ഇന്ത്യ ചൈന വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്‌ച നടത്തി

June 11th, 2014

india-china-flags-epathram

ന്യൂഡല്‍ഹി: രണ്ട്‌ ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ചൈനീസ്‌ വിദേശകാര്യ മന്ത്രി വാങ്‌ യിയുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കൂടിക്കാഴ്‌ച നടത്തി. മോദി സര്‍ക്കാര്‍ അധികാരമേറ്റതിന്‌ ശേഷം ചൈനയുമായി നടക്കുന്ന പ്രഥമ ചര്‍ച്ചയാണിത്‌. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജിയുമായും അദ്ദേഹം ചര്‍ച്ച നടത്തി.

വ്യാപാര ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുക, ഭീകരവിരുദ്ധ പോരാട്ടത്തിനായി ഇരു രാജ്യങ്ങളും യോജിച്ച്‌ പ്രവര്‍ത്തിക്കുക, അതിര്‍ത്തി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക, പ്രതിരോധ സഹകരണത്തിനായുള്ള കരാര്‍ ശക്‌തിപ്പെടുത്തുക, അഫ്‌ഗാനിസ്‌ഥാന്റെ വികസനത്തിനും സുരക്ഷയ്‌ക്കുമായുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച്‌ പ്രവര്‍ത്തിക്കുക തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായും ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇനി ലേസർ ഡാറ്റ

June 7th, 2014

nasa-opals-epathram

കാലിഫോണിയ: പരമ്പരാഗത റേഡിയോ തരംഗങ്ങളോട് വിട ചൊല്ലിക്കൊണ്ട് നാസ ലേസർ രശ്മികൾ ഉപയോഗിച്ചുള്ള വാർത്താ വിനിമയ സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ചു. ബഹിരാകാശത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ നിന്നും ഭൂമിയിലേക്ക് ഒരു വീഡിയോ ചിത്രം അയച്ചു കൊണ്ടാണ് വിപ്ലവകരമായ ഈ നേട്ടം നാസ കൈവരിച്ചത്. “ഹലോ വേൾഡ്” എന്ന ആ വീഡിയോയാണ് താഴെ.

സാധാരണ ഗതിയിൽ 10 മിനിട്ടോളം വേണ്ടി വരും ഈ വീഡിയോ ഭൂമിയിൽ എത്താൻ. എന്നാൽ ലേസർ വഴി ഇത് കേവലം മൂന്നര സെക്കൻഡ് സമയം മാത്രമേ എടുത്തിട്ടുള്ളൂ എന്ന് അറിയുമ്പോഴാണ് ഈ നേട്ടത്തിന്റെ വ്യാപ്തി മനസ്സിലാവുക.

ഓപ്റ്റിക്കൽ പേലോഡ് ഫോർ ലേസർകോം സയൻസ് (Optical Payload for Lasercomm Science – OPALS) എന്നാണ് ഈ സാങ്കേതിക വിദ്യക്ക് പേരിട്ടിരിക്കുന്നത്.

നമ്മുടെ വീടുകളിൽ പണ്ടുണ്ടായിരുന്ന ഡയൽ അപ് ഇന്റർനെറ്റ് കണക്ഷൻ ഇന്ന് നിലവിലുള്ള വേഗതയേറിയ ഡി. എസ്. എൽ. കണക്ഷൻ ആക്കുന്നതിന് സമാനമാണ് ബഹിരാകാശത്ത് നിന്നും റേഡിയോ വഴിയുള്ള വാർത്താ വിനിമയം ലേസറിലേക്ക് മാറുന്നത്.

ബഹിരാകാശ വാഹനങ്ങൾ സഞ്ചരിക്കുന്ന അതീവ വേഗത കണക്കിലെടുക്കുമ്പോൾ ലേസർ രശ്മികളെ സ്വീകരണികളിൽ അനക്കാതെ പതിപ്പിച്ച് നിർത്തുന്നത് അത്യന്തം സൂക്ഷമത ആവശ്യമുള്ള കാര്യമാണ്. മുപ്പത് അടി അകലെയുള്ള ഒരാളുടെ മുടിയുടെ തുമ്പിലേക്ക് ഒരു ലേസർ പോയന്റർ ചൂണ്ടി, അതവിടെ തന്നെ നിർത്തിക്കൊണ്ട് വേഗത്തിൽ നടക്കുന്നതിനോടാണ് ശാസ്ത്രജ്ഞർ ഈ പ്രക്രിയയെ ഉപമിക്കുന്നത്.

ഭാവിയിലെ ബഹിരാകാശ വാർത്താ വിനിമയ രംഗത്തെ ഈ നേട്ടം ഒട്ടേറെ സ്വാധീനിക്കും എന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബോകോ ഹറത്തിനെതിരെ സമ്പൂർണ്ണ യുദ്ധം

June 7th, 2014

boko-haram-epathram

അബുജ: 220 സ്ക്കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി കുപ്രസിദ്ധി നേടിയ ഇസ്ലാമിക തീവ്രവാദ സംഘടനയായ ബോകോ ഹറത്തിനെതിരെ ആഫ്രിക്കൻ രാഷ്ട്ര തലവൻമാർ സമ്പൂർണ്ണ യുദ്ധം പ്രഖ്യാപിച്ചു. നൈജീരിയ, ബെനിൻ, കാമറൂൺ, നൈജർ, ചാഡ് എന്നീ രാഷ്ട്രങ്ങളാണ് പ്രാദേശിക അൽ ഖൈദയായി അറിയപ്പെടുന്ന ഈ തീവ്രവാദി സംഘത്തിനെതിരെ ഒത്തു ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനമായത്.

കഴിഞ്ഞ മാസം നൈജീരിയയിലെ ഒരു സ്ക്കൂളിൽ നിന്നും 223 പെൺകുട്ടികളെ ഇവർ തട്ടിക്കൊണ്ടു പോയിരുന്നു.

ബോകോ ഹറം സംഘത്തിന്റെ ഭീകര പ്രവർത്തനം മൂലം പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും 12,000 ത്തിലേറെ പേരാണ് ഇതു വരെ കൊല്ലപ്പെട്ടിട്ടുള്ളത് എന്നാണ് കണക്ക്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബ്രസീലും അർജന്റീനയും ഫൈനലിൽ എത്തും: സ്കോളാരി

June 7th, 2014

scolari-epathram

മാറാക്കാന: ലോകകപ്പ് ഫുട്ബോളിന്റെ സ്വപ്ന ഫൈനല്‍ ബ്രസീലും അർജന്റീനയും തമ്മിലായിരിക്കുമെന്ന് ബ്രസീല്‍ കോച്ച് ലൂയീസ് ഫിലിപ്പ് സ്കോളാരി. ബ്രസീലിനെ ഫൈനലിൽ എത്തിക്കുക എന്നതാണ് തന്റെ മുഖ്യ ലക്ഷ്യമെന്നും, അതിനു ശേഷം ആരു വന്നാലും പ്രശ്നമില്ലെന്നും സ്കൊളാരി പറഞ്ഞു. ലോകകപ്പില്‍ അര്‍ജന്‍റീനയും ബ്രസീലും ഇതു വരെ നാലു തവണയാണ് മുഖാമുഖം ഏറ്റുമുട്ടിയിട്ടുള്ളത്. അതിൽ 1990ൽ മറഡോണയുടെ നേതൃത്വത്തിൽ ഉള്ള അർജന്റീനയുമായുള്ള പരാജയം ഒഴിച്ചാൽ രണ്ടെണ്ണത്തിൽ ബ്രസീലിനായിരുന്നു വിജയം. ഒന്ന് സമനിലയിൽ കലാശിച്ചു. ലോകം കാത്തിരിക്കുന്നതും ഈ സ്വപ്ന ഫൈനൽ തന്നെയാണെന്നാണ് ഓണ്‍ലൈൻ അഭിപ്രായങ്ങളും സൂചിപ്പിക്കുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു.പി. പീഡനം ഭീകരം എന്ന് ഐക്യ രാഷ്ട്ര സഭ

May 31st, 2014

up-caste-rape-killing-epathram

ഐക്യ രാഷ്ട്ര സഭ: ഉത്തർ പ്രദേശിൽ രണ്ട് ദളിത് പെൺകുട്ടികളെ പീഡിപ്പിക്കുകയും പിന്നീട് മരത്തിൽ കെട്ടിത്തൂക്കി കൊല്ലുകയും ചെയ്ത സംഭവത്തിൽ ഐക്യ രാഷ്ട്ര സഭയുടെ ജനറൽ സെക്രട്ടറി ബാൻ കി മൂൺ ശക്തമായ ഭാഷയിൽ അപലപിച്ചു. ഈ സംഭവം “ഭീകരം” ആണെന്ന് പറഞ്ഞ അദ്ദേഹം എല്ലാ പൌരന്മാരെയും സംരക്ഷിക്കാനുള്ള ബാദ്ധ്യത ഭരണകൂടത്തിനുണ്ട് എന്ന് പറഞ്ഞു.

ഇന്ത്യയിലും പാക്കിസ്ഥാനിലും ഒക്കെ സ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമങ്ങളിലേക്ക് വിരൽ ചൂണ്ടിയ അദ്ദേഹത്തിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വക്താവാണ് മാദ്ധ്യമങ്ങളെ അറിയിച്ചത്.

ജാതി സ്പർദ്ധയാണ് ഈ സംഭവത്തിന് പിന്നിൽ എന്ന് അറിയിച്ചപ്പോൾ, എന്തൊക്കെ കാരണങ്ങൾ പറഞ്ഞാലും പരമ്പരാഗത വിശ്വാസങ്ങളും ആചാരങ്ങളും സ്ത്രീ വിരുദ്ധമായി നിലകൊള്ളുന്നത് പലപ്പോഴും കാണപ്പെടുന്നുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് ശക്തമായി തന്നെ അപലപിക്കപ്പെടേണ്ടതാണ്.

കഴിഞ്ഞ ദിവസം സ്ത്രീകളാൽ തഴയപ്പെടുന്നു എന്ന കാരണത്താൽ അമേരിക്കയിൽ മൂന്ന് സ്ത്രീകളെ വെടിവെച്ചു കൊന്ന സംഭവവും, തനിക്ക് ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം ചെയ്തു എന്ന കാരണത്തിന് പാക്കിസ്ഥാനിൽ കല്ലെറിഞ്ഞ് കൊല്ലപ്പെട്ട ഗർഭിണിയായ യുവതിയുടെ സംഭവവും സ്ത്രീകൾക്ക് എതിരെയുള്ള ആക്രമണത്തിന്റെ സൂചകങ്ങളാണ്.

ഇത്തരം പ്രവണതകൾക്ക് എതിരായി സ്ത്രീകളുടെ സംരക്ഷണത്തിനായി പുരുഷന്മാരെ അണിനിരത്തി ബാൻ കി മൂൺ തന്നെ ഒരു കാമ്പെയിൻ ആരംഭിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വീണു കിട്ടിയ 74 ലക്ഷം രൂപ തിരികെ നൽകി

May 31st, 2014

joe-cornell-salvation-army-epathram

ഫ്രെസ്നൊ: ട്രാഫിൿ സിഗ്നലിനരികിൽ നിന്നും കണ്ടെടുത്ത സഞ്ചി തുറന്നു നോക്കിയ ജോ കോർണെൽ എന്ന അമേരിക്കക്കാരൻ ഒരു നിമിഷം സ്തബ്ധനായി പോയി. സഞ്ചിയിൽ പുത്തൻ നോട്ട് കെട്ടുകൾ. ഒന്നേകാൽ ലക്ഷം ഡോളർ (74 ലക്ഷം രൂപ) എണ്ണുമ്പോഴേക്കും അദ്ദേഹത്തിന്റെ മനസിലൂടെ ഒട്ടേറെ ദുഷ് ചിന്തകൾ കടന്നു പോയതായി അദ്ദേഹം തന്നെ പറയുന്നു. താൻ കരയുകയും വിറയ്ക്കുകയും ചെയ്തതായി അദ്ദേഹം ഓർക്കുന്നു. എന്നാൽ ഈ പണം കൊണ്ട് എന്തൊക്കെ ചെയ്യാം എന്ന ചിന്തയൊക്കെ ഒരു നിമിഷം ജനിക്കാൻ പോകുന്ന തന്റെ നാലാമത്തെ പേരക്കുഞ്ഞിനെ കുറിച്ച് ആലോചിച്ചപ്പോഴേക്കും മാഞ്ഞു പോയി. തന്നെ കുറിച്ച് ആ കുഞ്ഞ് എന്താവും മനസ്സിലാക്കുക എന്ന് ഓർത്തതോടെ കോർണെൽ ഒന്നുറപ്പിച്ചു. തനിക്ക് അർഹതപ്പെട്ടതല്ലാത്ത പണം തിരികെ ഏൽപ്പിക്കുക തന്നെ. സാൽവേഷൻ ആർമി ജീവനക്കാരനായ ജോ കോർണെൽ ഉടനെ തന്റെ മേലുദ്യോഗസ്ഥനെ വിളിച്ച് കാര്യം പറഞ്ഞു.

ബാങ്കുകളിലേക്കും മറ്റും പണം കൊണ്ടു പോവുന്ന ബ്രിങ്ക്‍ എന്ന സ്ഥാപനത്തിന്റെ ട്രക്കിൽ നിന്നുമാണ് സഞ്ചി വീണു പോയത്. ട്രാഫിൿ സിഗ്നലിൽ നിർത്തി ഇട്ടിരുന്ന ട്രക്ക് സിഗ്നൽ പച്ചയായതോടെ മുന്നോട്ട് നീങ്ങിയപ്പോഴാണ് ട്രക്കിൽ നിന്നും ഒരു സഞ്ചി റോഡിൽ വീഴുന്നത് കോർണലിന്റെ ശ്രദ്ധയിൽ പെട്ടത്.

പണം തിരികെ ലഭിച്ച ബ്രിങ്ക്‍ അധികൃതർ നന്ദി സൂചകമായി കോർണലിന് 5000 ഡോളർ പാരിതോഷികമായി നൽകി. കോർണൽ ജോലി ചെയ്യുന്ന ജീവകാരുണ്യ സ്ഥാപനമായ സാൽവേഷൻ ആർമിക്കും കമ്പനി 5000 ഡോളർ സംഭാവന നൽകി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റഷ്യ മൂന്നാം ലോക മഹായുദ്ധം കാംക്ഷിക്കുന്നു: ഉക്രെയിൻ

May 25th, 2014

ukraine-putin-conflict-epathram

കിയെവ്: ഉക്രെയിനിൽ രാഷ്ട്രീയമായും സൈനികമായും ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുക വഴി മൂന്നാം ലോക മഹായുദ്ധമാണ് റഷ്യ കാംക്ഷിക്കുന്നത് എന്ന് ഉക്രെയിൻ പ്രധാനമന്ത്രി അർസെനി യാറ്റ്സെന്യൂൿ പറഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതികളിൽ നിന്നും ലോകം ഇനിയും മോചിതമായിട്ടില്ല. അതിന് മുൻപേ മൂന്നാം ലോക മഹായുദ്ധം ആരംഭിക്കുവാനാണ് റഷ്യ പദ്ധതിയിടുന്നത്. ഭീകരവാദികളെ പിന്തുണയ്ക്കുന്ന നിലപാടാണ് റഷ്യയുടേത്. ഇത്തരമൊരു സൈനിക നീക്കം യൂറോപ്പിൽ ആകമാനം സൈനിക സംഘർഷത്തിന് വഴിമരുന്നിടും – ഇടക്കാല മന്ത്രിസഭയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. ഇത് ടെലിവിഷനിൽ തൽസമയം സംപ്രേഷണം ചെയ്തിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിനിടയിൽ ഏറ്റവും കടുത്ത ഭാഷയിലാണ് വെള്ളിയാഴ്ച്ച നടന്ന വാൿ യുദ്ധത്തിൽ ഉക്രെയിനിലെ പ്രധാനമന്ത്രി റഷ്യയ്ക്ക് താക്കീത് നൽകിയത്. ഇരു രാജ്യങ്ങളും അതിർത്തിയിൽ സൈന്യ വിന്യാസം നടത്തി കഴിഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സോമാലിയന്‍ പാര്‍ലമെന്റില്‍ ഭീകരാക്രമണം

May 24th, 2014

bomb-explosion-epathram

മൊഗാദിഷു: സോമാലിയയില്‍ പാര്‍ലമെന്റിനു നേരെ ഭീകരാക്രമണം ഉണ്ടായി. പാര്‍ലമെന്റിന് പുറത്തു ഉണ്ടായ ഉഗ്ര സ്ഫോടനത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. വലിയ നാശ നഷ്ടങ്ങള്‍ക്കു കാരണമായെന്നാണ് റിപ്പോര്‍ട്ട്. അശ്ശബാബ് എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഷിനാവത്ര പട്ടാളത്തടവില്‍

May 24th, 2014

thailand-coup-epathram

ബാങ്കോക്ക്: പട്ടാള അട്ടിമറി നടന്ന തായ്‌ലന്റില്‍ മുന്‍ പ്രധാനമന്ത്രി യിംഗ് ലക് ഷിനാവത്രയെയും കുടുംബത്തെയും സൈന്യം തടവിലാക്കി. സൈനിക കേന്ദ്രത്തില്‍ ഹാജരാകാന്‍ സൈന്യം ആവശ്യപ്പെട്ട ഷിനവത്രയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഉള്‍പെടെ 39 പേരെ അജ്ഞാത കേന്ദ്രത്തിലേയ്ക്ക് മാറ്റുകയായിരുന്നു. ഇവര്‍ക്ക് പുറമെ 115 രാഷ്ട്രീയ നേതാക്കളോട് രാജ്യം വിട്ടു പോകരുതെന്ന് സൈന്യം മുന്നറിയിപ്പ് നല്കി കഴിഞ്ഞു. കൂടാതെ സ്‌കൂളുകൾ, കോളേജുകള്‍ എന്നിവ അടച്ചിടാനും സൈന്യം നിര്‍ദ്ദേശിച്ചു.

സൈനിക നടപടിക്കെതിരെ ലോക നേതാക്കള്‍ പ്രതിഷേധം അറിയിച്ചു തുടങ്ങി. സൈനിക നടപടി ന്യായികരിക്കാനാകില്ലെന്നും, തടവിലാക്കിയിരിക്കുന്നവരെ എത്രയും പെട്ടെന്ന് സ്വതന്ത്രരാക്കണമെന്നും ജനകീയ ഭരണം പുനഃസ്ഥാപിക്കണമെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ആവശ്യപ്പെട്ടു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലിറ്റിൽ ഇന്ത്യാ കലാപം – ഒരു ഇന്ത്യാക്കാരന് കൂടി തടവ്

May 23rd, 2014

little-india-riot-epathram

സിംഗപ്പൂർ: ഇന്ത്യൻ കച്ചവടക്കാരുടെ കേന്ദ്രമായ ലിറ്റിൽ ഇന്ത്യയിൽ നടന്ന കലാപത്തിൽ പങ്കെടുത്തതിന് ഒരു ഇന്ത്യാക്കാരനെ കൂടി സിംഗപ്പൂർ കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ചു. 32 കാരനായ കറുപ്പയ്യ ചന്ദ്രശേഖരൻ 40 വർഷക്കാലത്തിനിടക്ക് രാജ്യം കണ്ട ഏറ്റവും വലിയ കലാപത്തിൽ പങ്കെടുത്ത കുറ്റത്തിന് തടവിലാകുന്ന ഒൻപതാമത്തെ ഇന്ത്യാക്കാരനാണ്.

പോലീസിനു നേരെ ആക്രോശിക്കുകയും സാധനങ്ങൾ വലിച്ചെറിയുകയും ചെയ്തു എന്നതാണ് കറുപ്പയ്യക്ക് എതിരെയുള്ള കേസ്. ഒരു ഇന്ത്യൻ തൊഴിലാളിയെ ഇടിച്ചു കൊലപ്പെടുത്തിയ ഒരു ബസിന് നേരെയുള്ള ആക്രമണമാണ് കലാപത്തിൽ കലാശിച്ചത്.

കലാപത്തിൽ പങ്കെടുത്ത കുറ്റം ചുമത്തപ്പെട്ടിരുന്നെങ്കിൽ കറുപ്പയ്യക്ക് 7 വർഷം തടവും ചൂരൽ കൊണ്ടുള്ള അടിയും ശിക്ഷയായി ലഭിക്കുമായിരുന്നു. എന്നാൽ ഈ കുറ്റം പിന്നീട് നിയമവിരുദ്ധമായി സംഘം ചേർന്നു എന്ന കുറ്റമായി മാറ്റിയതിനാൽ രണ്ടു വർഷം തടവും പിഴയുമായി ശിക്ഷ കുറഞ്ഞു. ശിക്ഷാ കാലാവധി കറുപ്പയ്യയെ അറസ്റ്റ് ചെയ്ത കഴിഞ്ഞ ഡിസംബർ 12 മുതൽ തുടങ്ങുന്നത് കൊണ്ട് അധികം വൈകാതെ തന്നെ ഇയാൾക്ക് ജയിൽ മോചിതനാവാൻ കഴിയും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്നേഹപൂർവ്വം നിക്കിയുടെ കുട്ടികൾ
Next »Next Page » ഷിനാവത്ര പട്ടാളത്തടവില്‍ »



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine