തിരുവനന്തപുരം : പട്ടിക ജാതി – പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമം പുനഃസ്ഥാപി ക്കു വാന്‍ പാർല മെന്റ് ഇട പെടണം എന്നാവശ്യപ്പെട്ട് ദലിത് സംഘടനകൾ സെക്ര ട്ടേറി യേ റ്റിനു മുന്നില്‍ റോഡ് ഉപരോധിച്ചു.
പട്ടിക ജാതി – പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമം ദുര്‍ബ്ബല പ്പെടു ത്തുന്നു എന്നാരോപിച്ച് നടന്ന ഭാരത് ബന്ദിലെ വെടി വെപ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേ ഷണം ആവശ്യപ്പെട്ടു കൊണ്ട് ദളിത് സംഘടനകള്‍ സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗ മാ യി ട്ടാണ് സെക്രട്ടേറിയേറ്റിനു മുന്നിലെ റോഡ് ഉപരോധം.
മുപ്പതോളം ദലിത് – ആദിവാസി സംഘടനകളും ജനാ ധിപത്യ പാർട്ടി കളും ചേര്‍ന്നാണ് ഹർത്താൽ പ്രഖ്യാ പിച്ചത്. വെൽഫെയർ പാർട്ടി, യൂത്ത് ലീഗ്, പി. ഡി. പി എന്നീ സംഘടനക ളും ഹര്‍ത്താലിനു പിന്തുണ പ്രഖ്യാ പി ച്ചിട്ടുണ്ട്.
തെക്കന്‍ കേരള ത്തില്‍ പല സ്ഥല ങ്ങളിലും അക്രമ സംഭവ ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വടക്കന്‍ കേരള ത്തില്‍ ഹര്‍ത്താല്‍ സമാധാന പര മാണ് എന്നറി യുന്നു. രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു മണി വരെ നടക്കുന്ന ഹര്‍ത്താലില്‍ നിന്നും പാല്‍, പത്രം തുടങ്ങി അവശ്യ സര്‍വ്വീസുകളെ ഒഴിവാക്കി യിട്ടുണ്ട്.