പറവൂര്‍ പീഡനക്കേസിലെ പ്രതി ആത്മഹത്യ ചെയ്തു

June 9th, 2013

കൊച്ചി: പറവൂര്‍ പെണ്‍‌വാണിഭക്കേസിലെ പ്രതി ആത്മഹത്യ ചെയ്തു. പറവൂര്‍ വാണിയക്കാട് രാജശേഖരന്‍ (70) ആണ് കേസിന്റെ വിധി നാളെ പറയാനിരിക്കെ തൂങ്ങി മരിച്ചത്. പെണ്‍കുട്ടിയുടെ പിതാവ് സുധീര്‍ കുമാര്‍ അയല്‍‌വാസിയായ രാജശേഖരനില്‍ നിന്നും അര ലക്ഷം രൂപം കടം വാങ്ങിയിരുന്നു. ഇതിനു പകരമായി പെണ്‍കുട്ടിയെ രാജശേഖരനു ലൈംഗികമായി ഉപയോഗിക്കുവാന്‍ സുധീര്‍ നല്‍കിയെന്നാണ് പറയുന്നത്. ഏഴുതവണ ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. രാജശേഖരന്‍ 103-ആം പ്രതിയാണ്. പെണ്‍കുട്ടിയുടെ പിതാവ് സുധീര്‍ ആണ് കേസില്‍ ഒന്നാം പ്രതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ മാതാപിതാക്കള്‍ പലര്‍ക്കും കാഴ്ചവെച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അവിഹിതം തടഞ്ഞ അമ്മയെ മക്കള്‍ കൊലപ്പെടുത്തി

May 20th, 2013

പനമരം: മക്കള്‍ തമ്മിലുള്ള അതിരുവിട്ട ബന്ധം തടഞ്ഞതിനു അമ്മയെ വിഷം നല്‍കി കൊലപ്പെടുത്തി കുഴിച്ചു മൂടി. പരിയാ‍രം നളന്ദ നിവാസില്‍ മാധവന്‍ നമ്പ്യാരുടെ ഭാര്യ മാലതി(68) യാണ് കൊല്ലപ്പെട്ടത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. മാലതിയെ കുറച്ചു നാളായി കാണാനായതിനെ തുടര്‍ന്ന് ഭര്‍ത്താവ് മാധവന്‍ നമ്പ്യാരോടും മക്കളോടും വിവരം തിരക്കിയപ്പോള്‍ അവര്‍ വരദൂര്‍ ബന്ധുവീട്ടില്‍ ആണെന്നും എറണാകുളത്ത് ചികിത്സയില്‍ ആണെന്നുമായിരുന്നു മറുപടി നല്‍കിയിരുന്നത്. എന്നാല്‍ സംശയം തോന്നി നടത്തിയ അന്വേഷണത്തില്‍ അവര്‍ രണ്ടിടത്തും ഇല്ലെന്ന് മനസ്സിലായി. പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മക്കളെ ചോദ്യം ചെയ്തപ്പോള്‍ ആണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്.

കല്യാണ പ്രായം കഴിഞ്ഞിട്ടും അവിവാഹിതരായി കഴിയുന്ന മക്കള്‍ രഞ്ജിത്തും (43) മകള്‍ റീജ(41)യും തമ്മില്‍ അതിരു കടന്ന ബന്ധം ഉണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട മാലതി പലതവണ താക്കീതു നല്‍കിയിരുന്നു. തങ്ങളുടെ ബന്ധത്തോട് അമ്മയുടെ എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഒരു ദിവസം രാത്രിയില്‍ ബലമായി വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് രാവിലെ അമ്മ വിഷം കഴിച്ചു ആത്മഹത്യ ചെയ്തതാണെന്നും പുറത്തറിഞ്ഞാല്‍ നാണക്കേടാണെന്നും പ്രായം ചെന്ന അച്ഛനെ പറഞ്ഞു വിശ്വസിപ്പിച്ചു. പിന്നീട് സമീപത്തുള്ള ചില തൊഴിലാളികളെ വിളിച്ച് കമ്പൊസ്റ്റിനാണെന്ന് പറഞ്ഞ് വലിയ കുഴിയെടുപ്പിച്ചു. തൊഴിലാളികള്‍ പോയശേഷം അതില്‍ മാലതിയുടെ മൃതദേഹം മണ്ണിട്ട് മൂടുകയായിരുന്നു.

ആറ് ഏക്കറോളം വരുന്ന വലിയ കൃഷിയിടത്തില്‍ ഒറ്റപ്പെട്ട നിലയിലാണ് ഈ കുടുമ്പം കഴിഞ്ഞിരുന്നത്. സ്ഥലം വില്പന നടത്തി ഇവിടെ നിന്നും മാറിത്താമസിക്കുവാനുള്ള ഒരുക്കത്തിലായിരുന്നു ഇവര്‍. മാലതിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും. അറസ്റ്റിലായ രഞ്ജിത്തിനെ കോടതിയില്‍ ഹാജരാക്കും. സഹോദരി റീജയും ഉടനെ അറസ്റ്റിലാകുവാന്‍ സാധ്യതയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

ശ്രീശാന്തിനും രഞ്ജിനി ഹരിദാസിനും എതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

May 18th, 2013

കൊച്ചി: ഐ.പി.എല്‍ ക്രിക്കറ്റ് കളിയില്‍ വാതുവെപ്പുകാരില്‍ നിന്നും പണം വാങ്ങി ഒത്തുകളിനടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന്‍ അറസ്റ്റിലായ ബൌളറും മലയാളിയുമായ ശ്രീശാന്തിനെതിരെ ഫേസ്ബുക്ക് ഉള്‍പ്പെടെ ഉള്ള സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായ പ്രതിഷേധം. കളിക്കളത്തില്‍ സജീവമായ കാലം മുതല്‍ നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ശ്രീശാന്ത് പക്ഷെ ഇപ്പോള്‍ ഗുരുതരമായ ആരോപണമാണ് നേരിടുന്നത്. മുംബൈയില്‍ നിന്നും ദില്ലി പോലീസ് അറസ്റ്റു ചെയ്ത ശ്രീശാന്ത് ഇപ്പോള്‍ ജയിലിലാണ്. 40 ലക്ഷം രൂപയ്ക്ക് വാതുവെപ്പുകാരുമായി ഒത്തു കളി നടത്തിയെന്നും മറ്റു കളിക്കാരെ അതിനായി പ്രേരിപ്പിച്ചു എന്നുമാണ് ശ്രീശാന്തിനെതിരെ ഉള്ള കുറ്റം. അറസ്റ്റു ചെയ്യുമ്പോള്‍ ശ്രീശാന്തിനൊപ്പം മൂന്ന് പെണ്ണുങ്ങളും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.

പൊതു ഇടങ്ങളിലേയും കളിക്കളങ്ങളിലേയും മാന്യമല്ലാത്ത പെരുമാറ്റം അദ്ദേഹത്തിനെതിരെ ജനങ്ങളില്‍ മതിപ്പ് കുറയുവാന്‍ ഇടവരുത്തിയിരുന്നു. ഇതിന്റെ പ്രതിഫലനമാണ് കോഴവിവാദത്തില്‍ കുടുങ്ങിയ സന്ദര്‍ഭത്തില്‍ പലരുടേയും പ്രതികരണങ്ങളില്‍ വ്യക്തമാകുന്നത്. കളിക്കിടെ സച്ചിന്‍ ടെണ്ടുല്‍ക്കറെ തുറിച്ചു നോക്കിയതു മുതല്‍ ഒരു ചാനല്‍ നടത്തിയ ന്യൂസ്മേക്കര്‍ പരിപാടിയ്ക്കിടെ രാജ്യത്തെ അറിയപ്പെടുന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന പിന്നീട് എം.എല്‍.എ ആയ അല്‍‌ഫോണ്‍സ് കണ്ണന്താനത്തോട് മോശമായ രീതിയില്‍ പ്രതികരിച്ചതുള്‍പ്പെടെ ആളുകള്‍ പ്രതിഷേധ വാചകങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒരു വിദേശ പര്യടനം കഴിഞ്ഞ് വരുമ്പോള്‍ കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനയ്ക്കുള്ള ക്യൂവില്‍ മറ്റു യാത്രക്കാരുടെ മുമ്പില്‍ കയറി നില്‍ക്കുവാന്‍ ശ്രമിച്ച അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസാണ് സോഷ്യല്‍ മീഡിയായില്‍ ജനങ്ങളുടെ പ്രതിഷേധത്തിനിരയായ മറ്റൊരു സെലിബ്രിറ്റി. രഞ്ജിനിയുടെ നടപടിയെ ചോദ്യം ചെയ്ത പ്രവാസിയായ ബിനോയ് ചെറിയാന്‍ എന്ന യാത്രക്കാരനു നേരെ അവര്‍ ഷട്ടപ്പ് എന്ന് പറഞ്ഞ് ആക്രോശിച്ചു. മറ്റു രണ്ടു പേരെ കൂടെ രഞ്ജിനി ക്യൂവില്‍ തിരുകി കയറ്റി നിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ബിനോയിയും രഞ്ജിനിയും തമ്മില്‍ വാക്‍തര്‍ക്കം ഉണ്ടായി. മറ്റു യാത്രക്കാരും സംഭവത്തില്‍ ഇടപെട്ടു. ഇതിനിടയില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരും പോലീസും രംഗത്തെത്തി. രഞ്ജിനിയെ അറിയില്ലേ എന്ന രീതിയിലാണ് അധികൃതര്‍ ഇടപെട്ടതെന്ന് ആരോപണമുണ്ട്. ആരായാലും ക്യൂ പാലിക്കണമെന്ന നിലപാടില്‍ ബിനോയ് ഉറച്ചു നിന്നു. തുടര്‍ന്ന് തന്നെ അസംഭ്യം പറഞ്ഞുവെന്ന് ആരോപിച്ച് ബിനോയ്ക്കെതിരെ രഞ്ജിനി പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ബിനോയിയെ അറസ്റ്റു ചെയ്യുകയും ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ രഞ്ജിനി ക്യൂ തെറ്റിച്ച് ഇടയില്‍ കയറിയത് വ്യക്തമാകുകയും ചെയ്തു. രഞ്ജിനിയ്ക്കെതിരെ ബിനോയിയുടെ ഭാര്യയും പരാതി നല്‍കിയിട്ടുണ്ട്.

രഞ്ജിനിയുടെ ആരോപണങ്ങള്‍ തെറ്റാണെന്നും താന്‍ അവരോട് മാന്യമായിട്ടാണ് സംസാരിച്ചതെന്നുമാണ് അമേരിക്കന്‍ മലയാളിയായ ബിനോയ് പറയുന്നത്. ബിനോയിയെ അനുകൂലിച്ച് രഞ്ജിനിയ്ക്കെതിരായി വന്‍ തോതില്‍ പ്രതികരണങ്ങള്‍ ഫേസ്ബുക്ക് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയാകളില്‍ വന്നു കൊണ്ടിരിക്കുകയാണ്. പ്രവാസികള്‍ വന്‍ തോതില്‍ ബിനോയിയെ അനുകൂലിക്കുന്നു. മുന്‍ രാഷ്ട്രപതി ഡോ.അബ്ദുള്‍കലാം ക്യൂവില്‍ ക്ഷമയോടെ തന്റെ ഊഴത്തിനായി കാത്തുനില്‍ക്കുന്ന ചിത്രങ്ങളും ചിലര്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.

രഞ്ജിനിയെയും ശ്രീശാന്തിനേയും പൊതു ജനം എങ്ങിനെ നോക്കിക്കാണുന്നു എന്നതിന്റെ സൂചനകളാണ് പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ബൌളിങ്ങില്‍ മികവുണ്ടായിട്ടും ശ്രീശാന്തിനു ജനങ്ങളുടെ മനസ്സില്‍ ഇടം നേടുവാന്‍ ആയില്ല. അഞ്ചുവര്‍ഷത്തിലേറെയായി ജനങ്ങള്‍ കണ്ടു കൊണ്ടിരുന്ന ഒരു റിയാലിറ്റി ഷോയുടെ അവതാരകായിട്ടു പോലും രഞ്ജിനിയ്ക്കും ജന മനസ്സില്‍ ബഹുമാനമോ സ്നേഹമോ നേടുവാന്‍ ആയില്ല. ഇരുവരേയും അഹങ്കാരികള്‍ എന്ന രീതിയിലാണ് ജനമനസ്സില്‍ ഇടം കണ്ടെതെന്ന് ഇവര്‍ക്കെതിരെ ഉള്ള പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

2 അഭിപ്രായങ്ങള്‍ »

പി.സി.ജോര്‍ജ്ജിനെ എത്തിക്സ് കമ്മറ്റി തെളിവെടുപ്പിനായി വിളിച്ചു വരുത്തും

April 15th, 2013

തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജിനെ വിളിച്ചു വരുത്തി തെളിവെടുക്കുവാന്‍ നിയമസഭയുടെ പ്രിവില്ലേജ് ആന്റ് എത്തിക്സ് കമ്മറ്റി തീരുമാനിച്ചു. ജെ.എസ്.എസ് നേതാവ് കെ.ആര്‍.ഗൌരിയമ്മയെ കുറിച്ച് നടത്തിയ അധിക്ഷേപകരമായ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് നടപടി. അടുത്ത മാസം എട്ടാം തിയതി തെളിവെടുപ്പ് നടത്തുവാനാണ് തീരുമാനം. ജോര്‍നെതിരെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ സ്പീക്കര്‍ക്ക് നല്‍കിയ പരാതിയെ തുടന്നാണ് നടപടി. സ്പീക്കര്‍ പരാതി എത്തിക്സ് കമ്മറ്റിക്ക് വിടുകയായിരുന്നു.

ജോര്‍ജ്ജ് നടത്തിയ പരാമര്‍ശത്തിനെതിരെ ജെ.എസ്.എസ് രംഗത്തെത്തിയിരുന്നു. ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും മാറ്റണമെന്നും അവര്‍ യു.ഡി.എഫിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു എം.എല്‍.എ പോലും ഇല്ലാത്ത ചെറിയ കക്ഷിയായ ജെ.എസ്.എസിന്റെ ആവശ്യം യു.ഡി.എഫ് നേതൃത്വം ഇനിയും ഗൌരവമായി എടുത്ത് ജോര്‍ജ്ജിനെതിരെ എന്തെങ്കിലും നടപടിയെടുക്കുവാന്‍ തയ്യാറായിട്ടില്ല്ല.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സരസ്വതി സമ്മാൻ സുഗതകുമാരിക്ക്

March 19th, 2013

sugathakumari-epathram

കോഴിക്കോട് : സാഹിത്യ രംഗത്തെ ഏറ്റവും വിലപിടിപ്പുള്ള പുരസ്കാരമായ സരസ്വതി സമ്മാൻ മലയാള കവയിത്രി സുഗതകുമാരിക്ക് ലഭിച്ചു. പത്ത് ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ബിർള ഫൌണ്ടേഷൻ ഏർപ്പെടുത്തിയ ഈ പുരസ്കാരം. സുഗതകുമാരിയുടെ മണലെഴുത്ത് എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്.

ഇതിന് മുൻപ് ബാലാമണിയമ്മയ്ക്കും അയ്യപ്പപ്പണിക്കർക്കും മാത്രമാണ് മലയാളത്തിൽ നിന്നും ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്. മലയാളത്തിന് ലഭിച്ച അംഗീകാരമാണ് തന്റെ പുരസ്കാരം എന്നും മലയാള ഭാഷയെ സ്നേഹിക്കാൻ തന്നെ പഠിപ്പിച്ച തന്റെ മാതാപിതാക്കൾക്ക് താൻ ഈ സമ്മാനം സമർപ്പിക്കുന്നു എന്നും സുഗതകുമാരി പ്രതികരിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മജീദിന്റേയും തങ്ങളുടേയും തീട്ടൂരമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തന്നെ കിട്ടില്ല: ആര്യാടന്‍
Next »Next Page » സൌദിയില്‍ നിന്നുമുള്ള പ്രവാസികളുടെ മടക്കം കേരളം ആശങ്കയില്‍ »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine