അതിരപ്പിള്ളി പദ്ധതിക്കായി വീണ്ടും കേരളം

June 11th, 2012

athirapally-waterfall-epathram

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിക്ക് വേണ്ടി വീണ്ടും കേരളം സജ്ജീവമായി രംഗത്ത് വന്നു. മാധവ് ഗാ‍ഡ്ഗില്‍ റിപ്പോര്‍ട്ട് പ്രകാരം പദ്ധതിക്കുള്ള പാരിസ്ഥിതിക അനുമതി റദ്ദാക്കിയ തീരുമാനം പുനപരിശോധിക്കണം എന്ന്‌ ആവശ്യം സംസ്ഥാനം കേന്ദ്രത്തെ സമീപിച്ചു. ഇക്കാര്യവുമായി ബന്ധപ്പെട്ട്‌ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനു കത്തയച്ചു. കര്‍ണ്ണാടകയിലെ ഗുണ്ടിയ പദ്ധതിക്ക്‌ അനുമതി നിഷേധിച്ചിരുന്നത്‌ പുനപരിശോധിച്ച സാഹചര്യത്തിലാണ്‌ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഇങ്ങനെയൊരു നീക്കം ഉണ്ടായിരിക്കുന്നത്‌. ഗുണ്ടിയ പദ്ധതിക്ക്‌ നല്‍കിയ പരിഗണന അതിരപ്പിള്ളി പദ്ധതിക്കും നല്‍കണം എന്നാണ്‌ കേരളത്തിന്റെ ആവശ്യം. അതിരപ്പിള്ളി പദ്ധതിക്കായി മുമ്പും സംസ്ഥാന സര്‍ക്കാര്‍ ശക്തമായി രംഗത്ത് വന്നിരുന്നു. മാധവ്‌ ഗാഡ്‌ഗില്‍ സര്‍ക്കാറിന്‌ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ നിര്‍ദ്ദിഷ്ട അതിരപ്പിള്ളി പദ്ധതിക്ക് പരിഗണിക്കപെട്ട പ്രദേശം  അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ പെടുമെന്നും അതിനാല്‍ അവിടെ ഡാം ഒരു കാരണവശാലും അനുവദിക്കരുതെന്നും ചൂണ്ടികാണിക്കുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

നെടുമ്പാശ്ശേരിയില്‍ വിമാനത്തില്‍ നിന്ന്‌ ഇറങ്ങാതെ യാത്രക്കാരുടെ പ്രതിഷേധം‍

June 9th, 2012

AirIndia-epathram
കൊച്ചി: യാത്രക്കാരെ കോഴിക്കോട്ട്‌ ഇറക്കാതെ കൊച്ചിയില്‍ എത്തിച്ചതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനത്തില്‍ നിന്ന്‌ ഇറങ്ങാതെ യാത്രക്കാരുടെ പ്രതിഷേധം. ദോഹ-കോഴിക്കോട്‌ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ആണ് യാത്രക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്‌.

കോഴിക്കോട്‌ ഇറങ്ങാന്‍ അനുമതി ലഭിക്കാത്തതു കാരണമാണ്‌ കൊച്ചിയില്‍ ഇറങ്ങിയത്‌ എന്നാണ്‌ എയര്‍ലൈന്‍സ്‌ അധികൃതര്‍ നല്‍കുന്ന വിശദീകരണം. എമിഗ്രേഷന്‍ പരിശോധനക്ക്‌ ശേഷം കോഴിക്കോട്ടേക്ക്‌ മറ്റൊരു വിമാനത്തില്‍ അയക്കാം എന്ന്‌ അധികൃതര്‍ നല്‍കിയ ഉറപ്പ്‌ യാത്രക്കാര്‍ ചെവിക്കൊണ്ടില്ല. പരിശോധന കഴിഞ്ഞാല്‍ അധികൃതരുടെ ഉത്തരവാദിത്വം അവസാനിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ്‌ പ്രതിഷേധം. എണ്‍പതോളം യാത്രക്കാരാണ് വിമാനത്തില്‍ നിന്നിറങ്ങാന്‍ കൂട്ടാക്കാതെ പ്രതിഷേധിക്കുന്നത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാഷ്ട്രീയ അക്രമങ്ങള്‍ക്കെതിരെ സാംസ്കാരിക കൂട്ടായ്മ

June 7th, 2012

തൃശൂര്‍: മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരായ എം.ടി. വാസുദേവന്‍ നായരുടെയും സക്കറിയയുടെയും മുന്‍കൈയില്‍ രാഷ്ട്രീയത്തിലെ അക്രമണപ്രവണതക്കെതിരെ സാംസ്കാരിക കൂട്ടായ്മക്ക് രൂപം കൊടുക്കുന്നു. ഈ മാസം ഒമ്പതിന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബി.ആര്‍.പി.ഭാസ്കര്‍, സാറാ ജോസഫ്, ആറ്റൂര്‍ രവിവര്‍മ എന്നിവരുമുണ്ട്. അക്രമരാഷ്ട്രീയത്തിനെതിരെ സംസ്ഥാന വ്യാപകമായി നടത്താനുദ്ദേശിക്കുന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാണ് കൂട്ടായ്മ. ചന്ദ്രശേഖരന്‍ വധം പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേരളീയ സാമൂഹം കക്ഷിരാഷ്ട്രീയത്തിന്നതീതമായി ഉണര്‍ന്നെഴുന്നേല്‍ക്കണമെന്ന് കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്യുന്ന ഇവരുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. എതിരാളികളെ നേരിടാനും നശിപ്പിക്കാനും മറ്റും രാഷ്ട്രീയപാര്‍ട്ടികള്‍ പരിശീലിപ്പിച്ച് സജ്ജരാക്കിയവരെ വ്യാപകമായി ഉപയോഗിക്കുന്നതാണ് സമൂഹത്തില്‍ ക്വട്ടേഷന്‍ സംസ്കാരം സൃഷ്ടിച്ചത്. ഇത് സമൂഹത്തില്‍ അരക്ഷിതാവസ്ഥയുണ്ടാക്കി. ചന്ദ്രശേഖരന്‍വധം ഇതിന്‍െറ ഭീകരപ്രതിഫലനമാണ്. തങ്ങളുടെ രാഷ്ട്രീയസംഘടനാശൈലിയുടെ ഭാഗമായി സി.പി.എം ആസൂത്രിത ആക്രമണങ്ങള്‍ നടത്തുന്നു. പ്രത്യയശാസ്ത്ര പരിവേഷമുള്ളതുകൊണ്ട് ഇതിന് ഭീഷണസ്വഭാവം കൈവന്നു. ആര്‍.എസ്.എസ്-ബി.ജെ.പി, എന്‍.ഡി.എഫ് പോലുള്ള മതമൗലികവാദ സംഘടനകളും ഇതേ ഫാഷിസ്റ്റ് ശൈലിയാണ് അവലംബിക്കുന്നത്.
കോണ്‍ഗ്രസും, ലീഗും ആക്രമണങ്ങളെ നേരിടാന്‍ ആസൂത്രിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്.മൊത്തത്തില്‍ അക്രമരാഷ്ട്രീയം നമ്മുടെ സാമൂഹിക ജീവിതത്തെ സാര്‍വത്രികമായി ഗ്രസിച്ച മാറാരോഗമായി -പ്രസ്താവനയില്‍ പറയുന്നു. അക്രമരാഷ്ട്രീയം തടയുന്നതിനും സമാധാനജീവിതം ഉറപ്പുവരുത്താനും ഉതകുന്ന പ്രായോഗികനിര്‍ദേശങ്ങള്‍ സമ്മേളനം മുന്നോട്ടുവെക്കും. ജനാധിപത്യസമൂഹത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ സാമൂഹിക സാംസ്കാരിക രാഷ്ട്രീയസംഘടനകളും തങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും സുതാര്യമാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം സമ്മേളനം ചര്‍ച്ച ചെയ്യും.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സുഗതകുമാരിയുടെ പിന്നില്‍ കപട പരിസ്ഥിതിവാദികള്‍: ഗണേഷ്കുമാറിന്റെ പ്രസ്താവന വിവാദമാകുന്നു

June 6th, 2012

Ganesh-Kumar-epathram

തിരുവനന്തപുരം: കവയിത്രി സുഗതകുമാരിയുടെ പിന്നില്‍ അണിനിരക്കുന്നത് കപട പരിസ്ഥിതിവാദികളാണെന്ന മന്ത്രി കെ. ബി. ഗണേഷ്കുമാറിന്റെ പ്രസ്താവന വിവാദമാകുന്നു‍. ലോക പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി വൃക്ഷവത്കരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുന്നതിന് ഇടയിലാണ് സുഗതകുമാരി വേദിയില്‍ ഇരിക്കെ ഈ വിവാദ പ്രസ്താവന മന്ത്രി നടത്തിയത്‌. ഇവിടെ പരിസ്ഥിതി പ്രവര്‍ത്തനത്തിന്‍റെ മറവില്‍ പലരുടെയും കച്ചവട താത്പര്യമാണ് സംരക്ഷിക്കപ്പെടുന്നത്. വന്യമൃഗങ്ങളുടെ തോലുകള്‍ വീടുകളില്‍ സൂക്ഷിക്കുന്ന കപട പരിസ്ഥിതി വാദികള്‍വരെയുണ്ട്. അവരെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ തന്‍റെ കൈവശമുണ്ട്. കപട പരിസ്ഥിതി പ്രേമികളുടെ മുഖംമൂടി വലിച്ചുകീറുമെന്നും മന്ത്രി പ്രസംഗത്തില്‍ പറഞ്ഞതോടെ സുഗതകുമാരി വേദിയില്‍ നിന്നും ഇറങ്ങിപോയി. മന്ത്രിയുടെ പ്രസ്താവനക്കെതിരെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തുള്ള പലരും രംഗത്ത്‌ വന്നു. മന്ത്രിയുടെ പ്രസ്താവന അനവസരത്തില്‍ ആയെന്നും മന്ത്രിയായാല്‍ എന്തും പറയാമെന്നാണ് ചിലര്‍ കരുതുന്നതെന്നും സി. പി. മുഹമ്മദ്‌ എം. എല്‍.എ പറഞ്ഞു. കവി ഒ. എന്‍. വി കുറുപ്പും മന്തിയുടെ പ്രസ്താവന തെറ്റായിപോയെന്നു പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ പ്രസ്താവന തന്നെ വേദനിപ്പിച്ചുവെന്നും എന്നാല്‍ ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോയിട്ടില്ലെന്നും പരിസ്ഥിതി വാദ മെന്നാല്‍ വികസനത്തെ എതിര്‍ക്കലാണെന്ന തെറ്റിദ്ധാരണയാണ് പലര്‍ക്കുമെന്നും സുഗത കുമാരി പറഞ്ഞു

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേന്ദ്രമന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല

June 5th, 2012

ramesh-chennithala-epathram

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാര്‍ പാര്‍ട്ടിയെ ഗൗനിക്കുന്നില്ലെന്നും സംസ്ഥാനത്തെത്തുമ്പോള്‍ പാര്‍ട്ടി ഓഫിസുകളില്‍ പോകുകയോ പ്രവര്‍ത്തകരുമായി സംവദിക്കുകയോ അവരുമായി ഒന്ന് കാണാന്‍ പോലും ഒരുങ്ങുന്നില്ല എന്ന് കെ. പി. സി. സി. പ്രസിഡന്റ് രമേശ് ചെന്നിത്തല. ഇത് പ്രവര്ത്തകര്‍ക്കിടയില്‍ ഏറെ ആശങ്ക ഉണ്ടാക്കുന്നു അതിനാല്‍ ഇക്കാര്യം എ. ഐ. സി. സി. നേതൃത്വം ഗൗരവമായികാണണമെന്നും ചെന്നിത്തല പ്രവര്‍ത്തകസമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മണിയുടെ കൊലവിളി നെയ്യാറ്റിന്‍കരയില്‍ ബാധിക്കും -പന്ന്യന്‍ രവീന്ദ്രന്‍
Next »Next Page » പ്രകൃതിസംരക്ഷണം ജീവന്‍ സംരക്ഷിക്കുന്നതിന് തുല്യം : കൃഷി മന്ത്രി »



  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം
  • വ്യാജ പരാതിയിൽ അന്വേഷണം വേണം – കേസിലെ ​ഗൂഢാലോചന പുറത്തു കൊണ്ടു വരണം: നടൻ നിവിന്‍ പോളി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine