മലപ്പുറം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനു തൊട്ടു മുമ്പായി സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി എം. എം. മണിയുടെ പ്രസ്താവന ഇടതു മുന്നണിയുടെ വലിയ വിജയപ്രതീക്ഷയെ കാര്യമായി ബാധിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. “ഒരു കമ്യൂണിസ്റ്റുകാരന്‍ നടത്തേണ്ട പ്രസ്താവനയല്ല മണി നടത്തിയത്. . അദ്ദേഹത്തിന് കൊലയാളിയുടെ മനോഗതിയുണ്ടോയെന്നാണ് തനിക്ക് സംശയം. അതിനാലാണ് ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ കൊലകളെ എണ്ണിപ്പറഞ്ഞത്. കമ്യൂണിസ്റ്റുകാരന്‍ മനുഷ്യസ്നേഹിയായിരിക്കണം. പ്രസ്താവനയിലൂടെ കമ്യൂണിസ്റ്റുകാരുടെ മനസ്സില്‍ ക്രൂരതയുടെ വിത്ത് പാകാനാണ് മണി ശ്രമിച്ചത്. കേരളത്തിലെ ഇടതുപക്ഷ പ്രവര്‍ത്തകരുടെ മുഖത്ത് കരിവാരിത്തേക്കുന്നതാണ് ആ പ്രസ്താവന. അദ്ദേഹത്തിനെതിരെ സി.പി.എം. നടപടിയെടുക്കണം. തെരഞ്ഞെടുപ്പായതിനാലാണ് ഇക്കാര്യങ്ങള്‍ പറയാന്‍ വൈകിയത്.” പന്ന്യന്‍ പറഞ്ഞു. എന്നാല്‍ നടപടി സി. പി. എമ്മിന്റെ അഭ്യന്തര കാര്യമാണെന്നും അതവര്‍ തന്നെ തീരുമാനിക്കട്ടെ എന്നും ടി.പി. ചന്ദ്രശേഖരന്‍െറ വീട് സന്ദര്‍ശിച്ച വി.എസ്. അച്യുതാനന്ദന്റെ നടപടിയില്‍ തെറ്റില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു.