“ഊണു വിലക്ക്” ലംഘിച്ച് വി. എസ്. ബെര്‍ളിന്റെ വീട്ടില്‍

July 29th, 2011

berlin-kunhanandan-nair-epathram

കണ്ണൂര്‍: പാര്‍ട്ടി വിലക്ക് ലംഘിച്ച് പതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട് സന്ദര്‍ശിച്ചു. വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ എത്തിയ വി. എസ്. അസുഖ ബാധിതനായി കിടക്കുന്ന ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായരെ സന്ദര്‍ശിക്കും എന്ന് നേരത്തെ വ്യക്തമാക്കിയിരിന്നു. അടുത്ത സുഹൃത്തായ വി. എസിനെ ബെര്‍ളിന്‍ ഉച്ച ഭക്ഷണത്തിനായി ക്ഷണിക്കുകയും ചെയ്തു. ഉച്ച ഭക്ഷണം കഴിക്കുവാനുള്ള ക്ഷണം വി. എസ്. സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടി പുറത്താക്കിയ വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനോട് കണ്ണൂര്‍ ജില്ല്ലാ കമ്മറ്റി എതിര്‍പ്പ് പ്രകടിപ്പിച്ചു. തുടര്‍ന്ന് സംസ്ഥാന നേതൃത്വവും വി. എസിനെ വിലക്കി എന്നാണ് അറിയുന്നത്. എന്നാല്‍ ഒരു വായനശാലയുടെ ഉല്‍ഘാടനം കഴിഞ്ഞ് അതിനടുത്തുള്ള കുഞ്ഞനനന്തന്‍ നായരുടെ വീട്ടിലേക്ക് വി. എസ്. ചെല്ലുകയായിരുന്നു. വിലക്കു ലംഘിച്ചും തന്നെ സന്ദര്‍ശിച്ച സുഹൃത്തിനെ കുഞ്ഞനന്തന്‍ നായര്‍ ആഹ്ലാദപൂര്‍വ്വം സ്വീകരിക്കുകയും ചെയ്തു. വി. എസിന്റെ സന്ദര്‍ശനം തനിക്ക് ഊര്‍ജ്ജം പകരുന്നതായി ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു.  ഭക്ഷണം കഴിക്കുന്നതിനേ വിലക്കുള്ളൂ എന്നും വെള്ളം കുടിക്കാമെന്നും വി. എസ്. തമാശയായി പറഞ്ഞു. മറ്റൊരിക്കല്‍ ഊണു കഴിക്കുവാന്‍ എത്തുമെന്നും പറഞ്ഞ് വി. എസ്. മടങ്ങി.

ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ സി. പി. എമ്മിന്റെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്തവരാണ് ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായരും വി. എസ്. അച്യുതാനന്ദനും.  കമ്യൂണിസ്റ്റു പ്രവര്‍ത്തകര്‍ എന്ന നിലയില്‍ അടുത്ത സുഹൃത്തുക്കളായ ഇരുവരും ഇന്നും അത് കാത്തു സൂക്ഷിക്കുന്നു. ആദ്യ കാലത്ത് കമ്യൂണിസ്റ്റു പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച ആളായിരുന്നു കുഞ്ഞനന്തന്‍ നായര്‍. താത്വികമായ അവലോകനങ്ങളും ഒപ്പം കമ്യൂ‍ണിസ്റ്റു രാജ്യങ്ങളില്‍ നടക്കുന്ന സംഭവ വികാസങ്ങളും ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായര്‍ തന്റെ ലേഖനങ്ങളിലൂടെ മലയാളിക്ക് പരിചയപ്പെടുത്തി. ഇടക്കാലത്ത് പാര്‍ട്ടിയോടുള്ള വിയോജിപ്പ് തന്റെ ലേഖനങ്ങളിലൂടെ അദ്ദേഹം വെളിപ്പെടുത്തി. ഇത്തരം ചില ലേഖനങ്ങളിലെ പരാമര്‍ശങ്ങള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴി വെക്കുകയും ചെയ്തു. പ്രത്യയ ശാസ്ത്രപരമായ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് 2005 മാര്‍ച്ചില്‍ സി. പി. എം. അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.

 കഴിഞ്ഞ വര്‍ഷം ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായര്‍ അസുഖ ബാധിതനായി കിടക്കുമ്പോള്‍ വി. എസ്. സന്ദര്‍ശിച്ചിരുന്നു. അന്നും അത് ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. പാര്‍ട്ടി പുറത്താക്കുന്ന പ്രമുഖരെ സഖാക്കള്‍ സന്ദര്‍ശിക്കുന്നത് ആദ്യമായൊന്നുമല്ല. കെ. ആര്‍. ഗൌരിയമ്മയെ പല പ്രമുഖ  നേതാക്കളും സന്ദര്‍ശിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്

July 8th, 2011

medical-entrance-kerala-epathram

തിരുവനന്തപുരം: ശമ്പള പരിഷ്‌ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. ഇതു സംബന്ധിച്ചു കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെ. ജി. എം. ഒ. എ.) സര്‍ക്കാരിനു നോട്ടീസ് നല്‍കി. സമരത്തിനു മുന്നോടിയായി ഈ മാസം 12 മുതല്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തി വെയ്ക്കും.

11-ന് കെ. ജി. എം. ഒ. എ. യെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഫെബ്രുവരി 27 മുതല്‍ ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരം നടത്തി വരികയായിരുന്നു. നേരത്തേ സര്‍ക്കാരുമായി കെ. ജി. എം. ഒ. എ. നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. ഒരു മാസത്തിനകം ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരം കാണാമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്നലെ ഒരു മാസം അവസാനിച്ചു. ഈ സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടു പോവാന്‍ സംഘടനയുടെ എക്‌സിക്യൂട്ടീവ് തീരുമാനിച്ചതെന്ന് കെ. ജി. എം. ഒ. എ. സംസ്ഥാന പ്രസിഡന്റ് ഡോ. എസ് പ്രമീളാ ദേവി അറിയിച്ചു.

സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ പണിമുടക്കിലേക്ക് നീങ്ങിയാല്‍ ജനങ്ങള്‍ വലയും. ഈ മാസം 19 മുതല്‍ അനിശ്ചിത കാല സമരത്തിന് ഡോക്ടര്‍മാരുടെ സംഘടന ആഹ്വാനം ചെയ്തു കഴിഞ്ഞു.

ഡോക്ടര്‍മാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ടു മുന്‍കാലങ്ങളില്‍ നല്‍കിയ ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് സമരം.

-

വായിക്കുക: , ,

1 അഭിപ്രായം »

വി.വി. രമേശനെ സി.പി.എം. തരം‌താഴ്‌ത്തി

July 4th, 2011

കാസര്‍കോട്: പേയ്‌മെന്റ് സീറ്റ് വിവാദത്തില്‍ സി. പി. എം. നേതാവ് വി. വി. രമേശനെ ലോക്കല്‍ കമ്മറ്റിയിലേക്ക് തരം താഴ്‌ത്തി. ജില്ലാ കമ്മറ്റിയുടെ തീരുമാന പ്രകാരം ഹോസ്ദുര്‍ഗ്ഗ് ലോക്കല്‍ കമ്മറ്റിയിലേക്കാണ് തരം താഴ്‌ത്തിയത്. പരിയാരം മെഡിക്കല്‍ കോളേജില്‍ മകള്‍ക്ക് എന്‍. ആര്‍. ഐ. ക്വാട്ടയില്‍ മെഡിക്കല്‍ സീറ്റ് തരപ്പെടുത്തിയതിന്റെ പേരിലാണ് ഡി. വൈ. എഫ്. ഐ. മുന്‍ സംസ്ഥാന ട്രഷററും സി. പി. എം. കാസര്‍കോട് ജില്ലാ കമ്മറ്റി അംഗവുമായ രമേശനെതിരെ ആരോപണം ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് ഡി. വൈ. എഫ്. ഐ. സംസ്ഥാന ട്രഷറര്‍ സ്ഥാനത്തു നിന്നും അദ്ദേഹത്തെ പുറത്താക്കിയിരുന്നു. സ്വാശ്രയ കോളേജുകള്‍ക്കെതിരെ എസ്. എഫ്. ഐ., ഡി. വൈ. എഫ്. ഐ. തുടങ്ങിയ സംഘടനകള്‍ നിരന്തരം സമരം നടത്തി വരുമ്പോള്‍ പാര്‍ട്ടി നേതാവ് തന്നെ മകള്‍ക്ക് അരക്കോടിയോളം വില വരുന്ന സീറ്റ് നേടിയെടുത്തത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബി.ഒ.ടി, ടോള്‍ പിരിവിനെതിരെ കണ്‍വെന്‍ഷന്‍

June 25th, 2011

തൃശൂര്‍: ദേശീയ പാതയിലെ  ബി.ഒ.ടി ടോള്‍ പിരിവിനെതിരെ ജൂണ്‍ 29 നു തൃശൂര്‍ അളഗപ്പനഗര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് ദേശീയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഹാഷിം : 0091 94955559055

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

വി എസിന്റെ മകന്‍ അരുണ്‍കുമാറിനെതിരായ അന്വേഷണം: ഉത്തരവായി

June 17th, 2011

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെതിരെ ആരോപണങ്ങള്‍ ലോകായുക്തയുടെ അന്വേഷണത്തില്‍ നിന്നും പിന്‍വലിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി.

ചന്ദന ഫാക്ടറി ഉടമ ഖാദര്‍ പാലോത്ത് ഏഴ് ലക്ഷം രൂപ നല്‍കിയെന്ന വെളിപ്പെടുത്തല്‍, ഐ.എച്ച്.ആര്‍.ഡിയില്‍ ജോലി ചെയ്യവേ പിഎച്ച്.ഡി രജിസ്‌ട്രേഷന് വ്യാജരേഖ, മറയൂര്‍ ചന്ദനക്കേസില്‍ സി.ബി.ഐ അന്വേഷണം നടത്തി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന റിപ്പോര്‍ട്ട് നടപ്പാക്കാതെ കുറ്റാരോപിതനായ സി.സി.എഫ് വിരമിച്ചത്, പാലക്കാട് എലപ്പുള്ളിയിലെ ചന്ദന ഫാക്ടറിക്ക് 2004ല്‍ ലൈസന്‍സ് പുതുക്കിയത്, കണ്ണൂര്‍ പവര്‍ പ്രോജക്ടിന്റ മുഴുവന്‍ തുകയായ 1500 കോടി രൂപയുടെ അഞ്ച് ശതമാനം ആയ 75 കോടി രൂപ കെ.പി.പി.നമ്പ്യാരോട് ആവശ്യപ്പെട്ടത്, കയര്‍ഫെഡ് എം.ഡി. ആയിരിക്കെ ഉയര്‍ന്ന അഴിമതി ആരോപണം, ചെറി എന്റര്‍പ്രൈസസുമായുള്ള ബിസിനസ് ബന്ധം, തിരുവനന്തപുരം ഗോള്‍ഫ്ക്ലബ്, കോഴിക്കോട് കോസ്‌മോപോളിറ്റന്‍ ക്ലബ്ബ് എന്നിവയിലെ അംഗത്വം സംബന്ധിച്ച സാമ്പത്തിക സ്രോതസ്, നന്ദകുമാറുമായുള്ള ബന്ധങ്ങള്‍ സംബന്ധിച്ച് ഹൈക്കോടതി സീനിയര്‍ അഭിഭാഷകന്‍ കെ.രാംകുമാറിന്റെ ആരോപണം, കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വിദേശ യാത്രകള്‍, സ്വത്ത് എന്നിവ സംബന്ധിച്ച ആരോപണങ്ങളിലാണ് വിജിലന്‍സ് അന്വേഷണം. വി എസ് അധികാരത്തില്‍ ഉള്ളപ്പോള്‍ മകന്‍ അരുണ്‍ കുമാര്‍ തന്റെ സ്വാധീനം ഉപയോഗിച്ചാണ് ഇക്കാര്യങ്ങളൊക്കെ നേടിയതെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. വി എസ് മകനെതിരെയുള്ള ആരോപണങ്ങള്‍ ലോകയുക്തക്ക് വിട്ടിരുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കാട്ടുകൊമ്പന് റേഡിയോ കോളര്‍ പിടിപ്പിച്ചു
Next »Next Page » ഇ. പി. ജയരാജനും വി. വി. രമേശനും എതിരെ പോസ്റ്ററുകള്‍ »



  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine