വൈദ്യുതി നിരക്കില്‍ വന്‍ വര്‍ദ്ധനവ്

April 30th, 2013

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ വന്‍ വര്‍ദ്ധനവ് .വര്‍ദ്ധനവ് ജൂലൈ മാസം മുതല്‍ ആയിരിക്കും നടപ്പില്‍ വരിക എന്നാണ് സൂചന. വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 12% നവും വ്യവസായങ്ങള്‍ക്ക് ഏഴുശതമാനവും വര്‍ദ്ധനവാണ് വരുത്തിയിട്ടുള്ളത്. പ്രതിമാസം 300 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നും ഒരേ നിരക്കായിരിക്കും ഈടാക്കുക. 200 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്കുന്നവര്‍ക്ക് ഭീമമായ വര്‍ദ്ധനവ് ഉണ്ടാകില്ല. എന്നാല്‍ വൈദ്യുതി ഉപകരണങ്ങള്‍ വര്‍ദ്ധിച്ചതോടെ മിക്കവീടുകളിലും 200 യൂണിറ്റില്‍ അധികം ഉപയോഗിക്കുന്നുണ്ട്.

നാല്പത് യൂണിറ്റ് വരെ 1.50 രൂപയാണ് യൂണിറ്റ് നിരക്ക്. 41-80 യൂണീറ്റ് വരെ 2.40 രൂ‍പയും 81-120 യൂണിറ്റ് വരെ മൂന്ന് രൂപയും 151-200 യൂണിറ്റ് അരെ 5.30 രൂപയുമാണ് നിരക്കുകള്‍. 300 യൂണിറ്റിനു മുകളില്‍ ഉപയോഗിക്കുന്നവര്‍ മൊത്തം യൂണിറ്റിന് 6.50 രൂപ നിരക്ക് വച്ച് നല്‍കേണ്ടതായി വരും. വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുവാനുള്ള നീക്കത്തിനെതിരെ ശക്തമായ എതിരെപ്പ് ഇതിനോടകം വന്നു കഴിഞ്ഞു. ഇടതു യുവജന സംഘടനകള്‍ പ്രകടനം നടത്തുകയും വൈദ്യുതി മന്ത്രി ആര്യാടന്റെ കോലം കത്തിക്കുകയും ചെയ്തു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

നാട്ടുകാരെ ഭയന്ന് പാപ്പാന്‍ കൊലയാനയുടെ കാല്‍ക്കല്‍ അഭയം തേടി

April 21st, 2013

കടയ്ക്കല്‍: നാട്ടുകാ‍രുടെ അടിസഹിക്ക വയ്യാതെ പാപ്പാന്‍ കൊലയാനയുടെ കാല്‍ക്കീഴില്‍ അഭയം തേടി. കടയ്ക്കലില്‍ തടിപിടിക്കുവാന്‍ കൊണ്ടുവന്ന ആന ഇടഞ്ഞ് രണ്ടാം പാപ്പാനെ കുത്തികൊലപ്പെടുത്തിയിരുന്നു. ഇന്നലെ വൈകീട്ട് കടയ്ക്കല്‍ കിഴക്കുംഭഗം ജംഗ്ഷനിലാണ് സംഭവം നടന്നത്. തടിപിടിക്കുവാനായി കൊണ്ടുവന്ന വര്‍ക്കല കണ്ണന്‍ എന്ന ആന പാപ്പാന്മാരുടെ പീഡനം മൂലം ഇടഞ്ഞിരുന്നു. തുടര്‍ന്ന് ആന പുറത്തിരുന്ന രണ്ടാം പാപ്പാനെ തട്ടിയിട്ട് കുത്തി കൊലപ്പെടുത്തി. മടത്തറ വേങ്കോള ശാസ്താം നട വെളിയങ്കാല ചതുപ്പില്‍ കൊച്ചുകുഞ്ഞിന്റെ മകന്‍ ശശാങ്കനാണ് ആനയുടെ കുത്തെറ്റ് മരിച്ചത്. ആന ശശാങ്കനെ കുത്തുന്നത് കണ്ട് ആളുകള്‍ ബഹളം വെച്ചെങ്കിലും കാലുകള്‍ക്കിടയില്‍ വച്ച് കുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷമാണ് ആന പിന്‍‌വാങ്ങിയത്. ഇതിനിടയില്‍ ഒന്നാം പാപ്പാന് ആനയെ തളച്ചു. തുടര്‍ന്ന് പോലീസ് എത്തി ശശാങ്കന്റെ മൃതദേഹം സംഭവ സ്ഥലത്തുനിന്നും താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ആന ബന്ധവസ്സില്‍ ആയതോടെ ക്ഷുഭിതരായ നാട്ടുകാര്‍ ഒന്നാം പാപ്പാനെ മര്‍ദ്ദിച്ചു. മര്‍ദ്ദനം സഹിക്കാതായപ്പോള്‍ അയാള്‍ കൊലയാനയുടെ കാല്‍ക്കല്‍ അഭയം തേടുകയായിരുന്നു. പിന്നീട് ആളുകള്‍ ശാന്തരായതിനു ശേഷമാണ് ഇയാള്‍ ആനയുടെ കാല്‍ക്കല്‍ നിന്നും പുറത്ത് പോയുള്ളൂ. നാട്ടുകാരുടെ മര്‍ദ്ദനം സഹിക്കവയ്യാതെ ഒരാളെ കൊന്ന ആനയുടെ കാല്‍ക്കല്‍ പാപ്പാനു അഭയം പ്രാപിക്കേണ്ടി വന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മോഡിയെ ക്ഷണിച്ചതില്‍ പ്രതിഷേധം: ശിവഗിരി സമ്മേളനത്തില്‍ നിന്നും വി എസ് വിട്ടുനില്ക്കും

April 20th, 2013

തിരുവനന്തപുരം: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് ശിവഗിരിയില്‍ ശ്രീനാരായണ ധര്‍മമീമാംസ പരിഷത്തിന്റെ കനക ജൂബിലി സമ്മേളനത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് അറിയിച്ചു. ഏപ്രില്‍ 24 മുതല്‍ 26വരെ നടക്കുന്ന സമ്മേളനത്തിലേക്ക് ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ക്ഷണിച്ചത് വിവാദമായിട്ടുണ്ട്. വെവ്വേറെ ചടങ്ങുകളിലാണ് രണ്ടു പേരും പങ്കെടുക്കുന്നത് എങ്കിലും ഗുജറാത്തിലെ മുസ്ലിംകളെ വംശഹത്യ നടത്താന്‍ നേതൃത്വം നല്‍കിയ നരേന്ദ്രമോഡി പങ്കെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നത് ഉചിതമല്ല എന്നതിനാലാണ് വിട്ടുനില്‍ക്കുന്നതെന്നും ‍ ഇക്കാര്യം ധര്‍മമീമാംസ പരിഷത്തിന്റെ പ്രസിഡന്‍റായ സ്വാമി പ്രകാശാനന്ദയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മന്ത്രി ഷിബു ബേബി ജോണ്‍ നരേന്ദ്ര മോഡിയ കണ്ടത് വിവാദമായി

April 20th, 2013

തിരുവനന്തപുരം: തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമായി. മന്ത്രിയുടെ കൂടിക്കാഴ്ചയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്തന്‍ ഉള്‍പ്പെടെ ഉള്‍പ്പെടെ പലരും രംഗത്തെത്തി. കൂടിക്കാഴ്ചയെ പറ്റി മുഖ്യമന്ത്രി അറിഞ്ഞിട്ടില്ലെന്നത് അവിശ്വസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. മോഡിയുടെ വികസനപ്രവര്‍ത്തനങ്ങളെ പുകഴ്ത്തുന്നവര്‍ അദ്ദേഹം നടത്തിയ വികസനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കണമെന്നും വി.എസ്.കൂട്ടിച്ചേര്‍ത്തു.

വ്യവസായ പരിശീലന കേന്ദ്രം സ്ഥാപിക്കല്‍ കേരളത്തിലെ ഐ.ടി.ഐകളുടെ വികസനം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാനാണ് മോഡിയെ കണ്ടതെന്ന് ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. ഗുജറാത്തിലെ തൊഴില്‍ വകുപ്പ് നിരവധി നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും അതില്‍ നിന്നും ഗുണപരമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുവാനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഴ്ച അഹമ്മദാബാദില്‍ വച്ചായിരുന്നു ഷിബു ബേബി ജോണും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. നരേന്ദ്ര മോഡിയുമായി നടത്തിയ കൂറ്റിക്കാഴ്ചയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും ചര്‍ച്ചകള്‍ സജീവമാണ്. നേരത്തെ കോണ്‍ഗ്രസ്സ് എം.എല്‍.എ അബ്ദുള്ളക്കുട്ടി മോഡിയുടെ വികസന നയത്തെ അനുകൂലിച്ച് സംസാരിച്ചതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മജീദിന്റേയും തങ്ങളുടേയും തീട്ടൂരമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തന്നെ കിട്ടില്ല: ആര്യാടന്‍

March 17th, 2013

കല്പറ്റ/കോഴിക്കോട്: തനിക്ക് ശരിയെന്ന് തോന്നുന്നത് പറയുവാന്‍ മജീദിന്റേയും തങ്ങളുടേയും തീട്ടൂരം ആവശ്യമില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പോലും തന്റെ കാര്യങ്ങളില്‍ ഇടപെടുവാന്‍ വളര്‍ന്നിട്ടില്ല. ഇവരുടെ തീട്ടൂരമനുസരിച്ച് പ്രവര്‍ത്തിക്കുവാനും രാജിവെയ്ക്കുവാനും തന്നെ കിട്ടില്ലെന്നും ആര്യാടന് കൂട്ടിച്ചേര്‍ത്തു‍. സംസ്ഥാന ബജറ്റിനോട് വിയോജിപ്പുണ്ടെങ്കില്‍ ആര്യാടന്‍ രാജിവെക്കട്ടെ എന്ന മുസ്ലിം ലീഗ് നേതാവ് കെ.പി.എ മജീദിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ആര്യാടന്‍. ജനാധിപത്യത്തെ കുറിച്ചും കൂട്ടുത്തരവാദിത്വത്തെ കുറിച്ചും തന്നെ പഠിപ്പിക്കേണ്ടെന്നും മജീദ് സ്വന്തം പാര്‍ട്ടിയുടെ കാര്യങ്ങള്‍ നോക്കിയാല്‍ മതിയെന്നും കോണ്‍ഗ്രസ്സിന്റെ കാര്യങ്ങളില്‍ ഇടപെടേണ്ടെന്നും ആര്യാടന്‍ പറഞ്ഞു.

മുസ്ലിം ലീഗും ആര്യാടനും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ പലപ്പോഴും പരസ്യമായ പ്രസ്ഥാവനകളിലും വാക് പോരിലും എത്താറുണ്ടെങ്കിലും മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവ് പാണക്കാട് ഹൈദരലി തങ്ങള്‍ പോലും തന്റെ കാര്യങ്ങളില്‍ ഇടപെടാന്‍ വളര്‍ന്നിട്ടില്ല എന്ന താക്കീത് മുസ്ലിംലീഗ് അണികളെ ചൊടിപ്പിച്ചിട്ടുണ്ട്. തന്റെ മണ്ഡലത്തിലേക്ക് കാര്യമായൊന്നും ബഡ്ജറ്റില്‍ വകയിരുത്താത്തതിലുള്ള പ്രതിഷേധം കഴിഞ്ഞ ദിവസം ആര്യാടന്‍ പ്രകടിപ്പിച്ചിരുന്നു. ബഡ്ജറ്റ് അവതരിപ്പിക്കും മുമ്പ് മന്ത്രിമാരുമായോ ഘടക കക്ഷികളുമായോ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് മാണി പറയുകയാണെങ്കില്‍ രാജിവെച്ച് രാഷ്ടീയത്തില്‍ നിന്നും മാറി നില്‍ക്കുമെന്നും ആര്യാടന്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അധിക്ഷേപം തുടരുന്നു: പി.സി.ജോര്‍ജ്ജിനെതിരെ പ്രതിഷേധം രൂക്ഷം
Next »Next Page » സരസ്വതി സമ്മാൻ സുഗതകുമാരിക്ക് »



  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine