വി. എസ്. ടി. പിയുടെ വീട് സന്ദര്‍ശിച്ചു, നേതാക്കള്‍ ആരും പ്രതികരിച്ചില്ല

June 3rd, 2012

vs-achuthanandan-epathram

കോഴിക്കോട്‌: അപ്രതീക്ഷിതമായി ടി. പി. ചന്ദ്രശേഖരന്റെ വീട്‌ സന്ദര്‍ശിച്ച വി. എസ്‌. അച്യുതാനന്ദന്റെ നടപടിയില്‍ സി. പി. എം നേതൃത്വത്തിനു അമ്പരപ്പ്‌ മാറിയിട്ടില്ല. രാവിലെ കോഴിക്കോട് വെച്ച് സംസ്ഥാന സെക്രെട്ടറി പിണറായി വിജയന്‍, പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള എന്നിവരുമായി വി. എസിനെ സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെ ഉണ്ടായ വി. എസിന്റെ ഈ അപ്രതീക്ഷിത സന്ദര്‍ശനം പാര്‍ട്ടിയെ ഏറെ പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്. നെയ്യാറ്റിന്‍കര ഉപതെരെഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെയാണ് സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്. കേസില്‍ സി. പി. എം. ആരോപണം നേരിടുന്ന സാഹചര്യത്തില്‍ വി. എസിന്റെ ഒഞ്ചിയം സന്ദര്‍ശനം സംസ്ഥാന നേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കുന്ന തീരുമാനമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ കാര്യത്തില്‍ സി. പി. എം. നേതൃത്വം പ്രതികരിക്കാന്‍ തയ്യാറായില്ല. തിരുവനന്തപുരം ജില്ലാ സെക്രെട്ടറി കടകംപള്ളി സുരേന്ദ്രന്‍ മാത്രമാണ് ഈ സന്ദര്‍ശനത്തില്‍ അപാകതയൊന്നും ഇല്ലെന്നും ഇത് നെയ്യാറ്റിന്‍കരയില്‍ എല്‍. ഡി. എഫിന് ഗുണം ചെയ്യുമെന്നും പറഞ്ഞത്‌. എന്നാല്‍ എസ്. രാമചന്ദ്രന്‍ പിള്ള പ്രതികരിക്കാതെ ഒഴിഞ്ഞു മാറി. എന്നാല്‍ ടി. പി. ഒരു ധീരനായ കമ്മ്യൂണിസ്റ്റ് ആയിരുന്നു എന്നതിന് തെളിവാണ്, വി. എസിന്റെ ഈ സന്ദര്‍ശനം എന്നും ഞങ്ങള്‍ക്കിത് വലിയ അംഗീകാരവും ഏറെ ആശ്വാസമും ആണെന്നും ടി. പിയുടെ ഭാര്യ കെ. കെ. രമ പറഞ്ഞു. വി. എസ്‌.  ടി. പിയുടെ ഭാര്യ രമ, അമ്മ, മകന്‍ ഭാര്യാപിതാവ് കെ. കെ. മാധവന്‍ എന്നിവരുമായി ചര്‍ച്ച നടത്തി വി. എസ്‌.  ടി. പിയുടെ ശവകുടീരത്തില്‍ ചുവന്ന പുഷ്പങ്ങള്‍ അര്‍പ്പിച്ചു തുടര്‍ന്ന് ടി. പിയുടെ പണിതീരാത്ത വീട് കയറി കണ്ടു. ആയിരക്കണക്കിന് ആളുകളാണ് വി. എസ്. വരുന്നുണ്ടെന്ന് അറിഞ്ഞ് ഒഞ്ചിയത്ത് എത്തിയത്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഭൂസമരം: ആദിവാസികള്‍ അറസ്റ്റില്‍

May 29th, 2012

tribal_agitation-epathram

മാനന്തവാടി: വയനാട്ടില്‍ ഭൂസമരം ശക്തമാകുന്നു. എന്നാല്‍  ‍ വിവിധ ആദിവാസി സംഘടനകള്‍ കൈയേറിയ   ഭൂമി ഒഴിപ്പിക്കുന്ന നടപടി വനംവകുപ്പ് പുനരാരംഭിച്ചു. ഇവരുടെ കുടിലുകള്‍ പൊളിച്ചുനീക്കി, ആദിവാസികളെ ‍ അറസ്റ്റ് ചെയ്തു. തലപ്പുഴ കമ്പിപ്പാലത്തെ ആദിവാസി മഹാസഭയുടെയും ആദിവാസി സംഘത്തിന്റെയും കൈയേറ്റങ്ങളാണ് തിങ്കളാഴ്ച ഒഴിപ്പിച്ചത്.  കഴിഞ്ഞ 21ന് വഞ്ഞോട് തുമ്പശ്ശേരികുന്നിലെ ഒഴിപ്പിക്കലിനുശേഷം താല്‍ക്കാലികമായി നിര്‍ത്തിവെച്ച ഒഴിപ്പിക്കലാണ് തിങ്കളാഴ്ചയോടെ വീണ്ടും ആരംഭിച്ചത്. ഇതോടെ സംഘര്‍ഷ ഭരിതമായ അന്തരീക്ഷം നിലനില്കുന്നു എങ്കിലും ആദിവാസികള്‍ വളരെ സമാധാനപരമായാണ് സമരം നടത്തുന്നത്.  വനിതകള്‍ അടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തു.  നോര്‍ത് വയനാട് ഡി.എഫ്.ഒ. കെ. കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ 150ഓളം വനപാലകരും മാനന്തവാടി ഡിവൈ.എസ്.പി മാത്യു എക്സലിന്റെ നേതൃത്വത്തില്‍ 50ഓളം പൊലീസുകാരും മാനന്തവാടി തഹസില്‍ദാര്‍ പി.പി. കൃഷ്ണന്‍കുട്ടിയും കൈയേറ്റം ഒഴിപ്പിക്കലിന് നേതൃത്വം നല്‍കി. ഒഴിപ്പിക്കല്‍ ഇന്നും  തുടരും‍

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മണിയുടെ പ്രസ്താവന അസത്യവും വാസ്തവ വിരുദ്ധവുമാണ് : വി.എസ്

May 27th, 2012

vs-achuthanandan-shunned-epathram
തിരുവനന്തപുരം:സി. പി. ഐ. എം ഇടുക്കി ജില്ല സെക്രെട്ടറി എം. എം. മണിയുടെ വിവാദ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന് രംഗത്ത് വന്നു. ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന സി. പി. ഐ. എമ്മിനെ കൊലപാതകികളുടെ പാര്‍ട്ടിയാക്കി ചിത്രീകരിക്കുവാനാണ് മണിയുടെ ശ്രമമെന്നും മണിയുടെ പ്രസ്താവന അസത്യവും വാസ്തവവിരുദ്ധവുമാണെന്നും വി. എസ്‍. പറഞ്ഞു. മണി പറഞ്ഞ കാലയളവില്‍ വി. എസ്. ആയിരുന്നു സംസ്ഥാന സെക്രെട്ടറി. ഈ കാലങ്ങളില്‍ ഇടുക്കിയില്‍ ഉണ്ടായ കൊലപാതകങ്ങള്‍ പാര്‍ട്ടി നടത്തിയതല്ല എന്ന് ആധികാരികമായി തനിക്ക് പറയാനാകുമെന്നും വി. എസ്. കൂട്ടിച്ചേര്‍ത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രഭാവര്‍മയുടെ കവിത ‘മലയാളം’ പ്രസിദ്ധീകരിക്കില്ല

May 27th, 2012

Prabha_Varma-epathram
തിരുവനന്തപുരം: പ്രശസ്ത കവിയും ദേശാഭിമാനി റസിഡന്‍റ് എഡിറ്ററുമായ ‍ പ്രഭാവര്‍മയുടെ  കവിത ഇനി സമകാലിക മലയാളം പ്രസിദ്ധീകരിക്കില്ലെന്നു പത്രാധിപര്‍ എസ്.  ജയചന്ദ്രന്‍ നായര്‍.  ചന്ദ്രശേഖരനെ വധിച്ചവരെ ‘വാക്കിന്‍െറ സദാചാരം കൊണ്ട്’ ന്യായീകരിച്ചുവെന്ന് ചൂണ്ടികാട്ടി  കഴിഞ്ഞലക്കം മുതല്‍ വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്ന ‘ശ്യാമ മാധവം’എന്ന ഖണ്ഡ കവിതയാണ്  പ്രസിദ്ധീകരിക്കാതെ മാറ്റിവെച്ച് കൊണ്ട് പ്രതിഷേധം അറിയിച്ചത്.  ഈ ലക്കം പത്രാധിപരുടെ വിയോജനക്കുറിപ്പോടെയാണ്  നിര്‍ത്തിവെക്കുന്നത്. ദേശാഭിമാനിയില്‍ ശനിയാഴ്ചയും അതിന് മുമ്പുള്ള ദിവസങ്ങളിലും പാര്‍ട്ടി നിലപാടിനെ ന്യായീകരിച്ച് പ്രഭാവര്‍മ എഴുതിയിരുന്നു ഈ  ലേഖനങ്ങളാണ് വാരികയെ ചൊടിച്ചിച്ചത്. ‘അമ്പത്തിയെട്ട് വെട്ടുകള്‍ കൊണ്ട് നുറുക്കി ഒരു മനുഷ്യന്‍െറ ജീവന്‍ അപഹരിച്ചവരെ വാക്കിന്‍െറ സദാചാരം കൊണ്ട് ന്യായീകരിക്കുന്നതില്‍പരം നിന്ദ്യവും ഹീനവുമായ ഒരു കൃത്യമില്ലെന്നും ദേശാഭിമാനിയുടെ റസിഡന്‍റ് എഡിറ്റര്‍ പ്രഭാവര്‍മ അതാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും’ പത്രാധിപര്‍ എസ്. ജയചന്ദ്രന്‍ നായര്‍ വ്യക്തമാക്കുന്നു

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലാലിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തതു ആനക്കൊമ്പ്‌ തന്നെ ‍

May 27th, 2012

Mohanlal-tusk-epathram

പാലക്കാട്‌: ആദായ നികുതി വകുപ്പ്‌ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ വീട്‌ റെയ്‌ഡ്‌ ചെയ്‌തപ്പോള്‍ ലഭിച്ചത്‌ ആനക്കൊമ്പ്‌ തന്നെയെന്ന്‌ സ്ഥിരീകരിച്ചു. ലാലിന്റെ വീട്ടില്‍ റെയ്‌ഡ്‌ നടത്തുകയും ആനക്കൊമ്പ്‌ പിടിച്ചെടുക്കുകയും ചെയ്‌തെങ്കിലും, പിടിച്ചെടുത്തത്‌ ആനക്കൊമ്പ്‌ തന്നെയാണോ എന്നതിനെ കുറിച്ച്‌ ഇത് വരെ ഒരു സ്ഥിരീകരണവും ഉണ്ടായിരുന്നില്ല തുടര്‍ന്ന്  മലയാറ്റൂര്‍ ഡിവിഷണല്‍ ഫോറസ്‌റ്റ്‌ ഓഫീസില്‍ സമര്‍പ്പിച്ച  വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയിലാണ്‌ ഇങ്ങനെയൊരു സ്ഥിരീകരണം  ലഭിച്ചത്. ഇതോടെ  നിയമവിരുദ്ധമായാണ്‌ ലാല്‍ ആനക്കൊമ്പ്‌ കൈവശം വെച്ചതെന്ന്  തെളിഞ്ഞിട്ടും അദ്ദേഹത്തിനെതിരെ നടപടി എടുക്കാത്തതിലും പരക്കെ പ്രതിഷേധം ഉയരുന്നുണ്ട്. 2011 ജൂലൈ 29നായിരുന്നു ഏറെ വാര്‍ത്താ പ്രാധാന്യം നേടിക്കൊണ്ട്‌ ലാലിന്റെ വീട്ടില്‍ നിന്നും ആദായ നികുതി അധികൃതര്‍ ആനക്കൊമ്പ്‌ പിടിച്ചെടുത്തത്

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ‘പി’ പ്രകൃതിയെ പ്രണയിച്ച കവി
Next »Next Page » പ്രഭാവര്‍മയുടെ കവിത ‘മലയാളം’ പ്രസിദ്ധീകരിക്കില്ല »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine