
- ലിജി അരുണ്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, വിവാദം
തൃശൂര്‍: രാഷ്ട്രീയ രംഗത്തെ ക്രിമിനല്‍- മാഫിയ – വര്‍ഗ്ഗീയ വല്ക്കരണത്തി നെതിരെ സി. പി. ഐ – എം. എല്‍ സംഘടിപ്പിക്കുന്ന ജനകീയ കണ്‍വെന്‍ഷന്‍ ജൂണ്‍ 17 ഞായറാഴ്ച വൈകീട്ട് 2 മണിക്ക് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കും. സി. പി. ഐ (എം. എല്‍) ജനറല്‍ സെക്രെട്ടറി കെ. എന്‍. രാമചന്ദ്രന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും, പി. ജെ. ജെയിംസ് അദ്ധ്യക്ഷനാകും. പി.സുരേന്ദ്രന്‍, കുരീപ്പുഴ ശ്രീകുമാര്‍, ടി. എന്‍. ജോയ്, അഡ്വ: സാബി ജോസഫ്, അഡ്വ: കെ. എന്‍. അനില്‍കുമാര്‍, അഡ്വ: ആശ, വ. പ. വാസുദേവന്‍, വി. വിജയകുമാര്‍, മോചിത മോഹന്‍ തുടങ്ങിയ പ്രമുഖര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും
- ന്യൂസ് ഡെസ്ക്
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം, വിവാദം
തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിക്ക് വേണ്ടി വീണ്ടും കേരളം സജ്ജീവമായി രംഗത്ത് വന്നു. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രകാരം പദ്ധതിക്കുള്ള പാരിസ്ഥിതിക അനുമതി റദ്ദാക്കിയ തീരുമാനം പുനപരിശോധിക്കണം എന്ന് ആവശ്യം സംസ്ഥാനം കേന്ദ്രത്തെ സമീപിച്ചു. ഇക്കാര്യവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനു കത്തയച്ചു. കര്‍ണ്ണാടകയിലെ ഗുണ്ടിയ പദ്ധതിക്ക് അനുമതി നിഷേധിച്ചിരുന്നത് പുനപരിശോധിച്ച സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഇങ്ങനെയൊരു നീക്കം ഉണ്ടായിരിക്കുന്നത്. ഗുണ്ടിയ പദ്ധതിക്ക് നല്‍കിയ പരിഗണന അതിരപ്പിള്ളി പദ്ധതിക്കും നല്‍കണം എന്നാണ് കേരളത്തിന്റെ ആവശ്യം. അതിരപ്പിള്ളി പദ്ധതിക്കായി മുമ്പും സംസ്ഥാന സര്‍ക്കാര്‍ ശക്തമായി രംഗത്ത് വന്നിരുന്നു. മാധവ് ഗാഡ്‌ഗില്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ നിര്‍ദ്ദിഷ്ട അതിരപ്പിള്ളി പദ്ധതിക്ക് പരിഗണിക്കപെട്ട പ്രദേശം അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ പെടുമെന്നും അതിനാല്‍ അവിടെ ഡാം ഒരു കാരണവശാലും അനുവദിക്കരുതെന്നും ചൂണ്ടികാണിക്കുന്നു.
- ന്യൂസ് ഡെസ്ക്
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, പരിസ്ഥിതി
കൊച്ചി: യാത്രക്കാരെ കോഴിക്കോട്ട് ഇറക്കാതെ കൊച്ചിയില്‍ എത്തിച്ചതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനത്തില്‍ നിന്ന് ഇറങ്ങാതെ യാത്രക്കാരുടെ പ്രതിഷേധം. ദോഹ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ആണ് യാത്രക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
കോഴിക്കോട് ഇറങ്ങാന്‍ അനുമതി ലഭിക്കാത്തതു കാരണമാണ് കൊച്ചിയില്‍ ഇറങ്ങിയത് എന്നാണ് എയര്‍ലൈന്‍സ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എമിഗ്രേഷന്‍ പരിശോധനക്ക് ശേഷം കോഴിക്കോട്ടേക്ക് മറ്റൊരു വിമാനത്തില്‍ അയക്കാം എന്ന് അധികൃതര്‍ നല്‍കിയ ഉറപ്പ് യാത്രക്കാര്‍ ചെവിക്കൊണ്ടില്ല. പരിശോധന കഴിഞ്ഞാല്‍ അധികൃതരുടെ ഉത്തരവാദിത്വം അവസാനിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. എണ്‍പതോളം യാത്രക്കാരാണ് വിമാനത്തില്‍ നിന്നിറങ്ങാന്‍ കൂട്ടാക്കാതെ പ്രതിഷേധിക്കുന്നത്.
- ലിജി അരുണ്‍
വായിക്കുക: എതിര്‍പ്പുകള്‍, പ്രവാസി, വിമാന സര്‍വീസ്
തൃശൂര്‍: മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരായ എം.ടി. വാസുദേവന്‍ നായരുടെയും സക്കറിയയുടെയും മുന്‍കൈയില്‍ രാഷ്ട്രീയത്തിലെ അക്രമണപ്രവണതക്കെതിരെ സാംസ്കാരിക കൂട്ടായ്മക്ക് രൂപം കൊടുക്കുന്നു. ഈ മാസം ഒമ്പതിന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബി.ആര്‍.പി.ഭാസ്കര്‍, സാറാ ജോസഫ്, ആറ്റൂര്‍ രവിവര്‍മ എന്നിവരുമുണ്ട്. അക്രമരാഷ്ട്രീയത്തിനെതിരെ സംസ്ഥാന വ്യാപകമായി നടത്താനുദ്ദേശിക്കുന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാണ് കൂട്ടായ്മ. ചന്ദ്രശേഖരന്‍ വധം പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേരളീയ സാമൂഹം കക്ഷിരാഷ്ട്രീയത്തിന്നതീതമായി ഉണര്‍ന്നെഴുന്നേല്‍ക്കണമെന്ന് കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്യുന്ന ഇവരുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. എതിരാളികളെ നേരിടാനും നശിപ്പിക്കാനും മറ്റും രാഷ്ട്രീയപാര്‍ട്ടികള്‍ പരിശീലിപ്പിച്ച് സജ്ജരാക്കിയവരെ വ്യാപകമായി ഉപയോഗിക്കുന്നതാണ് സമൂഹത്തില്‍ ക്വട്ടേഷന്‍ സംസ്കാരം സൃഷ്ടിച്ചത്. ഇത് സമൂഹത്തില്‍ അരക്ഷിതാവസ്ഥയുണ്ടാക്കി. ചന്ദ്രശേഖരന്‍വധം ഇതിന്‍െറ ഭീകരപ്രതിഫലനമാണ്. തങ്ങളുടെ രാഷ്ട്രീയസംഘടനാശൈലിയുടെ ഭാഗമായി സി.പി.എം ആസൂത്രിത ആക്രമണങ്ങള്‍ നടത്തുന്നു. പ്രത്യയശാസ്ത്ര പരിവേഷമുള്ളതുകൊണ്ട് ഇതിന് ഭീഷണസ്വഭാവം കൈവന്നു. ആര്‍.എസ്.എസ്-ബി.ജെ.പി, എന്‍.ഡി.എഫ് പോലുള്ള മതമൗലികവാദ സംഘടനകളും ഇതേ ഫാഷിസ്റ്റ് ശൈലിയാണ് അവലംബിക്കുന്നത്.
കോണ്‍ഗ്രസും, ലീഗും ആക്രമണങ്ങളെ നേരിടാന്‍ ആസൂത്രിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്.മൊത്തത്തില്‍ അക്രമരാഷ്ട്രീയം നമ്മുടെ സാമൂഹിക ജീവിതത്തെ സാര്‍വത്രികമായി ഗ്രസിച്ച മാറാരോഗമായി -പ്രസ്താവനയില്‍ പറയുന്നു. അക്രമരാഷ്ട്രീയം തടയുന്നതിനും സമാധാനജീവിതം ഉറപ്പുവരുത്താനും ഉതകുന്ന പ്രായോഗികനിര്‍ദേശങ്ങള്‍ സമ്മേളനം മുന്നോട്ടുവെക്കും. ജനാധിപത്യസമൂഹത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ സാമൂഹിക സാംസ്കാരിക രാഷ്ട്രീയസംഘടനകളും തങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും സുതാര്യമാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം സമ്മേളനം ചര്‍ച്ച ചെയ്യും.
- ന്യൂസ് ഡെസ്ക്
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള സാംസ്കാരിക വ്യക്തിത്വം, പ്രതിരോധം, മനുഷ്യാവകാശം