വി.എസിന്റെ നവതി ആഘോഷങ്ങളില്‍ നിന്നും സി.പി.എം നേതാക്കന്മാര്‍ വിട്ടു നിന്നു?

October 21st, 2013

തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ തൊണ്ണൂറാം പിറന്നാളിനു പാര്‍ട്ടി നേതാക്കന്മാരുടെ അവഗണന. മന്ത്രി കെ.എം.മാണിയും, ബി.ജെ.പി നേതാക്കളും നവതിയാഘോഷിക്കുന്ന വി.എസിനു ആശംസ നേരാന്‍ എത്തിയപ്പോള്‍ സി.പി.എം നേതാക്കന്മാര്‍ ആരും എത്തിയില്ല. കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി എ.കെ. ആന്റണിയും, കേന്ദ്ര മന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, വയലാര്‍ രവി, കെ.സി.വേണുഗോപാല്‍ തുടങ്ങിയവരും കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല എം.എല്‍.എ, യു.ഡി.എഫ് കണ്‍‌വീനര്‍ പി.പി.തങ്കച്ചന്‍, സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെ.പി.മോഹനന്‍, പി.കെ.അബ്ദുറബ്ബ് തുടങ്ങി ഭരണ പക്ഷത്തെ പ്രമുഖര്‍ വി.എസിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. സി.പി.ഐ നേതാവ് സി.ദിവാകരന്‍, ആര്‍.എസ്.പി നേതാവ് ചന്ദ്രചൂഢന്‍, ഐ.ജി ഋഷിരാജ് സിങ്ങ് തുടങ്ങിയവര്‍ നേരിട്ടെത്തി പിറന്നാള്‍ ആശംസ നേര്‍ന്നു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടും, സീതാറാം യച്ചൂരിയും, കോടിയേരിയും ടെലിഫോണിലൂടെ ആശംസ നേര്‍ന്നു. ബി.ജെ.പിയുടെ ദേശീയ നേതാവായ ഒ.രാജഗോപാല്‍, സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍, മുന്‍ എം.എല്‍.എ ശോഭന ജോര്‍ജ്ജ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് രാവിലെ തന്നെ എത്തി.

പതിനൊന്നു മണിയോടെ കേക്ക് മുറിച്ചുകൊണ്ടായിരുന്നു പിറന്നാള്‍ ആഘോഷിച്ചത്. ഉച്ചക്ക് സദ്യയും ഉണ്ടായിരുന്നു. സഹോദരി ആയിക്കുട്ടിയും ഇത്തവണ വി.എസിന്റെ പിറന്നാള്‍ ആഘോഷിക്കുവാന്‍ ആലപ്പുഴയില്‍ നിന്നും എത്തിയിരുന്നു. വി.എസിന്റെ പേഴ്സണല്‍ അസിസ്റ്റന്റായിരുന്ന സുരേഷിന്റെ ഭാര്യയും കുട്ടികളും എത്തിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ആശംസകളുമായി എത്തിയെങ്കിലും നേതാക്കന്മാര്‍ ഒന്നടങ്കം വിട്ടു നിന്നത് ശ്രദ്ധിക്കപ്പെട്ടു.കഴിഞ്ഞ ദിവസം ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വി.എസ്. നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗത്തെ ചൊടിപ്പിച്ചതായാണ് സൂചന.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചാനല്‍ അഭിമുഖങ്ങള്‍;വി.എസിനു കേന്ദ്രകമ്മറ്റിയുടെ ശക്തമായ മുന്നറിയിപ്പ്

October 19th, 2013

തിരുവനന്തപുരം/ന്യൂഡെല്‍ഹി: ചാനല്‍ അഭിമുഖങ്ങളില്‍ പാര്‍ട്ടിയ്ക്ക് ദോഷകരമാകുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയ പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദന് സി.പി.എം കേന്ദ്രകമ്മറ്റിയുടെ ശക്തമായ മുന്നറിയിപ്പ്. ആത്മാര്‍ഥമായി ശ്രമിച്ചിരുന്നെങ്കില്‍ 2011-ല്‍ ഇടതു പക്ഷത്തിന് വീണ്ടും അധികാരത്തില്‍ വരാമായിരുന്നു എന്നും ചില മണ്ഡലങ്ങള്‍ തോറ്റു കൊടുത്തു എന്നും അദ്ദേഹം ചാനല്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പിഴവ് പറ്റിയതായും തനിക്ക് പോലും സീറ്റ് ലഭിച്ചത് കേന്ദ്ര കമ്മറ്റിയുടെ ഇടപെടല്‍ കൊണ്ടാണെന്നും വി.എസ് പറഞ്ഞു. ടി.പി.വധം സി.പി.എമ്മിന്റെ അന്തസ്സ് കെടുത്തിയെന്നും വ്യത്യസ്ഥ അഭിപ്രായക്കാരെ വകവരുത്തുന്നത് പാര്‍ട്ടി നയമല്ലെന്നും അദ്ദേഹം തുറന്നടിച്ചു. ലാവ്‌ലിന്‍ വിഷയത്തില്‍ സി.എ.ജി റിപ്പോര്‍ട്ടിലാന്‍` തനിക്ക് വിസ്വാസമെന്നും പിണറായി വിജയനോട് വ്യക്തിവിരോധം ഇല്ലെന്നും വി.എസ്. പറഞ്ഞു.

സംസ്ഥാനത്തെ സംഘടനാ പ്രശ്നങ്ങളില്‍ തെളിവെടുപ്പ് നടത്തുന്നതിനായി പി.ബി നിയോഗിച്ച കമ്മീഷന്‍ കേരളത്തില്‍ തെളിവെടുപ്പ് നടത്തിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് വി.എസിന്റെ പ്രസ്ഥാവന. ഇത് കേരള ഘടകത്തിലെ ഔദ്യോഗിക നേതൃത്വത്തെ ചൊടിപ്പിച്ചു. അവര്‍ ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. തുടര്‍ന്ന് നടന്ന അവൈലബിള്‍ പി.ബി വിഷയം ചര്‍ച്ച ചെയ്തു. വി.എസ്. ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പാര്‍ട്ടിക്ക് ക്ഷീണം ഉണ്ടാക്കുന്നതാണെന്നും വിലയിരുത്തി. അദ്ദേഹത്തിന്റെ പ്രസ്ഥാവനകള്‍ ഗൌരവത്തില്‍ എടുക്കുന്നതായും ഇത്തരം പരസ്യപ്രസ്ഥാവനകള്‍ നടത്തരുതെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വധശ്രമം; അബ്ദുള്‍ നാസര്‍ മദനിക്കെതിരെ കേസ്

October 3rd, 2013

കൊച്ചി: ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയ്ക്കെതിരെ വധശ്രമത്തിനു കേസെടുത്തു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍, ഫാദര്‍ അലവി എന്നിവരെ കൊലപ്പെടുത്തുവാന്‍ പണം നല്‍കി കൊലയാളിയെ ചുമതലപ്പെടുത്തി എന്നതാണ് കേസ്. കേസില്‍ മദനി ഒന്നാം പ്രതിയും പി.ഡി.പി പ്രവര്‍ത്തകന്‍ മുഹമ്മദ് അഷ്‌റഫ് രണ്ടാം പ്രതിയുമാണ്. എറണാകുളം അഡീഷ്ണല്‍ സി.ജെ.എം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്. മാറാട് കമ്മീഷന്‍ തെളിവെടുപ്പില്‍ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മദനിയില്‍ നിന്നും പണം വാങ്ങി പി.പരമേശ്വരനേയും, ഫാദര്‍ അലവിയേയും വധിക്കുവാന്‍ അഷ്‌റഫ് പോയെങ്കിലും ഉദ്യമം പരാജയപ്പെട്ടെന്നാണ് മൊഴിയെന്നാണ് സൂചന.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായ പരിധി ഒഴിവാക്കുവാന്‍ മുസ്ലിം സംഘടനകള്‍ സുപ്രീം കോടതിയിലേക്ക്

September 21st, 2013

child marriage-epathram

കോഴിക്കോട്: മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായ പരിധി എടുത്തു കളയണമെന്ന് ആവശ്യപ്പെട്ട് വിവിധ മുസ്ലിം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോകുവാന്‍ വെള്ളിയാഴ്ച കോഴിക്കോട് ചേര്‍ന്ന വിവിധ മുസ്ലിം സംഘടനകളുടെ യോഗം തീരുമാനിച്ചു. നിലവില്‍ ഇന്ത്യയില്‍ സ്ത്രീകളുടെ വിവാഹ പ്രായം 18 വയസ്സാണ്. എന്നാല്‍ ശരീയത്ത് പ്രകാരം പെണ്‍കുട്ടികള്‍ ഋതുമതിയായാല്‍ വിവാഹം കഴിക്കാം. ഇത് പ്രകാരം ഉള്ള വിവാഹത്തിനു അനുമതി വേണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ഇതു സംബന്ധിച്ച് വ്യാപകമായ ബോധവല്‍ക്കരണം നടത്തുവാനും തീരുമാനമായി. പെണ്‍കുട്ടികള്‍ വഴി പിഴക്കാതിരിക്കുവാ‍നാണ് വിവാഹം നേരത്തെ ആക്കുന്നത് എന്നാണ് ഈ വാദത്തെ പിന്തുണച്ചു കൊണ്ട് ചില മത പണ്ഡിതന്മാരും സംഘടനകളും പറയുന്നത്.

ഇന്ത്യയില്‍ ശൈശവ വിവാഹം കുറ്റകരമാണ്. അടുത്തിടെ ഉണ്ടായ അറബിക്കല്യാണവും അതിനെ തുടര്‍ന്നുണ്ടായ വിവാദവുമാണ് ഇപ്പോള്‍ പെട്ടെന്ന് ഇക്കാര്യത്തില്‍ ഒരു നീക്കത്തിന്റെ കാരണം. യത്തീംഖാന അന്തേവാസിയും വിദ്യാര്‍ഥിനിയുമായ 17 വയസ്സുകാരിയെ ഒരു യു. എ. ഈ. പൌരനു വിവാഹം കഴിച്ചു കൊടുക്കുകയും ഏതാനും ദിവസം ഒരുമിച്ച് താമസിച്ച ശേഷം സ്വദേശത്തെക്ക് മടങ്ങിപോയ അയാള്‍ പെണ്‍കുട്ടിയെ മൊഴി ചൊല്ലിയതായി അറിയിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് വരന്‍, വരന്റെ ബന്ധുക്കൾ, യത്തീം ഖാന അധികൃതര്‍ തുടങ്ങിയവര്‍ക്കെതിരെ കേസെടുത്തിരുന്നു.

മുസ്ലിം വ്യക്തി നിയമത്തില്‍ പെണ്‍കുട്ടികള്‍ക്ക് പ്രായപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ വിവാഹം കഴിക്കുവാന്‍ 18 വയസ്സ് പൂര്‍ത്തിയാകണം എന്നത് മുസ്ലിം മത സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് എന്ന് യോഗം വിലയിരുത്തി. മുസ്ലിം ലീഗ്, സമസ്ത, എസ്. വൈ. എസ്., ജമാ അത്തെ ഇസ്ലാമി, എം. ഇ. എസ്., ഇരു വിഭാഗം മുജാഹിദുകള്‍ തുടങ്ങിയ സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തു. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 എന്ന് നിജപ്പെടുത്തിയത് ഒഴിവാക്കുവാന്‍ ആയുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ക്കായി ‘മുസ്ലിം സംരക്ഷണ സമിതി’ എന്ന പേരില്‍ പുതിയ ഒരു സംഘടനയും രൂപീകരിച്ചു. സമസ്തയുടെ സെക്രട്ടറി ബാപ്പു മുസ്ല്യാരാണ് സമിതി അധ്യക്ഷൻ. മുസ്ലിം ലീഗ് നേതാവ് എം. സി. മോയിന്‍ ഹാജിയാണ് സെക്രട്ടറി. വിവിധ വിഷയങ്ങളില്‍ ഭിന്നാഭിപ്രായം വച്ചു പുലര്‍ത്തുകയും പരസ്പരം പോരടിക്കുകയും ചെയ്യുന്ന മുസ്ലിം സംഘടനകള്‍ ഈ വിഷയത്തില്‍ ഒറ്റക്കെട്ടായാണ് നിലപാട് എടുത്തിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ടി.പി. വധക്കേസ്; 20 പേരെ വെറുതെ വിട്ടു

September 11th, 2013

tp-chandrashekharan-epathram

കോഴിക്കോട്: ആർ. എം. പി. നേതാവ് ടി. പി. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട കേസില്‍ സി. പി. എം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കാരായി രാജന്‍, കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി ധനഞ്ജയന്‍, എസ്. എഫ്. ഐ. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശി എന്നിവരടക്കം 20 പേരെ വിചാരണക്കോടതി വെറുതെ വിട്ടു. പ്രത്യേക വിചാരണ കോടതി ജഡ്ജി ആർ. നാരായണ പിഷാരടിയാണ് ടി. പി. വധക്കേസില്‍ തങ്ങള്‍ക്കെതിരെ തെളിവില്ലെന്ന കാരണത്താല്‍ വെറുതെ വിടണമെന്ന പ്രതിഭാഗത്തിന്റെ അപേക്ഷ പരിഗണിച്ച് ഉത്തരവിട്ടത്. പ്രതികളെ ഒളിവില്‍ കഴിയുവാന്‍ സഹായിച്ചു, തെളിവു നശിപ്പിച്ചു തുടങ്ങിയവയായിരുന്നു വിട്ടയച്ച കുറ്റാരോപിതരില്‍ പലര്‍ക്കുമെതിരെ ഉള്ള പ്രോസിക്യൂഷന്‍ ആരോപണം. എന്നാല്‍ ഇത് സംശയാതീതമായി തെളിയിക്കുവാന്‍ പ്രോസിക്യൂഷനു സാധിച്ചില്ല. പല സാക്ഷികളും കൂറുമാറിയതും കേസില്‍ തിരിച്ചടിയായി. എന്നാല്‍ കോടതി വിധിയെ തിരിച്ചടിയായി കാണുന്നില്ലെന്ന് ആര്‍ . എം. പി. നേതാവും കൊല്ലപ്പെട്ട ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ. കെ. രമ പറഞ്ഞു. തുടര്‍ നടപടിയെ കുറിച്ച് ആലോചിച്ച് വേണ്ടത് ചെയ്യുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; സലിം രാജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Next »Next Page » സലിം രാജിന്റേയും കൂട്ടാളികളുടേയും ഹവാല – മത മൌലികവാദ സംഘടന ബന്ധങ്ങളും അന്വേഷിക്കും? »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine