ഇമെയില്‍ ചോര്‍ത്തല്‍ വിവാദം എസ്. ഐക്ക്‌ സസ്പെന്ഷന്

January 25th, 2012

തിരുവനന്തപുരം: സംസ്ഥാനത്തെ പിടിച്ചുലച്ച ഇ – മെയില്‍ വിവാദ അടിസ്ഥാനമായ രേഖകള്‍ ചോര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് ഹെടെക്‌സെല്‍ എസ്. ഐ. എസ്. ബിജുവിനെ ഡി. ജി. പി. ജേക്കബ്ബ് പുന്നൂസ് സസ്‌പെന്‍ഡ് ചെയ്തു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ ഹൈടെക് സെല്‍ എ. സി എന്‍. വിനയകുമാരന്‍ നായര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുറത്തുവന്നത് എസ്. പി അയച്ച യഥാര്‍ഥ കത്തല്ലെന്നും കത്തിന്റെ പകര്‍പ്പ് എസ്. പിയുടെ കള്ളയൊപ്പിട്ട് ബിജു കൃത്രിമമായി സൃഷ്ടിച്ചതാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ഇതാണ് പെട്ടെന്നുള്ള അച്ചടക്ക നടപടിയിലേക്കു നയിച്ചത്. ഹൈടെക് സെല്ലിലേക്ക് ഇന്റലിജന്‍സ് ആസ്ഥാനത്തുനിന്ന് എസ്. പി അയച്ച കത്തും ഇ-മെയില്‍ ഐഡികളുടെ പട്ടികയും ചോര്‍ത്തിയെടുത്ത് ‘മാധ്യമം’ വാരിക പ്രസിദ്ധീകരിച്ചതാണ് വിവാദത്തിനു കാരണമായത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പുറമ്പോക്കില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കണമെന്ന് ഹൈക്കോടതി

January 25th, 2012
Kerala_High_Court-epathram
കൊച്ചി: റോഡുകളുടെ പുറമ്പോക്കില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുവാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി. ഇതിനായുള്ള പദ്ധതി തയ്യാറാക്കുന്നതിനുള്ള സമയം വൈകിയെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം ഒരുമാസത്തിനകം കോടതിയെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചു. റോഡുകളുമായി ബന്ധപ്പെട്ട് വികസന പദ്ധതികള്‍ നടപ്പാക്കണമെങ്കില്‍ റോഡരികില്‍ ഉള്ളവരെ പുനരധിവസിപ്പിക്കേണ്ടിവരുമെന്നും. ഇത്തരത്തില്‍ താമസിക്കുന്നവരെ അതതു പ്രദേശങ്ങളില്‍ തന്നെ പുനരധിവസിപ്പിക്കേണ്ടതെന്നും കോടതി പറഞ്ഞു. പുറമ്പോക്കില്‍ നിന്നും ഒഴിപ്പിക്കുവാനുള്ള സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ കോട്ടയം സ്വദേശി കൃഷ്ണന്‍ കുട്ടി അമ്മു നല്‍കിയ അപ്പീലിലാണ് കോടതി നിര്‍ദ്ദേശം. ജസ്റ്റിസുമാരായ സി. എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് ബാബു മാത്യു എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്. വിഷയത്തെ കേസ് നല്‍കിയ വ്യക്തിയുടെ പ്രശ്നമായി കോടതി ചുരുക്കി കണ്ടില്ല. കേരളത്തിലുടനീളമുള്ള റോഡ് പുറമ്പോക്കുകളില്‍ താമസിക്കുന്നവരുടെ മൊത്ത പ്രശ്നമായി കണക്കാക്കിയായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഡോ. സുകുമാര്‍ അഴീക്കോടിന്റെ അന്ത്യവിശ്രമം കണ്ണൂര്‍ പയ്യാമ്പലത്ത്

January 24th, 2012
sukumar-azhikode1-epathram
കണ്ണൂര്‍: മലയാളത്തിന്റെ ബെര്‍നാഡ്ഷാ ഡോ. സുകുമാര്‍ അഴീക്കോടിന്റെ ജീവിതത്തിലെന്ന പോലെ മരണ ശേഷവും വിവാദങ്ങള്‍ക്ക് വിരാമമാകുന്നില്ല.   അദ്ദേഹത്തിന്റെ ഭൌതിക ശരീരം എവിടെ സംസ്കരിക്കണം എന്നത് സംബന്ധിച്ചുണ്ടായ വ്യത്യസ്ഥ അഭിപ്രായങ്ങളാണ് മറ്റൊരു വിവാദത്തിനു തിരികൊളുത്തിയത്.  അഴീക്കോടിന്റെ ബന്ധുക്കള്‍ ജന്മനാടായ കണ്ണൂരില്‍ സംസ്കാരം നടത്തണം എന്നു പറഞ്ഞപ്പോള്‍ ഒരു വിഭാഗം സുഹൃത്തുക്കളും സാംസ്കാരിക നായകരും അന്ത്യ വിശ്രമത്തിനായി സാംസ്കാരിക നഗരിയില്‍ മതി എന്ന നിലപാടില്‍ ഉറച്ചു നിന്നു. ദീര്‍ഘകാലമായി അദ്ദേഹം താമസിച്ചു വരുന്നത് തൃശ്ശൂര്‍ ജില്ലയിലാണെന്നതായിരുന്നു അവരുടെ ന്യായം. ഇരു പക്ഷവും തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നതോടെ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുവാന്‍ മുഖ്യ മന്ത്രിക്ക് വിട്ടു.   ഒടുവില്‍ ഡോ. സുകുമാര്‍ അഴീക്കോടിന്റെ അന്ത്യ വിശ്രമം കണ്ണൂര്‍ പയ്യാമ്പലത്ത് നടത്തുവാന്‍ തീരുമാനമായി. നാളെ രാവിലെ 11 മണിക്കാണ് സാംസ്കാരം നടത്തുക. ചൊവ്വാഴ്ച അഴീക്കോടിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപ യാത്ര ആരംഭിക്കും. കോഴിക്കോട് ടൌണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിനു വച്ച ശേഷം കണ്ണൂരിലേക്ക് കൊണ്ടു പോകും. തുടര്‍ന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.

- ലിജി അരുണ്‍

വായിക്കുക: , , , ,

1 അഭിപ്രായം »

ഒടുവില്‍ അഴീക്കോടിനെ കാണാന്‍ മോഹന്‍‌ലാല്‍ എത്തി

January 23rd, 2012
mohanlal-sukumar-azhikode-epathram
തൃശ്ശൂര്‍: അര്‍ബുദ ബാധയെ തുടര്‍ന്ന് തൃശ്ശൂര്‍ അമല ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഡോ. സുകുമാര്‍ അഴീക്കോടിനെ കാണുവാന്‍ നടന്‍ മോഹന്‍‌ലാല്‍ എത്തി. ഉച്ചക്ക് രണ്ടു മണി കഴിഞ്ഞപ്പോളായിരുന്നു ലാല്‍ അമല ആശുപത്രിയില്‍ എത്തിയത്. അല്പ സമയം അഴീക്കോടിന്റെ മുറിയില്‍ നിന്നശേഷം പുറത്തുവന്ന ലാല്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി.
അമ്മയും നടന്‍ തിലകനും തമ്മിലുണ്ടായ തര്‍ക്കത്തില്‍ സുകുമാര്‍ അഴീക്കോട് നടത്തിയ ചില പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. തുടര്‍ന്ന് അഴീക്കോടും  അമ്മയെന്ന താരസംഘടാനയും നടന്‍ മോഹന്‍‌ലാലും തമ്മില്‍ ചെറിയ പിണക്കത്തിനു വഴിവച്ചു. മോഹന്‍‌ലാല്‍ തന്നെ കുറിച്ച് നടത്തിയ പരാ‍മര്‍ശത്തിനെതിരെ അഴീക്കോട് മാനനഷ്ടത്തിനു കോടതിയെ സമീപിക്കുകയുണ്ടായി. എന്നാല്‍ അഴീക്കോട് അസുഖ ബാധിതനായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടപ്പോള്‍ വിദേശത്തായിരുന്ന ലാല്‍ അദ്ദേഹത്തെ വിളിച്ച് വിവരങ്ങള്‍ തിരക്കിയിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

1 അഭിപ്രായം »

സി. പി. എം ആക്രമണത്തില്‍ ആര്‍. എസ്. എസ് കാര്യവാഹക് കൊല്ലപ്പെട്ടു

January 21st, 2012
പാവറട്ടി‍: തൃശ്ശൂര്‍ ജില്ലയിലെ മുല്ലശ്ശേരിയില്‍ ആര്‍. എസ്. എസ് കാര്യവാഹകിനെ സി. പി. എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി. മുല്ലശ്ശേരി സ്വദേശി ഷാരോണ്‍(24) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയില്‍ മൂന്നു വര്‍ഷം മുമ്പ് കൊല്ലപ്പെട്ട മുജീബ് റഹ്‌മാന്റെ രക്തസാക്ഷി ദിനത്തിന്റെ ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു സി. പി. എം പ്രവര്‍ത്തകര്‍. ഇതിനിടയില്‍ ആ വഴി വന്ന ഷാരോണും സുഹൃത്തുക്കളും  സി. പി. എം പ്രവര്‍ത്തകരാല്‍ ആക്രമിക്കപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാരോണിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  ഷാരോണിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബി. ജെ. പി-ആര്‍. എസ്. എസ് മണലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചു.  സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പ്രദേശത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇടയ്ക്കിടെ സി. പി. എം-ആര്‍. എസ്. എസ് സംഘട്ടനങ്ങള്‍ നടക്കുന്ന പ്രദേശമാണ് മുല്ലശ്ശേരി.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വി. എസിന് പൂര്‍ണ പിന്തുണ ; കള്ളക്കേസിനെതിരെ ജനം പ്രതികരിക്കും -കാരാട്ട്
Next »Next Page » ഡോ. സുകുമാര്‍ അഴീക്കോടിന്റെ നില അതീവ ഗുരുതരം »



  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine