അദ്ധ്യാപകന്റെ കൈ വെട്ടിയ കേസില്‍ ഒരാള്‍ കൂടെ അറസ്റ്റില്‍

October 18th, 2012

syro-malabar-church-tj-joseph-epathram

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ പ്രൊഫ. ടി. ജെ. ജോസഫികന്റെ കൈ വെട്ടിയ കേസില്‍ ഒരാളെ കൂടെ എൻ. ഐ. എ. അറസ്റ്റു ചെയ്തു. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകനായിരുന്ന ആലുവ അശോകപുരം പാറേക്കാട്ടില്‍ നൌഷാദാ‍ണ് അറസ്റ്റിലായത്. മലപ്പുറത്ത് തിരൂര്‍ പയ്യനങ്ങാടിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. അക്രമി സംഘത്തിനു അകമ്പടി പോയ സംഘത്തിന്റെ തലവനായിരുന്നു നൌഷാദ്. പ്രതിയെ പതിനാലു ദിവസത്തേക്ക് എൻ. ഐ. എ. കോടതി റിമാൻഡ് ചെയ്തു.

2010 ജൂലായ് നാലിനായിരുന്നു കേരള മനഃസ്സാക്ഷിയെ നടുക്കിയ താലിബാൻ മോഡല്‍ അക്രമ സംഭവം നടന്നത്. പള്ളിയില്‍ പോയി പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രൊഫ. ജോസഫിനെ പിന്തുടര്‍ന്ന സംഘം വഴിയില്‍ വെച്ച് വാഹനം തടയുകയും ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കൈ വെട്ടി മാറ്റുകയായിരുന്നു. പ്രൊഫ. ജോസഫ് തയ്യാറാക്കിയ മലയാളം ചോദ്യപ്പേപ്പറില്‍ മത നിന്ദാപരമായ പരാമര്‍ശം ആരോപിച്ചായിരുന്നു അദ്ധ്യാപകന്റെ കൈ വെട്ടിയത്.

കേരള പോലീസ് ആദ്യം അന്വേഷിച്ച കേസ് പിന്നീട് അതിന്റെ ഗൌരവം കണക്കിലെടുത്ത് തീവ്രവാദക്കേസുകള്‍ അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിക്ക് വിടുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബാലഗോകുലം പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി പി. സി. വിഷ്ണുനാഥ്

October 16th, 2012

shobha-yatra-epathram

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തിയേയും ബാലഗോകുലത്തെയും പറ്റി താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടും എം. എല്‍. എ. യുമായ പി. സി. വിഷ്ണുനാഥ്. മാനവിക യാത്രയ്ക്കിടെ അമ്പലപ്പുഴയില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ ബാലഗോകുലത്തിലൂടെ വളര്‍ന്നു വരുന്ന കുട്ടികള്‍ നാളത്തെ വര്‍ഗ്ഗീയ വാദികളായി മാറുമെന്നാണ് വിഷ്ണുനാഥ് പരാമര്‍ശിച്ചത്. ഇതിനെതിരെ ബാലഗോകുലവും ശ്രീകൃഷ്ണ ഭക്തരും രംഗത്തെത്തിയതോടെ പരാമര്‍ശം വിവാദമാകുകയായിരുന്നു.

പി. സി. വിഷ്ണുനാഥ്  മാപ്പു പറയണമെന്ന്  ബാലഗോകുലം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വിഷ്ണുനാഥിന്റെ ആരോപണത്തിന് തെളിവെന്താണെന്നും ഇക്കാ‍ര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട് വ്യക്തമാക്കണമെന്നും ബാലഗോകുലം സംസ്ഥാന പൊതു കാര്യദര്‍ശി വി. ഹരികുമാര്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ക്കായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്തയിലെ സംഘടനായി ഐക്യരാഷ്ട്ര സഭ ബാലഗോകുലത്തെ തിരഞ്ഞെടുത്തിട്ടുണ്ടെന്നും 2005ല്‍ പുതുപ്പള്ളിയിലെ ശോഭയാത്ര ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്നും സി. എച്ച്. മുഹമ്മദ് കോയ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ശ്രീകൃഷ്ണ ജയന്തി അവധി ദിനമായി പ്രഖ്യാപിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് ഉള്‍പ്പെടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും വിഷ്ണുനാഥിനെതിരെ പ്രതിഷേധം ശക്തമായി ക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ശ്രീകൃഷ്ണ ജയന്തിയെ വര്‍ഗ്ഗീയവല്‍ക്കരിച്ചു എന്ന പേരില്‍ തെറ്റിദ്ധരിപ്പിക്കുവാനാണ് സംഘ പരിവാര്‍ ശ്രമിക്കുന്നതെന്നും രഹസ്യ അജണ്ട പുറത്തായതിന്റെ പരിഭ്രാന്തിയിലാണ് അവരെന്നും പി. സി. വിഷ്ണുനാഥ് പ്രതികരിച്ചു. അഭിപ്രായം പറഞ്ഞാല്‍ ഭീഷണിപ്പെടുത്തി പിന്മാറ്റാമെന്ന ധാരണ ഫാസിസ്റ്റ് നയമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

6 അഭിപ്രായങ്ങള്‍ »

ഗുരു നിന്ദ : ഡി. സി. സി. പ്രസിഡണ്ട് വി. ജെ. പൌലോസ് മാപ്പു പറഞ്ഞു

September 28th, 2012

vj-paulose-apologizes-epathram

കൊച്ചി : ശ്രീനാരായണ ഗുരുവിനെ നിന്ദിക്കുന്ന പരാമരശം നടത്തിയ എറണാകുളം ഡി. സി. സി. പ്രസിഡണ്ട് വി. ജെ. പൌലോസ് ഖേദം പ്രകടിപ്പിച്ചു. പൌലോസ് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഡി. സി. സി. ഓഫീസിലേക്ക് എസ്. എൻ. ഡി. പി. യോഗത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. കാര്യങ്ങള്‍ വഷളായതിനെ തുടര്‍ന്ന് കെ. പി. സി. സി. നേതൃത്വം എസ്. എൻ. ഡി. പി. നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് വി. ജെ. പൌലോസ് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് അജയ് തറയിലിനൊപ്പം എസ്. എൻ. ഡി. പി. നേതാവ് വെള്ളാപ്പള്ളി നടേശന്റെ കണിച്ചു കുളങ്ങരയിലെ വീട്ടില്‍ എത്തി അദ്ദേഹവുമായി ചര്‍ച്ച നടത്തി. തന്റെ പരാമര്‍ശം ഗുരുവിന്റെ അനുയായികള്‍ക്ക് വേദനയുണ്ടാക്കി യിട്ടുണ്ടെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നായി വി. ജെ. പൌലോസ് ഒരു കത്ത് എഴുതിക്കൊടുക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇക്കാര്യം യോഗത്തിന്റെ നേതൃതലത്തില്‍ ചര്‍ച്ച ചെയ്യുമെന്നും കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ നടത്തുന്നത് തല്‍ക്കാലം നിര്‍ത്തി വെയ്ക്കുവാനും തീരുമാനിച്ചതായി വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

വിദ്യാര്‍ഥിനിയെ പീഢിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ

September 22nd, 2012

sexual-exploitation-epathram

തിരൂര്‍: വിവാഹ വാഗ്ദാനം നല്‍കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകനും മത പണ്ഡിതനുമായ ഷംസുദ്ദീന്‍ പാലത്തിനെ തിരൂര്‍ പോലീസ് അറസ്റ്റു ചെയ്തു. മുജാഹിദീന്‍ ഔദ്യോഗിക വിഭാഗത്തിന്റെ പ്രമുഖ നേതാവും പ്രഭാഷകനുമാണ് ഇദ്ദേഹം. വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളേജ് അദ്ധ്യാപകനായി ജോലി നോക്കുന്ന സമയത്ത് അതേ സ്ഥാപനത്തില്‍ വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിയെ കോഴിക്കോട്, ഗുരുവായൂര്‍, പെരിന്തല്‍ മണ്ണ തുടങ്ങിയ സ്ഥലങ്ങളില്‍ ഹോട്ടലുകളിലും മറ്റും കൊണ്ടു പോയാണ് ഷംസുദ്ദീന്‍ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നത്. ഭാര്യയും അഞ്ചു കുട്ടികളും ഉള്ള ഇയാള്‍ പ്രണയം നടിച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിന് വിധേയയാക്കിയത്. ഇരുവര്‍ക്കും ആശയ വിനിമയം നടത്തുവാന്‍ പ്രത്യേക ഭാഷയും രൂപപ്പെടുത്തിയായി പറയുന്നു. പോലീസില്‍ പരാതി നല്‍കിയതോടെ ഇയാള്‍ മുങ്ങുകയായിരുന്നു. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തിരൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എം. പി. ജയരാജ് റിമാൻഡ് ചെയ്തു.

- എസ്. കുമാര്‍

വായിക്കുക: , , , ,

1 അഭിപ്രായം »

കുനിയില്‍ ഇരട്ടക്കൊല: മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി അറസ്റ്റില്‍

August 9th, 2012
മലപ്പുറം: കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ മുസ്ലിം ലീഗ് ഏറനാട് മണ്ഡലം സെക്രട്ടറി പാറമേല്‍ അഹമ്മദ് കുട്ടിയെ  അറസ്റ്റു ചെയ്തു. ഹാജരാകുവാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ച നാര്‍കോട്ടിക് ഡി.വൈ.എസ്.പി ഓഫീസില്‍  എത്തിയ  അഹമ്മദ്  കുട്ടിയെ ഡി.വൈ.എസ്.പി എം.പി. മോഹന ചന്ദ്രന്‍ അറസ്റ്റു ചെയ്യുകയായിരുന്നു. തുടര്‍ന്ന് മഞ്ചേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് സി.ജി.ഗോഷയുടെ മുമ്പാകെ ഹാജരാക്കിയെ പ്രതിയെ ആഗസ്റ്റ് 21 വരെ റിമാന്റ് ചെയ്തു.
ലീഗ് പ്രവര്‍ത്തകനായിരുന്ന അതീഖ് റഹ്‌മാന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ നടത്തിയ പ്രസംഗത്തിലെ പ്രകോപനപരമായ പരാമര്‍ശങ്ങളുടെ പേരിലാണ് അഹമ്മദ് കുട്ടിയെ അറസ്റ്റ് ചെയ്തത്. പ്രസംഗത്തില്‍ കൊളക്കാടന്‍ കുടുമ്പത്തിനെതിരെ ഭീഷണിയുടെ സ്വരത്തിലാണ് അഹമ്മദ് സംസാരിച്ചെന്നതാണ് സൂചന. പിന്നീട് അതീഖ് റഹ്‌മാന്‍ വധക്കേസിലെ പ്രതികളായ കൊളക്കാടന്‍ ആസാദും കൊളക്കാടന്‍ അബൂബക്കറും കൊല്ലപ്പെടുകയുണ്ടായി. ഈ കേസുമായി ബന്ധപ്പെട്ട് ജൂലൈ 26 നു തൃശ്ശൂര്‍ റേഞ്ച് ഐ.ജി എസ്.ഗോപിനാഥിന്റെ നേതൃത്വത്തില്‍ അഹമ്മദ് കുട്ടിയെ ചോദ്യം ചെയ്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

15 of 251014151620»|

« Previous Page« Previous « സത്‌നം സിങ്ങിന്റെ മരണം : ഒമ്പതു പേരെ കസ്റ്റഡിയിലെടുത്തു
Next »Next Page » വയലാർ രവി മൂന്നാം ഗ്രൂപ്പിന് പിന്തുണ തേടുന്നു »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine