കൊച്ചി: എതിര്‍പ്പുകള്‍ ശക്തമായതോടെ കൊച്ചി മെട്രോയ്ക്കായി സ്ഥലം വിട്ടു നല്‍കുവാന്‍ പ്രമുഖ വസ്ത്ര വിപണന സ്ഥാപനമായ ശീമാട്ടിയുടെ ഉടമ ബീന കണ്ണന്‍ തയ്യാറായി. ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ സംഘം ബീനാകണ്ണനുമയി ചര്‍ച്ച നടത്തിയശേഷമാണ് അവര്‍ സമ്മത പത്രം നല്‍കിയത്. ശീമാട്ടിയുടെ സ്ഥലം ഏറ്റെടുത്തതോടെ കൊച്ചി മെട്രോ ഉന്നാം ഘട്ട നിര്‍മ്മാണത്തിനുള്ള തടസ്സങ്ങള്‍ നീങ്ങി.
എം.ജി.റോഡിലെ ശീമാട്ടിയുടെ 32 സെന്റ് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് പ്രതിസന്ധി നിലനിന്നിരുന്നു. സ്ഥലം ഏറ്റെടുത്ത് കൈമാറേണ്ടത് റവന്യൂ വകുപ്പിനും ജില്ലാ ഭരണ കൂടത്തിനുമാണെന്ന് കെ.എം.ആര്‍.എല്‍ വ്യക്തമാക്കിയിരുന്ന്നു. സ്ഥലം ഏറ്റെടുക്കുന്നത് ശീമാട്ടി എതിര്‍ത്തതോടെയാണ് പ്രതിസന്ധിക്ക് കാരണമായത്. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലം കണ്ടില്ല. സാധാരണക്കാരുടെ ഭൂമി ഏറ്റെടുക്കുവാന്‍ തിടുക്കം കാട്ടിയ അധികൃതര്‍ ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കുന്നതില്‍ കാല താമസം വരുത്തുന്നതായി വ്യാപകമായ വിമര്‍ശനം ഉയര്‍ന്നു. മുഖ്യ ധാരാ മാധ്യമങ്ങള്‍ ഈ വാര്‍ത്തയ്ക്ക് പ്രാധാന്യം നല്‍കാതെ ഇരുന്നതോടെ സോഷ്യല്‍ മീഡിയ അതേറ്റെടുക്കുകയായിരുന്നു.‘മെട്രോ അവിടെ നില്‍ക്കട്ടെ, ശീമാട്ടി പറ! ‘ എന്ന എന്ന സംവിധായകന്‍ ആശിഖ് അബുവിന്റെ പ്രതിഷേധ പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.