യത്തിലാണെന്ന് വ്യക്തമാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. നെല്‍‌ വയലുകള്‍ നികത്തപ്പെടുന്നത് സംബന്ധിച്ച് നിയമസഭാ സമിതി പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും, ഈ റിപ്പോര്‍ട്ടിനെ മറികടക്കുന്ന ശുപാര്‍ശയാണ് സംസ്ഥാന പരിസ്ഥിതി വകുപ്പ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭൂമി ദാനക്കേസ് : വി. എസ്. അച്യുതാനന്ദന്‍ ഒന്നാം പ്രതി

September 11th, 2012

vs-achuthanandan-shunned-epathram

തിരുവനന്തപുരം : മുഖ്യമന്ത്രി ആയിരിക്കെ നടത്തിയ ഭൂമിദാന കേസില്‍ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന് എതിരായ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായി. വി. എസിനെ ഒന്നാം പ്രതിയാക്കി ക്കൊണ്ടുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. കാസര്‍കോട് ജില്ലയിലെ ഷേണി വില്ലേജില്‍ 2.300 ഏക്കര്‍ ഭൂമി ബന്ധുവിനു പതിച്ചു നല്‍കി എന്നതായിരുന്നു കേസ്. മൊത്തം ഏഴു പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. മുന്‍ മന്ത്രിയും സി. പി. ഐ. നേതാവുമായ കെ. പി. രാജേന്ദ്രൻ, വി. എസിന്റെ പ്രിന്‍സിപ്പില്‍ സെക്രട്ടറിയായിരുന്ന ഷീല തോമസ് ഐ. എ. എസ്., വി. എസിന്റെ ബന്ധുവും ഭൂമി ലഭിച്ച ആളുമായ ടി. കെ. സോമൻ, കാസര്‍കോട് മുന്‍ കളക്ടര്‍മാരായിരുന ആനന്ദ് സിങ്ങ്, എൻ. എ. കൃഷ്ണന്‍ കുട്ടി, വി. എസിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് സുരേഷ് എന്നിവരാണ് മറ്റു പ്രതികള്‍.

അഴിമതി നിരോധന നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെ  ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. വിജിലന്‍സ് ഡി. വൈ. എസ്. പി. വി. ജി. കുഞ്ഞനന്തനും സംഘവുമാണ് കേസ് അന്വേഷണം നടത്തിയത്.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

വര്‍ഗ്ഗീയത വളര്‍ത്തുന്നത് യു.ഡി.എഫ്. : പിണറായി

September 10th, 2012

pinarayi-vijayan-epathram

ന്യൂഡല്‍ഹി : കേരളത്തില്‍ വര്‍ഗ്ഗീയത വളര്‍ത്തുന്നത് യു. ഡി. എഫ്. ആണെന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്ലാ വര്‍ഗ്ഗീയ ശക്തികളേയും കൂട്ടു പിടിച്ചു രണ്ടു സീറ്റിനും നാലു വോട്ടിനും വേണ്ടി വര്‍ഗ്ഗീയ കക്ഷികളെ പ്രീണിപ്പിക്കുന്ന നയമാണ് കോണ്‍ഗ്രസ്സും യു. ഡി. എഫും. സ്വീകരിച്ചതെന്നും കാസര്‍കോട് അക്രമം, മാ‍റാട് കലാപം എന്നിവയെ കുറിച്ച് അന്വേഷണ നടപടികള്‍ മരവിപ്പിച്ചിരിക്കുന്നത് മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണെന്നും ലീഗിലെ തീവ്രവാദ ബന്ധം പുറത്തു വരുന്നത് ലീഗ് ഭയക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ വര്‍ഗ്ഗീയത വളരുന്നു എന്ന കാര്യം പ്രധാനമന്ത്രിക്കും തുറന്നു പറയേണ്ടി വന്നു. അദ്ദേഹത്തിന്റെ പ്രസ്ഥാവന ഗൌരവം ഉള്ളതാണെന്നും എൻ. എസ്. എസും എസ്. എൻ. ഡി. പി. യും ചേര്‍ന്ന് നടത്തുന്ന ഹൈന്ദവ ഏകീകരണം കൂടെയാകുമ്പോള്‍ കേരളത്തിന്റെ സ്ഥിതി എന്താകുമെന്നും പിണറായി ചോദിച്ചു. ഡല്‍ഹിയില്‍ സി. പി. എം. പോളിറ്റ് ബ്യൂറോ യോഗത്തിന് എത്തിയതായിരുന്നു പിണറായി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എമേര്‍ജിങ്ങ് കേരളയിൽ എമേര്‍ജിങ്ങ് കാബറെയും?

September 8th, 2012

emerging-kerala-cabaret-epathram

തിരുവനന്തപുരം : വിവാദമായ എമേര്‍ജിങ്ങ് കേരളയില്‍ കാബറേ ഡാന്‍സ് തുടങ്ങിയ സൌകര്യങ്ങള്‍ ഉള്ള നിശാ ക്ലബ്ബിനും പദ്ധതി നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍. നൈറ്റ് ലൈഫ് സോണ്‍ എന്ന പേരിട്ടിരിക്കുന്ന പദ്ധതി തയ്യാറാക്കിയിരിക്കുന്നത് ഇന്‍‌കെല്‍ ആണ്. കാബറെ തിയറ്റേഴ്സ്, തീമാറ്റിക് റസ്റ്റോറന്റ്, ഡിസ്കോതെക്ക്, മദ്യശാ‍ലകള്‍ തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വേളിക്ക് സമീപം അഞ്ച് നിലകളിലായിട്ടാണ് ഉല്ലാസ കേന്ദ്രത്തിന്റെ കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. 20 കോടി ചിലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിനായി 40,000 ചതുരശ്രയടി സ്ഥലമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ സര്‍ക്കാരിന് 26 ശതമാനവും സ്വകാര്യ മേഖലയ്ക്ക് 74 ശതമാനവും പങ്കാളിത്തത്തോടെ ആണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

സ്ത്രീകള്‍ക്ക് നേരെ ലൈംഗിക പീഢനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കേരളത്തില്‍ സംസ്കാരത്തിനും സാമൂഹിക ജീവിതത്തിനും യോജിക്കാത്ത ഇത്തരം പദ്ധതികള്‍ വരുന്നതിനെതിരെ ശക്തമായ എതിര്‍പ്പ് ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ഈ പദ്ധതിയെ വിമര്‍ശിച്ചിരുന്നു. നൈറ്റ്‌ ക്ലബ്ബിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ നേരത്തെ ഐസ്ക്രീം പാര്‍ളര്‍ പെണ്‍‌വാണിഭ ക്കേസുമായി ബന്ധപ്പെട്ട് ഒരുപാട് ആരോപണങ്ങള്‍ക്ക് വിധേയനായ വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ശരീര സൌന്ദര്യം വർദ്ധിപ്പിക്കുന്ന മരുന്നുകൾ യുവാവിന്റെ മരണത്തിന് കാരണമായി
Next »Next Page » വര്‍ഗ്ഗീയത വളര്‍ത്തുന്നത് യു.ഡി.എഫ്. : പിണറായി »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine